ശരിയാണ് മുതലാളി... ഞങ്ങൾ തെരുവ് നായ്ക്കളാണ്... പക്ഷേ മാടപ്രാവിന്റെ വേഷമിട്ട കഴുകനല്ല... ഞങ്ങൾക്കൊരു സങ്കേതമുണ്ട്... അത് മഞ്ഞ പത്ര മുതലാളിയുടെ കൊള്ള സങ്കേതമല്ല
ഷാജൻ സ്കറിയ
ഷാജൻ സ്കറിയ അറിയുന്നതിന്...
"ശരിയാണ് മുതലാളി... ഞങ്ങൾ തെരുവ് നായ്ക്കളാണ്... തെരുവിലലഞ്ഞ് പല കാഴ്ചകളും കണ്ടു കുരയ്ക്കും. പക്ഷേ യജമാനന്റെ മടിയിലെ വളർത്തു നായ്ക്കളല്ല. ഞങ്ങൾ കാക്കകളാണ്... ചവറിലും ഇറങ്ങി ജോലി ചെയ്യും. പക്ഷേ മാട പ്രാവിന്റെ വേഷമിട്ട കഴുകനല്ല. ഞങ്ങൾ കൊതുകളാണ്. ക്ഷീരമുള്ള അകിട്ടിലെ ചോരയും കൗതുകമാണ്, കാരണം അതും സത്യമാണല്ലോ. പക്ഷേ തേനുള്ളിടത്തു മാത്രം പറന്നെത്തുന്ന തേനീച്ചകളല്ല. ഞങ്ങൾക്കൊരു സങ്കേതമുണ്ട്... അത് മഞ്ഞ പത്ര മുതലാളിയുടെ കൊള്ള സങ്കേതമല്ല. തെരുവ്നായ് ആകാനും, കാക്കയാകാനും കൊതുകാകാനും അഭിമാനമേ ഉള്ളൂ..."
പ്രസ് ക്ലബ് വിവാദം ചൂട് പിടിച്ച് നിന്ന സമയത്ത് അനുപമ മോഹൻ എന്ന മാദ്ധ്യമ പ്രവർത്തക സങ്കേതത്തെ ന്യായീകരിച്ച് കൊണ്ട് സ്വന്തം ഫേസ്ബുക്ക് വോളിൽ ഇട്ട പോസ്റ്റാണ് ഇത്. എനിക്കെതിരെ ഒരു വിഭാഗം മാദ്ധ്യമ പ്രവർത്തകർ തെറിവിളിയുമായി രംഗത്ത് ഇറങ്ങിയ സമയത്ത് കേരളത്തിലെ മാദ്ധ്യമ പ്രവർത്തകരുടെ യഥാർത്ഥ അവസ്ഥ വ്യക്തമാക്കി കൊണ്ട് ഒരു വിഭാഗം തെരുവ് പട്ടികൾ ഓലി ഇടുന്നിടത്ത് മറുപടി പറയാൻ ഇല്ല എന്ന് പറഞ്ഞ് ഞാൻ ഇട്ട ഒരു പോസ്റ്റിനെക്കുറിച്ചായിരുന്നു അനുപമയുടെ പരാമർശം.
ഇത് വായിച്ച് എനിക്ക് അനുപമയോട് ഒട്ടും ദേഷ്യം തോന്നിയില്ല. സഹപ്രവർത്തകർക്കെതിരെ നിശിഥമായ നിലപാടെടുക്കുന്ന അപരിചിതനായ പത്രപ്രവർത്തകൻ എന്നവകാശപ്പെടുന്ന ഒരാൾക്കെതിരെ കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ അവർ പ്രതികരിച്ചു എന്ന് മാത്രം. അനുപമയുടെ ഭർത്താവ് കൂടിയായ ഏഷ്യാനെറ്റ് ന്യൂസിലെ ലല്ലു ശശിധരൻ പോലും പ്രതിപക്ഷ ബഹുമാനമില്ലാതെ എന്നെ ആക്ഷേപിച്ചുകൊണ്ടിരുന്ന സാഹചര്യത്തിൽ ഇത്രയും മാന്യമായി പ്രതികരിച്ചതിൽ എനിക്ക് വാസ്തവത്തിൽ സന്തോഷം ആണ് തോന്നിയത്. ഞാൻ അതിന് ഇങ്ങനെ ഒരു മറുപടി ഇട്ടു: "അനുപമയ്ക്ക്... തെരുവ് നായ എന്ന പ്രയോഗം അത്തരത്തിൽ പെരുമാറിയവരെ കുറിച്ച് മാത്രം ആണ്. അസഭ്യവും അശ്ലീലതയും കലർത്തി ഒരു വനിതാ മാദ്ധ്യമ പ്രവർത്തകയെ ആക്ഷേപിച്ചപ്പോൾ അനുപമ എവിടെ ആയിരുന്നു? എന്നെ കുറിച്ച് അങ്ങനെ ഒക്കെ സംസാരിച്ചവരെയാണ് ഞാൻ ഈ വാക്ക് കൊണ്ട് വിശേഷിപ്പിച്ചത്. അതിൽ അനുപമക്ക് വിഷമിക്കേണ്ട കാരണം ഇല്ല. അല്ലെങ്കിൽ സഹപ്രവർത്തകരോട് ഇങ്ങനെ ഒന്നും സംസാരിക്കരുത് എന്ന് അനുപമ പറഞ്ഞു കൊടുക്കുക. പിന്നെ ഒരു മാദ്ധ്യമ പ്രവർത്തക ആരെങ്കിലും പറയുന്നത് കേട്ട് പ്രതികരിക്കരുത്. കൊള്ള സങ്കേതം എന്ന വാക്ക് കണ്ടത് കൊണ്ടാണ്. ഇങ്ങനെ ആണോ അപ്പോൾ എല്ലാ വാർത്തകളോടും ഉള്ള സമീപനം? അല്ലെങ്കിൽ ഞാൻ നടത്തുന്ന കൊള്ള ഏതെന്നു ഒന്ന് വ്യക്തമായി പറയൂ'' ഇതായിരുന്നു എന്റെ മറുപടി.
എനിക്കെതിരെ ഇതേ കൂട്ടർ പ്രചരിപ്പിക്കുന്ന, തട്ടിപ്പ് കേസിലെ പ്രതിയായ ജോബി ജോർജ് എന്നയാളിൽ നിന്നും 25 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്ന ഒരു ഇമേജ് പോസ്റ്റ് ചെയ്തു. "'ആരെങ്കിലും പറയുന്നത് കേട്ട് പ്രതികരിക്കരുത്' : ഇതാണോ ഉദ്ദേശിച്ചത് ഷാജൻ സ്കറിയ," എന്ന് ചോദിച്ചത് എന്നെ തോല്പിച്ചു എന്ന് കരുതുകയായിരുന്നു അനുപമ. ഞാൻ അതിന് രേഖകൾ സഹിതം മറുപടി പറഞ്ഞു. അനുപമ പക്ഷെ അതിന് മറുപടി പറയാൻ എത്തിയില്ല. ഞാൻ ആദ്യ പോസ്റ്റിൽ സൂചിപ്പിച്ച കുറെ തെരുവ് പട്ടികൾ കൂട്ടമായി എത്തി അവിടെയും ചില കൂവലുകൾ നടത്തി മടങ്ങിയിരുന്നു. എന്തായാലും എന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്യാതിരിക്കാനുള്ള മര്യാദ അനുപമ കാണിച്ചു. സാധാരണഗതിക്ക് എനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നവർ എന്റെ മറുപടി അപ്പോൾ തന്നെ ഡിലീറ്റ് ചെയ്യുകയാണ് പതിവ്. ഞാൻ ഇങ്ങനെ ഒരു കുറിപ്പെഴുതാൻ പുറപ്പെട്ടത് തന്നെ ഇത്തരം ഒരു ഇച്ഛാഭംഗത്തിൽ നിന്നായിരുന്നു. മാർഷൽ സെബാസ്റ്റ്യൻ എനിക്കെതിരെ അക്കമിട്ട് നിരത്തിയ ആരോപണങ്ങൾക്ക് ഞാൻ അക്കമിട്ട് മറുപടി എഴുതി എങ്കിലും എനിക്ക് കമന്റ് പോസ്റ്റ് ചെയ്യാൻ സാധിക്കാത്ത വിധം ആയിരുന്നു ആ പോസ്റ്റ് സെറ്റ് ചെയ്തിരുന്നത്. അങ്ങനെ മറുപടി പറയാൻ സാധിക്കാത്തത് കൊണ്ട് ഞാൻ ഇതൊരു ലേഖന പരമ്പരയായി തന്നെ എഴുതാൻ തീരുമാനിച്ചത്.
- ആരെങ്കിലും പറയുന്നത് കേട്ട് വെല്ലു വിളിക്കുന്ന മാർഷൽമാരോട് സ്നേഹപൂർവ്വം ചില കാര്യങ്ങൾ
- ഇടകടത്തിയിലെ കൂലിപ്പണിക്കാരന് അഥവാ കാർമൽ ഹിൽ മൊണാസ്ട്രിയിലെ തൂപ്പുകാരന് പത്രക്കാരൻ ആയിക്കൂടെ? മറുനാടൻ എഡിറ്ററുടെ ലേഖനം
- ഭാര്യയുടെ സഹായത്താൽ കൂലിപ്പണിക്കാരൻ ഇംഗ്ലണ്ടിൽ എത്തി ഫോർക്ക്ലിഫ്റ്റ് ഡ്രൈവറും പിന്നെ പത്ര ഉടമയുമായ കഥ - മറുനാടൻ എഡിറ്ററുടെ ലേഖനം
- ഗണേഷ്കുമാറിന്റെ ചെവിയിൽ മന്ത്രിച്ച പൊക്കം കുറഞ്ഞയാളും ജി കാർത്തികേയന്റെ ഒഴിഞ്ഞു മാറലും - മറുനാടൻ എഡിറ്റർ 'തട്ടിപ്പുകാരനായ' കഥ!
മാർഷലിന്റെ കുറ്റപത്രത്തിലും ഉണ്ടായിരുന്നു ഞാൻ തട്ടിപ്പ് നടത്തുന്നു എന്ന ആരോപണം. എനിക്കെതിരെ വ്യാപകമായി പ്രചരിക്കുന്ന ആരോപണമാണിത്. യുകെയിലെ ചില ഓൺലൈൻ പത്രങ്ങൾ സത്യം അല്ല എന്നറിഞ്ഞിട്ടും ഉണ്ടാക്കിയ വ്യാജ കഥയാണ് അനുപമയെപ്പോലെയുള്ളവർ വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും. ഈ സംഭവം ഉണ്ടായ കാലത്ത് ഇത് പ്രസിദ്ധീകരിച്ച ഓൺലൈൻ പോർട്ടലുകൾ കേരളത്തിലെ മുഴുവൻ പത്രക്കാർക്കും ഇതിന്റെ ലിങ്ക് അയക്കുകയും അവരിൽ പലരും ഇങ്ങനെ വിശ്വസിക്കുന്നതായി എന്റെ സുഹൃത്തുക്കളായ ചില പത്രക്കാർ എന്നോട് പറയുകയും ചെയ്തിരുന്നു. എന്നാൽ എംഎൽഎയോ മന്ത്രിയോ ആകാൻ ഒരു ആഗ്രഹവും എനിക്കില്ലാത്തതിനാൽ ഇങ്ങനെ തെറ്റിദ്ധരിക്കുന്നവരെ കണ്ടെത്തി തിരുത്താൻ ഞാൻ ഒരു ശ്രമവും നടത്തിയില്ല.
മമ്മൂട്ടിയുടെയും പൃഥ്വിരാജിന്റെയും സുഹൃത്തായ ജോബി ജോർജിന്റെ കഥ
കോട്ടയം ജില്ലയിലെ കല്ലറയിൽ കുടുംബ വീടുള്ള ബ്രിട്ടീഷ് പൗരത്വം ഉള്ള ഒരു ചെറുപ്പക്കാരൻ ആണ് ജോബി ജോർജ് തടത്തിൽ. യുകെയിലെ ന്യൂകാസിൽ പ്രദേശങ്ങളിൽ അനവധി ഗ്രോസറി ഷോപ്പുകളും ഹോട്ടലുകളും മറ്റും ഉള്ള ഒരു ബിസിനസ്സുകാരൻ ആയാണ് ജോബി അറിയപ്പെട്ടിരുന്നത്. യുകെയിലെ ക്നാനായക്കാരുടെ ദേശീയ സമ്മേളനം അടക്കമുള്ള പരിപാടികൾ സ്പോൺസർ ചെയ്തും മറ്റും ജോബി ശ്രദ്ധ നേടിയിരുന്നെങ്കിലും ജോബിയുടെ ജീവിതം ഒരു തരം ദുരൂഹത നിറഞ്ഞതാണ് എന്നാണ് ഞാൻ കേട്ടിരുന്നത്. ബ്രിട്ടീഷ് മലയാളി ടീമിൽ ആദ്യകാലത്ത് പ്രവർത്തിച്ചിരുന്ന ഒരു സുഹൃത്ത് പിന്നീട് സ്വന്തമായി തരക്കേടില്ലാത്ത ഒരു ഓൺലൈൻ പോർട്ടൽ തുടങ്ങിയിരുന്നു. ഈ പോർട്ടലിൽ ജോബിയെ കുറിച്ച് ധാരാളം നിറംപിടിപ്പിച്ച കഥകൾ പ്രസിദ്ധീകരിക്കുക പതിവായിരുന്നു. മെഗാ സ്റ്റാർ മമ്മൂട്ടി യുകെയിൽ എത്തിയാൽ ജോബിയോടൊപ്പം യാത്ര ചെയ്യുകയും താമസിക്കുകയും ചെയ്യുക പതിവായിരുന്നു. കേരളത്തിലെ ചില മന്ത്രിമാർ, എംഎൽഎമാർ എന്നിവരും ജോബിയെ സന്ദർശിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
മമ്മൂട്ടിയുടെ വീട്ടിൽ ഇൻകം ടാക്സ് റെയ്ഡ് നടന്നപ്പോൾ യുകെയിലേക്കും അന്വേഷണം വ്യാപിച്ചേക്കുമെന്നും ജോബിയുമായുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷണ വിധേയമായേക്കുമെന്നും ബ്രിട്ടീഷ് മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ഒരു കേരള കോൺഗ്രസ്സ് നേതാവിന്റെ സഹായത്തോടെ ജോബി എന്നെ കാണാൻ എത്തി. ആദ്യമായിട്ടായിരുന്നു ഞാൻ ജോബിയെ കണ്ടത്. ഏതാണ്ട് 500 കോടിയുടെ സ്വത്തുക്കൾ ഉള്ള ബിസിനസ്സുകാരൻ ആണ് എന്നായിരുന്നു ജോബിയുടെ അവകാശ വാദം. യുകെയിൽ താമസിക്കുന്ന ഒരു മലയാളിക്ക് അത്രയും സ്വത്തുക്കൾ ഉണ്ടെങ്കിൽ അതേക്കുറിച്ച് അറിയാൻ ബ്രിട്ടീഷ് മലയാളി വായനക്കാർക്ക് താല്പര്യം ഉണ്ടാകും എന്ന് തോന്നിയത് കൊണ്ട് ജോബിയുമായുള്ള സംഭാഷണം മൂന്ന് ദിവസമായി ഞാൻ പ്രസിദ്ധീകരിച്ചു. ജോബിക്കെതിരെയുള്ള തട്ടിപ്പ് അടക്കമുള്ള ആരോപണങ്ങളെക്കുറിച്ചും ചോദിച്ചിരുന്നു. ഒരു പൈസ എങ്കിലും ആരെയെങ്കിലും തട്ടിച്ചു എന്ന് തെളിയിച്ചാൽ അയാളുടെ കാലുകഴുകി വെള്ളം കുടിക്കാം എന്നായിരുന്നു ജോബിയുടെ അവകാശ വാദം.
ജോബിയുമായുള്ള സംഭാഷണം പ്രസിദ്ധീകരിക്കുമ്പോൾ ഇത് ജോബിയുടെ അവകാശവാദം മാത്രം ആണെന്നും ആരെങ്കിലും ജോബിയാൽ കബളിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ നൽകിയാൽ അത് പ്രസിദ്ധീകരിക്കുമെന്നും പറഞ്ഞിരുന്നു. ഒന്ന് രണ്ട് പേർ ഈമെയിൽ അയച്ചെങ്കിലും ആരോപണത്തെ സാധൂകരിക്കുന്ന ഒരു രേഖ പോലും ആരും അയച്ച് തന്നില്ല. എങ്കിലും ജോബിയുടെ ഇടപാടുകളിലെ ദുരൂഹത മായാത്തത് കൊണ്ട് പരസ്യം തരാമെന്ന വാഗ്ദാനം തിരസ്കരിക്കുകയും രണ്ടരക്കോടി മുടക്കി ജോബി നടത്തിയ പള്ളിപ്പെരുന്നാളിനെക്കുറിച്ചു വാർത്തകൾ പോലും പ്രസിദ്ധീകരിക്കാൻ മടിക്കുകയും ചെയ്തു... രജ്ഞിനി ഹരിദാസിനെ അവതാരികയും മമ്മൂട്ടി, പൃഥിരാജ്, കലാഭവൻ നാദിർഷ, ലക്ഷ്മി റായ് തുടങ്ങി അനേകം സിനിമാ താരങ്ങൾ അതിഥികളായും പങ്കെടുപ്പിച്ചായിരുന്നു ജോബി ആഢംബരത്തോടെ കല്ലറ പള്ളിയിൽ പെരുന്നാൾ നടത്തിയത്. പള്ളി പ്രദക്ഷിണം ഇറങ്ങിയപ്പോൾ ജോബി ഹെലികോപ്ടറിൽ പുഷ്പവൃഷ്ടി നടത്തിയത് വിവിധ പത്രങ്ങളിലെ പ്രാദേശിക പേജിൽ വാർത്തയുമായി. ഈ വാർത്ത പക്ഷേ, ബ്രിട്ടീഷ് മലയാളി പ്രസിദ്ധീകരിക്കാൻ ശ്രമിച്ചില്ല.
പ്രതിസന്ധിയിൽ രക്ഷകനായി എത്തിയ ജോബി
ആദ്യ കൂടിക്കാഴ്ചക്ക് ശേഷം നാട്ടിൽ എത്തുമ്പോൾ ഒക്കെ ഷാജൻ ചേട്ടോ എന്ന് പറഞ്ഞ് ഫോൺ വിളിക്കുക ജോബിയുടെ പതിവാണ്. ഒരു ദിവസം ജോബി വിളിക്കുമ്പോൾ ഞാൻ കോട്ടയം ജില്ല ബാങ്ക് പ്രസിഡന്റിന്റെ മുൻപിൽ ഇരിക്കുകയായിരുന്നു. ഇത്രയും ഒക്കെ ആയിട്ടും സ്വന്തമായി വീടില്ല എന്നു പറഞ്ഞ് ബോബി എന്നെ നിരന്തരമായി ശല്യം ചെയ്യുന്ന സമയമാണ്. അങ്ങനെ നിർബന്ധം സഹിക്കാൻ വയ്യാതെ വീട് വയ്ക്കാൻ പേരൂർക്കടയിൽ ആറ് സെന്റ് സ്ഥലം വാങ്ങാൻ ഞാൻ അഡ്വാൻസ് കൊടുത്തു. കോട്ടയത്ത് മണർകാടുള്ള അര ഏക്കർ സ്ഥലം വിറ്റ് ആ പണം കൊണ്ട് സ്ഥലം വാങ്ങാം എന്നായിരുന്നു കണക്ക് കൂട്ടൽ. ഇനി അഥവ അത് വിൽക്കാൻ പറ്റിയില്ലെങ്കിൽ കോട്ടയത്തെ എന്റെ ഓഫീസ് കെട്ടിടം ഈട് വച്ച് എസ്ബിറ്റിയിൽ നിന്നും 25 ലക്ഷം രൂപ ലോൺ തരാമെന്ന് മാനേജർ ഉറപ്പ് നൽകിയിരുന്നു. സമയമായപ്പോൾ കച്ചവടം നടന്നില്ല എന്ന് മാത്രമല്ല മുന്നാധാരത്തിന്റെ ഒർജിനൽ കാണിക്കാൻ കഴിയാത്തത് കൊണ്ട് എസ്ബിറ്റി ലോൺ തരില്ല എന്നും അറിയിക്കുന്നു. അങ്ങനെയാണ് ഞാൻ എന്റെ സുഹൃത്ത് കൂടിയായ സിപിഐ(എം) ജില്ലാ സെക്രട്ടറി കെ ജെ തോമസിന്റെ ശുപാർശയോടെ ജില്ലാ ബാങ്ക് പ്രസിഡന്റിനെ കാണാൻ പോയത്.
ഈ സമയത്തായിരുന്നു ജോബിയുടെ ഫോൺ കോൾ വന്നത്. ബാങ്കിൽ നിൽക്കുകയാണ് എന്ന് പറഞ്ഞപ്പോൾ ജോബിയുടെ പ്രതികരണം ഇതായിരുന്നു: "ചേട്ടനെ പോലെ ഒരാൾ ഇങ്ങനെ ബാങ്കുകൾ കേറി നടക്കാൻ പാടില്ല. ഞാൻ ബാങ്ക് പലിശയേക്കാൾ കുറഞ്ഞ നിരക്കിൽ ചേട്ടന് പണം പലിശക്ക് തരാം". പലിശക്ക് പണം വാങ്ങുന്നത് തെറ്റാണ് എന്ന് വിശ്വസിക്കാത്തത് കൊണ്ടും ബാങ്കിൽ നിന്നും പണം ഈടാക്കുന്ന നൂലാമാലകൾ വച്ച് നോക്കുമ്പോൾ ആയിക്കോട്ടെ എന്ന് ഞാനും വച്ചു. പണം തരാമെന്ന് പറഞ്ഞ ദിവസം അടുത്തപ്പോൾ ഈടായി എന്റെ കോട്ടയത്തെ കെട്ടിടം ജോബിയുടെ പേരിലേക്ക് എഴുതി നൽകാണമെന്ന ആവശ്യം ഉന്നയിച്ചു. ഒരുപാട് ദിവസത്തെ ബാർഗെയ്നിങ്ങിന് ശേഷം സ്ഥലം വിൽക്കുന്നു എന്ന പേരിൽ അഡ്വാൻസ് ഉടമ്പടി ഉണ്ടാക്കാനും ഈ അഡ്വാൻസ് ഉടമ്പടി ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാനും തീരുമാനമായി. അതുവഴി എനിക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കാൻ കഴിയുമെന്നതായിരുന്നു മെച്ചം. 30 ലക്ഷം രൂപയ്ക്ക് ജോബിക്ക് എന്റെ കോട്ടയത്തെ ഒരു കോടിയോളം രൂപ വിലമതിക്കുന്ന കെട്ടിടം വിൽക്കുന്നു എന്നുള്ള ഉടമ്പടിയാണ് എഴുതി രജിസ്റ്റർ ചെയ്തത്. ആ ഉടമ്പടി രജിസ്റ്റർ ചെയ്യാൻ മാത്രം ഞാൻ 50,000 രൂപ ഫീസ് അടച്ചു. പക്ഷെ ആ സമയത്ത് എനിക്ക് മറ്റൊരു വഴിയും ഇല്ലായിരുന്നു. ആ അഡ്വാൻസ് ഉടമ്പടി റദ്ദ് ചെയ്യാനും എനിക്ക് 50,000 രൂപ മുടക്കേണ്ടി വന്നു.
തട്ടിപ്പ് കേസിൽ ജോബി അറസ്റ്റിലാവുന്നു
ഏതാനും മാസങ്ങൾക്ക് ശേഷം ഒരു തട്ടിപ്പ് കേസിൽ ജോബിയെ പൊലീസ് അന്വേഷിക്കുന്നു എന്ന വിവരമാണ് ഞാൻ അറിഞ്ഞത്. യുകെയിൽ എംബിബിഎസ് അഡ്മിഷൻ വാങ്ങി നൽകാം എന്ന പറഞ്ഞ് മൂവാറ്റുപുഴ സ്വദേശിയായ ഒരു ബിസിനസ്സുകാരനിൽ നിന്നും രണ്ടരക്കോടി രൂപ അടിച്ചു മാറ്റി എന്നതായിരുന്നു കേസ്. ഞാൻ ജോബിയോട് ചേദിച്ചപ്പോൾ ബിസിനസ്സ് തർക്കത്തെ ഇത്തരത്തിൽ ഒരു കേസാക്കി മാറ്റിയതാണ് എന്നായിരുന്നു വിശദീകരണം. അല്ലെങ്കിൽ തന്നെ എംബിബിഎസിന് അഡ്മിഷൻ എന്ന പേരിൽ രണ്ടരക്കോടി രൂപ ഒരു രേഖയും ഇല്ലാതെ നൽകും എന്ന് പറയുന്നത് ഇംഗ്ലണ്ടിലെ ഒരു യൂണിവേഴ്സിറ്റിയിൽ പഠിച്ച എനിക്ക് അവിശ്വസനീയമായി തോന്നി. ഈ കേസ് വ്യാജം ആയിരിക്കാം എന്ന് എനിക്ക് തോന്നിയെങ്കിലും കാര്യമായ പണം ഇടപാടും വഞ്ചനയും ഒക്കെ ഇവിടെ നടന്നിട്ടുണ്ട് എന്ന് തന്നെ വ്യക്തമായിരുന്നു.
ഈ സംഭവം ചില ഓൺലൈൻ പോർട്ടലുകൾ വാർത്ത ആക്കുകയും എന്നെ ജോബിയുടെ കൂട്ടാളി ആക്കി ചിത്രീകരിക്കുകയും ചെയ്തു. സ്വന്തം ഭാര്യയെക്കുറിച്ച് ഒരു അഴിമതി ആരോപണം ഉയർന്നാലും പ്രസിദ്ധീകരിക്കാമെന്ന് വിശ്വസിക്കുന്ന ഞാൻ ജോബി ജോർജ് സംഭവം വള്ളിപുള്ളി വിടാതെ റിപ്പോർട്ട് ചെയ്തു. പതിവ് പോലെ ബ്രിട്ടീഷ് മലയാളി പ്രസിദ്ധീകരിക്കുന്ന വാർത്തകൾ അതേ പടി കോപ്പി ചെയ്ത് അതിൽ എന്നെക്കൂടി കുറ്റക്കാരനാക്കി ഓൺലൈൻ പോർട്ടലുകൾ വാർത്തകൾ കൊടുത്തിരുന്നു. പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിക്കുകയും പത്രങ്ങളിൽ ഹെലിക്കോപ്ടറിൽ പുഷ്പ വൃഷ്ടി നടത്തി പെരുന്നാൾ ആഘോഷിച്ച വാർത്തകൾ ആഘോഷമാക്കുകയും ഒക്കെ ചെയ്തപ്പോൾ ഞാനും അതേ പാത പിന്തുടർന്നു.
ജോബി നാട്ടിൽ എത്തുകയും ജാമ്യം എടുത്ത് അറസ്റ്റ് ഒഴിവാക്കുകയും ചെയ്തു. പിന്നീട് ജോബിയുടെ പേരിൽ പഞ്ചായത്ത് ഓഫീസിൽ കയറി തല്ലി എന്നൊരു കേസ് ഉണ്ടാവുകയും അന്ന് ഒളിവിൽ പോയി അറസ്റ്റ് ഒഴിവാക്കുകയും ചെയ്തിരുന്ന കാര്യവും ബ്രിട്ടീഷ് മലയാളി വാർത്തയാക്കി. ഇപ്പോൾ കേസ് തീരും വരെ ജോബിയുടെ പാസ്പോർട്ട് പിടിച്ച് വച്ചിരിക്കുകയാണ്. യുകെയിലേക്ക് പോവാൻ കഴിയാതെ നാട്ടിൽ കഴിയുന്ന ജോബി ഇതിനോടകം നാലോ അഞ്ചോ ഗിഫ്റ്റ് ഷോപ്പുകൾ കേരളത്തിൽ ആരംഭിച്ചു കഴിഞ്ഞു. ഓരോ ഷോപ്പും ഉദ്ഘാടനം ചെയ്യാൻ എത്തിയത് സിനിമാ നടികളുമാണ്. വലിച്ചെറിഞ്ഞാലും നാലുകാലിൽ നിൽക്കാൻ പഠിച്ച ജോബിയുടെ ജീവിതം എനിക്കിപ്പോഴും ദുരൂഹം തന്നെയാണ്.
കൈക്കൂലി കേസിന്റെ ഉത്ഭവം
അങ്ങനെ ഇരിക്കെ ജോബിയുടെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് യുകെയിലെ ചില ഓൺലൈൻ പത്രങ്ങളുടെ കയ്യിൽ എത്തി. ജോബിയുടെ അക്കൗണ്ടിൽ നിന്നും എന്റെ അക്കൗണ്ടിലേക്ക് 25 ലക്ഷം രൂപ എത്തിയ വിവരം അങ്ങനെ വ്യക്തമായി. എന്റെ കോട്ടയത്തെ വീട് ഈട് നൽകി കോട്ടയത്തെ രജിസ്റ്റർ ഓഫീസിൽ രജിസ്റ്റർ ചെയ്തു ഞാൻ പലിശക്ക് വാങ്ങിയതാണ് എന്ന് അവർക്കെല്ലാവർക്കും അറിയാമായിരുന്നിട്ടും ഞാൻ ജോബിയെ രക്ഷിക്കാൻ വേണ്ടി കൈക്കൂലി വാങ്ങിയ പണം ആണ് ഇതെന്ന് ഈ പോർട്ടലുകൾ വാർത്ത എഴുതുകയും ശത്രുക്കൾ പ്രചരിപ്പിക്കുകയും ചെയ്തു. ബോബി അലോഷ്യസിന്റെ ഭർത്താവ് കൈക്കൂലി വാങ്ങി എന്ന പേരിൽ ക്രൈം നന്ദകുമാറിന്റെ സായാഹ്ന പത്രത്തിലും ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. രജിസ്റ്റർ ഓഫീസിലെ രേഖ സഹിതം ഞാൻ മറുപടി നൽകിയപ്പോൾ പ്രസിദ്ധീകരിക്കാൻ മര്യാദ കാട്ടിയത് ക്രൈം നന്ദകുമാർ മാത്രം ആയിരുന്നു. യുകെയിലെ ഓൺലൈൻ പോർട്ടലുകൾ എന്റെ വിശദീകരണം കേൾക്കാതെ ദിവസങ്ങളോളം കള്ളക്കഥ പ്രസിദ്ധീകരിച്ച് കൊണ്ടിരുന്നു.
ഈ വാർത്തയോടൊപ്പം ഞാൻ പ്രസിദ്ധീകരിക്കുന്നത് ആ 25 ലക്ഷം രൂപ പലിശക്ക് വാങ്ങിയപ്പോൾ ജോബിയുടെ അമ്മയും ഞാനും തമ്മിൽ ഉണ്ടാക്കി രജിസ്റ്റർ ചെയ്ത ഉടമ്പടിയുടെ കോപ്പിയാണ്. ഈ സത്യമാണ് കൈക്കൂലിയായി അനുപമയെയും മാർഷലിനെയും പോലെയുള്ളവർ പാടി നടക്കുന്നത്. ഇതിന്റെ പേരിലാണ് ഞാൻ ഒരു തട്ടിപ്പുകാരൻ ആണ് എന്ന് പലരും വിശ്വസിക്കുന്നത്. ഒരു നയാ പൈസയുടെ ലാഭം ഞാൻ ജോബിയിൽ നിന്നും നേടിയിട്ടില്ല. ഒരാൾ എത്ര വലിയ തട്ടിപ്പുകാരൻ ആണെങ്കിലും അയാളിൽ നിന്നും പണം പലിശക്ക് വാങ്ങുന്നത് തെറ്റാണ് എന്ന് കരുതുന്നുമില്ല. ഇപ്പോഴും എനിക്ക് ജോബിയുമായി പരിചയമുണ്ട്. ഞാൻ അയാൾക്ക് അന്യായമായി ഒരു സഹായവും ചെയ്ത് കൊടുക്കാതിരുന്നത് കൊണ്ട് ജോബിയുമയി പരിചയം നിലനിർത്തുന്നത് തെറ്റാണ് എന്ന് ഞാൻ വിശ്വസിക്കുന്നില്ല.
ഞാനുമായുള്ള ഇടപാടിൽ ജോബി ഡീസെന്റ് ആയിരുന്നു. ബാങ്ക് പലിശയെക്കാൾ കൂടിയ പലിശയാണ് ഞാൻ കൊടുത്തതെങ്കിലും അത് ബ്ലെയ്ഡ് പലിശ ആയിരുന്നില്ല. പണം തിരിച്ച് കൊടുത്തപ്പോൾ എന്റെ പേരിലേക്ക് സ്ഥലം തിരിച്ച് എഴുതി തരികയും ചെയ്തു. എന്നാൽ ജോബി പുണ്യാളൻ ആണ് എന്ന് എനിക്ക് അഭിപ്രായവുമില്ല. അത്യാവശ്യം ഉടായിപ്പും തരികിടയും ഒക്കെയുണ്ട് എന്ന് തന്നെയാണ് ഞാനും വിശ്വസിക്കുന്നത്. പക്ഷെ അത് എന്നെ ബാധിക്കുന്ന കാര്യമല്ലല്ലോ. ജോബിക്കെതിരെ വാർത്തകൾ വന്നാൽ ഇനിയും ഞാൻ പ്രസിദ്ധീകരിക്കും. അതിന്റെ പേരിൽ ജോബി ചില സമയങ്ങളിൽ അനിഷ്ടം പ്രകടിപ്പിച്ചിട്ടുമുണ്ട്. പക്ഷെ വാർത്തയും ബന്ധങ്ങളും തമ്മിൽ ഒരു ബന്ധവും ഉണ്ടാവാൻ പാടില്ല എന്ന എന്റെ നിലപാടിൽ ഒരു മാറ്റവും ഞാൻ വരുത്തുകയില്ല.
വെറും അഞ്ച് ലക്ഷം രൂപ നൽകിയാൽ ജോബിക്ക് കൊടുക്കാനുള്ള 25 ലക്ഷം രൂപ ഒഴിവാക്കി എന്റെ ആധാരം തിരിച്ച് മേടിച്ച് തരാം എന്ന് പറഞ്ഞ് ഒരു പൊലീസ് ഉദ്യോഗസ്ഥൻ എന്നെ സമീപിച്ചിരുന്നു. ജോബിക്ക് എങ്ങനെയും നഷ്ടം വരുത്തുക എന്ന ഉദ്ദേശത്തോടെ ആരോ പറഞ്ഞയച്ചതായിരുന്നു. എന്നാൽ അത്തരം ഊട് പരിപാടിക്കൊന്നും നിന്ന് കൊടുക്കാതെ വാങ്ങിയ പണം ഞാൻ അയാൾക്ക് തിരിച്ചു കൊടുക്കുകയായിരുന്നു. കേസിനെ തുടർന്ന് പ്രതിസന്ധിയായപ്പോൾ പണം നൽകാൻ ഉള്ളവർ പോലും കൈമലർത്തിയ സമയത്ത് ഞാൻ കടം വാങ്ങിയും പലിശക്കെടുത്തും ഒക്കെ ആ പണം നൽകി അയാളെ സഹായിക്കുകയായിരുന്നു. ആളുകൾ എന്ത് പറഞ്ഞാലും അങ്ങനെ ചെയ്തത് ശരിയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അനുപമ ഇത് വായിക്കുമെന്നും ഇക്കാര്യത്തിൽ എന്നെ തെറ്റിദ്ധരിച്ചതാണ് എന്ന് പറയുമെന്നുള്ള പ്രതീക്ഷയിലാണ് ഞാൻ.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്