Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഫ്രാൻസിൽ കഴുത്തറുത്തു കൊന്ന വൈദികനും മാറാടും പൂന്തുറയിലും ചുട്ടെരിക്കപ്പെട്ട ജീവിതങ്ങളും; സായിപ്പിനെ കാണുമ്പോൾ എന്തുകൊണ്ട് നമ്മൾ കവാത്തു മറക്കണം? ഷാജൻ സ്‌കറിയ എഴുതുന്നു...

ഫ്രാൻസിൽ കഴുത്തറുത്തു കൊന്ന വൈദികനും മാറാടും പൂന്തുറയിലും ചുട്ടെരിക്കപ്പെട്ട ജീവിതങ്ങളും; സായിപ്പിനെ കാണുമ്പോൾ എന്തുകൊണ്ട് നമ്മൾ കവാത്തു മറക്കണം? ഷാജൻ സ്‌കറിയ എഴുതുന്നു...

ഷാജൻ സ്‌കറിയ

സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കരുത് എന്നൊരു ചൊല്ലുണ്ട്. പക്ഷേ, ഒരുപാട് കാര്യങ്ങളിൽ കവാത്ത് മറക്കുന്നതും നല്ലതാണ് എന്നു വിശ്വസിക്കുന്നയാൾ ആണ് ഞാൻ. നമുക്ക് ഒരിക്കലും ചിന്തിക്കാൻ പോലും ആവാത്ത ധാർമ്മിക മൂല്യങ്ങൾ സായിപ്പു കാണിച്ചു തരുന്നുണ്ട്. എട്ടുപത്തു വർഷം സായിപ്പന്മാർക്കിടയിൽ ജോലി ചെയ്ത ഒരാൾ എന്ന നിലയിൽ എനിക്ക് എണ്ണിയെണ്ണി പറയാൻ സാധിക്കും.

പാശ്ചാത്യ ലോകത്തെ ഏറ്റവും നല്ല ശീലങ്ങളായി ഞാൻ കരുതുന്നത്, പണം കൊടുത്തു സാധനങ്ങൾ വാങ്ങിയാൽ പോലും താങ്ക്‌സ് പറയാനുള്ള ആ മനോഭാവമാണ്. തങ്ങൾക്ക് അവകാശപ്പെട്ട ഒരു വസ്തു ചോദിക്കുമ്പോഴും അവർ പ്ലീസ് ഉപയോഗിക്കുന്നു. ഈ രണ്ടു ഗുണങ്ങൾ മാത്രം പരിഗണിച്ചാൽ നമ്മുടെ ഒരുപാട് പ്രശ്‌നങ്ങൾക്കും പരിഹാരം ആവുമെന്നാണ് എന്റെ ഒരു തോന്നൽ.

അടഞ്ഞു കിടക്കുന്ന ഒരു വാതിൽ തുറന്നു പോവുകയാണെങ്കിൽ പിന്നാലെ വരുന്നയാൾ എത്ര അപരിചിതനോ എത്ര താഴെത്തട്ടിലുള്ള ആളോ ആണെങ്കിലും സായിപ്പു അവർ കൂടി കടന്നു പോകുന്നതു വരെ ആ വാതിൽ തുറന്നു പിടിക്കും. ഒരിക്കലും അവർ സ്വരം ഉയർത്തി സംസാരിക്കില്ല. മറ്റുള്ളവർക്കും ശല്യമാകുന്ന പോലെ പൊതു വാഹനത്തിലോ, പൊതു നിരത്തിലോ സംസാരിക്കില്ല. ഏതു അപരിചിതരെ കണ്ടാലും ഒന്നു ചിരിച്ചു കാണിക്കും.

റോഡിലാണ് സായിപ്പിന്റെ മാന്യത കൂടുതലായി കാണുക. പ്രധാന റോഡിലേയ്ക്കു ഇറങ്ങാൻ നമ്മൾ ഒരു സൈഡ് റോഡിൽ നിന്നും വരികയാണെങ്കിൽ പ്രധാന റോഡിലെ വാഹനം നിർത്തി നമുക്ക് ഇറങ്ങി മുമ്പിൽ പോകാൻ അനുമതി നൽകുന്നതു ഞാൻ അത്ഭുതത്തോടെയാണ് കണ്ടിട്ടുള്ളതും. എങ്ങനെയെങ്കിലും വേറൊരുത്തനെ തോൽപ്പിച്ചു മുന്നേറാൻ നോക്കുന്ന നമുക്ക് ഇത് വിശ്വസിക്കാൻ കഴിയില്ല. ഇങ്ങനെ അവർ നിർത്തി തന്നില്ലെങ്കിൽ വാഹനങ്ങൾ ഒഴുകിയെത്തുന്ന പ്രധാന റോഡിലേയ്ക്കു കടക്കാനോ സൈഡ് റോഡിലൂടെ വരുന്നവർക്കു സാധിക്കില്ല എന്നതാണ് സത്യം.അടഞ്ഞു കിടക്കുന്ന ഒരു വാതിൽ തുറന്നു പോവുകയാണെങ്കിൽ പിന്നാലെ വരുന്നയാൾ എത്ര അപരിചിതനോ എത്ര താഴെത്തട്ടിലുള്ള ആളോ ആണെങ്കിലും സായിപ്പു അവർ കൂടി കടന്നു പോകുന്നതു വരെ ആ വാതിൽ തുറന്നു പിടിക്കും. ഒരിക്കലും അവർ സ്വരം ഉയർത്തി സംസാരിക്കില്ല. മറ്റുള്ളവർക്കും ശല്യമാകുന്ന പോലെ പൊതു വാഹനത്തിലോ, പൊതു നിരത്തിലോ സംസാരിക്കില്ല. ഏതു അപരിചിതരെ കണ്ടാലും ഒന്നു ചിരിച്ചു കാണിക്കും.

നമ്മൾ ലൈറ്റ് ഫ്‌ലാഷ് ചെയ്യുന്നതു ഞാൻ ഓവർടേക്ക് ചെയ്യുന്നു എന്നു പറയാനാണെങ്കിൽ സായിപ്പു ലൈറ്റ് ഫ്‌ലാഷ് ചെയ്യുന്നത് നിങ്ങളോട് കയറിപ്പൊക്കോളൂ എന്നറിയിക്കാനാണ്. വഴിയുടെ നടുവിൽ നിർത്തിയിട്ടാൽ പോലും പിന്നാലെ വരുന്നവർ ഹോൺ അടിക്കില്ല. നിങ്ങൾ റോഡിലേയ്ക്കു റിവേഴ്‌സ് ചെയ്തു വന്നാൽ ഒരിക്കലും സായിപ്പു നുഴഞ്ഞു കയറിപ്പോവില്ല. ഒരാൾ ഹോണടിച്ചാൽ ആർക്കെതിരെ ഹോണടിക്കുന്നുവോ അവർക്കുണ്ടാകാവുന്ന എറ്റവും വലിയ അപമാനം ആയിരിക്കുമത്.

രാഷ്ട്രീയത്തിലെ ഉയർന്ന ധാർമ്മികത ഓർത്തു നോക്കു. 49 വയസുകാരനായ ഡേവിഡ് കാമറോണിന് നാല് വർഷം കൂടി പ്രധാനമന്ത്രിയായിരിക്കാൻ മാൻഡേറ്റ് ഉയർന്നിട്ടും ബ്രെക്‌സിറ്റ് തോറ്റു പോയപ്പോൾ രാജി വച്ചുപോയി. രാജി വച്ച അതേ ദിവസം തന്നെ സാധനങ്ങൾ എല്ലാം പായ്ക്ക് ചെയ്തു പുതിയ പ്രധാനമന്ത്രിക്ക് അവസരം നൽകി. ഡേവിഡ് ബ്ലങ്കറ്റ് എന്നൊരു ആഭ്യന്തരമന്ത്രി മുൻ പ്രധാനമന്ത്രി ടോണി ബ്ലയറിനുണ്ടായിരുന്നു. അന്തനായ ഒരു മനുഷ്യൻ. അദ്ദേഹത്തിന്റെ രാഷ്ട്രീയ വളർച്ച പോലും അത്ഭുതകരമായിരുന്നു. വെള്ളക്കാരിയുടെ വിസ വേഗം കൊടുക്കാൻ നടപടി ഉണ്ടാവണം എന്നു പറഞ്ഞു തന്റെ സ്വന്തം വകുപ്പിലേയ്ക്കു ഒരു കത്തെഴുതിയതു അഴിമതിയായി വ്യാഖ്യാനിച്ചാണ് ബ്ലങ്കറ്റ് രാജി വച്ചതു. ഇങ്ങനെ എണ്ണിയെണ്ണി പറയാൻ ഒരുപാട് സായിപ്പിന്റെ മഹാമഹങ്ങൾ ഉണ്ട്.നമുക്ക് ഇത്തരം ഒരു സാഹചര്യം ആലോചിക്കാൻ പറ്റുമോ? ബലി അർപ്പിച്ചുകൊണ്ടിരുന്ന സമയത്ത് കേരളത്തിൽ ഒരു വൈദികൻ ഒരു അന്യമതസ്ഥനാൽ കൊല്ലപ്പെടുന്ന സാഹചര്യം ആലോചിച്ചു നോക്കു. അല്ലെങ്കിൽ പൂജാരിയെ അന്യമതസ്ഥൻ ക്ഷേത്രത്തിൽ കയറി കൊല്ലുകയോ, ഇമാമിനെ അന്യമതസ്ഥൻ മോസ്‌ക്കിൽ കയറി കൊല്ലുകയോ ചെയ്യുന്ന സാഹചര്യം ആലോചിച്ചു നോക്കു... 

എന്നാൽ ഇവിടെ ഞാൻ പറയാൻ ആഗ്രഹിക്കുന്നത് അതൊന്നുമല്ല. ഫ്രാൻസിലെ ഒരു പള്ളിയിലെ അൾത്താരയിൽ ബലി അർപ്പിച്ചുകൊണ്ടിരുന്ന ഒരു വൈദികൻ കൊല്ലപ്പെട്ട സംഭവമാണ് എന്നെ ഏറെ ചിന്താകുലനാക്കിയത്. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വികാരപരമായ ഒരു ദുരന്തമാണിത്. കേരളത്തിലെ പള്ളികളിൽ പോലും ഇതിന്റെ പ്രതിഷേധവും, പ്രാർത്ഥനയും ഒക്കെ ഉണ്ടായിരുന്നു എന്നോർക്കണം. എൺപതു ശതമാനത്തിലേറെ ജനങ്ങൾ ക്രിസ്ത്യാനികളായ ഒരു നാടാണ് ഫ്രാൻസ്. എന്നിട്ടു എന്തെങ്കിലും തരത്തിലുള്ള തിരിച്ചടി ഉണ്ടായോ അവിടെ?

തീർച്ചയായും കൂടി വരുന്ന ഭീകരാക്രമണത്തിന്റെ ഭാഗമായി യൂറോപ്പിലെ ഇസ്ലാമോഫോബിയ പടർന്നു പിടിക്കുകയും ചെറിയതായ ആക്രമണങ്ങൾ അവിടെയും ഇവിടെയും റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട് എന്നു സമ്മതിക്കുന്നു. എന്നിട്ടും എന്തുകൊണ്ടാണ് സംയമനത്തോടെ ഇവർ പെരുമാറുന്നത്. നമുക്ക് ഇത്തരം ഒരു സാഹചര്യം ആലോചിക്കാൻ പറ്റുമോ? ബലി അർപ്പിച്ചുകൊണ്ടിരുന്ന സമയത്ത് കേരളത്തിൽ ഒരു വൈദികൻ ഒരു അന്യമതസ്ഥനാൽ കൊല്ലപ്പെടുന്ന സാഹചര്യം ആലോചിച്ചു നോക്കു. അല്ലെങ്കിൽ പൂജാരിയെ അന്യമതസ്ഥൻ ക്ഷേത്രത്തിൽ കയറി കൊല്ലുകയോ, ഇമാമിനെ അന്യമതസ്ഥൻ മോസ്‌ക്കിൽ കയറി കൊല്ലുകയോ ചെയ്യുന്ന സാഹചര്യം ആലോചിച്ചു നോക്കു...

എന്തായിരിക്കും ഇവിടെ നടക്കുക? ചെറിയ ഊഹാപോഹങ്ങളുടെ പുറത്താണ് നമ്മുടെ രാജ്യത്ത് കലാപങ്ങൾ നടക്കുന്നത്. പൂന്തുറയും മാറാടുമൊക്കെ എന്താണ് നടന്നതെന്ന് നമുക്കറിയാം. ഗുജറാത്ത് കലാപത്തിൽ മരിച്ചവരുടെ ജീവൻ എണ്ണി തിട്ടപ്പെടുത്താൻ ഇനിയും നമുക്ക് കഴിഞ്ഞിട്ടില്ല. വർഗ്ഗീയ കലാപങ്ങളിൽ ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം എടുത്താൽ അതിന്റെ ഭീകരത എത്ര വലുതായിരിക്കും? പശുവിനെ കൊന്നു എന്നാരോപിച്ചാണ് ജനക്കൂട്ടം ഒരു കുടംബ നാഥനെ ഇവിടെ തല്ലിക്കൊന്നത്.

എന്തുകൊണ്ടാണ് സായപ്പന്മാർക്കു ഈ സഹിഷ്ണുത കാണിക്കാൻ പറ്റുമ്പോഴും നമുക്ക് അത് സാധിക്കാതെ പോവുന്നത്? വെള്ളക്കാർ മാത്രമുള്ള നാട്ടിലേയ്ക്കു കറുത്തവനെയും ഏഷ്യക്കാരനെയും അവർ വിളിച്ചുകൊണ്ടു പോയതാണ്. ഈ രാജ്യങ്ങളിൽ പലതിലും ജനിച്ചാൽ അവിടെ പൗരത്വം ലഭിക്കും. ബ്രിട്ടൻ പോലെയുള്ള രാജ്യങ്ങളിൽ അഞ്ചു വർഷം നിന്നാൽ പൗരത്വം ലഭിക്കും. അഭയാർത്ഥികളായി കടൽ താണ്ടി എത്തുന്നവരെ സ്വീകരിച്ച് ഇവർ പൗരത്വവും ജോലിയും, ആനുകൂല്യങ്ങളും നൽകി ആദരിക്കും.

ഇങ്ങനെ അഭയം നൽകുന്നവരിൽ ഒരു വിഭാഗം പിന്നീട് ഭീകരരായി മാറി യുദ്ധം ചെയ്യുന്നു. ബ്രിട്ടനിൽ യുദ്ധം ചെയ്യാൻ ഏതാണ്ട് 500 ബ്രിട്ടീഷ് ഏഷ്യൻകാർ പരിശീലനം നേടി എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പാലു കൊടുത്ത കൈയൽ കടിക്കുന്ന പാമ്പിനെ സ്വഭാവം. ഇത്രയേറെ പ്രശ്‌നങ്ങൾ ഉണ്ടായിട്ടും സിറിയയിൽ നിന്നും ഇറാഖിൽ നിന്നുമുള്ള ലക്ഷക്കണക്കിനുള്ള അഭയാർത്ഥിളെ അവർ സ്വീകരിക്കുകയാണ്. എന്നിട്ടും മെഡിറ്റനേറിയൻ കടലുകളിൽ ബോട്ടു മുങ്ങി മരിക്കുന്നവരെകുറിച്ച് മാത്രമാണ് നമ്മൾ കേൾക്കുന്നത്. ഈ മഹാമനസ്‌കത അംഗീകരിക്കാൻ അതിന് വേറം ഉത്തരം ഒന്നുമില്ല.ഫ്രാൻസിൽ കൊല്ലപ്പെട്ട അച്ചൻ ഏറ്റവും ഭാഗ്യം ചെയ്ത് ഒരു വൈദികനായാണ് എന്നാണ് ഞാൻ കരുതുന്നത്. 85 വയസുകാരനായ ഒരു വൈദികന് ഇതിലും ഭാഗ്യം ചെയ്ത ഒരു മരണം എങ്ങനെ ലഭിക്കും. അൾത്താരയുടെ മുമ്പിൽ വിശ്വാസത്തിനു വേണ്ടി കൊല്ലപ്പെടുമ്പോൾ ആ വൈദികന്റെ ജീവിതം പൂർണ്ണമാവുകാണ്. ആദർശം സഭയ്ക്കുവേണ്ടി രക്തസാക്ഷിയാവുകാണ്.

ഫ്രാൻസിൽ കൊല്ലപ്പെട്ട അച്ചൻ ഏറ്റവും ഭാഗ്യം ചെയ്ത് ഒരു വൈദികനായാണ് എന്നാണ് ഞാൻ കരുതുന്നത്. 85 വയസുകാരനായ ഒരു വൈദികന് ഇതിലും ഭാഗ്യം ചെയ്ത ഒരു മരണം എങ്ങനെ ലഭിക്കും. അൾത്താരയുടെ മുമ്പിൽ വിശ്വാസത്തിനു വേണ്ടി കൊല്ലപ്പെടുമ്പോൾ ആ വൈദികന്റെ ജീവിതം പൂർണ്ണമാവുകാണ്. ആദർശം സഭയ്ക്കുവേണ്ടി രക്തസാക്ഷിയാവുകാണ്. ഫ്രാൻസിലെ ഒരു കൊച്ചു ഗ്രാമത്തിൽ മാത്രം ഒതുങ്ങി ജീവിച്ച ആ വൈദികൻ ലോകം എമ്പാടുമുള്ള കാത്തോലിക്ക വിശ്വാസികളുടെ ഹീറോ ആവുകയാണ്. കേരളത്തിലെ പള്ളികളിൽ എല്ലാം ഈ വൈദികനെ കുറിച്ചു കഴിഞ്ഞ ആഴ്ച പ്രസംഗം ഉണ്ടായിരുന്നു എന്നോർക്കണം.

അതിനെയും നമുക്ക് പോസിറ്റീവായി കാണാം. ഒരു മഹാദുരന്തത്തെ ക്ഷമയോടെയും സഹിഷ്ണുതയോടെയും കൂടി കാണുന്ന ഒരു തരം മനുഷ്യാത്മാവ്. ഇങ്ങനെ ഒക്കെ പെരുമാറാൻ സായിപ്പിനെ സാധിക്കു. അതുകൊണ്ടാണ് ഇടയ്ക്ക് സായിപ്പിനെ കാണുമ്പോൾ കവാത്ത് മറന്നാലും കുഴപ്പമില്ല എന്നു ഞാൻ വിശ്വസിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP