Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംരംഭകനാകാൻ ആഗ്രഹിക്കുന്നുണ്ടോ? മനസിലെ ആശയം നടപ്പാക്കും മുൻപ് ഓർക്കാൻ ഏറെയുണ്ടേ; സ്റ്റാർട്ടപ്പുകൾ മിക്കതും അൽപ്പായുസ്സായി പോകാൻ കാരണമെന്തെന്ന് അറിയുമോ? സംരംഭം വിജയമാക്കി മാറ്റിയെടുക്കാനുള്ള കോർപ്പറേറ്റ് മന്ത്രങ്ങൾ മനസിലാക്കിക്കോളൂ

സംരംഭകനാകാൻ ആഗ്രഹിക്കുന്നുണ്ടോ? മനസിലെ ആശയം നടപ്പാക്കും മുൻപ് ഓർക്കാൻ ഏറെയുണ്ടേ; സ്റ്റാർട്ടപ്പുകൾ മിക്കതും അൽപ്പായുസ്സായി പോകാൻ കാരണമെന്തെന്ന് അറിയുമോ? സംരംഭം വിജയമാക്കി മാറ്റിയെടുക്കാനുള്ള കോർപ്പറേറ്റ് മന്ത്രങ്ങൾ മനസിലാക്കിക്കോളൂ

തോമസ് ചെറിയാൻ കെ

കേരളത്തിൽ സ്റ്റാർട്ടപ്പുകൾക്ക് അൽപായുസാണോ ? ഈ ചോദ്യം നമ്മിൽ പലപ്പോഴായി മിന്നിമറയുന്ന ഒന്നാണ്. എന്നാൽ ഓർക്കേണ്ട പ്രധാന സംഗതി അത് സംസ്ഥാനത്തിന്റെയോ വ്യവസ്ഥിതിയുടേയോ കുഴപ്പമല്ല. പകരം കൃത്യമായ മുന്നോരുക്കങ്ങളും പഠനവുമില്ലാതെ ബിസിനസിലേക്ക് ചാടിയിറങ്ങുന്ന സംരംഭകരുടെ കുഴപ്പമാണ്. പണം അല്ലെങ്കിൽ ലാഭം എന്ന ചിന്ത ആദ്യം മനസിൽ വച്ച് ചെയ്യാൻ ഇറങ്ങി പുറപ്പെടുന്ന ഓരോ പ്രവൃത്തിക്കും തക്ക ഫലം ലഭിക്കണമെന്നില്ല.

അർപണ ബോധത്തോടെ കഷ്ടപ്പെടുത്ത. കൃത്യമായ പഠനത്തിനും മറ്റും ആരംഭകാലത്ത് സമയം ചെലവിടുക തുടങ്ങി ഒട്ടേറെ കടമ്പകൾ കടന്നാൽ മാത്രമേ മികച്ചൊരു സംരംഭകനാകാൻ സാധിക്കൂ. എന്നാൽ ഇത് ഓർക്കാതെ എടുത്ത് ചാടുന്നവർക്ക് നഷ്ടം സംഭവിക്കുമെന്ന് പ്രത്യേകം എടുത്ത് പറയേണ്ടതില്ലല്ലോ. സ്വന്തം സംരംഭം എന്ന ചിന്തയ്ക്ക് മുൻപ് ഓർക്കേണ്ട പ്രധാന കാര്യങ്ങൾ പങ്കുവെക്കുന്ന മണിച്ചെപ്പാണ് ഇന്ന് നിങ്ങളെ തേടിയെത്തുന്നത്.

സംരംഭങ്ങളുടെ പരാജയത്തിന് പിന്നിലെന്തെന്ന് ആദ്യം നോക്കാം

പ്രഫഷണൽ അല്ലാത്ത സമീപനമാണ് മിക്കവരും കാണിക്കുന്നത്. ലാഭം എന്ന ചിന്ത വെച്ച് ഇറങ്ങുമ്പോൾ കൃത്യമാായ മുന്നൊരുക്കങ്ങൾ നടത്തിയോ എന്ന് ചിന്തിക്കാറില്ല. താൻ ആരംഭിക്കാൻ പോകുന്ന സംരംഭത്തിന് വരുന്ന പ്രതിസന്ധികൾ ഏതൊക്കെയാവാം എന്നും എങ്ങനെ പരിഹരിക്കാമെന്നും ഇവർ കരുതാറില്ല. എന്നാൽ ഇക്കാര്യത്തിലാണ് തമിഴ്‌നാട്ടുകാരെ കണ്ട് പഠിക്കേണ്ടത്. ഇത്ര നാളുകൾക്കകം ബസിനസിൽ എത്രത്തോളം വളർച്ച വേണം, എന്തൊക്കെ മാറ്റങ്ങൾ കൊണ്ടു വരണം എന്ന് വരെ അവർ കൃത്യമായി ചിന്തിച്ചിരിക്കും. മികച്ച പ്ലാനിങ് ഉണ്ടെന്ന് മാത്രമല്ല പ്രതിബന്ധങ്ങൾ ഉണ്ടായാൽ എങ്ങനെ നേരിടണം എന്ന് വരെ ഇവർക്ക് കൃത്യമായി അറിയാം.

എന്നാൽ ചെറിയൊരു തട്ടുകേട് വന്നാൽ തന്നെ നെഗറ്റീവ് ചിന്തകൾ കടന്നു വരുന്നവരാണ് മലയാളികൾ.അതു പോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് സാമ്പത്തികമായ അച്ചടക്കമില്ലാതെ പ്രവർത്തിക്കുന്നത്. കഷ്ടപ്പെട്ടുണ്ടാക്കിയ ശമ്പള തുക മുഴുവനും സ്റ്റാർട്ട് അപ്പിൽ നിക്ഷേപിച്ച ശേഷം ചെറിയ തോതിൽ ലാഭം വന്നു തുടങ്ങിയാൽ അത് കച്ചവടത്തിൽ തന്നെ നിക്ഷേപിക്കാതെ ചെലവഴിക്കുന്നതാണ് മിക്കവരുടേയും പതിവ്. പിന്നീട് തിരിച്ചടി നേരിടുമ്പോൾ പണത്തിനായി കൈയും കാലുമിട്ടടിക്കും. സ്റ്റാർട്ടപ്പ് പച്ച പിടിക്കുന്നതിന് മുൻപ് ആഡംബരം കാണിക്കുന്നവരും കുറവല്ല.

സംരംഭത്തിന് വേണ്ടെ മെഷീനറികൾക്കും മറ്റും പണം ചെലവിടുന്നത് പോലെ തന്നെ ഓഫീസ് മോടി പിടിപ്പിച്ച് നാലാളെ കാണിക്കാനും മടി കാണിക്കാത്തവരാണ് മലയാളികൾ. വരവും ചെലവും അടക്കം കൃത്യമായി മോണിറ്റർ ചെയ്യാത്തതും സുരക്ഷിതമായ നിക്ഷേപ രീതികളെ അറിയാൻ ശ്രമിക്കാത്തതും മറ്റൊരു ന്യുനതയാണ്.  വൈദ്യുതി ചെലവ് മുതൽ തൊഴിലാളികൾക്ക് കൊടുക്കുന്ന ശമ്പളത്തിൽ വരെ കൃത്യമായ അച്ചടക്കം പാലിക്കാൻ കഴിയാതെ വന്ന് പൂട്ടിപ്പോയ സ്റ്റാർട്ടപ്പുകൾ ഒട്ടേറെയാണ്.

സ്റ്റാർട്ടപ്പുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും കൃത്യമായി പഠിക്കുക. സർക്കാർ നടപടിക്രമങ്ങൾ മുതൽ തങ്ങളുടെ കച്ചവട രീതയനുസരിച്ച് പ്രത്യേകമായ ഫോളോ ചെയ്യേണ്ട ചെറിയ കാര്യങ്ങൾ പോലും കൃത്യമായി അറിയുക. സ്റ്റാർട്ട് അപ്പ് ആരംഭിക്കുന്ന സ്ഥലത്തിന്റെ പ്രത്യേകത മുതൽ വരുന്ന ഒരു വർഷത്തിനകം എപ്രകാരം മുന്നോട്ട് നീങ്ങണം എന്ന് വരെ കൃത്യമായ പ്ലാൻ വേണം. നിക്ഷേപം മുതൽ നികുതി വരെയുള്ള കാര്യങ്ങൾ അറിയാൻ വിദഗ്ധ നിർദ്ദേശം തേടണം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ആദ്യ ചുവടുവെപ്പ് തന്നെ നാലാളറിയുന്ന തരത്തിലാണെങ്കിൽ ഏറെ നല്ലത്. മികച്ച ബ്രാൻഡിങ്ങും അതിനെ സപ്പോർട്ട് ചെയ്യും വിധമുള്ള മാർക്കറ്റിങ്ങുമാണെങ്കിൽ സംഗതി ഉഷാറാകും. കുഴപ്പമില്ലാത്ത ഒരു ബഡ്ജറ്റ് ആദ്യം തന്നെയുണ്ടെങ്കിൽ ചെറിയോ തോതിൽ മികച്ച പരസ്യം നൽകാനും മടിക്കണ്ട. ആരംഭത്തിൽ തന്നെ ലാഭം എന്ന ചിന്തയോട് ഗുഡ്ബൈ പറയാം. ലാഭം കുറവാണെങ്കിലും സംരംഭത്തിന്റെ നടത്തിപ്പ് മുന്നോട്ട് കൊണ്ടു പോയി കാലക്രമേണ വളർത്തിയെടുക്കുവാനുള്ള ക്ഷമ കാണിക്കുക.

സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർ ഓർക്കേണ്ടതിവ

ആദ്യം തന്നെ താൻ ആരംഭിക്കാൻ പോകുന്ന സംരംഭത്തോട് പാഷൻ എത്രത്തോളമുണ്ടെന്ന് ആത്മ പരിശോധന നടത്തണം. നിങ്ങളുടെ സംരംഭവും അതിന്റെ നടത്തിപ്പ് രീതിയും നിങ്ങളുടെ സ്വഭാവവും തമ്മിൽ ഒത്തു പോകുന്നുണ്ടോ എന്നത് മുതൽ ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധികൾ വന്നാൽ തരണം ചെയ്യാൻ നിങ്ങൾക്ക് സാധിക്കുമോ എന്നും അറിഞ്ഞിരിക്കുക. വെല്ലുവിളികളെ നേരിടാനുള്ള മനക്കരുത്ത് പ്രധാനമാണ്. ആരംഭം ലളിതമായിട്ടാകാം. വിപണിയിലെ നിലവിലുള്ള പൾസ് എന്താണെന്ന് മനസിലാക്കി നിങ്ങളുടെ ഉൽപന്നത്തെ/ സേവനത്തെ ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുക.

ഡിമാൻഡുള്ളതാണ് നിങ്ങളുടെ ഉൽപന്നമെങ്കിൽ മികച്ചൊരു ഭാവി തന്നെ നിങ്ങളുടെ സംരംഭത്തിനുണ്ടാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ആദ്യം തന്നെ ഒരുപാട് പണം നിക്ഷേപിക്കാതിരിക്കുക. കുറച്ച് പണം മാത്രം ബിസിനസിൽ നിക്ഷേപിച്ച ശേഷം ആരംഭകാലത്തെ പ്രവർത്തനത്തെ വിലയിരുത്തുക. നിങ്ങൾ ആരംഭിക്കുന്ന സംരംഭത്തിൽ മാസ്റ്ററായിരിക്കുന്ന ഒരു വ്യക്തി തീർച്ചയായും ഉണ്ടാകും. അത്തരം ആളുകളുടെ ഉപദേശം തേടുന്നത് ഏറെ ഉത്തമമാണ്. എന്നും അറിവ് അപ്‌ഡേറ്റ് ചെയ്യണം. അപ്‌ഡേറ്റഡാകാത്ത ആൾ ഔട്ട്‌ഡേറ്റഡാകുമെന്ന് പ്രത്യേകം പറഞ്ഞ് തരേണ്ടതില്ലല്ലോ. മികച്ച നേതൃപാടവം ഉള്ള വ്യക്തിയ്‌ക്കേ മികച്ചൊരു സംരംഭകനാകാൻ സാധിക്കൂ.

തങ്ങളുടെ സന്തോഷത്തിലും പ്രതിസന്ധികളിലും തൊഴിലാളികളെ എങ്ങനെ കരുതുന്നു എന്നത് മുതൽ സ്വതന്ത്രമായി ജോലി ചെയ്യാൻ അനുവദിക്കുന്നത് വരെ മികച്ച രീതിയിൽ സംരംഭകൻ ചെയ്യേണ്ട ഒന്നാണ്. നിക്ഷേപം ഇല്ലാതെ ബിസിനസിന് വിജയം കൊയ്യാൻ സാധിക്കില്ല. വിശ്വസ്തരായ നിക്ഷേപകരെ എത്തിക്കാൻ സാധിച്ചാൽ നിങ്ങൾ വിജയിയായിരിക്കും. അതുപോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് മാർക്കറ്റിങ്. പരമ്പരാഗത മാർക്കറ്റിങ് തന്ത്രം മുതൽ മികച്ച ഡിജിറ്റൽ മാർക്കറ്റിങ് ടെക്കിനിക്കുകൾ വരെ നിങ്ങൾക്ക് ഉപയോഗിക്കാം. ബിസിനസ് ബന്ധങ്ങൾ വർധിപ്പിക്കുക എന്നത് പ്രധാനമായ കാര്യമാണ്.

അത് നിങ്ങളുടെ വളർച്ചയ്ക്ക് ഏറെ ഉപകരിക്കും. അതുപോലെ തന്നെ വിപണിയെ എപ്പോഴും പഠിച്ചുകൊണ്ടിരിക്കുക. ഉപഭോക്താക്കളുടെ മനസ് ചായുന്നു എന്ന് പെട്ടന്ന് തന്നെ മനസിലാക്കിയെടുക്കാൻ സാധിക്കും വിധം കൃത്യമായി അവരുടെ പൾസ് മോണിട്ടർ ചെയ്ത് പോവുക. അപ്പോൾ ഇത്തരം കാര്യങ്ങൾ പ്രാഥമികമായി അറിഞ്ഞിരുന്നാൽ തന്നെ സ്വന്തം സംരംഭം എന്ന സ്വപ്‌നത്തിലേക്ക് കാലു വെക്കുന്ന സമയം ആശങ്ക കൂടാതെ മികച്ചൊരു തുടക്കം തന്നെ നിങ്ങൾക്ക് ലഭിക്കും. ധൈര്യമായി തന്നെ സ്വപ്‌നത്തിലുള്ള സംരംഭത്തിലേക്ക് ഇറങ്ങാം അല്ലേ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP