Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അറബിക് മജ്ജ്ബൂസ്സ്

അറബിക് മജ്ജ്ബൂസ്സ്

അറബിക് മജ്ജ്ബൂസ്സ് ഉണ്ടാക്കുന്നതിന് ആവശ്യമായ ചേരുവകൾ

ചിക്കൻ - 2 കിലോ
ബസ്മതി അരി - 3 കപ്പ്
നാരങ്ങ – 2 ഉണങ്ങിയത്
സവാള  - 4
തക്കാളി - 2
ഉണങ്ങിയ റൊസാപ്പൂ ഇതൾ - 2 ടേ.സ്പൂൺ
അറബിക് ഇറച്ചിമസാല - 1 ടേ.സ്പൂൺ
മഞ്ഞൾപ്പൊടി - 1 ടീ.സ്പൂൺ
ഇഞ്ചി - 1 ടേ.സ്പൂൺ, ചതച്ചത്
വെളുത്തുള്ളി - 10 അല്ലി, ചതച്ചത്
കറുവാ പട്ട - 1 ഇഞ്ച് നീളത്തിൽ -2.3
ഏലക്ക  - 5
വഷണഇല - 2
ഒലീവ് ഓയിൽ - 4 ടേ.സ്പൂൺ
നെയ്യ് 1/2 കപ്പ്
ഉപ്പ് ആവശ്യത്തിന്
കശുവണ്ടി,  ഉണക്ക മുന്തിരി
മല്ലിയല/പുതിനയില – അലങ്കരിക്കാൻ
മുട്ട 2 പുഴുങ്ങിയത്

പാകംചെയ്യുന്ന വിധം

ചിക്കൻ നേരെ നടുവെ രണ്ടായി മുറിക്കുക, മസാല, ഇഞ്ചി വെളുത്തുള്ളി ഉപ്പ് മഞ്ഞൾപ്പൊടി, നാരങ്ങനീർ എല്ലാം നന്നായി പുരട്ടി 6 മണിക്കൂർ വെക്കുക.
ചിക്കൻ, നെയ്യൊഴിച്ച്, രണ്ട് വശവും നന്നായി വറുത്തു മാറ്റിവെക്കുക. അതേ നെയ്യിലേക്ക് സവാള അരിഞ്ഞതും ചേർത്തു വഴറ്റി, ബാക്കി മസാലകളും, റ്റുമാറ്റൊയും ചേർത്ത് നന്നായി വഴന്നു വരുംബോൾ അതിലേക്ക് ചിക്കനും ചേർത്ത് അടച്ചു വച്ച്, 10 മിനിട്ട് വേവിക്കുക.

6 ½ കപ്പ്, അരിയുടെ ഇരട്ടി വെള്ളം, ഉണങ്ങിയ നാരങ്ങ ഇട്ട്, കൂടെ കറുവാപ്പട്ട് ഗ്രാമ്പു, വഷണ ഇല, റോസ് ഇതളുകൾ, മഞ്ഞൽപ്പൊടി, ഉപ്പ്, ഒലിവ് ഓയിൽ, നെയ്യ് ഇവചേർത്ത വെള്ളത്തിൽ അരി വേവിക്കുക. അറബികൾ അരി ഇളക്കാറില്ല. അരിയുടെ ഇരട്ടി വെള്ളം വച്ചാൽ പാകത്തിന് അരിവേകുംബോൾ വെള്ളവും മൊത്തമായി വറ്റിയിരിക്കും.

ചോറ് ഒരു പരന്ന പാത്രത്തിലേക്ക് വിളമ്പി വെക്കുക. ചിക്കൻ കഷണങ്ങൾ അരിയുടെ മുകളിൽ വെക്കുക. ബാക്കി വരുന്ന ചിക്കൻ വേവിച്ച ചാറ് ഒരു പാത്രത്തിൽ എടുത്തു വെക്കുക, ബിരിയാണി തിന്നൂന്ന കൂട്ടത്തിൽ ആവശ്യമെങ്കിൽ ഒഴിച്ച് കഴിക്കുന്നു. കശുവണ്ടി, ഉണക്ക മുന്തിരി എന്നിവ ഫ്രൈ ചെയത് ചോറിനു മുള്ളിൽ വിതറുന്നു, കൂടെ പുതിനയും മല്ലിയിലയും വിതറുക. മുട്ട പുഴുങ്ങിയതും വച്ച് അലങ്കരിച്ച് മജ്ജ്ബൂസ് വിളംബുക.

എന്താണ് മജ്ജ്ബൂസ് അരി കൊണ്ടുണ്ടാക്കുന്ന ഒരു വിശിഷ്ടഭക്ഷണമാണ് ബിരിയാണി. വറുത്തത്, പൊരിച്ചത് എന്നൊക്കെ അർത്ഥമുള്ള 'ബെറ്യാൻ' എന്ന പേർഷ്യൻ വാക്കിൽ നിന്നാണ് 'ബിരിയാണി' ഉണ്ടായത്. സുഗന്ധവ്യഞ്ജനങ്ങൾ, ഇറച്ചി, പച്ചക്കറികൾ, തൈര് എന്നിവയുടെ മിശ്രിതമാണ് ഈ വിഭവം. പല രീതിയിൽ ബിരിയാണികൾ ഉണ്ടാക്കാവുന്നതാണ്. പ്രധാനമായും ചിക്കൻ, മട്ടൻ എന്നീവകൊണ്ടാണ് ബിരിയാണിയുണ്ടാക്കാറുള്ളത്. അറബിനാടുകളിൽ ഒട്ടകത്തിന്റേയും ഇന്ത്യപോലുള്ള രാജ്യങ്ങളിൽ ബീഫ്, ഫിഷ് എന്നീ ബിരിയാണികളും ഉണ്ട്.

സുഗന്ധവ്യഞ്ജനങ്ങളായ ഗ്രാമ്പൂ, ഏലക്ക, കറുവാപ്പട്ട, മല്ലിയില, കറിയിലകൾ ബിരിയാണിയുടെ രുചി നിർണ്ണയിക്കുന്നതിലെ പ്രധാന ഘടകങ്ങൾ. നെയ്യ്, ഇഞ്ചി, ഉള്ളി, വെളുത്തുള്ളി, തൈര് എന്നിവയും പ്രധാന ചേരുവകളാണ്. നിറത്തിനായി, മഞ്ഞളും കുങ്കുമവും ചേർക്കപ്പെടുന്നുണ്ട്. കേരളം പണ്ടുമുതലെ അറേബ്യയുമായി വ്യാപാര ബന്ധമുണ്ടായിരുന്നതിനാൽ കേരളത്തിലും ബിരിയാണിയും, നെയ്‌ച്ചോറും പണ്ടു മുതലെ ഉണ്ടായിരുന്നു. തലശ്ശേരി ബിരിയാണി,കോഴിക്കോട് ബിരിയാണി, മലപ്പുറം ബിരിയാണി എന്നിവ അതിന്റെ രുചിയും ചേരുവകകളും കൊണ്ട് വളരെ പ്രസിദ്ധമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP