Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചിലരുടെ ഒക്കെ തലയിൽ ഇടിത്തീ വീഴാതിരിക്കാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നത് എന്തുകൊണ്ട്? മറുനാടൻ എഡിറ്ററുടെ പരമ്പര തുടരുന്നു

ചിലരുടെ ഒക്കെ തലയിൽ ഇടിത്തീ വീഴാതിരിക്കാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നത് എന്തുകൊണ്ട്? മറുനാടൻ എഡിറ്ററുടെ പരമ്പര തുടരുന്നു

ഷാജൻ സ്‌കറിയ

നിക്കെതിരെ ചിലർ ആരോപണങ്ങൾ ഉന്നയിക്കുകയും ഞാൻ പ്രതിരോധവുമായി രംഗത്തിറങ്ങുകയും ചെയ്ത സമയം. ലണ്ടനിൽ ബിസിനസ്സ് ചെയ്യുന്ന തൊടുപുഴ സ്വദേശിയായ ഒരു മലയാളി എന്നെ ടെലിഫോണിൽ വിളിക്കുന്നു. ഇപ്പോൾ ഞങ്ങൾ നടത്തുന്ന ചാരിറ്റി അപ്പീലിലെ നാല് നിസ്സഹായരെ സഹായിക്കാനായി മൂന്ന് ലക്ഷം രൂപ തരണമെന്നുണ്ട് എന്ന് പറയാൻ ആയിരുന്നു ആ വിളി. ബിസിനസ്സ് വളർച്ചയ്‌ക്കൊപ്പം പാവപ്പെട്ടവരുടെ കണ്ണീരൊപ്പാൻ അനേകം കാര്യങ്ങൾ ചെയ്യുന്ന ആ സേവനത്തിന്റെ പേരിൽ പേരും പെരുമയും ആഗ്രഹിക്കാത്ത ഒരു നല്ല മനുഷ്യൻ ആയിരുന്നു എന്നെ വിളിച്ചത്. ബ്രിട്ടീഷ് മലയാളി മാസം തോറും നടത്തുന്ന ചാരിറ്റി അപ്പീലിൽ സാധാരണ മറ്റ് യുകെ മലയാളികളെ പോലെ സഹായം ചെയ്യുന്ന വ്യക്തിയായിരുന്നു ഇദ്ദേഹവും. എന്നാൽ ഞാൻ ഒരു തട്ടിപ്പുകാരൻ ആണ് എന്ന് വരുത്തി തീർക്കാൻ ചിലർ നടത്തുന്ന ശ്രമങ്ങളോടുള്ള വെല്ലുവിളിയായിക്കൂടി കരുതിയാണ് ഇങ്ങനെ ഒരു സഹായം അദ്ദേഹം വാഗ്ദാനം ചെയ്തത്.

ഈ തുക അടക്കം ഓണ സമയത്ത് ശേഖരിച്ച 12 ലക്ഷം രൂപ ഈ ദിവസങ്ങളിൽ ഞങ്ങൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദരിദ്രരായ നാല് രോഗികൾക്കായി കൈമാറുകയാണ്. ഒരാൾക്ക് മൂന്ന് ലക്ഷം രൂപ വീതം. ഈ കൈമാറ്റം ബ്രിട്ടീഷ് മലയാളി നടത്തുന്ന ആദ്യത്തെ സാമ്പത്തിക സഹായം അല്ല. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന, ആരും തിരിഞ്ഞ് നോക്കാനില്ലാത്ത ദരിദ്രർക്ക് വീട് വച്ച് നൽകാനും ഭൂമി വാങ്ങാനും ചികിത്സയ്ക്ക് തുക ചെലവഴിക്കാനും ഒക്കെയായി ഏതാണ്ട് രണ്ട് കോടി രൂപയാണ് കഴിഞ്ഞ രണ്ട് വർഷക്കാലം ഞങ്ങൾ നൽകിയത്, ബ്രിട്ടീഷ് മലയാളിയുടെ സാധാരണ വായനക്കാരെ പോലെ മാസം വെറും പത്ത് പൗണ്ട് (ഏകദേശം 1000 രൂപ) മാത്രമാണ് ഞാൻ സംഭാവന ചെയ്യുന്നത്. ബാക്കി തുക മുഴുവൻ ഞാൻ ഒരിക്കലും കണ്ടിട്ടുപോലും ഇല്ലാത്ത എന്റെ വായനക്കാരുടെ സംഭാവന ആണ്.

ഞാനും ബ്രിട്ടീഷ് മലയാളിയും തട്ടിപ്പുകാരനാണ് എന്ന് പറഞ്ഞാൽ ഈ വായനക്കാർ ഒരിക്കലും അംഗീകരിക്കില്ല. കാരണം ഇത്രയും സുതാര്യമായി പ്രവർത്തിക്കുന്ന ഒരു ചാരിറ്റി ഒരു പക്ഷെ ലോകത്ത് അധികം ഉണ്ടാവില്ല. വർഷത്തിൽ മൂന്ന് തവണ എങ്കിലും പണം സംഭാവന ചെയ്യുന്നവർ എല്ലാം ഈ ചാരിറ്റിയിലെ അംഗങ്ങൾ ആണ്. ഇവർക്ക് ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ അയച്ച് കൊടുക്കും. ഓരോ അപ്പീലും നടക്കുമ്പോൾ കിട്ടുന്ന പണത്തിന്റെ കണക്ക് വ്യക്തമാക്കി ബാങ്ക് സ്റ്റേറ്റുമെന്റുകൾ പ്രസിദ്ധീകരിക്കും. ചാരിറ്റിയുടെ പ്രവർത്തന ചെലവിലേക്ക് ഒരു നയാ പൈസ പോലും എടുക്കുകയില്ല. ആ ചെലവുകൾ ട്രസ്റ്റികൾ സ്വന്തം കയ്യിൽ നിന്നും എടുക്കണം. ട്രസ്റ്റികളായി തെരഞ്ഞെടുക്കപ്പെട്ട 13 അംഗങ്ങൾ വോട്ടിട്ട് ഭൂരിപക്ഷം ലഭിക്കുന്ന മുറയ്ക്ക് മാത്രമാണ് പുതിയ അപ്പീൽ സ്വീകരിക്കുന്നതും പണം വിതരണം ചെയ്യുന്നതും. ഓഡിറ്റ് ചെയ്ത അക്കൗണ്ട് കൃത്യമായി ബ്രിട്ടീഷ് ചാരിറ്റി കൗൺസിലിൽ സമർപ്പിച്ച് അംഗീകാരം നേടാറുണ്ട്.

ചാരിറ്റി തുടങ്ങിയ വർഷം അതിന്റെ ചെയർമാൻ ഞാൻ ആയിരുന്നെങ്കിലും പണം ഉപയോഗിക്കാൻ ഒപ്പിടാൻ അനുവദിച്ചിരുന്ന മൂന്ന് പേരിൽ ഞാൻ ഉണ്ടായിരുന്നില്ല. ഈ വർഷവും വെറും ഒരു ട്രസ്റ്റിയായ എനിക്ക് ഒപ്പിടാനോ പണം കൈമാറ്റം ചെയ്യാനോ അധികാരം ഇല്ല. വായനക്കാർ നിർദ്ദേശിക്കുന്ന അപേക്ഷകൾ പരിശോധിച്ച് അർഹത ഉണ്ട് എന്ന് തോന്നുന്ന മൂന്നോ നാലോ പേർക്ക് മിക്ക മാസവും സാമ്പത്തിക സഹായം ചെയ്യുകയാണ് ഇതിന്റെ പ്രവർത്തന രീതി. ഏതാനും മാസങ്ങൾക്ക് മുൻപ് ഏഴ് വൃക്ക രോഗികൾക്കായി ശേഖരിച്ച 27 ലക്ഷം രൂപയാണ് ഞങ്ങൾ ശേഖരിച്ച ഏറ്റവും വലിയ തുക.ഒരു കാര്യം കൂടി വ്യക്തമാക്കിയാലേ ഇത് പൂർത്തിയാവൂ. ചാരിറ്റി തുടങ്ങിയ വർഷം അതിന്റെ ചെയർമാൻ ഞാൻ ആയിരുന്നെങ്കിലും പണം ഉപയോഗിക്കാൻ ഒപ്പിടാൻ അനുവദിച്ചിരുന്ന മൂന്ന് പേരിൽ ഞാൻ ഉണ്ടായിരുന്നില്ല. ഈ വർഷവും വെറും ഒരു ട്രസ്റ്റിയായ എനിക്ക് ഒപ്പിടാനോ പണം കൈമാറ്റം ചെയ്യാനോ അധികാരം ഇല്ല. വായനക്കാർ നിർദ്ദേശിക്കുന്ന അപേക്ഷകൾ പരിശോധിച്ച് അർഹത ഉണ്ട് എന്ന് തോന്നുന്ന മൂന്നോ നാലോ പേർക്ക് മിക്ക മാസവും സാമ്പത്തിക സഹായം ചെയ്യുകയാണ് ഇതിന്റെ പ്രവർത്തന രീതി. ഏതാനും മാസങ്ങൾക്ക് മുൻപ് ഏഴ് വൃക്ക രോഗികൾക്കായി ശേഖരിച്ച 27 ലക്ഷം രൂപയാണ് ഞങ്ങൾ ശേഖരിച്ച ഏറ്റവും വലിയ തുക. 10,000 രൂപ കൊടുത്താലും പത്രങ്ങളിൽ വലിയ വാർത്ത കൊടുക്കുന്നവർക്കിടയിൽ ഞങ്ങളുടെ പ്രതിമാസ ചാരിറ്റിയെ കുറിച്ച് ഇന്നേവരെ ഒരു പത്രത്തിലും വാർത്ത വന്നിട്ടില്ല. അതിനുള്ള ശ്രമം ഞങ്ങൾ നടത്താറില്ല എന്നതാണ് ശരി. സുതാര്യത ഉറപ്പ് വരുത്താൻ ബ്രിട്ടീഷ് മലയാളിയും മറുനാടൻ മലയാളിയും വാർത്ത കൊടുക്കാറുണ്ടെങ്കിലും ഇത് വലിയൊരു സംഭവം ആണെന്ന തരത്തിൽ ഞങ്ങൾ ഇതേവരെ പ്രചാരണങ്ങൾ നടത്തിയിട്ടില്ല. ഇപ്പോൾ ഇതേക്കുറിച്ച് എഴുതേണ്ടി വരുന്നതുപോലും തട്ടിപ്പുകാരാണ് എന്ന് ആരോപിക്കുന്നവരുടെ കണ്ണ് തുറപ്പിക്കാൻ മാത്രമാണ്.

എന്റെ ജീവിതം കൊണ്ട് എന്ത് നേടി എന്ന് ആരെങ്കിലും ചോദിച്ചാൽ എനിക്ക് ചൂണ്ടിക്കാട്ടാൻ ഉള്ളത് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ എന്ന അനേകരുടെ കണ്ണുനീർ ഒപ്പുന്ന ഒരു പ്രസ്ഥാനം ആണ്. ഇപ്പറയുന്നത് പൊങ്ങച്ചം ആണ് എന്നാരെങ്കിലും വിമർശിച്ചാൽ ഞാൻ സഹിച്ചോളാം. മറ്റുള്ളവരോട് നന്മ ചെയ്യാൻ ഉള്ള മനസ്സിനെ പ്രോത്സാഹിപ്പിച്ച് അത് ശേഖരിച്ച് ഏറ്റവും അർഹത ഉള്ളവർക്ക് നൽകാൻ ഒരു നിമിത്തമായി എന്നെ ദൈവം തെരഞ്ഞെടുത്തിരിക്കുന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അത് കൊണ്ട് തന്നെ ഞാൻ ചാരിറ്റിയിൽ നിന്നും പണം അടിച്ചു മാറ്റി എന്ന് ആരെങ്കിലും പറഞ്ഞാൽ അവരുടെ തലയിൽ ഇടിവെട്ടേൽക്കരുത് എന്ന് മാത്രമാണ് എന്റെ പ്രാർത്ഥന. ഏറ്റവും സുതാര്യമായി ഏറ്റവും അർഹതപ്പെട്ട തന്റെ ജനതയ്ക്ക് സഹായം ചെയ്യാൻ ഈശ്വരൻ എന്നെ തെരഞ്ഞെടുക്കുകയും അത് ഭംഗിയായി ഞാൻ നിറവേറ്റുകയും ചെയ്യുമ്പോൾ അസത്യം പറഞ്ഞ് എന്നെ അപഹസിച്ചവരോട് ക്ഷമിക്കണമേ ദൈവമേ എന്ന് ഞാൻ മുടങ്ങാതെ പ്രാർത്ഥിക്കാറുണ്ട്. വഴിയിൽ കിടക്കുന്ന ഒരു പഴത്തൊലി മാറ്റി കളയുകയോ തുറന്ന് വച്ചിരിക്കുന്ന ഒരു പബ്ലിക് ടാപ്പ് അടയ്ക്കുകയോ ചെയ്യാത്തവരാണ് എന്നെ ചാരിറ്റി പണം മോഷ്ടിക്കുന്നവരായി ചിത്രീകരിച്ചിരിക്കുന്നത്. യുകെയിലെ നിയമത്തിന് അനുസൃതമായി പ്രവർത്തിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനിൽ നിന്നും ഒരു പൗണ്ട് മോഷ്ടിച്ചാൽ അവിടുത്തെ നിയമങ്ങൾ കുരുക്കിലാക്കുമെന്ന് അറിയാവുന്നവർ തന്നെയാണ് രാവിലെയും വൈകുന്നേരവും മോഷ്ടിച്ചു എന്ന് ആരോപിക്കുന്നത് എന്നതാണ് ഏറ്റവും വിചിത്രമായ കാര്യം.

ബ്രിട്ടീഷ് മലയാളിയുടെ വളർച്ചാഘട്ടത്തിലെ സ്വാഭാവികമായ ഒരു പരിണാമം ആയിരുന്നു ചാരിറ്റി ഫൗണ്ടേഷൻ. അപ്രതീക്ഷിതമായി യുകെയിലെ ഒരു മലയാളി മരിച്ചാൽ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ചെലവുകളും മരിച്ചയാളുടെ ഭർത്താവിന് അല്ലെങ്കിൽ ഭാര്യയ്ക്ക് പിടിച്ചു നിൽക്കാനുള്ള ഫണ്ടും നൽകാൻ വായനക്കാരോട് ബ്രിട്ടീഷ് മലയാളി നടത്തിയ അഭ്യർത്ഥനയിലൂടെയാണ് ചാരിറ്റി പിറക്കുന്നത്. വർഷം തോറും എട്ടും പത്തും മലയാളി മരണങ്ങൾ പതിവാകുകയും അവരെയൊക്കെ സഹായിക്കാൻ ബ്രിട്ടീഷ് മലയാളി നടത്തിയ ഹൃദ്യമായ ഇടപെടൽ വഴി ആ കുടുംബങ്ങളിൽ ഒക്കെ ആശ്വാസം എത്തുകയും ചെയ്തിരുന്നു. 25, 000 പൗണ്ട് വരെ ഇങ്ങനെ ചില കുടുംബങ്ങൾക്ക് ലഭിച്ചിരുന്നു. ഇങ്ങനെ ദുരരന്തത്തിന് ഇരയാകുന്ന കുടുംബാംഗങ്ങൾക്ക് നേരിട്ടായിരുന്നു വായനക്കാർ പണം നൽകിയിരുന്നത്.

ദോഷൈകദൃക്കുകൾ എല്ലാത്തിനും കുറ്റം കണ്ട് പിടിക്കുമല്ലോ? ഇങ്ങനെ പണം ലഭിക്കുന്നവരോട് ഞാൻ മുടങ്ങാതെ ഒരു വിഹിതം കൈപ്പറ്റുന്നു എന്നായിരുന്നു ബ്രിട്ടീഷ് മലയാളി വിരുദ്ധ ഓൺലൈൻ പത്രങ്ങളുടെ പ്രചാരണം. ഭർത്താവ് അല്ലെങ്കിൽ ഭാര്യ മരിച്ച കുടുംബങ്ങളെ സഹായിക്കാനുള്ള അഭ്യർത്ഥന നടത്തുന്നത് വാസ്തവത്തിൽ അതാതിടങ്ങളിലെ അസ്സോസിയേഷൻ പ്രതിനിധികളാവും. ഇവരുമായി എനിക്കോ ഞങ്ങളുടെ ടീം അംഗങ്ങൾക്കോ യാതൊരു ബന്ധവും ഉണ്ടാവാറില്ല എന്നതാണ് സത്യം. ഒരു കുടുംബം എങ്കിലും അങ്ങനെ ഒരു ആരോപണം ഉന്നയിച്ചിരുന്നു എങ്കിൽ കുറച്ചെങ്കിലും വിശ്വാസ്യത ഉണ്ടാവുമായിരുന്നു. വാസ്തവത്തിൽ ഞങ്ങളുടെ അപ്പീൽ വഴി എത്ര പണം ലഭിക്കുന്നുണ്ട് എന്ന് പോലും അറിയാൻ സാധിക്കാത്ത സാഹചര്യമായിരുന്നു അന്നുണ്ടായിരുന്നത്. കാരണം പണം ലഭിച്ചിരുന്നത് ആവശ്യക്കാരുടെ അക്കൗണ്ടിലേക്ക് നേരിട്ടായിരുന്നു.

ഭാര്യയുടെ മൃതദേഹം നാട്ടിൽ കൊണ്ട് പോകാനായി അപ്പീൽ വഴി അനേകായിരം പൗണ്ട് ശേഖരിച്ച ശേഷം ആരുമറിയാതെ മൃതദേഹം യുകെയിൽ തന്നെ അടക്കിയ ഒരു ഭർത്താവിന്റെ അനുഭവം ഈ നിലപാടിൽ മാറ്റം ഉണ്ടാക്കണം എന്ന തോന്നൽ ശക്തമാക്കി. മാത്രമല്ല അനേകം വായനക്കാർ കേരളത്തിൽ കണ്ണീരനുഭവിക്കുന്ന മലയാളികളെ സഹായിക്കാൻ ഒരു വഴി തുറന്ന തരണം എന്നപേക്ഷിച്ച് ബ്രിട്ടീഷ് മലയാളിയെ ഇതിനിടയിൽ ബന്ധപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ആണ് നിയമപരമായി രജിസ്റ്റർ ചെയ്‌തൊരു ചാരിറ്റിക്ക് രൂപം നൽകിയത്.എന്നാൽ ഇങ്ങനെ കണക്കില്ലാത്ത പണം മരിച്ചയാളുടെ കുടുംബത്തിലേക്ക് എത്തുന്നത് വേറെ ചില ദോഷങ്ങൾ ഉണ്ടാക്കുന്നതായി കണ്ടെത്തി. ഭാര്യ മരിച്ചാൽ ബ്രിട്ടീഷ് മലയാളി അപ്പീൽ നൽകി കണക്കറ്റ പണം സ്വീകരിച്ച ശേഷം കുഞ്ഞുങ്ങളെ പോലും നോക്കാതെ വേറെ വിവാഹം കഴിച്ച് ജീവിക്കുന്ന ചില സംഭവങ്ങൾ അരങ്ങേറി. ഭാര്യയുടെ മൃതദേഹം നാട്ടിൽ കൊണ്ട് പോകാനായി അപ്പീൽ വഴി അനേകായിരം പൗണ്ട് ശേഖരിച്ച ശേഷം ആരുമറിയാതെ മൃതദേഹം യുകെയിൽ തന്നെ അടക്കിയ ഒരു ഭർത്താവിന്റെ അനുഭവം ഈ നിലപാടിൽ മാറ്റം ഉണ്ടാക്കണം എന്ന തോന്നൽ ശക്തമാക്കി. മാത്രമല്ല, അനേകം വായനക്കാർ കേരളത്തിൽ കണ്ണീരനുഭവിക്കുന്ന മലയാളികളെ സഹായിക്കാൻ ഒരു വഴി തുറന്നു തരണം എന്നപേക്ഷിച്ച് ബ്രിട്ടീഷ് മലയാളിയെ ഇതിനിടയിൽ ബന്ധപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ആണ് നിയമപരമായി രജിസ്റ്റർ ചെയ്‌തൊരു ചാരിറ്റിക്ക് രൂപം നൽകിയത്.

യുകെയിൽ സ്റ്റുഡന്റ് വിസയിൽ എത്തി രണ്ട് വൃക്കകൾക്കും രോഗം ബാധിച്ച ഒരു യുവതിയുടെ ചികിത്സാർത്ഥം ശേഖരിച്ച 9000 ത്തിന് മേലെ പൗണ്ടായിരുന്നു ആദ്യത്തെ സംഭാവന. ആദ്യ കാലങ്ങളിൽ മാസം തോറും ഓരോ വ്യക്തികൾ എന്നായിരുന്നു മാനദണ്ഡം. പലർക്കും അർഹതപ്പെട്ടതിൽ കൂടിയ പണം ലഭിക്കുന്നു എന്ന പരാതിയെ തുടർന്നാണ് ഒരു മാസം തന്നെ ഒന്നിലധികം പേരെ സഹായിക്കാനും ലഭിക്കുന്ന തുക തുല്ല്യമായി വീതിച്ച് നൽകാനും തുടങ്ങിയത്. ഒന്നര ആഴ്ച മാത്രം വാർത്തകൾ പ്രസിദ്ധീകരിച്ചാണ് കഴിഞ്ഞ ആഴ്ച നാല് പേർക്ക് വേണ്ടി 12 ലക്ഷം ശേഖരിച്ചത്. ഈ കേസുകൾ മാത്രമല്ല ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ഇതുവരെ പണം കൊടുത്ത് സഹായിച്ചവരുടെ വിവരങ്ങൾ അറിയാൻ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം.

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ സഹായിച്ചത് ഇവരെയൊക്കെ

യുകെയിൽ ജീവിക്കുന്ന ഒരു മലയാളി മരിച്ചാൽ മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാകും വരെ സൂക്ഷിക്കാനും നാട്ടിൽ എത്തിക്കാനും ഒക്കെയായി ഏറ്റവും കുറഞ്ഞത് 4000 പൗണ്ട് (ഏതാണ്ട് നാല് ലക്ഷം രൂപ) ചെലവ് വരും. മരിച്ചയാളുടെ ഭാര്യ അല്ലെങ്കിൽ ഭർത്താവ് അതുമല്ലെങ്കിൽ മരിച്ചയാളുടെ സ്ഥലത്തെ മലയാളി അസ്സോസിയേഷൻ പ്രസിഡന്റോ സെക്രട്ടറിയോ രേഖാമൂലം ഒരു അപേക്ഷ നൽകിയാൽ പിറ്റേ ദിവസം തന്നെ ആവശ്യമായ ഈ തുക ഞങ്ങൾ വഹിക്കാറുണ്ട്. അതിന് വേണ്ടി പ്രത്യേക ക്രൈസിസ് ഫണ്ട് തന്നെ ഞങ്ങൾ നിലനിർത്തുന്നു. ഇങ്ങനെ ഒരു സുരക്ഷിതത്വം മറ്റേതെങ്കിലും മലയാളി സമൂഹത്തിൽ ഉണ്ടാവുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല. എന്നിട്ടും ഇത് തട്ടിപ്പാണ് എന്ന് പറയുന്നവരെക്കുറിച്ച് എന്താണു പറയേണ്ടത്? ഒരു പക്ഷെ ഈ നന്മയുടെ ഗുണം മുഴുവൻ ലഭിക്കാൻ ചിലരെ കൊണ്ട് ദൈവം ഇങ്ങനെ നുണകൾ പറയിക്കുന്നതായിരിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

വാൽക്കഷ്ണം: ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ വഴി സഹായം കൈപ്പറ്റാൻ നിങ്ങൾക്ക് ബ്രിട്ടണുമായി എന്തെങ്കിലും ബന്ധം വേണമെന്നില്ല. നിങ്ങൾക്ക് പൂർണ്ണമായും ഉറപ്പുള്ള തീരെ ദരിദ്രമായ സാഹചര്യത്തിൽ ജീവിക്കുന്നവരുടെ വിശദാംശങ്ങൾ ഞങ്ങൾക്ക് അയച്ചു തരിക. ഫേസ്‌ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിലോ ആരെങ്കിലും ഷെയർ ചെയ്തതുകണ്ടോ ആകരുത് അപേക്ഷ. നിങ്ങൾക്ക് പൂർണ്ണമായും ഉറപ്പുള്ളതും സർക്കാരോ സന്നദ്ധ സംഘടനകളോ സഹായിക്കാത്തതുമായ തീരെ ദുർബലരായവർക്കാണ് തുക നൽകുന്നത്. നിങ്ങൾക്ക് അറിയാവുന്നത്രയും വിവരം സഹിതം [email protected] എന്ന ഇമെയിലിൽ അയക്കുക. അപേക്ഷ ഫോമും മറ്റും നിങ്ങൾക്ക് ഇമെയിലിൽ ലഭിക്കുന്നതാണ്. വേണ്ടത്ര അന്വേഷണത്തിന് ശേഷം അർഹതയുണ്ട് എന്ന് ഉറപ്പ് ലഭിച്ചാൽ ചെറിയ തുക എങ്കിലും സഹായമായി ലഭിക്കും.

തുടരും.........

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP