Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുട്ട ഓംലറ്റ്

മുട്ട ഓംലറ്റ്

സപ്‌ന അനു ബി ജോർജ്‌

ചേരുവകൾ

മുട്ട - 2
ഉരുളക്കിഴങ്ങ് പുഴുങ്ങിയത് - ½ കപ്പ്
കാപ്‌സിക്കം - 2 ടേ.സ്പൂൺ
ലെറ്റൂസ് - 2 ടേ.സ്പൂൺ
റ്റോമാറ്റൊ - 2 ടേ.സ്പൂൺ
ഉപ്പ് പാകത്തിന്
കുരുമുളക് പൊടി - 1 ടീ.സ്പൂൺ
ബേക്കൺ - 3 ടേ.സ്പൂൺ

തയ്യാറാക്കുന്ന വിധം

മുട്ട നന്നായി അടിച്ചു പതപ്പിച്ച് അതിൽ ഉപ്പും കുരുമുളകും ചേർത്ത് വെക്കുക. ബേക്കൺ, സോസേജ്, ചിക്കൻ പുഴുങ്ങിയ കഷണങ്ങൾ, ഇതിൽ ഏതെങ്കിലും ഒന്ന് ചെറുതായി അരിഞ്ഞ് അല്പം എണ്ണയിൽ വഴറ്റി, ആവശ്യമെങ്കിൽ അല്പം ഉപ്പും ചേർത്ത്, തീ കെടുത്തുന്നതിനു മുൻപ് ബാക്കി അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികളും ഇട്ട് ഒന്ന് വഴറ്റി ഇളക്കി തീ കെടുത്തുക. ചെറിയ വട്ടം ഉള്ള നോൺസ്റ്റിക് പാൻ വച്ച് അതിലേക്ക് അല്പം എണ്ണ ഒഴിച്ച്, ആദ്യം പതപ്പിച്ചു വച്ചിരിക്കുന്ന മുട്ട ഒഴിച്ച് പരന്നു കഴിയുമ്പോൾ വഴറ്റിവച്ചിരിക്കുന്ന പച്ചക്കറിയും ബേക്കൺ/ചിക്കൻ എന്നിവയും മുകളിൽ നിരത്തി മുട്ടഒന്നു വേകാൻ അനുവദിക്കുക.ഇടക്ക് ഇടക്ക്, ഒരു ചെറിയ സ്പൂൺ കൊണ്ട് ഇളക്കിക്കൊണ്ടിരുന്നാൽ മുട്ട ഒരു പോലെ വെന്തുകിട്ടും. അത് നേരെ മുറിക്കാതെ ഒരു പാത്രത്തിൽ വിളമ്പുക. ബേക്കണും ചിക്കണും അല്ലാതെ, വെറും പച്ചക്കറി മാത്രമായും നമ്മുടെ ഇഷ്ടമുള്ളവ മാത്രം ചേർത്തും ഉണ്ടാക്കാം.

കുറിപ്പ്: മുട്ടയെ ജീവന്റെ ഒരു സമ്പൂർണ്ണപായ്ക്കറ്റ് എന്നു വിളിക്കാം. പൊടിപോലുമില്ലാത്ത ഒരു ജീവനെയും അതിനു പൂർണ്ണവളർച്ചയിലേക്കെത്താനാവശ്യമായ മുഴുവൻ പോഷകങ്ങളേയും ഭദ്രമായി ഒതുക്കിനിർത്തുന്ന ഒരു വിശിഷ്ടസൃഷ്ടി.

ഗുണങ്ങൾ - വേഗം ദഹിക്കുന്നതും മികച്ച ഗുണനിലവാരമുള്ളതുമായ പ്രോട്ടീനാണ് മുട്ടയുടെ വെള്ളയിലുള്ളത്. ബോഡി ബിൽഡിങ്ങ് പോലുള്ള സ്‌പോർട്ട്‌സിൽ ഏർപ്പെടുന്നവർപോലും മുട്ടവെള്ള ധാരാളമായി കഴിക്കാറുണ്ട്. മഞ്ഞക്കരു വെള്ളയെ അപേക്ഷിച്ച് വളരെയധികം പോഷണമൂല്യം കൂടുതലും, മഞ്ഞയിൽ ജലാംശം വളരെക്കുറവും കൊളസ്‌ട്രോൾ വളരെക്കുടുതലുമാണ്. ഫോസ്ഫറസും ഇരുമ്പും ധാരാളമുണ്ട് മുട്ടമഞ്ഞയിൽ. വെള്ളയിലുള്ളതിന്റെ നാലു മടങ്ങോളം ലവണങ്ങൾ മഞ്ഞയിലുണ്ട്. വളരുന്ന പ്രായത്തിൽ കുട്ടികൾക്ക് നൽകാവുന്ന ഒരു മികച്ച ഭക്ഷ്യവസ്തുവാണ് മുട്ട. നാര് തീരെയില്ലാത്തതും പ്രോട്ടീൻ, കൊളസ്‌ട്രോൾ എന്നിവ സമൃദ്ധമായി അടങ്ങിയിരിക്കുന്നതുമാണ് മുട്ട. ഔഓളജി (Oology) എന്നാണ് മുട്ടയെപ്പറ്റിയുള്ള പഠനം അറിയപ്പെടുന്നത്. മുട്ടയുടെ തോട് നിർമ്മിച്ചിരിക്കുന്നത് കാൽസ്യം കാർബണേറ്റ് എന്ന വസ്തുകൊണ്ടാണ്. മുട്ട നല്ലതോ ചീത്തയോ എന്ന് അറിയാനൊരു എളുപ്പവഴിയുണ്ട്. നല്ല മുട്ട വെള്ളത്തിലിട്ടാൽ താണുപോവും. ചീമുട്ട വെള്ളത്തിൽ പൊങ്ങിക്കിടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP