Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സരിതയുടെ സാരിത്തുമ്പിനെ കുറിച്ച് വാർത്ത എഴുതാൻ മറുനാടന് ഇനിയും നാണമില്ലേ? സരിത - സുനിത സംഭാഷണം പ്രസിദ്ധീകരിച്ചത് എന്തുകൊണ്ട്? മുഴുവൻ സംഭാഷണവും ഒറ്റ വീഡിയോ ആക്കി പ്രസിദ്ധീകരിക്കുമ്പോൾ ഞങ്ങൾക്ക് പറയാനുള്ളത്

സരിതയുടെ സാരിത്തുമ്പിനെ കുറിച്ച് വാർത്ത എഴുതാൻ മറുനാടന് ഇനിയും നാണമില്ലേ? സരിത - സുനിത സംഭാഷണം പ്രസിദ്ധീകരിച്ചത് എന്തുകൊണ്ട്? മുഴുവൻ സംഭാഷണവും ഒറ്റ വീഡിയോ ആക്കി പ്രസിദ്ധീകരിക്കുമ്പോൾ ഞങ്ങൾക്ക് പറയാനുള്ളത്

ഷാജൻ സ്‌കറിയ

രിതയെ ആഘോഷമാക്കിയവരുടെ കൂടെ ഞങ്ങളും ഉണ്ട്. കൈരളി പീപ്പിൾ ചാനൽ ആദ്യം പുറത്ത്‌കൊണ്ടുവന്ന വാർത്തയുടെ കൂടുതൽ വിശദാംശങ്ങൾ പുറംലോകത്ത് എത്തിച്ച ആദ്യ മാദ്ധ്യമം ആയിരുന്നു മറുനാടൻ. പിന്നീട് എത്രയോ നാളുകൾ കഴിഞ്ഞാണ് ദേശാഭിമാനി പോലും ഈ വാർത്ത ഏറ്റെടുത്തത്. എന്നാൽ ജയിലിൽ നിന്നും ഇറങ്ങിയ സരിത തന്റെ ബ്ലാക്ക്‌മെയിൽ രാഷ്ട്രീയം കയ്യിലെടുത്തപ്പോൾ സരിതയുടെ പ്രസ്താവനകളും വാർത്തകളും കരുതലോടെ വേണമെന്ന നിലപാടായിരുന്നു ഞങ്ങളുടേത്. സരിത എന്ന സാമൂഹ്യ വിപത്തിനെ ഒരു സംഭവമാക്കി മാറ്റാൻ കുറേ പത്രപ്രവർത്തകർ ബോധപൂർവ്വം ശ്രമിച്ചിരുന്നത് അവർ അറിയാതെ പെട്ടുപോയ ഏതോ ബ്ലാക്ക്‌മെയിൽ സാഹചര്യത്തിൽ നിന്നായിരിക്കാം എന്നു ഞങ്ങൾ ഭംഗ്യന്തരേണ പലതവണ സൂചിപ്പിച്ചിരുന്നു. ഒരു നാലാംകിട ക്രിമിനലിന്റെ വാക്കുകൾക്ക് യാതൊരു പ്രസക്തിയും നൽകേണ്ടതില്ല എന്ന ഉറച്ച ബോധ്യം ഞങ്ങൾക്ക് ഉണ്ടായിരുന്നു.

അതുകൊണ്ടാണ് സരിത സിനിമയിൽ അഭിനയിക്കുന്നു, സരിത ചാനൽ അവതാരികയാകുന്നു തുടങ്ങിയ പിആർ വാർത്തകൾ തമസ്‌കരിക്കുകയും സരിതയെ ചർച്ചയ്ക്ക് വിളിച്ച ചാനൽ സിംഹങ്ങളുടെ തൊലിയുരിഞ്ഞ് കാട്ടാൻ ഞങ്ങൾ തയ്യാറാകുകയും ചെയ്തിരുന്നത്. മറുനാടനിലൂടെ ചിലത് വെളിപ്പെടുത്തണം എന്നു പറഞ്ഞ് ഇടക്കാലത്ത് സരിത സമീപിച്ചപ്പോഴും ഞങ്ങൾ വേണ്ട എന്നു വയ്ക്കുകയായിരുന്നു. ആദ്യകാലത്ത് മറ്റ് പത്രങ്ങളോടൊപ്പം സരിതക്കഥകൾ നന്നായി വിളമ്പിയ ശേഷം തന്നെയായിരുന്നു ഈ ഉറച്ച തീരുമാനം എന്നു മറക്കരുത്. അതിന്റെ ഭാഗമായി ഞങ്ങൾ പ്രസിദ്ധീകരിച്ച ചില വാർത്തകളും ലേഖനങ്ങളും സരിതയെ തെല്ലൊന്നുമല്ല പ്രകോപിപ്പിച്ചത്. ഇന്നേവരെ സരിത ഏതെങ്കിലും ഒരു മാദ്ധ്യമത്തിനെതിരെ പരാതി കൊടുത്തിട്ടുണ്ടെങ്കിൽ അത് മറുനാടനെതിരെ മാത്രമാണ് എന്നത് ഈ പ്രകോപനത്തിന്റെ അടയാളമായി നിലനിൽക്കുകയും ചെയ്യുന്നു. ഫോണിൽ ഈ ലേഖകനേയും മറുനാടനിലെ ചില ലേഖകരേയും ഒട്ടേറെ തവണ സരിത ചീത്ത വിളിച്ചിട്ടുണ്ട്. അത്തരം ചില ലേഖനങ്ങളുടെ ലിങ്കാണ് ചുവടെ കൊടുത്തിരിക്കുന്നത്. 

എന്നിട്ടും കഴിഞ്ഞ് എട്ട് ദിവസമായി ഞങ്ങൾ സരിതയുടെ സംഭാഷണം സീരിയലൈസ് ചെയ്യുകയായിരുന്നു. ഒട്ടേറെപേർ സരിതയുടെ സാരിത്തുമ്പിന്റെ കഥ പറയുന്ന മാദ്ധ്യമം എന്ന നിലയിൽ ഞങ്ങളെ സോഷ്യൽ മീഡിയയിൽ ആക്ഷേപിച്ചു കൊണ്ടിരുന്നു. അരുവിക്കരയിലെ തെരഞ്ഞെടുപ്പിൽ ശബരീനാഥ് നേടിയ ചരിത്ര വിജയത്തിന്റെ പശ്ചാത്തലത്തിൽ ഈ പ്രസിദ്ധീകരണം തികച്ചും അപ്രസക്തമായിട്ടും ഞങ്ങൾ ഇത് തുടർന്നത് സരിതയുടെ വെളിപ്പെടുത്തൽ ഇവിടെ എന്തെങ്കിലും മാറ്റം വരത്തും എന്നതുകൊണ്ടല്ല. നേരേ മറിച്ച് സ്വതന്ത്ര മാദ്ധ്യമം എന്ന നിലയിൽ ഞങ്ങൾ എക്കാലത്തും എടുത്തിരുന്ന ഉറച്ച നിലപാടുകൊണ്ട് മാത്രമാണ്. സരിതയുടെ സംഭാഷണം ഇപ്പോൾ പുറത്ത് വന്നതിന്റെ രാഷ്ട്രീയം നന്നായി മനസ്സിലാക്കി തന്നെയായിരുന്നു ഈ വിഷയത്തെ ഞങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളത്. സുനിതാ ദേവദാസ് എന്ന മാദ്ധ്യമ പ്രവർത്തക മറുനാടനിൽ ജോലി ചെയ്തിരുന്നതുകൊണ്ടും ഈ സംഭാഷണം നടന്ന സാഹചര്യം ഞങ്ങൾക്കു മുമ്പ് ഉറപ്പായിരുന്നതുകൊണ്ടും കൂടിയാണ് ഇത് പ്രസിദ്ധീകരിക്കാൻ ഞങ്ങൾ തീരുമാനിച്ചത്.

സ്വന്തം കച്ചവടത്തിന് ലാഭം ഉണ്ടാക്കാനായി അവസരം നോക്കി വിവിധ മാദ്ധ്യമങ്ങളെ ഉപയോഗിച്ച് സരിത നടത്തുന്ന സാധാരണ വെളിപ്പെടുത്തലുകളിൽ നിന്നും ഇത് തികച്ചും ഭിന്നമാണ് എന്നു തോന്നിയതുകൊണ്ട് കൂടിയാണ് ഇത് പ്രസിദ്ധീകരിക്കാൻ ഞങ്ങൾ തീരുമാനിച്ചത്. മറുനാടനുമായി സരിത നടത്തിയ ഒരു അഭിമുഖത്തിൽ ആണ് ഇത്തരം കാര്യങ്ങൾ പ്രചരിച്ചിരുന്നതെങ്കിൽ ഒരുപക്ഷേ, ഇപ്പോഴത്തെ മാറിയ സാഹചര്യത്തിൽ ഞങ്ങൾ അത് പ്രസിദ്ധീകരിക്കുമായിരുന്നില്ല(തീർച്ചയായും സരിത കേരളത്തിൽ നിറഞ്ഞു നിന്ന സമയത്ത് ഞങ്ങൾ അവസരം പാഴാക്കുമായിരുന്നില്ല). പ്രതിസന്ധിയിലായ ഒരു സ്ത്രീയെ മനസ്സിലാക്കി മറ്റൊരു സ്ത്രീ നടത്തിയ സംഭാഷണത്തിന്റെ ഭാഗമായി റെക്കോർഡ് ചെയ്യപ്പെടുന്നുണ്ട് എന്നറിയാതെ നടത്തിയ സംഭാഷണം ആയതുകൊണ്ട് ഇതിലെ വെളിപ്പെടുത്തലുകൾക്ക് സാധാരണ അഭിമുഖങ്ങളേക്കാൾ പ്രസക്തിയുണ്ട് എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. സാധാരണക്കാർ ആരാധകരായി കരുതുന്ന നേതാക്കളുടെ യഥാർത്ഥ സ്വഭാവം ആണ് ഇതിലൂടെ വെളിവാക്കപ്പെട്ടത്. സ്ത്രീ എങ്ങനെയാണ് നമ്മുടെ ജനപ്രതിനിധികളുടെ മനസ്സിൽ ഇപ്പോഴും ഒരു ഉപഭോഗചരക്ക് മാത്രമായിരിക്കുന്നത് എന്ന് ഇതിലെ പല സംഭാഷണങ്ങളും വ്യക്തമാക്കുന്നു.സ്വന്തം കച്ചവടത്തിന് ലാഭം ഉണ്ടാക്കാനായി അവസരം നോക്കി വിവിധ മാദ്ധ്യമങ്ങളെ ഉപയോഗിച്ച് സരിത നടത്തുന്ന സാധാരണ വെളിപ്പെടുത്തലുകളിൽ നിന്നും ഇത് തികച്ചും ഭിന്നമാണ് എന്നു തോന്നിയതുകൊണ്ട് കൂടിയാണ് ഇത് പ്രസിദ്ധീകരിക്കാൻ ഞങ്ങൾ തീരുമാനിച്ചത്. മറുനാടനുമായി സരിത നടത്തിയ ഒരു അഭിമുഖത്തിൽ ആണ് ഇത്തരം കാര്യങ്ങൾ പ്രചരിച്ചിരുന്നതെങ്കിൽ ഒരുപക്ഷേ, ഇപ്പോഴത്തെ മാറിയ സാഹചര്യത്തിൽ ഞങ്ങൾ അത് പ്രസിദ്ധീകരിക്കുമായിരുന്നില്ല(തീർച്ചയായും സരിത കേരളത്തിൽ നിറഞ്ഞു നിന്ന സമയത്ത് ഞങ്ങൾ അവസരം പാഴാക്കുമായിരുന്നില്ല). 

ഇത് പുറത്ത് വന്ന രാഷ്ട്രീയ സാഹചര്യം തികച്ചും സംശയാസ്പദമാണ് എന്നു വിശ്വസിക്കുമ്പോഴും ഇതുവരെ പുറത്തുവന്ന വെളിപ്പെടുത്തലുകളെക്കാളും വിശ്വാസ്യത ഇതിനുണ്ട് എന്നു കരുതാൻ പല കാരണങ്ങൾ ഉണ്ട്. ഒന്നാമത് ഇങ്ങനെ ഒരു സംഭാഷണം പുറത്ത് വരാൻ സരിത ആഗ്രഹിക്കുന്നില്ല എന്നതാണ് ഇതിന്റെ വിശ്വാസ്യത വർദ്ധിപ്പിച്ചത്. രണ്ടാമത് ഞങ്ങൾക്ക് നന്നായി അറിയാവുന്ന മാദ്ധ്യമ പ്രവർത്തകയായ സുനിതയാണ് ഈ സംഭാഷണം നടത്തിയത് എന്നതുകൊണ്ട് ഇത് കൂടുതൽ വിശ്വസനീയമായി തോന്നി. മാത്രമല്ല ഈ സംഭാഷണത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെയുള്ള ഭാഗങ്ങളുടെ ബാക്ക്ഗ്രൗണ്ടിൽ നടക്കുന്ന കാര്യങ്ങൾ ഇതിന്റെ വിശ്വാസ്യത വർദ്ധിപ്പിച്ചു. വീട്ടിൽ കയറി ചെല്ലുന്നതും ചായകൊടുക്കുന്നതും ഒപ്പം ഉണ്ടായിരുന്നവർ സംസാരിക്കുന്നതും യാത്രയയ്ക്കാൻ പോയപ്പോൾ തൊട്ടടുത്തുള്ള ചിലർ സരിതയെ കാണാൻ എത്തിയതുമൊക്കെയായ സംഭാഷണങ്ങൾ ഇതിലുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം ഒരു സംഭാഷണത്തെ സരിതയുടെ ഗെയിം പ്ലാനിന് അനുസൃതമായ സാധാരണ അഭിമുഖമായി കൂട്ടിക്കുഴപ്പിക്കേണ്ടതില്ല എന്നു കരുതി ഇത് പ്രസിദ്ധീകരിക്കാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു.

റിപ്പോർട്ടർ ചാനൽ തെരഞ്ഞെടുപ്പ് ലാക്കാക്കി സരിതയുടെ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങൾ സംപ്രേഷണം ചെയ്ത ദിവസം തന്നെ രണ്ടേമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള ഈ സംഭാഷണം ലഭിച്ചിട്ടും തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം മാത്രമേ പ്രസിദ്ധീകരിക്കാവൂ എന്ന ഉറച്ച നിലപാട് ഞങ്ങൾ എടുക്കുകയായിരുന്നു. അതേസമയം റിപ്പോർട്ടർ പുറത്ത് വിട്ട വിഷയങ്ങളെക്കുറിച്ച് ഞങ്ങൾ വാർത്ത എഴുതുകയും അതിന്റെ പേരിൽ സുനിതയെ മോശക്കാരിയാക്കാനുള്ള ശ്രമത്തിനെതിരെ നിലപാട് എടുക്കുകയും സുനിത എന്ന മാദ്ധ്യമ പ്രവർത്തകയെ അംഗീകരിച്ചുകൊണ്ടുള്ള ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം തന്നെ പ്രസിദ്ധീകരിക്കാനായി ഞങ്ങൾ രണ്ടേമുക്കാൽ മണിക്കൂർ നീണ്ട സംഭാഷണം യാതൊരു എഡിറ്റിംഗും കൂടാതെ യൂട്യൂബിൽ ആക്കിയിരുന്നു. എന്നാൽ ഇതേവരെ സ്വന്തം വിവാഹ വീഡിയോ പോലും മുഴുവനായി കാണാൻ ക്ഷമയില്ലാത്ത ഒരു വ്യക്തി എന്ന നിലയിൽ ഇങ്ങനെയൊരു മുഴുവൻ വീഡിയോ കൊടുത്താൽ അത് ആരെങ്കിലും കാണാനും കേൾക്കാനും ഉള്ള സാദ്ധ്യത കുറവാണെന്ന് തിരിച്ചറിഞ്ഞ് ഞങ്ങളുടെ ഡെസ്‌ക്കിലെ ഏറ്റവും സീനിയറായ ലേഖകൻ രമേഷ്‌കുമാറിനെ ഇത് മുഴുവൻ കണ്ടു വിവിധ വാർത്തകളാക്കി വിഭജിക്കാൻ ചുമതലപ്പെടുത്തുകയായിരുന്നു. രമേഷ് അത് കേട്ട് എട്ട് ഭംഗിയായി വിഭജിക്കാൻ തീരുമാനിക്കുകയും ഞങ്ങളുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന കണ്ണൻ എട്ട് ഭാഗങ്ങളായി യൂട്യൂബിൽ അപ്ലേഡ് ചെയ്ത് സംപ്രേഷണം നടത്തുകയുമായിരുന്നു.ഇത്തരം ഒരു സംഭാഷണത്തെ സരിതയുടെ ഗെയിം പ്ലാനിന് അനുസൃതമായ സാധാരണ അഭിമുഖമായി കൂട്ടിക്കുഴപ്പിക്കേണ്ടതില്ല എന്നു കരുതി ഇത് പ്രസിദ്ധീകരിക്കാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു. റിപ്പോർട്ടർ ചാനൽ തെരഞ്ഞെടുപ്പ് ലാക്കാക്കി സരിതയുടെ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങൾ സംപ്രേഷണം ചെയ്ത ദിവസം തന്നെ രണ്ടേമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള ഈ സംഭാഷണം ലഭിച്ചിട്ടും തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം മാത്രമേ പ്രസിദ്ധീകരിക്കാവൂ എന്ന ഉറച്ച നിലപാട് ഞങ്ങൾ എടുക്കുകയായിരുന്നു.

ആദ്യ ദിവസം ഈ വാർത്തയ്ക്ക് വലിയ പ്രാധാന്യമാണ് ലഭിച്ചത്. എന്നാൽ അരുവിക്കര ഫലം പുറത്തുവന്നതോടെ ഈ വാർത്ത ഷെയർ ചെയ്യാനോ അതേക്കുറിച്ച് അഭിപ്രായം പറയാനോ കൊടികുത്തിയ മാർക്‌സിസ്റ്റുകാർക്ക് പോലും താത്പര്യം ഇല്ലാതായി. കമന്റ് ബോക്‌സിൽ തെറിവിളികൾ നിറഞ്ഞുകൊണ്ടേയിരുന്നു. മറുനാടന്റെ രീതി അനുസരിച്ച് വായനക്കാരിൽ മഹാഭൂരിപക്ഷവും എതിർത്താൽ ഏത് നിലപാടും ഞങ്ങൾ തിരുത്തുക പതിവാണ്. അതുകൊണ്ട് തന്നെ ഈ പരമ്പര പ്രസിദ്ധീകരിക്കുന്നത് നിർത്തിയാലോ എന്ന ആലോചനയും സജീവമായി. എന്നാൽ പ്രസിദ്ധീകരിക്കും എന്ന് പ്രഖ്യാപിച്ചിട്ട് നിർത്തുന്നത് തെറ്റിദ്ധാരണ ഉണ്ടാക്കുമെന്ന അഭിപ്രായവും തെറിപറച്ചിൽ നടക്കുമ്പോഴും വലിയ തോതിൽ ആ വാർത്ത വായിക്കപ്പെടുന്നുണ്ട് എന്ന യാഥാർത്ഥ്യം പരിഗണിച്ച് ഞങ്ങൾ പ്രസിദ്ധീകരണം തുടരുകയായിരുന്നു. എന്നാൽ വായനക്കാർക്ക് കമന്റ് ചെയ്യാനുള്ള ഓപ്ഷൻ ഞങ്ങൾ റദ്ദ് ചെയ്താണ് ഇത് പ്രസിദ്ധീകരിച്ചത്.

ഈ വാർത്തയെക്കുറിച്ച് മറുനാടനിലൂടെ അഭിപ്രായം പറയാൻ സാധിക്കാതെ വന്നതോടെ മൗലികവാദികളായ കോൺഗ്രസുകാർ ഈ ലേഖകന്റേയും അഭിമുഖകാരിയായ സുനിത ദേവദാസിനേയും ഫേസ്‌ബുക്കിലും വാട്‌സാപ്പിലും മെസേജ് ബോക്‌സിലും തെറിയഭിഷേകം ആരംഭിച്ചു. ഈ ലേഖകനെ സംബന്ധിച്ചിടത്തോളം ഇത് പുത്തരിയല്ലാത്തതിനാൽ കാര്യമായി ഗൗനിച്ചതേയില്ല. എന്നാൽ സുനിതയെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ ഷോക്കായിരുന്നു. കേരളം ചർച്ച ചെയ്യപ്പെടുന്ന വലിയ വെളിപ്പെടുത്തലുകൾ നടത്തിയതിന്റെ പേരിൽ അഭിനന്ദിക്കപ്പെടും എന്നു കരുതിയിരുന്ന സുനിത അപ്രതീക്ഷിതമായ തെറിവിളികളിൽ പ്രകോപിതയായാണ് പിന്നീട് പെരുമാറിയത്. സംഭാഷണത്തിന്റെ കുഴപ്പമല്ല, അത് പ്രസിദ്ധീകരിക്കാൻ ഞങ്ങൾ കണ്ടെത്തിയ ആങ്കിളിന്റെ പ്രശ്‌നമാണ് എന്നായിരുന്നു സുനിതയുടെ ആരോപണം. സംഭാഷണത്തിലെ ചില ഭാഗങ്ങൾ എഡിറ്റ് ചെയ്ത് കളഞ്ഞു എന്ന ആരോപണവും സുനിത മറുനാടനെതിരെ ഉയർത്തി. സരിതയുമായുള്ള ഒറു സംഭാഷണം പൈങ്കിളിക്കഥ ആകാതിരിക്കില്ല എന്ന യാഥാർത്ഥ്യമാണ് സുനിത വിസ്മരിച്ചത്.

വാസ്തവത്തിൽ സുനിത നൽകിയ സംഭാഷണമോ അത് യുട്യൂബിൽ ആക്കിയതോ ഒരിക്കൽ പോലും ഈ ലേഖകൻ കേട്ടിരുന്നില്ല. ഇക്കാര്യം ഞങ്ങളുടെ ന്യൂസ് എഡിറ്റർ രജീഷ് സുനിതയുമായി സംസാരിക്കുകയും അവസാന ദിവസം ആദ്യം മുതൽ അവസാനം വരെയുള്ള മുഴുവൻ സംഭാഷണവും ഒറ്റ വീഡിയോ ആയി പുറത്തുവിടുമെന്ന് സമ്മതിക്കുകയും ആയിരുന്നു. ഈ വീഡിയോ ആണ് ഇതിന് ചുവടെ കൊടുത്തിരിക്കുന്നത്.

മറുനാടനെ നന്നായി അറിയാവുന്ന സുനിതയെ പോലെയൊരാൾ മറുനാടൻ വാർത്ത മുക്കി ആരുടേയോ താത്പര്യത്തിനായി പ്രവർത്തിച്ചു എന്നൊക്കെ ആരോപിച്ചതുകൊണ്ട് കൂടിയാണ് ഇങ്ങനെ ഒരു കുറിപ്പെഴുതിയതും ഈ വീഡിയോ ഒരുമാറ്റവും ഇല്ലാതെ മുഴുവൻ കൊടുക്കുന്നതും. വാർത്ത എഴുതാതിരിക്കാൻ ലക്ഷങ്ങളുമായി മറുനാടൻ ഓഫീസ് കയറിയിറങ്ങുന്നവർ പെരുകുമ്പോൾ എന്തായാലും ഇങ്ങനെ ഒരു സാഹസം ചെയ്യേണ്ട സാഹചര്യം ഞങ്ങൾക്ക് ഇല്ല എന്നു സുനിതയെങ്കിലും അറിയേണ്ടതാണ് എന്നാണ് എന്റെ പക്ഷം.

എന്തുകൊണ്ടാണ് സുനിത ഒന്നര വർഷം ഈ വീഡിയോ കൈവശം വയ്ക്കുകയും അരുവിക്കര തെരഞ്ഞെടുപ്പിനു മുമ്പു മാത്രം പ്രസിദ്ധീകരിക്കുകയും ചെയ്തതെന്ന ചോദ്യത്തിനു തൃപ്തികരമായ ഉത്തരം നൽകേണ്ടതുണ്ട്. മാദ്ധ്യമവും മറ്റു പത്രങ്ങളും ചാനലുകളും തിരസ്‌ക്കരിച്ചതുകൊണ്ടാണ് എന്ന് പറയുന്ന സുനിത അറിയേണ്ടത്; ഇത് മറുനാടന് നൽകിയിരുന്നെങ്കിൽ ഞങ്ങൾ വേണ്ടത്ര പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുമായിരുന്നു എന്നും അങ്ങനെ സംഭവിച്ചാൽ രാഷ്ട്രീയ താൽപര്യമുള്ള റിപ്പോർട്ടറും പീപ്പിളുമൊക്കെ അതേറ്റെടുക്കുമായിരുന്നു എന്നുമാണ്. എന്തുകൊണ്ടാണ് സുനിത അത് മറുനാടന് നൽകാതിരുന്നത് എന്ന ചോദ്യത്തിന് ഉത്തരം സുനിത ഈയിടെ നൽകിയ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേക്കുറിച്ച് നാളെ എഴുതാം.

കുറിപ്പ്: ഈ വീഡിയോ ഞങ്ങൾക്ക് നൽകിയതിനു ഒരു നയാപൈസ പോലും ഞങ്ങൾ സുനിതയ്ക്ക് നൽകിയിട്ടില്ല. പണത്തിനു വേണ്ടിയാണ് സുനിത ഇത് വെളിപ്പെടുത്തിയതെന്ന് ആരോപിക്കുന്നവർക്ക് വേണ്ടിയാണ് ഇത് പറയുന്നത്. തീർച്ചയായും വാർത്തയോടുള്ള അടങ്ങാത്ത പ്രണയവുമായി നടക്കുന്ന സുനിതയ്ക്ക് ഇത് പ്രസിദ്ധീകരിക്കുന്നതിൽ മറ്റെന്തെങ്കിലും സ്വാർത്ഥ ലാഭം ഉണ്ടായിരുന്നു എന്നും ഞങ്ങൾ വിശ്വസിക്കുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP