1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
04
Tuesday

സമരജീവിതങ്ങൾ: ഒരു കമ്യൂണിസ്റ്റിന്റെ രാഷ്ട്രീയസ്വപ്നം

May 20, 2017 | 04:35 PM IST | Permalinkസമരജീവിതങ്ങൾ: ഒരു കമ്യൂണിസ്റ്റിന്റെ രാഷ്ട്രീയസ്വപ്നം

ഷാജി ജേക്കബ്

മ്യൂണിസം ഒരു സർവാധിപത്യഭരണകൂടവ്യവസ്ഥയായി മനുഷ്യസ്വാതന്ത്ര്യത്തെ ഇരുമ്പുമറയ്ക്കുള്ളിലാക്കിയതിന്റെ ശതാബ്ദിയാണ് 2017. കമ്യൂണിസ്റ്റ് പാർട്ടികൾപോലും മറക്കാനാഗ്രഹിക്കുന്ന മനുഷ്യചരിത്രത്തിലെ വമ്പൻ വഴിതെറ്റലുകളിലൊന്ന്. സോവിയറ്റ് യൂണിയനിൽ ഏഴുപതിറ്റാണ്ടുകാലം നീണ്ടുനിന്ന ഒരു കാളരാത്രിയായിരുന്നു അത് ('Union of Soviet Social Republic' നെക്കുറിച്ച് 1987ൽ കൊർണേലിയസ് കസ്റ്റോറിയാദിസ് നടത്തിയ പരാമർശം ഓർമ്മിക്കുക: 'Four words; four lies'). കിഴക്കൻ യൂറോപ്പിലും അതങ്ങനെതന്നെ. ചൈനയിലും ക്യൂബയിലും ചരിത്രാതീതകാലത്തുനിന്നുള്ള ദിനോസറുകൾപോലെ ഇന്നും ഈ വ്യവസ്ഥ നിലനിൽക്കുന്നു, ജീവനോടെയും ഫോസിൽരൂപത്തിലും. ഫാസിസ്റ്റുകളും നാസികളും ചേർന്നു കൊന്നൊടുക്കിയതിനെക്കാളധികം നിരപരാധികളായ മനുഷ്യരെ കമ്യൂണിസ്റ്റ് ഭരണകൂടങ്ങൾ ഒറ്റയ്ക്കു കൊന്നൊടുക്കി. വംശീയതയെക്കാൾ വലിയ വൈരബോധമായി വർഗരാഷ്ട്രീയം വേഷമിട്ടു. മതങ്ങളെക്കാൾ നികൃഷ്ടമായ മനുഷ്യവിരുദ്ധതയും ദൈവബിംബനിർമ്മിതിയും 'ശാസ്ത്രീയ സോഷ്യലിസം' നടപ്പാക്കി. ജനാധിപത്യത്തിന്റെ ആകാശങ്ങളിൽ വ്യാജവസന്തങ്ങൾ ഇടിമുഴക്കി. കാലം പക്ഷെ കമ്യൂണിസത്തെ അതിന്റെ ചവറ്റുകൂനയിൽ തള്ളി മുന്നോട്ടുപോയി. സംഘടിതകമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഏതാണ്ടൊന്നടങ്കം തിരോഭവിക്കുകയോ മുതലാളിത്തത്തിന്റെ പ്രലോഭനങ്ങളിൽ പെട്ടും സാമ്രാജ്യത്തത്തിനു ദാസ്യം പറഞ്ഞും ഒത്തുതീർപ്പുരാഷ്ട്രീയം മുന്നോട്ടുവയ്ക്കുകയോ ചെയ്തു. അത്തരമൊരു അവശിഷ്ടകമ്യൂണിസ്റ്റ് മേഖലയാണ് കേരളവും.

വിപ്ലവം നടക്കും, സോഷ്യലിസം വരും എന്ന പ്രതീക്ഷയിൽ ജീവിക്കുന്ന ഈ അവശിഷ്ടകമ്യൂണിസ്റ്റുകൾ മുന്നിലും പിന്നിലും മാത്രമല്ല ചുറ്റിലും വർഗശത്രുക്കളെ കണ്ടും സൃഷ്ടിച്ചും തങ്ങളുടെ നിഴൽയുദ്ധം തുടരുകതന്നെ ചെയ്യുന്നു. മാർക്‌സിസത്തിന്റെ പ്രത്യയശാസ്ത്രപ്രതീക്ഷകൾ മധ്യവർഗസമൂഹത്തിൽ ബാക്കിനിർത്തുന്ന അക്കാദമിക കമ്യൂണിസ്റ്റുകൾ, സാമ്രാജ്യത്ത-മുതലാളിത്ത ദുരകൾ ഒന്നടങ്കം വെട്ടിവിഴുങ്ങി ചീർത്തുനിൽക്കുന്ന മുഖ്യധാരാ കോർപ്പറേറ്റ് കമ്യൂണിസ്റ്റുകൾ, വർഗോന്മൂലനലഹരി ബാധിച്ച് മാവോയിസത്തിലേക്കു ചുവടുമാറ്റിയ തീവ്രകമ്യൂണിസ്റ്റുകൾ എന്നിങ്ങനെ ഉഗ്രന്മാരും ശാന്തന്മാരും മധ്യമന്മാരുമൊക്കെയായി പലവഴികളിൽ ജീവിക്കുന്ന കമ്യൂണിസ്റ്റുകളുടെ വർത്തമാനകാലത്ത് ഈ കമ്യൂണിസ്റ്റ് സംഘങ്ങൾ തമ്മിൽതമ്മിലും ഇതര രാഷ്ട്രീയവ്യവസ്ഥകളോടും നടത്തുന്ന ആശയപരവും പ്രായോഗികവുമായ സമരങ്ങളുടെ കേരളത്തിലെ ശ്രദ്ധേയമായ ജീവിതമുഖങ്ങളിലൊന്നാണ് ആസാദ്.

2010 മുതൽ 2015 വരെയുള്ള കാലത്തെഴുതിയ നൂറ്റിപ്പതിനേഴു ബ്ലോഗ് പോസ്റ്റുകളുടെ ഈ സമാഹാരത്തിൽ ആസാദ് അഞ്ചു രാഷ്ട്രീയാർഥങ്ങളാണ് തന്റെ ഇടപെടലുകളിലൂടെ സമർഥിക്കാൻ ശ്രമിക്കുന്നത്. ഇവ ഈ പുസ്തകത്തിന്റെ രാഷ്ട്രീയനിലപാടുകൾതന്നെയായി മാറുകയും ചെയ്യുന്നു.

ബ്ലോഗ് എന്ന നവമാധ്യമത്തിലൂടെ നടക്കുന്ന ആശയാവിഷ്‌ക്കാരത്തിന്റെയും പ്രചാരത്തിന്റെയും സാധ്യതകളാണ് ഒന്നാമത്തേത്. ഓൺലൈൻ-സാമൂഹ്യമാധ്യമ കാലത്തിന്റെ തുടക്കത്തിലാണ് ബ്ലോഗ് ഒരു സ്വകാര്യ-നവമാധ്യമമായി നിലവിൽ വന്നത്. സാമൂഹ്യ-നവമാധ്യമങ്ങളുടെ കാലത്ത് ബ്ലോഗ് പഴങ്കഥയായി. എങ്കിലും ബ്ലോഗിലാണ് മലയാളത്തിലും എല്ലാ വിഭാഗത്തിലുംപെട്ട നവമാധ്യമസാഹിത്യം ഉടലെടുത്തത്. ആസാദിനെപ്പോലെ പലരും ഇപ്പോഴും ബ്ലോഗെഴുത്തു തുടരുകയോ ബ്ലോഗിൽനിന്ന് സാമൂഹ്യമാധ്യമങ്ങളിലേക്കു ചുവടുമാറുകയോ ചെയ്തുകൊണ്ട് തങ്ങളുടെ ആവിഷ്‌ക്കാരം നടപ്പാക്കുന്നു. അച്ചടിമാധ്യമത്തിൽനിന്നുള്ള വിടപറയലിന്റെ ആദ്യചുവടുവയ്‌പെന്ന നിലയിൽ തന്റെ രാഷ്ട്രീയ-സാംസ്‌കാരിക ജീവിതം സംവാദാത്മകമായവതരിപ്പിക്കുന്നതിൽ ബ്ലോഗ് ആസാദിനു നൽകിയ സാധ്യതകളുടെ സമാഹൃതരൂപമാണ് 'സൂക്ഷ്മം, സർഗാത്മകം'. നിരവധിയായ പ്രശ്‌നങ്ങളിലിടപെട്ടെഴുതിയ നൂറുകണക്കിനു പോസ്റ്റുകളിൽനിന്നു തെരഞ്ഞെടുത്ത ഈ രചനകൾ ആത്യന്തികമായി ആസാദിന്റെ സജീവവും മൂർത്തവുമായ രാഷ്ട്രീയജീവിതത്തിന്റെ നിരവധി മുഖങ്ങളിലൊന്നാണ്. ജനകീയസമരങ്ങളിലെ പ്രത്യക്ഷപങ്കാളിത്തം മുതൽ തെരഞ്ഞെടുപ്പുരംഗത്തെ സാന്നിധ്യം വരെ; വാർത്താ ടെലിവിഷൻ ചാനലുകളിലെ ചർച്ചാവേദികൾ മുതൽ പൊതുസമൂഹത്തിലെ പ്രഭാഷണവേദികൾ വരെ- ഓരോന്നിലും നടത്തുന്ന ഇടപെടലുകളുടെ രാഷ്ട്രീയത്തിനു കൈവരുന്ന സമരപ്രഖ്യാപനസ്വരൂപമാകുന്നു ഈ ബ്ലോഗ് പോസ്റ്റുകൾ ഒന്നൊഴിയാതെ.

കമ്യൂണിസത്തിന്റെ പ്രസക്തിയിലുള്ള വിശ്വാസം ആവർത്തിച്ചുറപ്പിക്കുന്ന പ്രമാണപത്രങ്ങളാകുന്നു ഈ ബ്ലോഗുകൾ മിക്കതും. വർഗസമരം, വിപ്ലവം, സോഷ്യലിസം എന്നീ മൂന്നു മാർക്‌സിയൻ പരികല്പനകളിലുമുള്ള തന്റെ വിശ്വാസം ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് സോഷ്യൽ ഡമോക്രസിയുടെ സകല ഭൂതങ്ങളെയും ഉച്ചാടനം ചെയ്യാനുള്ള യുദ്ധം ആസാദ് പ്രഖ്യാപിക്കുന്നത്. ലെനിന്റെയും സ്റ്റാലിന്റെയും കാലത്തുനിന്ന് ചരിത്രം ഒരുപാടു മുന്നോട്ടുപോന്നുവെന്നറിയാമെങ്കിലും കമ്യൂണിസത്തിലുള്ള വിശ്വാസത്തിൽ ആസാദ് കടുത്ത മതവിശ്വാസിയെപ്പോലെയാണ്. അതുകൊണ്ടുതന്നെ പാർലമെന്ററി ജനാധിപത്യം മുതൽ പങ്കാളിത്ത ജനാധിപത്യം വരെയുള്ള ഒരു വ്യവസ്ഥയിലും അദ്ദേഹത്തിനു വിശ്വാസമില്ല. സോവിയറ്റ് യൂണിയന്റെയും കിഴക്കൻ യൂറോപ്പിന്റെയും തകർച്ച മുതൽ ഗ്രീസിലെയും വെനിസ്വേലയിലെയും ബംഗാളിലെയും രാഷ്ട്രീയമാറ്റങ്ങൾ വരെ ഏതും ആസാദ് വിശദീകരിക്കുന്നത് കമ്യൂണിസത്തിലുള്ള ദൃഢവിശ്വാസം മുറുകെപ്പിടിച്ചാണ്. സോഷ്യലിസം ഒരു മിത്താണ്, കമ്യൂണിസം ഭൂതമാണ് എന്നു തിരിച്ചറിഞ്ഞ മുൻ നക്‌സലൈറ്റുകളെ മുതൽ ഹിന്ദുത്വവർഗീയതക്കു കുടപിടിക്കുന്ന 'ന്യൂജെൻ' മാർക്‌സിസ്റ്റുകളെ വരെ ആസാദ് കാണുന്നത് ഈ കണ്ണിലൂടെയാണ്. ഈ ബ്ലോഗുകൾ സൃഷ്ടിക്കുന്ന മൂന്നാമത്തെയും നാലാമത്തെയും നിലപാടുകൾ രൂപമെടുക്കുന്നതും ഈയടിത്തറയിൽ തന്നെയാണ്. അവയാകട്ടെ യഥാർഥത്തിൽ മേല്പറഞ്ഞ വിശ്വാസപ്രമാണത്തിന്റെ രണ്ടു ബഹിർസ്ഫുരണങ്ങളുമാണ്.

മുഖ്യധാരാ കമ്യൂണിസ്റ്റുപാർട്ടികളുടെ നയപരമായ ജീർണതയും പ്രയോഗപരമായ വഴിതെറ്റലും ചൂണ്ടിക്കാണിക്കുന്ന വിമർശനപാഠങ്ങളാണ് അതിലൊന്ന്. അവയാകട്ടെ ആസാദിന്റെ ഇക്കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകാലത്തെ വിമത-തിരുത്തൽവാദ രാഷ്ട്രീയത്തിന്റെ മാർഗരേഖകളുമാണ്. (വിദ്യാർത്ഥിരാഷ്ട്രീയം മുതൽ സാംസ്‌കാരിക പ്രവർത്തനം വരെയുള്ളവയിൽ ആസാദ് കേരളത്തിലെ സിപിഎമ്മിന്റെ നേതൃനിരയിലുണ്ടായിരുന്നു.) മുഖ്യമായും അഞ്ചു സന്ദർഭങ്ങളെ കേന്ദ്രീകരിച്ചാണ് കേരളത്തിലും ഇന്ത്യയിലും മുഖ്യധാരാ ഇടതുപക്ഷ പാർട്ടികൾക്കു സംഭവിച്ച പ്രത്യയശാസ്ത്രപരവും പ്രായോഗികവുമായ വ്യതിയാനങ്ങൾ ആസാദ് ചൂണ്ടിക്കാണിക്കുന്നത്. ആഗോളവൽക്കരണത്തിന്റെ സാമ്പത്തിക-സാമ്രാജ്യത്ത അജണ്ടകളോടു സമരം ചെയ്യുന്നതിൽ സി.പി.എം. ഉൾപ്പെടെയുള്ള പാർട്ടികൾ കൈക്കൊണ്ട ഒത്തുതീർപ്പുകൾ, ജനകീയാസൂത്രണമെന്ന അധികാരവികേന്ദ്രീകരണം സോഷ്യൽ ഡമോക്രസിയിലേക്കുള്ള വഴിതെറ്റലായിരുന്നു എന്ന വിമർശനം, സ്വത്വരാഷ്ട്രീയവാദങ്ങളെ പ്രത്യയശാസ്ത്രവ്യക്തതയോടെ നേരിടാൻ സിപിഎമ്മിനു കഴിവില്ലാതായതിന്റെ വിശകലനം, എം.എൻ. വിജയന്റെ നേതൃത്വത്തിൽ കേരളത്തിൽ രൂപംകൊണ്ട 'ശുദ്ധ കമ്യൂണിസ്റ്റു'കളുടെ ചേരിയിൽ നിന്നുള്ള ന്യായീകരണങ്ങൾ, ടി.പി. ചന്ദ്രശേഖരന്റെ വധത്തെത്തുടർന്നുണ്ടായ രാഷ്ട്രീയസംഘർഷങ്ങൾ സിപിഎമ്മിന്റെ അടിത്തറയിളക്കിയതിന്റെ വിലയിരുത്തൽ എന്നിവയാണ് ഈ സന്ദർഭങ്ങൾ.

ഹിന്ദുത്വവാദത്തോടുള്ള സമീപനത്തിലെ മാറ്റമാണ് സിപിഎമ്മിന്റെ ഏറ്റവും വലിയ തകർച്ചകളിലൊന്ന്. ഈ വിഷയത്തിൽ കഴിഞ്ഞ പതിറ്റാണ്ടിൽ കേരളത്തിൽ സി.പി.എം. എങ്ങനെ മാറിപ്പോയി? ആസാദ് എഴുതുന്നു:

'സിപിഎമ്മും ബിജെപിയും എൺപതുകളിലും തൊണ്ണൂറുകളിലുമില്ലാതിരുന്ന ഒരടുപ്പം കാണിച്ചുതുടങ്ങിയിട്ട് അൽപ്പകാലമായി. ബിജെപിയുടെ മുഖമാസികയിൽതന്നെ അത്തരമൊരു ചർച്ച പ്രത്യക്ഷപ്പെട്ടിരുന്നു. യുഡിഎഫിൽ ന്യൂനപക്ഷ വിഭാഗങ്ങളുടെ സമ്മർദ്ദം വർദ്ധിച്ചുവന്നപ്പോഴൊക്കെ ഭൂരിപക്ഷവിഭാഗീയതയുടെ ആനുകൂല്യം സിപിഎമ്മിനു ലഭിച്ചു. അംഗബലത്തിലും താൽപര്യപ്രകടനങ്ങളിലും മൃദുഹിന്ദുത്വനിലപാടുകൾ പ്രകടമായിരുന്നു. അക്രമോത്സുകതയിലും ഹിന്ദുത്വനിലപാടുകളിലും യോജിക്കാനാവുന്ന ഒരു പ്രസ്ഥാനമായി ഹിന്ദുത്വവാദികൾതന്നെ സിപിഎമ്മിനെ കാണാനാരംഭിച്ചു. സി.പി.എം. നേതൃത്വം തന്നെ മറന്നപോയ തൊഴിലാളിവർഗ വിപ്ലവപരിപാടിയൊന്നും അവർക്ക് തടസ്സമാകുന്നുമില്ല. ഇപ്പോഴും വിപ്ലവപാർട്ടിയിലാണെന്നു സ്വപ്നം കാണുന്ന വി എസ്സിനുമാത്രമാണ് ഈ കൂട്ടുകെട്ടിന്റെ പൊരുൾ മനസ്സിലാകാത്തത്.

വലതുപക്ഷ പ്രസ്ഥാനങ്ങൾ ഇടതുപക്ഷ രാഷ്ട്രീയത്തോടു ചേർന്നുനിൽക്കുന്നതല്ല, ഇടതുപക്ഷ രാഷ്ട്രീയം ആർക്കും എളുപ്പം കടന്നുകയറാനാവുംവിധം പ്രത്യയശാസ്ത്രനഷ്ടം അനുഭവിക്കുന്നതാണ് നാം കാണുന്നത്. ഹിന്ദു ഉണർന്നാൽ കാവിയാകും പിന്നെയുമുണർന്നാൽ ചുവപ്പാകും എന്നു പറയുന്ന സി.പി.എം നേതാക്കളുടെ വാക്കുകൾതന്നെ ഇക്കാര്യം വെളിപ്പെടുത്തുന്നുണ്ടല്ലോ. കൂടുതൽ ഹിന്ദുത്വം ആർക്കെന്ന കാര്യത്തിലായിരിക്കുന്നു സി.പി.എം - സംഘപരിവാർ തർക്കം. ഹിംസാത്മകതയുടെ കാര്യത്തിലും സിപിഎമ്മിനോടു തോറ്റു എന്നായിരിക്കും വാസുമാസ്റ്റർ പറയുന്നത്. നേരത്തേ സെയ്താലിയെ കൊന്ന കേസിലെ പ്രതിയായിരുന്ന ഒരു പഴയ എബിവിപിക്കാരൻ പേരുമാറ്റി നാടുമാറി സിപിഎമ്മിലെത്തിയിരുന്നു. ആളുകളത് തിരിച്ചറിഞ്ഞത് വളരെ വൈകിയാണ്. അയാൾ ഇപ്പോഴത്തെ സി.പി.എം നിലപാടുകൾ നടപ്പിലാക്കുന്നതിൽ ബഹുമിടുക്കനുമാണ്.

മുഖ്യധാരാ രാഷ്ട്രീയകക്ഷികൾ അന്നന്നത്തെ ഉപജീവനത്തിൽ കഴിഞ്ഞ് ഒരു മഹാ ലക്ഷ്യവും ശിരസ്സിലേറ്റുന്നില്ല. ഏറെക്കുറെ ഒരേ നയം ഒരേ പ്രവർത്തനക്രമം എന്നായിട്ടുണ്ട്. ജനങ്ങളെ ഭയപ്പെടേണ്ടതില്ല, പണക്കോയ്മകളെയും ജാതിമതാചാര്യന്മാരെയും ആൾദൈവങ്ങളെയും മാഫിയാക്വട്ടേഷൻ പ്രമാണിമാരെയും വണങ്ങിയാൽ മതി എന്നേ കരുതുന്നുള്ളു. ചുവപ്പും കാവിയും തിരിച്ചറിയാനാവാത്തവിധം നിറസംക്രമണം നടക്കുന്നത് ഈ പശ്ചാത്തലത്തിലാണ്'.

ആഗോളവൽക്കരണത്തിനും സാമ്രാജ്യത്തത്തിനും കോർപ്പറേറ്റ് മുതലാളിത്തത്തിന്റെ സമസ്ത രൂപഭാവങ്ങൾക്കുമെതിരെയുണ്ടാകേണ്ട സമരങ്ങളെക്കുറിച്ചുള്ള നിലപാടാണ് അടുത്തത്. രണ്ടുതലങ്ങളിലാണ് ആസാദ് ഈ ചെറുത്തുനിൽപ്പുകളുടെ രാഷ്ട്രീയത്തെ വിലയിരുത്തുന്നത്. ഒന്ന്, കമ്പോള മുതലാളിത്തം കയ്യടിക്കിക്കഴിഞ്ഞ സമസ്ത മേഖലകളിലും പ്രതിരോധങ്ങളും ചെറുത്തുനിൽപ്പുകളും ഉയർത്തുക-ബഹുരാഷ്ട്ര കോളകമ്പനികൾ മുതൽ മലബാർ ഗോൾഡ് വരെ ഓരോന്നും ഉദാഹരണമാകുന്നു. രണ്ട്, ആഗോളവൽക്കരണത്തിനും മുതലാളിത്തത്തിനും കീഴ്‌പെട്ടുപോയ മുഖ്യധാരാ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ വിമർശനാത്മകമായി വിലയിരുത്തുക-ആണവകരാർ മുതൽ ലാവ്‌ലിൻ അഴിമതിവരെ ഏതും ഉദാഹരിക്കാം. യഥാർഥത്തിൽ സംഭവിച്ചതെന്താണ്? പ്രാദേശിക-ജനകീയ-വികസനരാഷ്ട്രീയങ്ങളെ മറികടന്നും ദേശീയ-ആഗോള കുത്തകകളെ ഏറ്റെടുത്തും ഭരണകൂടങ്ങളും രാഷ്ട്രീയപാർട്ടികളും കുത്തകമാധ്യമങ്ങളും ചേർന്നു സൃഷ്ടിക്കുന്ന കോർപ്പറേറ്റ് പ്രീണനനയങ്ങളുടെ കുത്തൊഴുക്കിലാണ് കേരളം. ഇവയ്‌ക്കെതിരെയുള്ള സമരമാണ് സമകാല കേരളത്തിൽ തന്റെ രാഷ്ട്രീയവും ജീവിതവും എന്നു തിരിച്ചറിയുന്നു, ആസാദ്.

പക്ഷെ ഇടതുപക്ഷം ഈ കോർപ്പറേറ്റ്‌വൽക്കരണത്തിന്റെ ലഹരിയിലാണ്. ജനവികാരം പ്രതിഫലിപ്പിക്കുന്നവരെ അവർ കുലംകുത്തികളാക്കും. ഭരണകൂടം നിർവഹിക്കുന്ന നാവരിയൽ പ്രക്രിയയുടെ ഭീതിദമായ അവസ്ഥ കേരളീയം മാസികക്കെതിരെ നടന്ന അക്രമത്തിന്റെ പശ്ചാത്തലത്തിൽ ആസാദ് വിവരിക്കുന്നുണ്ട്.

'ജനങ്ങൾക്കു വേണ്ടതെന്നു കോർപ്പറേറ്റുകൾ നിശ്ചയിക്കുന്നത് എത്തിക്കുകയാണ് വൻകിട മാധ്യമ ശൃംഖലകളുടെ രീതി. അതിൽനിന്നു ഭിന്നമായി ജനങ്ങളുടെ അങ്കലാപ്പും പരിഭ്രമവും രോഷവും ചെറുത്തുനിൽപ്പും അതേപടി പകർത്തുകയാണ് ജനകീയ മാധ്യമ പ്രവർത്തനം. കേരളീയം അതാണ് ചെയ്തുപോന്നത്. കമ്പോളങ്ങളെ കീഴ്‌പ്പെടുത്തുന്ന കോലാഹലങ്ങളില്ലാതെ തൃശൂരിൽനിന്നും അതു ജനകീയസമരപോരാളികളെ തേടിയെത്തുന്നു. നവലിബറൽ അതിക്രമങ്ങളുടെ കാലത്ത് ഉയർന്നുവന്ന ജനകീയ സമരങ്ങളെയെല്ലാം കേരളീയം പിന്തുണച്ചു. കൃഷിഭൂമിക്കും കുടിവെള്ളത്തിനും ശുദ്ധവായുവിനും പരിസ്ഥിതിക്കും വേണ്ടിനടന്ന സമരങ്ങൾ, കോർപറേറ്റുകളുടെ കയ്യേറ്റങ്ങളിൽ ഭൂരഹിതരും തൊഴിൽരഹിതരുമായിത്തീർന്ന ജനസഹസ്രങ്ങളുടെ പോരാട്ടങ്ങൾ എന്നിങ്ങനെ സമരകേരളം വിശാലമാവുകയായിരുന്നു.

കാസർകോട്ടെ എൻഡോസൾഫാൻ സമരം, ഇരിണാവ് എന്റോൺവിരുദ്ധ സമരം, ഏഴിമലയിൽ കുടിയിറക്കപ്പെട്ടവരുടെ സമരം, ചീമേനി താപനിലയത്തിനെതിരായ ചെറുത്തുനിൽപ്പ്, വളപട്ടണത്തു കണ്ടൽകാടുകൾ സംരക്ഷിക്കാൻ നടന്ന സമരം, കിനാലൂരിൽ സ്വകാര്യ ഭൂമാഫിയക്കുവേണ്ടി ഏറ്റെടുക്കുന്നതിനെതിരെ നടന്ന സമരം, മലപ്പുറത്തെ അനിശ്ചിതകാല മദ്യ നിരോധന സമരം, ശാന്തിപുരത്തെ മദ്യവിരുദ്ധ ജനകീയ ചെറുത്തുനിൽപ്പ്, ചാലിയാർ-ഏലൂർ എടയാർ കാതിക്കൂടം മലിനീകരണ വിരുദ്ധ മുന്നേറ്റങ്ങൽ, പ്ലാച്ചിമടസമരം, അട്ടപ്പാടിയിലെ സുസ്ലോൺ വിരുദ്ധസമരവും ആദിവാസി സമരങ്ങളും, അതിരപള്ളി ചാലിയാർപ്പുഴ സംരക്ഷണ സമരം, മൂലമ്പള്ളിയിൽ കുടിയിറക്കപ്പെട്ടവരുടെ സമരം, ചെങ്ങറയിൽ കൃഷിഭൂമിക്കു വേണ്ടി നടന്ന കീഴാള ദളിത് സമരം, മുല്ലപ്പെരിയാറിലെ നിലയ്ക്കാത്ത സമരങ്ങൾ, കടുങ്ങല്ലൂർ ചാൽവയൽനികത്തൽ വിരുദ്ധസമരം, പെരുമ്പാവൂർ ട്രാവൻകൂർ റയോൺസ് സ്വകാര്യവത്ക്കരണ വിരുദ്ധ സമരം, കരിമുകളിലെ കാർബൺ സമരം, പശ്ചിമഘട്ട സമരക്ഷണ സമരം, ജി.എം. വിളകൾക്കെതിരായ മുന്നേറ്റങ്ങൾ, വയനാട്ടിലെ കർഷകരുടെയും ആദിവാസികളുടെയും സമരങ്ങൾ, കളിമൺ ഖനനംകൊണ്ടും വൻതോതിലുള്ള വയർ നികത്തൽ കൊണ്ടുള്ള പരിസ്ഥിതിനാശത്തിനും കൃഷിയില്ലാതാവലിനും എതിരെയുള്ള സമരങ്ങൾ, വളന്തക്കാടും കളമശ്ശേരിയിലും ഭൂമാഫിയക്കെതിരെ നടന്ന കലാപങ്ങൾ, മലയോരങ്ങളിൽ ക്വാറി മാഫിയക്കും തീരദേശത്ത് മണൽ-കരിമണൽ ലോബിക്കുമെതിരെ നടന്ന സമരങ്ങൾ, മൂരിയാട് - എരയാംകുടി കൃഷിഭൂമി സംരക്ഷണ സമരങ്ങൾ, ചരിത്രം കുറിച്ച വിളപ്പിൽശാലാ സമരം, വിഴിഞ്ഞം സമരം, ദേശീയപാത സ്വകാര്യവത്ക്കരണ-കുടിയിറക്കൽ വിരുദ്ധ സമരം, പാലിയേക്കര ടോൾ വിരുദ്ധ സമരം, അതിവേഗ തീവണ്ടിപ്പാതയ്ക്ക് എതിരായ സമരം, മലബാർഗോൾഡിന്റെ മലിനീകരണമുളവാക്കുന്ന ആഭരണ നിർമ്മാണ ശുദ്ധീകരണപ്ലാന്റിനെതിരെ കാക്കഞ്ചേരിയിൽ നടക്കുന്ന സമരം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ നടന്ന എണ്ണമറ്റ പ്രതിഷേധങ്ങൾ എന്നിങ്ങനെ രേഖപ്പെട്ടതും രേഖപ്പെടാനിരിക്കുന്നതുമായ പ്രക്ഷോഭങ്ങളുടെ അനുഭവചിത്രമാണ് കേരളത്തിന്റെ സമരഭൂപടം. ഇതു വരച്ചുവെക്കാനും പുതിയ കേരളത്തിന്റെ ചരിത്രം രചിക്കാനുമുള്ള പ്രതിജ്ഞാബദ്ധതയാണ് കേരളീയം ഏറ്റെടുത്തത്. കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകളിൽ രൂപപ്പെട്ട ഈ സമരഭൂപടം കാണാത്ത മാധ്യമ പ്രവർത്തനവും രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തനങ്ങളും ജനഹൃദയങ്ങളുടെ സ്പന്ദനമറിയാത്തവയാരും എന്നു തീർച്ച'.

ഇത്തരമൊരവസ്ഥയോടുള്ള ചെറുത്തുനില്പിന്റെ രീതിശാസ്ത്രമായി കാണണം ഈ പുസ്തകം മുന്നോട്ടുവയ്ക്കുന്ന അഞ്ചാമത്തെ നിലപാട്. അത്, പ്രാദേശികവും ജനകീയവും ചെറുകിടവുമൊക്കെയായ കീഴാള, പരിസ്ഥിതി, സ്ത്രീ മുന്നേറ്റങ്ങളുടെയും സ്വത്വവാദത്തിനതീതമായ വർഗരാഷ്ട്രീയസമരങ്ങളുടെയുമൊക്കെ ഭൂമികയിൽ വളർന്നുവരുന്ന, കേരളത്തിലെ എത്രയെങ്കിലും ബഹുജനപ്രക്ഷോഭങ്ങളുടെ പക്ഷം ചേരുക എന്നതാണ്. മുതലാളിത്തത്തിനും സാമ്രാജ്യത്തത്തിനും കമ്പോളാധിനിവേശത്തിനും ഹിന്ദുത്വവർഗീയതക്കുമെതിരായി രൂപംകൊളേളണ്ട 'സാമൂഹിക ഇടതുപക്ഷം' എന്ന സങ്കല്പനത്തെയാണ് ആസാദ് മുന്നോട്ടുവയ്ക്കുന്നത്. ഒരുപരിധിവരെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ അകപ്പെട്ടുപോയ സോഷ്യൽ ഡമോക്രസിക്കുപോലുമുള്ള ബദലായി ആസാദ് ഈ പരികല്പനയെ തന്റെ രചനകളിലുടനീളം സ്ഥാപിച്ചെടുക്കുന്നു. 'സാമൂഹിക ഇടതുപക്ഷ'ത്തെക്കുറിച്ചുള്ള ആസാദിന്റെ കാഴ്ചപ്പാടുകൾ ഈ പുസ്തകത്തിന്റെ അടിസ്ഥാന രാഷ്ട്രീയമായിത്തന്നെ അടയാളപ്പെടുന്നുണ്ട്. വായിക്കുക:

'പല രാഷ്ട്രീയ നിലപാടുകൾ പുലർത്തുന്നവരും പലപല മതസാമുദായിക ചേരികളിൽ ചേർന്നുനിന്നവരും ജീവിക്കാനുള്ള സമരങ്ങളുടെ ഭാഗമായാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങളിലേക്ക് മുമ്പ് ആകർഷിക്കപ്പെട്ടത്. കുടിയൊഴിപ്പിക്കലിൽനിന്ന് രക്ഷപ്പെടാൻ, ഭൂമിയിൽ അവകാശം ലഭിക്കാൻ, മിച്ചഭൂമി കണ്ടെത്താൻ, തൊഴിലവകാശങ്ങൾ നേടിയെടുക്കാൻ, വേതനം വർദ്ധിപ്പിക്കാൻ, പൗരാവകാശങ്ങൾ സംരക്ഷിക്കാൻ എന്നിങ്ങനെ എന്തിനും പൊരുതിനിൽക്കാൻ ഇടതുപക്ഷമാണ് തുണയായത്. ചെങ്കൊടിക്കു കീഴിലേക്ക് ആളുകൾ ഒഴുകിയെത്താനിടയായ സാഹചര്യമതാണ്. ഇന്നിപ്പോൾ സ്ഥിതി മാറിയിരിക്കുന്നു. ജീവിക്കാനുള്ള പോരാട്ടത്തിൽ അണിചേരാൻ സിപിഎമ്മിൽനിന്നും മറ്റിടതുപക്ഷ പ്രസ്ഥാനങ്ങളിൽനിന്നും ആളുകൾ പുറത്ത് സമരമുന്നേറ്റങ്ങൾ തേടിപ്പോവുകയാണ്.

ആഗോളവത്ക്കരണ ചൂഷണങ്ങളുടെ ഇരകളായിത്തീരുകയാണ് ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ എല്ലാ മനുഷ്യരും. അവരിലുണ്ടാകുന്ന അസ്വസ്ഥതകളും ക്ഷോഭങ്ങളും പ്രതിഷേധങ്ങളും ശക്തിപ്പെടുന്നുമുണ്ട്. ഓരോ പ്രശ്‌നത്തെയും കേന്ദ്രമാക്കി സവിശേഷ സമരരൂപങ്ങൾ ഉയർന്നുവരുന്നു. ഇവയ്ക്ക് നേതൃത്വം നൽകാനാവുമെന്ന് നാം പ്രതീക്ഷിച്ച സാമ്രാജ്യത്വ വിരുദ്ധവും കോർപറേറ്റ് വിരുദ്ധവുമായ ഒരിടതുപക്ഷ പ്രസ്ഥാനമായി കമ്യൂണിസ്റ്റ് പാർട്ടികളൊന്നും രംഗത്തുവന്നില്ല. അതിനാൽ അന്യോന്യം വേർപെട്ട ഒറ്റയൊറ്റ സമരപ്രസ്ഥാനങ്ങളായി കോർപറേറ്റ് വിരുദ്ധ മുന്നേറ്റം ഇപ്പോൾ ചിതറിക്കിടക്കുകയാണ്.

ആഗോളവത്ക്കരണ വിരുദ്ധ സമരപ്രസ്ഥാനങ്ങളുടെ മേൽക്കുപ്പായം ഇപ്പോഴും കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങളാണ് അണിഞ്ഞിരിക്കുന്നത്. ഭൂപരിഷ്‌ക്കരണം നടപ്പാക്കിയവർ ആ നയം കൈയൊഴിയുന്നു. ഭൂമി കോർപറേറ്റ് വികസനത്തിന് പിടിച്ചെടുക്കാനുള്ള ഇടനിലക്കാരായി അവർ മാറിയിരിക്കുന്നു. മനുഷ്യർ തിര്യക്കുകളെപ്പോലെ ഭൂമിയിൽ നിന്ന് എടുത്തെറിയപ്പെടുമ്പോൾ അവർ നിസ്സംഗരായ കാഴ്‌ച്ചക്കാർ മാത്രമായിരിക്കുന്നു. സ്വകാര്യവത്ക്കരണ-ബി ഒ ടി മാഫിയകളുടെ കൂട്ടുകാരായി ജനവിരുദ്ധ വികസന മുദ്രാവാക്യത്തിലേക്ക് അവർ ചുവടുമാറ്റം നടത്തിയിരിക്കുന്നു. ജനങ്ങളെ മാരകമായ വിഷംതീറ്റിക്കുന്ന പുത്തൻ വികസനത്തിനെതിരെ ജനങ്ങൾ നടത്തുന്ന സമരങ്ങളിൽ പങ്കുചേരാൻ അവർ അറച്ചുനിൽക്കുന്നു. പാർട്ടിയുടെ വർഗ ബഹുജന ഉപശാലകളിലെ സമരസദ്യകൾ മതി വിപ്ലവപ്പാതയിൽ എന്നായിട്ടുണ്ട് അവരുടെ നിലപാട്.

ആദിവാസികളും ദളിതരും സ്ത്രീകളും സംഘടിത-അസംഘടിത തൊഴിലാളികളും ഭൂരഹിതരും ഭവനരഹിതരും പ്രാന്തവൽക്കൃതരും ജനവിരുദ്ധ വികസനത്തിന്റെ ഇരകളായി കുടിയൊഴിപ്പിക്കപ്പെട്ടവരും തൊഴിൽനാശം സംഭവിച്ചവരും വിഷമലിനീകരണത്തിന് ഇരയായവരും ഘടനാപരമായ പരിഷ്‌ക്കരണത്തിന്റെ ഇരകളായി തൊഴിലവകാശങ്ങൽ നഷ്ടമായവരും ക്ഷേമപദ്ധതികളിൽനിന്ന് എടുത്തെറിയപ്പെട്ടവരും അമിതമായ നികുതിഭാരം ചുമത്തപ്പെട്ടവരും എന്നിങ്ങനെ പുതിയ മുതലാളിത്തത്തിന്റെ അധിനിവേശത്തെ ചെറുത്തുനിൽക്കുന്നവരുടെ നിര വിശാലമാവുകയാണ്. പുതിയകാലത്തെ വർഗസമരമായി ഇവയെ കാണാൻ കമ്യൂണിസ്റ്റ് മേൽക്കുപ്പായക്കാർ തയ്യാറല്ല. ഉണർന്നുവരുന്ന സാമൂഹിക ഇടതുപക്ഷത്തെ തിരിച്ചറിയാനോ അംഗീകരിക്കാനോ അക്കൂട്ടർ തയ്യാറല്ലെങ്കിലും അവഗണിക്കാനാവാത്ത ഒരു സാമൂഹിക ശക്തിയായി സാമൂഹിക ഇടതുപക്ഷം രൂപമാറ്റം കൈവരിക്കുകതന്നെയാണ്'.

വിദ്യാഭ്യാസക്കച്ചവടം, നിഷ്‌കാസിതവികസനം, സ്ത്രീപീഡനം, വ്യവസായമലിനീകരണം, തൊഴിലടിമത്തം, ഭൂമികയ്യേറ്റം, വിഭവചൂഷണം, സമുദായവാദം, മതവർഗീയത, ജാതിഭ്രാന്ത്, ഹിംസാരാഷ്ട്രീയം, അഴിമതി, പ്രത്യയശാസ്ത്രത്തകർച്ചകൾ, മനുഷ്യാവകാശലംഘനങ്ങൾ, ജനാധിപത്യധ്വംസനം, സദാചാരപ്പൊലീസിങ്, സാംസ്‌കാരികാടിമത്തം.... സമകാല കേരളത്തിന്റെ രാഷ്ട്രീയജീവചരിത്രത്തിലെ കറുത്ത അധ്യായങ്ങൾ ഒന്നൊന്നായി മറനീക്കിക്കാണിക്കുകയാണ് ആസാദ്. നിശ്ചയമായും, വിട്ടുപോകുന്ന വമ്പൻ പ്രശ്‌നങ്ങളുണ്ട്; ബോധപൂർവമെന്നു തോന്നിക്കുന്ന മറികടക്കലുകളുണ്ട്; പക്ഷപാതം നിറഞ്ഞ മുൻവിധികളുണ്ട് - പക്ഷെ അസാധാരണമായ രാഷ്ട്രീയാർജ്ജവത്തോടെ തന്റെ കാലത്തിന്റെ പൊതുബോധങ്ങളായിത്തീർന്ന അധീശപ്രത്യയശാസ്ത്രങ്ങളോടു നിരന്തരമായി സമരം ചെയ്യുകയാണ് ആസാദ്. അതാകട്ടെ, ഒട്ടും ചെറിയ ഒരു കാര്യവുമല്ല.

പുസ്തകത്തിൽനിന്ന്:

എംഗൽസിന്റെ പാഠവും പശ്ചിമഘട്ട സംരക്ഷണവും

'വാനരനിൽനിന്ന് നരനിലേക്കുള്ള പരിവർത്തനത്തിൽ അധ്വാനിത്തിന്റെ പങ്ക്' എന്ന പേരിൽ വിഖ്യാതമായ ഒരു പ്രബന്ധം എംഗൽസ് എഴുതിയിട്ടുണ്ട്. കസ്തൂരിരംഗൻ കമ്മറ്റി റപ്പോർട്ടിലെ ചില നിർദ്ദേശങ്ങൽ നടപ്പാക്കാനുള്ള കേന്ദ്രപരിസ്ഥിതിമന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ ആദ്യം മലയോരമേഖലകളിലും പിന്നീട് സംസ്ഥാനത്താകെയും നടന്ന ഹർത്താൽ, ഈ കൃതി വീണ്ടും വായിക്കാനൊരു നിമിത്തമായി.

കേരളത്തിലെ കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങൾക്കകത്ത് മാധവ് ഗാഡ്ഗിൽ റിപ്പോർട്ടും കസ്തൂരിരംഗൻ റിപ്പോർട്ടും സംബന്ധിച്ചുയർന്നുവന്ന ചർച്ചകൾ വലിയ പ്രതീക്ഷകൾ നൽകിയിരുന്നു. മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കണമെന്നാണ് മാർക്‌സിസ്റ്റ് ധൈഷണികലോകം പൊതുവിൽ അഭിപ്രായപ്പെട്ടത്. കേരള ശാസ്ത്രസാഹിത്യപരിഷത്തും ഏറ്റവും പുതിയ പാർട്ടിയായ റവല്യൂഷനറി മാർക്‌സിസ്റ്റ് പാർട്ടിയും ഇക്കാര്യത്തിൽ ഏകാഭിപ്രായമാണ് പ്രകടിപ്പിച്ചത്. ഒട്ടേറെ പരിസ്ഥിതി സംഘടനകളും ജനകീയ പ്രസ്ഥാനങ്ങളും ഇക്കാര്യത്തിൽ യോജിക്കാൻ തയ്യാറായി. എന്നാൽ, ഗാഡ്ഗിൽ നിർദ്ദേശങ്ങളുടെ പ്രാധാന്യവും ജനാധിപത്യസ്വഭാവവും ശാസ്ത്രീയതയും അംഗീകരിക്കാൻ മുഖ്യധാരാ പ്രസ്ഥാനങ്ങൾ തയ്യാറായിരുന്നില്ല. കേരളത്തിൽ മണ്ണ് - വനം - ക്വാറി - കുടിയേറ്റ - കയ്യേറ്റ - റിയൽ എസ്റ്റേറ്റ് മാഫിയകൾ അഴിച്ചുവിട്ട സംഘടിതമായ ആക്രമണത്തിൽ കത്തോലിക്കാ സഭക്കൊപ്പം പക്ഷം ചേരുകയായിരുന്നു ഈ പ്രസ്ഥാനങ്ങൾ. ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി സംരക്ഷണത്തിനായുള്ള സംഘടന അതീവ പരിസ്ഥിതി ദുർബ്ബലപ്രദേശമായി കണ്ടെത്തിയ പശ്ചിമഘട്ടത്തെ സംരക്ഷിക്കാനുള്ള ശ്രമകരമായ ബാധ്യത ഏറ്റെടുക്കേണ്ട ഗവൺമെന്റുകളെ പിന്തിരിപ്പിക്കാൻ മാഫിയകൾക്കു കഴിഞ്ഞു.

2011 ആഗസ്റ്റിൽ സമർപ്പിച്ച ഗാഡ്ഗിൽ റിപ്പോർട്ട് ഒരു വർഷം കഴിയും മുമ്പുതന്നെ പുനപ്പരിശോധനാ സമിതിക്കുമുന്നിലേക്കു തള്ളിവിടപ്പെട്ടു. ബഹിരാകാശ ശാസ്ത്രജ്ഞനും ആസൂത്രണബോർഡംഗവുമായ കസ്തൂരിരംഗനെയാണ് ഈ ചുമതല ഏൽപ്പിച്ചത്. കോർപ്പറേറ്റനുകൂല വികസനത്തിന്റെ കാഴ്ചപ്പാടുകളോടെയുള്ള സമീപനം ഗാഡ്ഗിൽ നിരീക്ഷണങ്ങളുടെയും നിർദ്ദേശങ്ങളുടെയും സത്ത ചോർത്തിക്കളയുന്നതായിരുന്നു. കൂടുതൽ അപകടകരവും ജനാധിപത്യവിരുദ്ധവുമായ കണ്ടെത്തലുകളായിരുന്നു അതിലുള്ളത്. അതിനെതിരെ ഉയർന്നുവന്ന കടുത്ത പ്രതിഷേധങ്ങൾക്കിടയിൽ താരതമ്യേന എതിർപ്പുകൾക്കിടയില്ലാത്തതും നിലവിലുള്ള നിയമംതന്നെ അനുശാസിക്കുന്നതുമായ ചില വിഷയങ്ങൾ വിജ്ഞാപനത്തിലൂടെ നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു. പാരിസ്ഥിതികവും ജനകീയവുമായ താൽപ്പര്യങ്ങളിൽ പരമാവധി വെള്ളം ചേർത്താണെങ്കിലും പുരോഗമനപരമായ ഒരു നീക്കം എന്ന നിലയിൽ സ്വാഗതാർഹമായിരുന്നു അത്. ഗാഡ്ഗിൽ നിർദ്ദേശങ്ങൾ നടപ്പാക്കണമെന്ന ആവശ്യത്തിലുറച്ചുനിൽക്കുമ്പോൾ തന്നെ ഇതംഗീകരിക്കേണ്ടതുണ്ടെന്നു മിക്കവരും കരുതി.

ഈ വിഷയത്തിന്റെ ഗൗരവം കണക്കിലെടുക്കാതെയാണ് സി പി എം തീരുമാനമെടുത്തത്. പാരിസ്ഥിതിക വികസനത്തിന്റെയും ജനപക്ഷവികസനത്തിന്റെയും വഴിവിട്ട് കോർപ്പറേറ്റ് മൂലധന വികസനത്തിന്റെ താൽപ്പര്യങ്ങൾക്കു കീഴടങ്ങുകയായിരുന്നു അവർ. തീരദേശത്തു ബിഒടി സ്വകാര്യവത്ക്കരണത്തിനുവേണ്ടി ആയിരക്കണക്കിനുപേർ കുടിയൊഴിപ്പിക്കപ്പെടുമ്പോൾ നിസ്സംഗത പുലർത്തിയവർ മലയോരത്ത് മാഫിയകളും കയ്യേറ്റക്കാരും കുടിയൊഴിപ്പിക്കപ്പെട്ടേക്കുമെന്ന തെറ്റായ പ്രചാരണമുയർന്നപ്പോഴേക്കും രക്ഷകരായി ഓടിയെത്തുന്നു! ഹർത്താലിനാഹ്വാനം ചെയ്യുന്നു! കുടിയൊഴിപ്പിക്കപ്പെടുന്ന പാവങ്ങൾക്ക് ഐക്യദാർഢ്യം നൽകാൻ മടിക്കുന്നവരാണ് വൻകിട കയ്യേറ്റക്കാരുടെയും മാഫിയകളുടെയും രക്ഷാസേനയായി മാറിയിരിക്കുന്നത്. കെ.എം. മാണിയുടെ അദ്ധ്വാനസിദ്ധാന്തവും സിപിഎമ്മിന്റെ മാർക്‌സിസവും ആശ്ലേഷിക്കുന്ന ഹൈറേഞ്ച് പ്ലീനമാണ് യഥാർത്ഥത്തിൽ അരങ്ങേറിയിരിക്കുന്നത്.

നൂറ്റാണ്ടിനുമുമ്പ് എംഗൽസ് എഴുതി: 'ക്യൂബയിലെ മലഞ്ചെരുവുകളിൽ വളർന്നുനിന്നിരുന്ന കാടുകളെല്ലാം കത്തിച്ച് ചാരമാക്കിയ സ്പാനിഷ് പ്ലാന്റർമാർ, കാപ്പിച്ചെടികളുടെ വിളയ്ക്കാവശ്യമായ വളം സുലഭമായി ലഭിക്കും എന്നതിൽക്കവിഞ്ഞ് ഒന്നുംതന്നെ കണക്കിലെടുത്തിട്ടില്ല. പിന്നീടുള്ള കനത്ത കാലവർഷങ്ങൾ ഈ പ്രദേശങ്ങളിലെ മണ്ണെല്ലാം ഒഴുക്കിക്കളഞ്ഞ് മൊട്ടപ്പാറമാത്രം ബാക്കിയാക്കിയെങ്കിൽ അവർക്കെന്തു ചേതം! പ്രകൃതിയോടുള്ള ബന്ധത്തിലായാലും വേണ്ടില്ല, സമൂഹത്തോടുള്ള ബന്ധത്തിലായാലും വേണ്ടില്ല, ഇന്നത്തെ ഉത്പ്പാദനവ്യവസ്ഥ, താൽക്കാലിക നേട്ടങ്ങൾ- പെട്ടെന്നുള്ള ഫലങ്ങൾ-മാത്രമേ പരിഗണിക്കുന്നുള്ളു? നമ്മുടെ ഭരണകൂടത്തെ സംബന്ധിച്ചും രാഷ്ട്രീയപ്രസ്ഥാനങ്ങളെ സംബന്ധിച്ചും എംഗൽസിന്റെ പരാമർശം വാസ്തവമാകുന്നു'.

എംഗൽസ് ഇങ്ങനെകൂടി എഴുതുന്നു: പ്രകൃതിക്കുമേലുള്ള മനുഷ്യന്റെ വിജയത്തെപ്പറ്റി കൊട്ടിഘോഷിച്ച് നമുക്ക് ഊറ്റംകൊളേളണ്ടതില്ല. ഓരോ വിജയത്തിനും അതു നമുക്കുനേരെ പ്രതികാരം വീട്ടിയിട്ടുണ്ട്. പുതിയ കൃഷിസ്ഥലങ്ങൾ നേടുന്നതിനായി മെസോപൊട്ടാമിയയിലെയും ഗ്രീസിലെയും ഏഷ്യാമൈനറിലെയും അതുപോലുള്ള മറ്റു പ്രദേശങ്ങളിലെയും വനങ്ങൾ മുഴുക്കെ നശിപ്പിച്ച് മനുഷ്യർ, വനങ്ങളോടൊപ്പം, ഈർപ്പം തങ്ങിനിൽക്കാനാവശ്യമായ സംഭരണകേന്ദ്രങ്ങളും നശിപ്പിച്ചുകൊണ്ട് ഈ രാജ്യങ്ങളിൽ ഇന്നത്തേതുപോലുള്ള നശിച്ച ഒരവസ്ഥക്ക് അടിത്തറ പാകുകയാണ് ചെയ്തത്. ആൽപ്‌സ് പർവ്വതനിരകളുടെ തെക്കൻ ചരിവുകളിൽ സമൃദ്ധമായി വളർന്നിരുന്ന പൈൻകാടുകൾ മുഴുവൻ വെട്ടിനശിപ്പിച്ച ഇറ്റലിക്കാർ, തങ്ങളുടെ പ്രദേശത്തെ ഡയറിവ്യവസായത്തിന്റെ ആണിവേരുകളാണ് തങ്ങൾ പിഴുതെറിയുന്നതെന്നോ വലിയൊരു കാലത്തേക്കാവശ്യമായ ജലം സംഭരിച്ചുവെക്കാൻ സഹായകമായ അരുവികൾ തങ്ങൾ നശിപ്പിച്ചുകളയുകയാണെന്നോ വർഷകാലത്ത് താഴ്‌വരപ്രദേശങ്ങൾ കുത്തിയൊലിക്കുന്ന ജലപ്രവാഹത്തിന്റെ രൂക്ഷമായ ആക്രമണത്തിന് വിധേയമാകാൻ ഇടവരുത്തുകയാണെന്നോ ധരിച്ചിരുന്നില്ല. ഒരു ജേതാവ് ഏതെങ്കിലുമൊരു വൈദേശിക ജനതയെ അടക്കിവാണതുപോലെ പ്രകൃതിക്കതീതമായ ഒരു ശക്തിയെപ്പോലെ പ്രകൃതിയെ അടക്കിവാഴുകയല്ല, മറിച്ച് നാം നമ്മുടെ മാംസവും ചോരയും തലച്ചോറുമെല്ലാമടക്കം പ്രകൃതിയുടെ ഭാഗമാണെന്നും പ്രകൃതിയിലാണ് നമ്മുടെ അസ്തിത്വമെന്നും പ്രകൃതിയുടെ മേലുള്ള നമ്മുടെ അധീശത്വത്തിനു കാരണം, മറ്റെല്ലാ ജീവജാലങ്ങളെയും അപേക്ഷിച്ച് അതിന്റെ നിയമങ്ങൾ മനസ്സിലാക്കാനും യുക്തിപൂർവ്വം പ്രയോഗിക്കാനുമുള്ള കഴിവ് നമുക്കുണ്ടെന്നുള്ളതുമാണെന്ന വസ്തുത ഓരോ ഘട്ടത്തിലും ഓർമ്മിക്കണം.

പ്രകൃതിയുടെ വൈരുദ്ധ്യാത്മകത സംബന്ധിച്ച് എംഗൽസ് കഴിഞ്ഞ നൂറ്റാണ്ടിനും മുമ്പെഴുതിയത് ഇപ്പോഴും പ്രസക്തമാകുന്നു. കോർപ്പറേറ്റ് മാർക്‌സിസ്റ്റുകൾക്ക് എംഗൽസ് ഒരു തീവ്രവാദിയാണെന്നു തോന്നാം. അവരുടെ പാർട്ടിയിൽനിന്ന് അദ്ദേഹത്തെ പുറത്താക്കുകയുമാവാം.'

സൂക്ഷ്മം, ർഗാത്മകം
ആസാദ്
ഇൻസൈറ്റ് പബ്ലിക്കേഷസ്, കോഴിക്കോട്
ഫോൺ: 0495 4020666
വില 410 രൂപ

ഷാജി ജേക്കബ്‌    
കേരള സര്‍വകലാശാലയില്‍ ഗവേഷകവിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് കലാകൗമുദി വാരികയില്‍ തുടര്‍ച്ചയായി ലേഖനങ്ങളും ഫീച്ചറുകളും എഴുതിത്തുടങ്ങി. ആനുകാലികങ്ങളിലും, പുസ്തകങ്ങളിലും, പത്രങ്ങളിലും രാഷ്ട്രീയസാംസ്‌കാരിക വിഷയങ്ങളെ സംബന്ധിച്ച നിരവധി ലേഖനങ്ങളും പഠനങ്ങളും എഴുതിയിട്ടുണ്ട്. അക്കാദമിക നിരൂപണരംഗത്തും മാദ്ധ്യമവിമര്‍ശനരംഗത്തും സജീവമായ വിവിധ വിഷയങ്ങളില്‍ ഷാജി ജേക്കബിന്റെ നൂറുകണക്കിനു രചനകള്‍ പുറത്തുവന്നിട്ടുണ്ട്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
സ്വപ്‌ന സുരേഷിന്റെ മൊഴിയിൽ ഇടംപിടിച്ച ആ ഉന്നത രാഷ്ട്രീയക്കാർ ആരൊക്കെ? കോടതിയിൽ സമർപ്പിച്ച മൊഴിയിൽ രാഷ്ട്രീയക്കാർക്കൊപ്പം കോൺസുലേറ്റിലെ ഉന്നതരുടെ പേരുകളും; സ്വർണ്ണക്കടത്തിൽ സ്വയം കുടുങ്ങുമെന്ന് ഉറപ്പായപ്പോൾ തുറുപ്പു ചീട്ടുകൾ പുറത്തെടുത്തു ഉന്നതരെ വിരട്ടി സ്വപ്നയുടെ തന്ത്രപരമായ നീക്കം; നെഞ്ചിടിപ്പോടെ പ്രമുഖർ; സോളാർ കാലത്തേതിന് സമാനമായി സസ്‌പെൻസ് ഉയർത്തുന്ന സരിതയുടെ നീക്കം സ്വപ്‌നയും പുറത്തെടുക്കുന്നു; ശിവശങ്കരനെ വീണ്ടും ചോദ്യം ചെയ്യുമ്പോൾ സർക്കാറിലും സമ്മർദ്ദം
ഏഷ്യാനെറ്റ് ന്യൂസിന്റെ 'പണി കിട്ടിയവർ' പരമ്പര ഏറ്റുതുടങ്ങി! സർക്കാർ വകുപ്പുകളിൽ പിൻവാതിൽ നിയമനങ്ങൾ കൊഴുക്കുമ്പോൾ പിഎസ്.സി റാങ്ക് ലിസ്റ്റുകാരുടെ രോഷം സിപിഎമ്മിനെ വിറപ്പിക്കുന്നു; സിപിഎം കേരളയുടെ ഒഫീഷ്യൽ യുട്യൂബ് പേജിൽ പിഎസ് സി നിയമന വിവാദം വിശദീകരിക്കാൻ എത്തിയ എം ബി രാജേഷിന് പൊങ്കാലയുമായി റാങ്ക് ഹോൾഡേഴ്‌സ്; ന്യായീകരണ വീഡിയോയിൽ ലൈക്കിനേക്കാൾ കൂടുതൽ ഡിസ് ലൈക്കുകൾ; പോരാളി ഷാജിമാർ പോലും പാർട്ടിക്കെതിരെ തിരിയുന്ന അപൂർവ്വ പ്രതിസന്ധി
'ദിലീപിന്റെ അസിസ്റ്റന്റാണ്, ഷൂട്ടിങ്ങിനായി വന്നതാണ്, അമ്മ മരിച്ചെന്ന് ഫോൺ വന്നു, തിരിച്ചു ചെല്ലാതെ നിവൃത്തിയില്ല'; രാത്രിയിൽ യുവാവ് സങ്കടം പറഞ്ഞപ്പോൾ തള്ളിപ്പറയാൻ കഴിഞ്ഞില്ല; തിരുവനന്തപുരത്തേക്കുള്ള പാതിരാത്രിയിലെ ആ ഓട്ടം വലിയ ചതിയായിരുന്നു; പാവമല്ലേ എന്നു കരുതി ഭക്ഷണവും വാങ്ങിക്കൊടുത്തു; അളിയൻ വരും എന്നു പറഞ്ഞുപോയ ആളെ പിന്നെ കണ്ടില്ല; തിരികെ പോരാൻ 500 രൂപ നൽകിയത് തമ്പാനൂരിലെ പൊലീസുകാർ; ഓട്ടംവിളിച്ചു പണംതട്ടി കടന്നയാളെ കുറിച്ച് ഓട്ടോ ഡ്രൈവർ രേവത് മറുനാടനോട്
ടീച്ചറായ ഭാര്യയുമൊത്ത് ടിക് ടോക്കെടുക്കുമ്പോഴും കണ്ണുവെച്ചത് ഓൺലൈൻ റമ്മി കളിയിൽ; ഓഫീസ് സമയം കഴിഞ്ഞാലും വീട്ടിൽ പോകാതെ മണിക്കൂറുകൾ ചിലവഴിച്ചത് ഓൺലൈൻ റമ്മി കളിച്ചു; ലക്ഷങ്ങൾ ഒഴുകിപ്പോയപ്പോൾ കൈവെച്ചത് സർക്കാർ അക്കൗണ്ടിൽ; രണ്ടു കോടി കവർന്നു മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയ വാർത്ത കണ്ടു ഭാര്യ ചോദ്യം ചെയ്തപ്പോൾ ഫോൺ വലിച്ചെറിഞ്ഞു ദേഷ്യം തീർത്തു വീടുവിട്ടു; ഇപ്പോൾ ശ്രമം കീഴടങ്ങാൻ; പിരിച്ചുവിടാൻ തീരുമാനിച്ച സീനിയർ അക്കൗണ്ടന്റ് ബിജുലാലിനെ ചതിച്ചത് റമ്മി പ്രേമം
രാഷ്ട്രീയമില്ല, കുട്ടികളുടെ പരിപാടിയാണ് എന്നുപറഞ്ഞാണ് എന്നെ ക്ഷണിച്ചത്; കോൺഗ്രസിലെ ഒരു നേതാവിന് മാത്രമാണ് എതിർപ്പുണ്ടായിരുന്നത്; രാഹുൽ ഗാന്ധിയെ എതിർക്കുന്ന ആളെ വേണ്ടെന്നത് ആ നേതാവിന്റെ നിർബന്ധബുദ്ധിയായിരുന്നു; ചെന്നിത്തല എന്നോട് സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു; ചെന്നിത്തലയെ സംഘിയാക്കിയ നാട്ടിൽ എന്നെ സംഘിയാക്കുന്നതിൽ അത്ഭുതമില്ല; വിവാദത്തിൽ മറുനാടനോട് പ്രതികരിച്ച് ശ്രീജിത്ത് പണിക്കർ
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി
പൊന്നിൻ വിലയുള്ള ആ ഒറ്റുകാരൻ തുഷാർ വെള്ളാപ്പള്ളിയോ? തുഷാറിനെ ദുബായിലേക്ക് വിളിച്ചു വരുത്തി കുടുക്കിയത് സ്വപ്ന സുരേഷോ? അന്ന് നടന്നത് ബിജെപിയുമായി ഒട്ടി നിൽക്കുന്ന ബിഡിജെഎസിനെ അടർത്തി മാറ്റാൻ നടത്തിയ കളിയോ? ചട്ടുകമാക്കിയത് സ്വപ്നയെയും തുഷാറിന്റെ അടുത്ത സുഹൃത്തുക്കളെയും; കാത്തിരുന്ന് പക വീട്ടി എസ് എൻ ഡി പി നേതാവും! ചതിക്ക് പകരം ചതിയുമായി ഗോളടിച്ചത് തുഷാറോ? നയതന്ത്ര കള്ളക്കടത്തിൽ ചർച്ചയാകുന്ന പ്രതികാര കഥ
ഉറക്കം വന്നപ്പോൾ പമ്പിന് സമീപം വണ്ടിയൊതുക്കി; മൂന്നരയോടെ വലിയ ശബ്ദം കേട്ട് ഞെട്ടിയുണർന്നപ്പോൾ കണ്ടത് സ്‌കോർപ്പിയോയിൽ ക്വട്ടേഷൻ സംഘം വന്നിറങ്ങുന്നത്; പിന്നാലെ നീല ഇന്നോവ എത്തി; കാറിന്റെ ഗ്ലാസ് അടിച്ചു തകർത്ത് ബാലുവിനെ അടിച്ചു കൊന്നു; മരണ മൊഴിയെന്ന് പറഞ്ഞ് കലാഭവൻ സോബി റിക്കോർഡ് ചെയ്ത വീഡിയോ പുറത്ത്; ബാലുവിനെ കൊന്നതാണ് കൊന്നതാണ് കൊന്നതാണ് എന്ന് വെളിപ്പെടുത്തൽ; ബാലഭാസ്‌കറിനെ പള്ളിപ്പുറത്ത് വകവരുത്തിയത് സ്വർണ്ണ കടത്ത് ഗ്യാങോ? സിബിഐയ്ക്ക് മുന്നിൽ ചോദ്യങ്ങൾ ഏറെ
ഭർത്താവിന്റെ വ്യക്തിഗത സന്ദേശങ്ങളെയും ഫോട്ടോകളെയും കുറിച്ച് വ്യാകുലപ്പെട്ട മെറിൻ ജോയ് ജൂലൈ 19 ന് കോറൽ സ്പ്രിങ്‌സ് പൊലീസിനെ വിളിച്ചത് മരണ ഭീതിയിൽ; കേസെടുക്കാനൊന്നുമില്ലെന്നും വിവാഹ മോചനത്തിന് അഭിഭാഷകനെ കാണാനും ഉപദേശിച്ച പൊലീസിനും നെവിന്റെ മനസ്സിലെ ക്രൂരത തിരിച്ചറിയാനായില്ല; ജോലി സ്ഥലം വിട്ട് ഓടിയൊളിക്കാൻ മലയാളി നേഴ്‌സ് ആഗ്രഹിച്ചതും ജീവിക്കാനുള്ള മോഹം കൊണ്ട്; മെറിൻ ജോയിയുടെ കൊലപാതകത്തിന് പിന്നിൽ ഫിലിപ്പ് മാത്യുവിന്റെ ഈഗോ തന്നെ
ലക്ഷ്മിയെ തേടിയുള്ള അന്വേഷണം ചെന്നു നിൽക്കുന്നത് തിട്ടമംഗലത്തെ വീട്ടിൽ; ദുബായിൽ പോയെന്നും കൊച്ചിയിലുണ്ടെന്നും ബംഗളൂരുവിലേക്ക് താമസം മാറിയെന്നും പറയുന്നത് പച്ചക്കള്ളം; ഭർത്താവിന്റേയും മകളുടേയും വേർപാടിൽ വിവാദങ്ങൾ ചർച്ചയാകുമ്പോൾ ഒന്നും മിണ്ടാതെ മാറി നിൽക്കുന്ന ദൃക്സാക്ഷി; ബാലഭാസ്‌കറിനെ കൊന്നു തള്ളിയെന്ന് കലാഭവൻ സോബി വെളിപ്പെടുത്തിയിട്ടും മിണ്ടാട്ടമില്ല; നേരറിയാൻ സിബിഐ ആദ്യമെത്തുക ലക്ഷ്മിക്ക് അരികിൽ; വയലിനിസ്റ്റിന്റെ മരണത്തിൽ ഭാര്യ പറയുന്നത് അതിനിർണ്ണായകം
'എന്റെ വ്യക്തിപരമായ ജീവിതത്തിൽ നഴ്‌സുമാർ ചില പ്രശ്‌നമൊക്കെ ഉണ്ടാക്കിയിട്ടുണ്ട്..അവരെ ഉദ്ദേശിച്ച് പറഞ്ഞതാണ്; പറഞ്ഞപ്പോ..അങ്ങനെ ആയി പോയി; അതല്ലാതെ ലോകത്തുള്ള എല്ലാ നഴ്‌സുമാരെയും കുറിച്ചല്ല പറഞ്ഞത്..എനിക്ക് ഒരുപാട് വിഷമമുണ്ട്..നഴ്‌സുമാരുടെ ജോലിയുടെ മഹത്വം എന്തെന്ന് അറിയില്ലായിരുന്നു..മാപ്പ്': പൊട്ടിക്കരഞ്ഞുകൊണ്ട് ക്ഷമാപണവുമായി സോഷ്യൽ മീഡിയയിൽ നഴ്‌സുമാരെ അധിക്ഷേപിച്ച കണ്ണൻ.സി.അമേരിക്ക
മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി