Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കയ്യബദ്ധം കാട്ടിയവൻ തന്നെ കള്ളനെന്ന് വിളിക്കുന്ന ക്രൂരത: മറുനാടൻ എഡിറ്ററുടെ ലേഖനം - 8

കയ്യബദ്ധം കാട്ടിയവൻ തന്നെ കള്ളനെന്ന് വിളിക്കുന്ന ക്രൂരത: മറുനാടൻ എഡിറ്ററുടെ ലേഖനം - 8

ഷാജൻ സ്‌കറിയ

നിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ ഒട്ടു മിക്കതും ചിലരുടെ ഭാവനയിൽ കുരുത്തതാണ്. ഒരു നുണ പലതവണ ആവർത്തിച്ചാൽ കുറച്ച് പേരെങ്കിലും വിശ്വസിക്കും എന്ന ഗീബൽസിയൻ തന്ത്രത്തിന്റെ ഭാഗമായിരുന്നു അവയിൽ മിക്കതും. എന്നാൽ ചില ആരോപണങ്ങൾക്ക് പരോക്ഷമായെങ്കിലും ചില കാരണങ്ങൾ ഉണ്ടാവാറുണ്ട്. ഒന്നുകിൽ ഒരു കയ്യബദ്ധം, അല്ലെങ്കിൽ ഒരു നോട്ടപ്പിശക് ഒക്കെ മതി സ്വസ്ഥത ഇല്ലാതാക്കുന്ന ഒരാഴ്ച പിറക്കാൻ. ഇങ്ങനെ ആരോപണം ഉന്നയിക്കുന്നവരുടെ ലക്ഷ്യം എന്റെ സ്വസ്ഥത കളയുക, സമയം മെനക്കെടുത്തുക എന്നിവയൊക്കെയാണ്. അത് കൊണ്ട് തന്നെ ഒരു ഘട്ടം കഴിഞ്ഞതോടെ ഇത്തരം ആരോപണങ്ങൾ വായിക്കാൻ പോലും ഞാൻ മെനക്കെടാറില്ലായിരുന്നു എന്നതാണ് സത്യം.

തുടക്കകാലത്ത് ഇത്തരം അനുഭവങ്ങൾ വല്ലാതെ മുറിപ്പെടുത്തുമായിരുന്നു. ആദ്യ അദ്ധ്യായത്തിൽ സൂചിപ്പിച്ച യേശു ക്രിസ്തു ബിയർ കഴിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്യുന്ന ചിത്രം അത്തരത്തിൽ ഒന്നായിരുന്നു. ഗൂഗിൾ സേർച്ച് ചെയ്ത ഒരു സബ് എഡിറ്റർ അശ്രദ്ധയോടെ ചേർത്ത ചിത്രമായിരുന്നു അത്. കേവലം അഞ്ച് മിനിറ്റിനകം അത് മാറ്റിയിട്ടും അതിന്റെ പേരിൽ ഉണ്ടായ പുകില് മറക്കാൻ കഴിയില്ല. എന്റെ ഒരു സഹോദരന് ലഭിക്കുമായിരുന്നു 50,000 രൂപ ശമ്പളം ഉള്ള ഒരു ജോലി ആ പ്രശ്‌നത്തിന്റെ പേരിലാണ് ഇല്ലാതായി പോയത്. എന്റെ മറ്റൊരു സഹോദരൻ വൈദികനായത് കൊണ്ട് മാത്രമാണ് അത് ഒരു കേസായി മാറാതെ ഞാൻ രക്ഷപ്പെട്ടത്. അതിനേക്കാൾ ഹൃദയഭേദകമായ ഒരു കയ്യബദ്ധം തുടക്കകാലത്ത് സംഭവിച്ചിരുന്നു. ഒരനാഥാലയത്തെ സഹായിക്കാൻ നൽകിയ വാർത്തയിൽ അക്കൗണ്ട് നമ്പർ മാറിപ്പോയ സംഭവം ആയിരുന്നു അത്. ഞാൻ ഒരു തട്ടിപ്പുകാരനാണ് എന്ന് പാടിനടക്കുന്നവർ ഇപ്പോഴും ഉപോത്ബലകമായ തിയറിയായി എടുത്ത് കാണിക്കുന്നത് ഈ സംഭവമാണ്.

മംഗളത്തിൽ ജോലി ചെയ്തിരുന്ന ഒരു സബ് എഡിറ്റർക്കായിരുന്നു അന്ന് ബ്രിട്ടീഷ് മലയാളിയുടെ ചുമതല. അദ്ദേഹം വരുത്തിയ ഒരു കൈപ്പിഴ ഇന്നും എന്നെ വേട്ടയാടുന്നുണ്ട്. ബ്രിട്ടീഷ് മലയാളിയുടെ തുടക്ക കാലത്താണ് ഇതും സംഭവിക്കുന്നത്. റാന്നിയിലുള്ള ആംഗ്ലിക്കൻ സഭയുടെ വക്താവായ ഫാ: നോബിൾ എന്നൊരു വൈദികൻ യുകെയിൽ എത്തുന്നിടത്താണ് സംഭവങ്ങളുടെ തുടക്കം. അച്ചൻ വാഴൂരിൽ നടത്തുന്ന അനാഥാലയത്തിലേക്ക് ഫണ്ട് വേണം എന്നാവശ്യപ്പെട്ട് ഒരു വാർത്ത എനിക്ക് അയച്ച് തന്നു. അനാഥാലയത്തെ സഹായിക്കാൻ ആണല്ലോ എന്ന് കരുതി ഞാൻ ആ വാർത്ത പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു. എന്നാൽ ആ വാർത്ത അച്ചൻ യുകെയിൽ ഉള്ളിടത്തോളം കാലം ഹോമിൽ നിലനിർത്തണമെന്നും അതിന് ആവശ്യമായ പരസ്യ തുക നൽകാമെന്നും അച്ചൻ പറഞ്ഞു. എല്ലാ ദിവസവും വാർത്തകൾ മാറുന്ന ബ്രിട്ടീഷ് മലയാളിക്ക് പരസ്യം എന്ന നിലയിലല്ലാതെ ഒരാഴ്ച ഒരു വാർത്ത നിലനിർത്താൻ കഴിയുമായിരുന്നില്ല.

അച്ചൻ പറഞ്ഞത് പോലെ പരസ്യം സ്വീകരിക്കാൻ തീരുമാനിച്ചതിനെത്തുടർന്ന് പരസ്യത്തിന്റെ പണം അയച്ച് തരാൻ ബ്രിട്ടീഷ് മലയാളിയുടെ അക്കൗണ്ട് നോബിൾ അച്ചന് നൽകി. വാർത്ത പ്രസിദ്ധീകരിക്കേണ്ട ദിവസം എന്റെ തറവാട് വീടിന് തീപിടിക്കുകയും പേരപ്പനും പേരമ്മയും പരിക്കേറ്റ് ആശുപത്രിയിൽ ആവുകയും ചെയ്തു. അപ്പനെയും അമ്മയെയും കൂട്ടി രാത്രിയിൽ തന്നെ ഞാൻ ആര്യൻകാവിന് പോയത് കൊണ്ട് പിറ്റേന്ന് രാവിലെ ബ്രിട്ടീഷ് മലയാളിയുടെ വാർത്ത പരിശോധിക്കാൻ സാധിച്ചില്ല. തുടർന്നാണ് ഈ ലേഖനെ വിളിച്ച് ഈമെയിൽ പരിശോധിക്കാനും അതിൽ ഇങ്ങനെ ഒരു വാർത്തയുടെ ഡീറ്റെയിൽസ് വൈദികൻ തന്നിട്ടുണ്ടെന്നും ആ ഡീറ്റെയിൽസ് വച്ച് വാർത്ത കൊടുക്കാനും ഞാൻ ചുമതലപ്പെടുത്തിയത്. എന്റെ നിർദ്ദേശാനുസരണം വാർത്ത എഴുതി ഉണ്ടാക്കിയ ഈ സബ് എഡിറ്റർ പക്ഷെ പണം നൽകാൻ താല്പര്യം ഉള്ളവർ നൽകാനായി നൽകിയത് ബ്രിട്ടീഷ് മലയാളിയുടെ ബാങ്ക് അക്കൗണ്ട് ആയിരുന്നു. എന്നെ തട്ടിപ്പുകാരനായി ചിത്രീകരിക്കാൻ കാത്തിരിക്കുന്നവർക്ക് ഇതിലും വലിയൊരു ആയുധം എവിടെ കിട്ടാൻ?

പണം നൽകാൻ ആഗ്രഹിച്ചവർ സ്വാഭാവികമായും ഈ ഫോണിൽ വിളിച്ച് കൂടുതൽ വിവരങ്ങൾ തിരക്കുകയും അവരോടൊക്കെ അച്ചൻ അത് തന്റെ അക്കൗണ്ട് നമ്പർ അല്ല എന്ന് വ്യക്തമാക്കുകയും ചെയ്തത് കൊണ്ട് ആകെ അന്ന് ലഭിച്ചത് അൻപതോ അറുപതോ പൗണ്ട് മാത്രം ആയിരുന്നു (കൃത്യമായി ഞാൻ ഓർക്കുന്നില്ല). പിറ്റേന്ന് അബദ്ധം മനസ്സിലാക്കിയ ഞാൻ അക്കൗണ്ട് നമ്പർ മാറിപ്പോയ വിവരം സൂചിപ്പിച്ച് ക്ഷമ ചോദിച്ച് കൊണ്ട് ബ്രിട്ടീഷ് മലയാളിയിൽ ഒരു വാർത്ത പ്രസിദ്ധീകരിക്കുകയും ആകെ പണം ലഭിച്ച മൂന്ന് പേരുടെ പേര് വെളിപ്പെടുത്തിയ ശേഷം ഇവരല്ലാതെ ആരെങ്കിലും പണം നൽകിയിട്ടുണ്ടെങ്കിൽ എന്നെയോ വൈദികനെയോ വിളിച്ച് സംസാരിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. ബാങ്ക് അക്കൗണ്ടിന്റെ സ്റ്റേറ്റ്‌മെന്റ് എടുത്ത് പ്രസിദ്ധീകരിക്കുകയും അത് വൈദികന് അയച്ച് നൽകുകയും ചെയ്തു. സ്വാഭാവികമായും ആ വിവാദം അവിടെ തീരേണ്ടതാണ്. എന്നാൽ ഞാൻ കാണിച്ച സത്യസന്ധത എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കനലായി മാറുക ആയിരുന്നു.പരസ്യത്തിന്റെ പണത്തിനായി നൽകിയതായിരുന്നു ഗ്ലോബൽ ഇന്ത്യ മീഡിയ ലിമിറ്റഡ് എന്ന പേരിലുള്ള യുകെയിലെ ബ്രിട്ടീഷ് മലയാളിയുടെ അക്കൗണ്ട്. വൈദികൻ വേറെ ബാങ്ക് അക്കൗണ്ട് നൽകാതിരുന്നത് കൊണ്ടും ബ്രിട്ടീഷ് മലയാളിയുടെ ബാങ്ക് അക്കൗണ്ട് അയിരിക്കും വൈദികന്റേത് എന്നു തെറ്റായി ധരിച്ചത് കൊണ്ടുമാണ് സബ് എഡിറ്റർ ഇത് പ്രസിദ്ധീകരിച്ചത്. ഈ വാർത്ത വന്ന ഉടൻ വൈദികൻ തെറ്റ് ചൂണ്ടിക്കാട്ടി ഈമെയിൽ അയച്ചെങ്കിലും ഞാൻ പിറ്റേ ദിവസം മാത്രമാണ് ഇത് കാണുന്നത്. വാർത്തയ്‌ക്കൊപ്പം ആളുകൾക്ക് സംശയനിവാരണം നടത്താൻ വൈദികന്റെ യുകെയിലെ ഫോൺ നമ്പർ നൽകിയിരുന്നു. പണം നൽകാൻ ആഗ്രഹിച്ചവർ സ്വാഭാവികമായും ഈ ഫോണിൽ വിളിച്ച് കൂടുതൽ വിവരങ്ങൾ തിരക്കുകയും അവരോടൊക്കെ അച്ചൻ അത് തന്റെ അക്കൗണ്ട് നമ്പർ അല്ല എന്ന് വ്യക്തമാക്കുകയും ചെയ്തത് കൊണ്ട് ആകെ അന്ന് ലഭിച്ചത് അൻപതോ അറുപതോ പൗണ്ട് മാത്രം ആയിരുന്നു (കൃത്യമായി ഞാൻ ഓർക്കുന്നില്ല). പിറ്റേന്ന് അബദ്ധം മനസ്സിലാക്കിയ ഞാൻ അക്കൗണ്ട് നമ്പർ മാറിപ്പോയ വിവരം സൂചിപ്പിച്ച് ക്ഷമ ചോദിച്ച് കൊണ്ട് ബ്രിട്ടീഷ് മലയാളിയിൽ ഒരു വാർത്ത പ്രസിദ്ധീകരിക്കുകയും ആകെ പണം ലഭിച്ച മൂന്ന് പേരുടെ പേര് വെളിപ്പെടുത്തിയ ശേഷം ഇവരല്ലാതെ ആരെങ്കിലും പണം നൽകിയിട്ടുണ്ടെങ്കിൽ എന്നെയോ വൈദികനെയോ വിളിച്ച് സംസാരിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. ബാങ്ക് അക്കൗണ്ടിന്റെ സ്റ്റേറ്റ്‌മെന്റ് എടുത്ത് പ്രസിദ്ധീകരിക്കുകയും അത് വൈദികന് അയച്ച് നൽകുകയും ചെയ്തു. സ്വാഭാവികമായും ആ വിവാദം അവിടെ തീരേണ്ടതാണ്. എന്നാൽ ഞാൻ കാണിച്ച സത്യസന്ധത എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കനലായി മാറുക ആയിരുന്നു.

ബ്രിട്ടീഷ് മലയാളിക്കെതിരെ നീക്കങ്ങളുമായി നടക്കുന്നവർ ഒരുമിച്ച് കൂടി ആ അവസരം മുതലെടുക്കാൻ തീരുമാനിച്ചു. അവർ പലരെ കൊണ്ട് വൈദികനെ വിളിപ്പിച്ചു ഞാൻ 100 പൗണ്ട് ഇട്ടു, ഞാൻ പത്ത് പൗണ്ട് ഇട്ടു തുടങ്ങി പറഞ്ഞ് കൊണ്ടേ ഇരുന്നു. ഏതാണ്ട് 10,000 പൗണ്ട് എങ്കിലും എന്റെ അക്കൗണ്ടിലേക്ക് വന്ന് കാണുമെന്നും അതെല്ലാം ഞാൻ കബളിപ്പിച്ചു എന്നും സന്ധ്യയായപ്പോഴേക്കും വൈദികന് തോന്നി തുടങ്ങി. ലിവർപൂൾ എന്ന വടക്കൻ നഗരത്തിൽ നിന്നും ഏതാണ്ട് 400 മൈൽ ഡ്രൈവ് ചെയ്ത് ഒരു സംഘം പേർ ക്യാമറയുമായി ഈ വൈദികനെ കാണാൻ ചെന്നു. ഞാൻ തട്ടിപ്പുകാരൻ ആണെന്നും ഇങ്ങനെ പലരുടെയും പണം കബളിപ്പിച്ച് എടുക്കാറുണ്ടെന്നും വൈദികനെ തെറ്റിദ്ധരിപ്പിക്കുന്നതിൽ ഇവർ ഏറെക്കുറെ വിജയിച്ചു.

 എന്റെ അക്കൗണ്ടിലേക്ക് വന്ന 60 പൗണ്ട് തിരികെ നൽകാൻ ഒരു യുകെ അക്കൗണ്ട് ആവശ്യപ്പെട്ടെങ്കിലും അത് ലഭിച്ചില്ല. നാട്ടിലെ അക്കൗണ്ടിലേക്ക് പണം നൽകണം എന്നായിരുന്നു അച്ചന്റെ ആവശ്യം. ഇതിനിടയിൽ അച്ചൻ നാട്ടിലേക്ക് പോയതിനെത്തുടർന്ന് ആ പണം ഉൾപ്പെട്ട ചെക്ക് ഞാൻ നാട്ടിലേക്ക് അയച്ച് കൊടുത്തു. ഇത് കൈപ്പറ്റുന്നതിന് മുമ്പ് ശത്രുക്കളുടെ ഒരു സംഘം അച്ചനെയും അച്ചന്റെ ബിഷപ്പിനെയും കാണാൻ റാന്നിയിൽ ചെല്ലുകയും ഞാൻ നൽകാനുള്ള 60 പൗണ്ട് ഇതുവരെ നൽകിയിട്ടില്ല എന്ന് ബിഷപ്പിനെക്കൊണ്ട് പറയിപ്പിക്കുന്നതിൽ വിജയിക്കുകയും ചെയ്തു. ബിഷപ്പിന്റെ ഇന്റർവ്യൂ അവർക്ക് വേണ്ട രീതിയിൽ എഡിറ്റ് ചെയ്ത് ഞാൻ ഒരു തട്ടിപ്പുകാരൻ ആണ് എന്ന തോന്നൽ ഉളവാക്കുന്ന തരത്തിൽ ഒരു വീഡിയോ അവർ പ്രസിദ്ധീകരിച്ചു.പിന്നീട് കുറെ നാൾ അക്കാലത്ത് പ്രസിദ്ധീകരിച്ചിരുന്നതും പിന്നീട് പൂട്ടിയതുമായ ഒരു ഓൺലൈൻ പോർട്ടലിൽ എന്റെ തട്ടിപ്പുകളെക്കുറിച്ച് നിറം പിടിപ്പിച്ച കഥകൾ ആയിരുന്നു. ഞാൻ ചോദിക്കുമ്പോൾ എനിക്ക് അനുകൂലമായും അവർ ചോദിക്കുമ്പോൾ അവർക്കനുകൂലമായും അച്ചൻ കത്തുകൾ എഴുതി ഈ ചൂടൻ ചർച്ച പൊലിപ്പിച്ചു കൊണ്ടിരുന്നു. ഒടുവിൽ എന്റെ ബാങ്ക് അക്കൗണ്ട് ലോഗിൻ ചെയ്ത് കാണിച്ചാണ് ഞാൻ അച്ചനെ തൃപ്തിപ്പെടുത്തിയത്. എന്റെ അക്കൗണ്ടിലേക്ക് വന്ന 60 പൗണ്ട് തിരികെ നൽകാൻ ഒരു യുകെ അക്കൗണ്ട് ആവശ്യപ്പെട്ടെങ്കിലും അത് ലഭിച്ചില്ല. നാട്ടിലെ അക്കൗണ്ടിലേക്ക് പണം നൽകണം എന്നായിരുന്നു അച്ചന്റെ ആവശ്യം. ഇതിനിടയിൽ അച്ചൻ നാട്ടിലേക്ക് പോയതിനെത്തുടർന്ന് ആ പണം ഉൾപ്പെട്ട ചെക്ക് ഞാൻ നാട്ടിലേക്ക് അയച്ച് കൊടുത്തു. ഇത് കൈപ്പറ്റുന്നതിന് മുമ്പ് ശത്രുക്കളുടെ ഒരു സംഘം അച്ചനെയും അച്ചന്റെ ബിഷപ്പിനെയും കാണാൻ റാന്നിയിൽ ചെല്ലുകയും ഞാൻ നൽകാനുള്ള 60 പൗണ്ട് ഇതുവരെ നൽകിയിട്ടില്ല എന്ന് ബിഷപ്പിനെക്കൊണ്ട് പറയിപ്പിക്കുന്നതിൽ വിജയിക്കുകയും ചെയ്തു. ബിഷപ്പിന്റെ ഇന്റർവ്യൂ അവർക്ക് വേണ്ട രീതിയിൽ എഡിറ്റ് ചെയ്ത് ഞാൻ ഒരു തട്ടിപ്പുകാരൻ ആണ് എന്ന തോന്നൽ ഉളവാക്കുന്ന തരത്തിൽ ഒരു വീഡിയോ അവർ പ്രസിദ്ധീകരിച്ചു.

ഈ വീഡിയോയുടെ അടിസ്ഥാനത്തിൽ ചില ഓൺലൈൻ പോർട്ടലുകളിൽ എന്റെ തട്ടിപ്പിനെക്കുറിച്ച് പരമ്പരകൾ വന്നുകൊണ്ടിരുന്നു. ഈ വിവരം അന്വേഷിച്ച് ഞാൻ വിളിക്കുമ്പോൾ ചിലർ വന്ന് വാഗ്ദാനങ്ങൾ നൽകിയും ഭീഷണിപ്പെടുത്തിയും എടുത്ത വീഡിയോ ആണ് പ്രസിദ്ധീകരിച്ചതെന്നായിരുന്നു നോബിൾ അച്ചന്റെ വിശദീകരണം. തുടർന്ന് നൽകാനുള്ള പണം നൽകിയെന്നും ഞാൻ തട്ടിപ്പുകാരൻ അല്ല എന്നും പറഞ്ഞ് കൊണ്ട് ഞാനും ഒരു വീഡിയോ ബിഷപ്പിനെ കൊണ്ട് എടുത്ത് മറുപടി ഇട്ടു. ഈ ബിഷപ്പ് മരിച്ചതിനെ തുടർന്ന് പിന്നീട് നോബിൾ അച്ചൻ തന്നെ ഈ സഭയുടെ ബിഷപ്പ് ആയി മാറി. എനിക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ എന്റെ എല്ലാ തട്ടിപ്പുകളും വെളിയിൽ കൊണ്ടുവരാൻ സഹായകരമാകുമെന്നും അതുവഴി സഭയ്ക്ക് ലക്ഷക്കണക്കിന് രൂപ ലഭിക്കുമെന്നും വാഗ്ദാനം നൽകിയായിരുന്നു ഈ കബളിപ്പിക്കൽ നടന്നത്. അവരുടെ കാര്യം നടന്നതോടെ അവർ വാക്ക് മറന്നപ്പോഴാണ് ഇതിന്റെ പിന്നിലെ ചരട് വലികൾ നോബിൾ അച്ചൻ വിശദീകരിക്കുന്നത്.

ആ വിവാദം ഇപ്പോഴും എന്നെ വേട്ടയാടുകയാണ്. ഇത് വായിച്ചും പ്രചരിപ്പിച്ചും നടന്നവർക്ക് ചിലരുടെ എങ്കിലും മനസ്സിൽ ഞാൻ ഏതോ തട്ടിപ്പ് നടത്തി എന്ന തോന്നൽ ഉണ്ടാക്കാൻ സാധിച്ചു എന്നതാണ് സത്യം. ഈ ചരിത്രമൊന്നും അറിയാതെ ബിഷപ്പിന്റെ വീഡിയോ കാണുന്നവർ തെറ്റിദ്ധരിക്കുക സ്വാഭാവികം തന്നെ. എനിക്കെതിരെ തലസ്ഥാനത്തെ മാദ്ധ്യമ പ്രവർത്തകർ ആവേശപൂർവ്വം ഷെയർ ചെയ്ത വീഡിയോ ഇതായിരുന്നു. ഇങ്ങനെ ഉയരുന്ന ആരോപണങ്ങളെല്ലാം കണ്ടെത്തി മറുപടി പറയുക അപ്രായോഗികമാണല്ലോ? ഞാൻ ദീപികയിൽ ജോലി ചെയ്ത കാലത്ത് ഡപ്യൂട്ടി എഡിറ്റർ ആയിരുന്ന ടി സി മാത്യു സാർ പിന്നീട് ഒരു സംഭാഷണത്തിൽ യുകെയിൽ എന്തോ തട്ടിപ്പ് നടത്തി ഞാൻ മുങ്ങി നടക്കുകയാണ് എന്ന് മറ്റൊരു മാദ്ധ്യമപ്രവർത്തകനോട് പറഞ്ഞത് ഈ ആരോപണത്തിന്റെ വെളിച്ചത്തിൽ ആയിരിക്കുമെന്നാണ് ഞാനിപ്പോഴും കരുതുന്നത്. ഇങ്ങനെ തെറ്റിദ്ധരിക്കുന്നവരോട് വിശദീകരണം നൽകുക എന്റെ രീതി അല്ലാത്തതിനാൽ മാത്യു സാർ ഇപ്പോഴും അങ്ങനെതന്നെയാകും കരുതുന്നത്.

അക്കൗണ്ട് നമ്പർ മാറ്റി പ്രസിദ്ധീകരിച്ച് എന്നെ കുഴപ്പത്തിലാക്കിയ മംഗളത്തിലെ സബ് എഡിറ്റർ ബ്രിട്ടീഷ് മലയാളി വിട്ട് മറ്റൊരു ഓൺലൈൻ പത്രത്തിൽ ചേർന്ന സമയത്ത് മറ്റ് ഓൺലൈൻ പത്രങ്ങളെ പോലെ തന്നെ ഞാൻ അനാഥാലയത്തിൽ നിന്നും പണം മോഷ്ടിച്ചു എന്ന് ആരോപിച്ച് വാർത്ത എഴുതിയതാണ് ഈ എപ്പിസോഡിൽ സംഭവിച്ച ഏറ്റവും സങ്കടകരമായ കാര്യം. ഓൺലൈൻ പത്രരംഗത്ത് ഒരു പ്രത്യേക തരം ഭാഷയും ശൈലിയും ഒക്കെ ആവിഷ്‌കരിച്ചത് ബ്രിട്ടീഷ് മലയാളി ആയിരുന്നു. മംഗളത്തിന്റെ ഈ ലേഖകനെ ഈ ശൈലിയും രീതിയും കൃത്യമായി പഠിപ്പിച്ച് ഒരു ഓൺലൈൻ എക്സ്‌പേർട്ട് ആക്കി മാറ്റിയത് ഞാൻ ആയിരുന്നു. പിന്നീട് അയാളുടെ മംഗളത്തിലെ ജോലി സംരക്ഷിക്കേണ്ട സാഹചര്യം ഉണ്ടായപ്പോൾ വളരെ സൂക്ഷ്മതയോടെ കുറച്ച് നാളത്തേക്ക് മാറി നിൽക്കാൻ പറഞ്ഞത് അയാൾക്ക് വലിയ അതൃപ്തി ഉണ്ടാക്കി. തുടർന്ന് യുകെയിൽ പുതിയതായി തുടങ്ങിയ ഒരു ഓൺലൈൻ പത്രത്തിന്റെ പാർട്ട് ടൈം സബ് എഡിറ്ററായി കയറുകയും എനിക്കെതിരെയുള്ള ഒളിയുദ്ധത്തിന് നേതൃത്വം നൽകുകയും ചെയ്തത് ഇയാൾ ആയിരുന്നു.

ഇന്ന് കേരളത്തിലെ ഒരു പ്രമുഖ പത്രത്തിൽ ജോലി ചെയ്യുന്ന ഈ മാദ്ധ്യമ പ്രവർത്തകനോട് പോലും എനിക്ക് യാതൊരു വിരോധവുമില്ല. അയാൾ നടത്തിയ പിശകിന്റെ പേരിൽ ഞാൻ അനാവശ്യമായി അപമാനിക്കപ്പെട്ടു എന്ന് അയാൾക്ക് അറിയാമായിരുന്നിട്ടും അകാരണമായി എനിക്കെതിരെയുള്ള കൂവലുകൾക്ക് കൂട്ടുനിൽക്കാൻ തോന്നിയ ആ മനഃസാക്ഷിയെ ഓർത്ത് എൻറെ ചില സുഹൃത്തുക്കൾ അത്ഭുതം കൂറാറുണ്ട് എന്ന് മാത്രം. കുരീപ്പുഴ ശ്രീകുമാർ പറഞ്ഞത് പോലെ വഴിയിൽ വച്ച് കാണുമ്പോഴൊക്കെയും കുശലമെയ്യുകയും മുൻവരിപ്പല്ലിനാൽ ചിരി വിരിക്കുകയും കീശയിൽ കയ്യിട്ട് കുരുതി ചെയ്യുവാൻ ആയുധം തേടുകയും ചെയ്യുന്ന അനേകരെ എന്റെ ജീവിതത്തിൽ കണ്ടുമുട്ടിയിട്ടുള്ളതിനാൽ എനിക്ക് ഒരത്ഭുതവും തോന്നാറില്ല.

രമേശ് ചെന്നിത്തലയുടെയും ഉമ്മൻ ചാണ്ടിയുടെയും ഉറ്റ തോഴൻ എനിക്കെതിരെ അഞ്ച് വർഷമായി യുദ്ധം ചെയ്യുന്ന കഥ - നാളെ വായിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP