Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202219Wednesday

താങ്ക്സ് ഗിവിങ് താറാവ് റോസ്റ്റ്

താങ്ക്സ് ഗിവിങ് താറാവ് റോസ്റ്റ്

സപ്‌ന അനു ബി ജോർജ്‌

ആവശ്യമുള്ളവ

  • താറാവ് - 1( തൊലി കളഞ്ഞത്)
  • കുരുമുളക് -   2 ടേ.സ്പൂൺ
  • പച്ചക്കുരുമുളക്  -1 ടേ.സ്പൂൺ
  • വെളുത്തുള്ളി – 2 കുടം ( 10 എണ്ണം)
  • ഇഞ്ചി-  1 ഇഞ്ച് നീളം
  • സൊയാസോസ്- 3 ടേ.സ്പൂൺ
  • ഉപ്പ് – പാകത്തിന്( സൊയാസോസിനൊപ്പം ആവശ്യം വരില്ല)
  • ഉരുളക്കിഴങ്ങ് - 5 ഇടത്തരം
  • ബീൻസ്- 8 നീളത്തിൽ
  • ക്യാരറ്റ്- 2

പാകം ചെയ്യുന്നവിധം

ച്ചക്കുരുമുളകിന്റെ ഒരു  നാടൻ രുചി വളരെ വ്യത്യസ്ഥമാണ്, ഉണക്കക്കുരുമുളകിൽ നിന്നും, അതാണ് ഇവിടെ ഉപയോഗിക്കുന്നത്.  ഇല്ലങ്കിൽ ഉണക്കക്കുരുമുളക് തന്നെ  11/2 സ്പൂൺ ഉപയോഗിക്കാം.  കുരുമുളകും, വെളുത്തുള്ളിയും ഇഞ്ചിയും ഉപ്പും  ഒരുമിച്ച് അരച്ച്,   കഴുകി വരഞ്ഞ താറാവിൽ പുരട്ടിവെക്കുക.  ഉരുളക്കിഴിങ്ങിന്റെ തൊലികളഞ്ഞ്  താറാവിന്റെ കൂടെ  പ്രഷർകുക്കറിൽ ഇട്ട്, ഏറ്റവും ചെറിയതീയിൽ  5 മിനിട്ട് തുറന്ന് വെക്കുക. വെള്ളം അല്പം ഇറങ്ങാൻ തുടങ്ങുംബോൾ  ആവശ്യമെങ്കിൽ   1/2 കപ്പ് വെള്ളം ഒചിച്ച് 1, 2 വിസിൽ കേൾക്കുന്നതുവരെ  വേവിക്കുക. ഒരു  പരന്ന ഫ്രയിങ് പാത്രത്തിൽ അല്ലെങ്കിൽ ഇരുംബ്  ചീനച്ചട്ടിയിൽ വെച്ച്  അല്പം  തിരിച്ചും മറിച്ചും ഇട്ട്  താറാവും, ഉരുളക്കിഴങ്ങും  മൊരിച്ചെടുക്കുക. താങ്ക്സ് ഗിവിങ് എന്നതിനുവേണ്ടി തയ്യാറാക്കുന്നതിനാൽ ഇതിനായി  ഒരു സോസും , ഇതേഅരപ്പിൽ നിന്നുണ്ടാക്കാം.

സോസ്:- താറാവ് വെന്ത് കഴിഞ്ഞ് ചീനച്ചട്ടിയിൽ  വറക്കാൻ  വെക്കുക. പ്രഷർകുക്കറിൽ  ബാക്കി വരുന്ന അരപ്പിന്റെ  ചാറിലേക്ക്  അല്പം  വെള്ളവും, 1 ടേ.സ്പൂൺ  കോൺഫ്ലവറും  ചേർത്ത് ഒന്നു തിളപ്പിച്ച്  കുറുക്കി എടുക്കുക.

അലങ്കരിക്കുന്ന വിധം:-പച്ചക്കറികറികൾ,  ക്യാരറ്റ്, ബീൻസ്, ഉരുളക്കിഴങ്ങ് എന്നിവ  വലീയ കഷണങ്ങളായി, പുഴുങ്ങി, അല്പം  എണ്ണയിൽ  മൊരിച്ച്,  താറാവിന്റെ അരികിൽ നിരത്തി വിളംബുക. കഴിക്കാനായി എടുക്കുന്ന സമയം , കഷണങ്ങളായി മുറിച്ച് പാത്രത്തിലേക്ക് വിളംബുന്ന സമയം , സോസ്കൂടി മുകളിൽ ഒഴിച്ച് വിളംബാം.

ഒരു കുറിപ്പ്:- നവംബറിലെ നാലാമത്തെ ആഴ്‌ച്ച വിളവെടുപ്പിന്റെയും, ജീവിതത്തിന്റെ നന്ദിപ്രകടനത്തിന്റെയും  ദിവസമായി കണക്കാക്കുന്നു.  ഈ ആഴ്ചയെ ഒരു കൊയ്ത്തുൽസവം എന്നു ചിലദേശങ്ങളിൽ  പറയാറുണ്ട്.  ഈ ഉത്‌സവത്തിനായി കുടുബാംഗങ്ങളെല്ലാം അത്താഴത്തിനായി പ്രാർത്ഥനയോടെ ഒത്തുകൂടുന്നതാണ്  താങ്ക്സ് ഗിവിങ് എന്നപേരിൽ  അറിയപ്പെടുന്നത്.  കേരളത്തിൽ ഇങ്ങനൊയൊരു നന്ദി പ്രകടനത്തിനായുള്ള ആഘോഷം ഇല്ലെങ്കിലും, ഈ ദിവസം ആണ്  എല്ലാവീടുകളിലും  ക്രിസ്തുമസ്സ്  ട്രീ  വെക്കുന്നതും, ലൈറ്റുകൾ  കത്തിക്കാൻ  തുടങ്ങുന്നതും!   താങ്ക്സ് ഗിവിംഗിനായി സാധാരണ  ടർക്കി ആണ് റോസ്റ്റ് ചെയ്യാറുള്ളത്, എങ്കിലും നമ്മുടെ കേരളക്കരയിൽ  താറാവും , കോഴിയും  റോസ്റ്റ് ചെയ്യപ്പെടുന്നു എന്നു മാത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP