Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചെമ്മിൻ/കൊഞ്ച് സ്റ്റാർട്ടർ

ചെമ്മിൻ/കൊഞ്ച് സ്റ്റാർട്ടർ

സപ്‌ന അനു ബി ജോർജ്‌

പ്പോൾ, സ്റ്റാർട്ടർ ഭക്ഷണത്തിന്റെ ആദ്യ കോഴ്‌സാണ്. പ്രധാന കോഴ്‌സിന് മുമ്പായി നേരിട്ട് വിളമ്പുന്നു.ഭക്ഷണത്തിന്റെ തുടക്കത്തിൽ വിളമ്പുന്ന ചൂടുള്ളതോ തണുത്തതോ ആയ ഭക്ഷണത്തിന്റെ വൈവിധ്യമാണ് അവയെ വ്യത്യസ്ഥമാക്കുന്നത്.വിശപ്പ് ഉത്തേജിപ്പിക്കുകയു,എന്നാൽ വളരെയധികം ആകാതെ സാലഡുകൾ,റ്റിക്കകൾ,മസാലകൾ അധികം ആകാതെയുമാണ് ഇവ തയ്യാറക്കുന്നത്.അങ്ങനെയുള്ള കൊഞ്ചുകൊണ്ടുള്ള ഒരു വിഭവം ആണിത്.

ചേരുവകൾ

ചെമ്മീൻ - 5

വറ്റൽ മുളക് പൊടിച്ചത്- 1  ടേ.സ്പൂൺ

വെളുത്തുള്ളി- 3 അല്ലി

പച്ചമുളക്- 2 നീളത്തിൽ മുറിക്കുക

കുരുമുളക് പൊടി- 1/2 ടീ.സ്പൂൺ

മഞ്ഞൾ- ഒരു നുള്ള്

ഉപ്പ്- ആവശ്യത്തിന്

തേങ്ങാപ്പാൽ- 4 ടേ.സ്പൂൺ

കറിവേപ്പില

വെളിച്ചെണ്ണ- 3  ടേ.സ്പൂൺ

പാചകം

തേങ്ങാപ്പാൽ ഒഴികെയുള്ള എല്ലാ ചേരുവകളും 1 സപൂൺ വെളിച്ചെണ്ണയും,ചെമ്മീനും  ചേർത്ത് പുരട്ടി വെക്കുക. ഒരു വറചട്ടിയിൽ 2 ടേ.സ്പൂൺ വെളിച്ചെണ്ണ ചേർത്തുകൊഞ്ച് ഉയർന്ന തീയിൽ ഒരു തവണ  തിരിച്ചു മറിച്ചു  ഇട്ട് വറുത്തെടുക്കുക. 5 മിനിറ്റിൽ വറുത്തിരിക്കണം. ഇരുവശത്തും വറുത്തെടുത്ത് അവസാനം തേങ്ങാപ്പാൽ ഒരു സ്പൂൺ ഒഴിച്ച് ചൂട് മാറ്റി കഴിക്കുക്കുക.

വിളമ്പുമ്പോൾ ചെറിയ പാത്രത്തിൽ,ഒരു ക്യാബേജ് ഇലയോ,ലെറ്റൂസ് ഇലയോ നിരത്തി അതിൽ വെച്ച്  ഭംഗിയായി വിളംമ്പാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP