Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വീണ ജോർജ്ജ് മുത്തൂറ്റിന്റെയോ ഓർത്തഡോക്‌സ് സഭയുടെ സ്‌പോൺസേഡ് സ്ഥാനാർത്ഥിയോ? എന്തുകൊണ്ടാണ് ആറന്മുളയിൽ ഇടത് സ്ഥാനാർത്ഥി ജയിക്കേണ്ടത് ഒരു അത്യാവശ്യം ആവുന്നത്?

വീണ ജോർജ്ജ് മുത്തൂറ്റിന്റെയോ ഓർത്തഡോക്‌സ് സഭയുടെ സ്‌പോൺസേഡ് സ്ഥാനാർത്ഥിയോ? എന്തുകൊണ്ടാണ് ആറന്മുളയിൽ ഇടത് സ്ഥാനാർത്ഥി ജയിക്കേണ്ടത് ഒരു അത്യാവശ്യം ആവുന്നത്?

ഷാജൻ സ്‌കറിയ

  ലേഖകൻ ഈ ലേഖകനെ കുറിച്ച് സ്വയം വിലയിരുത്തുന്നത് ഒരു നിഷ്പക്ഷൻ ആണ് എന്നാണ്. നിഷ്പക്ഷത എന്നത് ഏറ്റവും വലിയ കള്ളം ആയതിനാൽ ഇത് ആരെങ്കിലും വക വച്ച് തരും എന്ന് എനിക്ക് തന്നെ വിശ്വാസം ഇല്ല. എങ്കിലും എന്റെ വിശ്വാസത്തിൽ അടിയുറച്ച് നിൽക്കാൻ എനിക്ക് അധികാരം ഉണ്ടല്ലോ. ഞാൻ നിഷ്പക്ഷൻ ആണ് എന്ന് കരുതാൻ പല കാരണങ്ങൾ ഉണ്ട്. ഇവിടെ പ്രസക്തം രാഷ്ട്രീയം ആയതുകൊണ്ട് ജയിക്കണം എന്നും തോല്ക്കണം എന്നും ഞാൻ ആഗ്രഹിക്കുന്ന സ്ഥാനാർത്ഥികൾ എല്ലാ മുന്നണിയിലും ഉണ്ട് എന്നത് തന്നെയാണ്. ഉദാഹരണത്തിന് ബിജെപി അക്കൗണ്ട് തുറക്കുന്നതിനെ എല്ലാ പുരോഗമന വാദികളും എതിർക്കുമ്പോൾ പുരോഗമന വാദി എന്ന് സ്വയം മാർക്കിടുന്ന ഈ ലേഖകന് അങ്ങനെ ഒരു വിശ്വാസം ഇല്ല. എന്ന് മാത്രമല്ല നേമത്ത് രാജഗോപാൽ തന്നെയാണ് ജയിക്കേണ്ടത് എന്ന വിശ്വാസക്കാരനുമാണ്.

ജയിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്ന അനേകം സ്ഥാനാർത്ഥികൾ ഉണ്ട്. അതിൽ രാഷ്ട്രീയം ഇല്ല. തൃക്കാക്കരയിലെ പിടി തോമസും, തൃത്താലയിലെ വി ടി ബൽറാമും, കൽപ്പറ്റയിൽ ശശീന്ദ്രനും, ആലപ്പുഴ തോമസ് ഐസക്കും ഒക്കെ ജയിക്കണമെന്ന് ആഗ്രഹിക്കുന്നത് സ്ഥാനാർത്ഥികളുടെ മാഹാത്മ്യം കൊണ്ട് തന്നെയാണ്. കുട്ടനാട്ടിൽ തോമസ് ചാണ്ടിയും, കാട്ടാക്കടയിൽ ശക്തനും തോല്ക്കണമെന്നു വിചാരിക്കുന്നത് ഇതേ കാര്യങ്ങളുടെ തുടർച്ചയാണ്. ഇതിൽ ഒന്നും രാഷ്ട്രീയം ഇല്ല.

ഈ ലേഖനത്തിന്റെ വിഷയം ഓ രാജഗോപാലോ മറ്റുള്ളവരോ അല്ല, വീണാ ജോർജ് ആണ്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട യുഡിഎഫ് മണ്ഡലങ്ങളിൽ ഒന്നും നായർ വോട്ടുകളുടെ ബലത്തിൽ മാത്രം വിജയപരാജയങ്ങൾ തീരുമാനിക്കപ്പെടുന്ന മണ്ഡലവുമായ ആറന്മുളയിൽ വീണ ജോർജ് ജയിക്കുമോ ഇല്ലയോ എന്ന് പ്രവചിക്കാൻ ഞാൻ ആളല്ല. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ ആരെല്ലാം തോറ്റാലും ഏത് മുന്നണി അധികാരത്തിൽ വന്നാലും വീണ ജോർജ് ജയിക്കണം എന്ന ആഗ്രഹം എനിക്കുണ്ട്. വീണ എന്റെ സുഹൃത്തായതുകൊണ്ടല്ല ഈ ആഗ്രഹം. എന്റെ സുഹൃത്തുക്കളായ ഒരു ഡസനോളം പേരെങ്കിലും മത്സര രംഗത്തുള്ളപ്പോൾ എനിക്ക് വീണയോട് പ്രത്യേക സ്‌നേഹം തോന്നേണ്ട കാര്യമില്ലല്ലോ.

വീണ അന്തസുള്ള ഒരു സ്ത്രീയായത് തന്നെയാണ് എന്റെ ആഗ്രഹത്തിന്റെ പ്രധാന കാരണം. അപ്പോൾ ഒരു ചോദ്യം വരും, വേറെ അന്തസുള്ള സ്ത്രീകൾ ഇല്ലേ എന്ന്? തീർച്ചയായും ഉണ്ടാവും. പ്രത്യേകിച്ച് വളരെക്കാലമായി രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ. കെ ആർ ഗൗരിയമ്മയെ പോലെയുള്ള സ്ത്രീകൾ ജനപ്രതിനിധികളായിന്നു എന്ന് ഞാൻ വിസ്മരിക്കുന്നില്ല. എന്നാൽ രാഷ്ട്രീയത്തിൽ ഇപ്പോൾ അവസരം കിട്ടുന്ന ഭൂരിപക്ഷം സ്ത്രീകളും ആരുടെയെങ്കിലും ഏറാന്മുളികളും രാഷ്രീയ വളർച്ചയ്ക്കുവേണ്ടി സ്വന്തം നിലപാട് വ്യക്തിത്വവും പണയം വെയ്ക്കുന്നവരുമാണെന്ന് മറുന്നുകൂടാ. യുവജനപ്രതിനിധിയായ രാഹുൽ ഗാന്ധിയുടെ 
പ്രതിനിധിയായി  മന്ത്രിയായ പി കെ ജയലക്ഷ്മി ഇന്നുവരെ സ്വന്തമായി ഒരു വരി ഉച്ഛരിക്കുന്നത് ആരെങ്കിലും കേട്ടിട്ടുണ്ടോ? സ്ത്രീപീഡനം കേസിൽ ഇരയ്ക്ക് പകരം പീഡകനൊപ്പം നിന്ന വനിതാ നേതാക്കൾ ഉണ്ട് രണ്ട് മുന്നണികളിലും.ജയിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്ന അനേകം സ്ഥാനാർത്ഥികൾ ഉണ്ട്. അതിൽ രാഷ്ട്രീയം ഇല്ല. തൃക്കാക്കരയിലെ പിടി തോമസും, തൃത്താലയിലെ വി ടി ബൽറാമും, കൽപ്പറ്റയിൽ ശശീന്ദ്രനും, മാരാരിക്കുളത്ത് തോമസ് ഐസക്കും ഒക്കെ ജയിക്കണമെന്ന് ആഗ്രഹിക്കുന്നത് സ്ഥാനാർത്ഥികളുടെ മാഹാത്മ്യം കൊണ്ട് തന്നെയാണ്. കുട്ടനാട്ടിൽ തോമസ് ചാണ്ടിയും, കാട്ടാക്കടയിൽ ശക്തനും തോല്ക്കണമെന്നു വിചാരിക്കുന്നത് ഇതേ കാര്യങ്ങളുടെ തുടർച്ചയാണ്. ഇതിൽ ഒന്നും രാഷ്ട്രീയം ഇല്ല. 

ഈ അർത്ഥത്തിൽ മാത്രമാണ് ഞാൻ വീണയെ അന്തസുള്ള സ്ത്രീ എന്ന് വിശേഷിപ്പിക്കുന്നത്. സ്വന്തം നിലപാടും, സാമൂഹ്യ വിഷയങ്ങൾ ശക്തമായി ഇടപെട്ടിട്ടുള്ള ഒരു വനിതയാണ് വീണ ജോർജ്. വീണയുടെ രാഷ്ട്രീയ നിലപാടുകൾ എക്കാലത്തും ഇടത് പുരോഗമന ആശങ്ങളോടും സ്ത്രീകളോടും, ദളിതരോടും പരിസ്ഥിതിയോടും, ദുർബലരോടും ഒക്കെ ചേർന്ന് നിൽക്കുന്നതായിരുന്നു. മനോരമ ചാനലിലും ഇന്ത്യാവിഷനിലും ഒക്കെ ജോലി ചെയ്യുന്ന കാലത്ത് സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു മാദ്ധ്യമ പ്രവർത്തകയാണ് താൻ എന്ന് വീണ പലതവണ തെളിച്ചിരുന്നു. അത്തരം ഒരു സാമൂഹ്യ ബന്ധത്തിന്റെ ഭാഗമായി കൂടിയാണ് വീണ സ്ഥാനാർത്ഥിയായി വരുന്നത്. സ്ത്രീകളോട് അന്തസില്ലാതെ പ്രവർത്തിച്ചു എന്ന ആരോപണം നേരിടുന്ന ആറന്മുള പൈതൃക ഗ്രാമത്തെ ഒരു വിമാനത്താവളത്തിന്റെ പേരിൽ തച്ചുടയ്ക്കാൻ ശ്രമിച്ച ശിവദാസൻ നായരെന്ന നെഗറ്റീവ് രാഷ്ട്രീയക്കാരനെതിരെയുള്ള ഏറ്റവും നല്ല സ്ഥാനാർത്ഥിയാണ് വീണ എന്ന് പറയാതെ വയ്യ.

നികേഷ്‌കുമാറിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ഉയർന്ന പ്രധാന ആരോപണം ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ എന്നതാണ്. ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ പ്രതികാര ബുദ്ധിയോടെ ഉള്ളതും ഇല്ലാത്തതും എല്ലാം റിപ്പോർട്ടർ ചാനൽ ഉയർത്തിക്കാട്ടി എന്നത് ഒരു പരിധി വരെ നിഷേധിക്കാൻ സാധിക്കാത്ത കാര്യമാണ്. നിഷ്പക്ഷൻ എന്ന വ്യാജേന നികേഷ് ഇടത് നേതാക്കളെ പ്രീണിപ്പിച്ച് സ്ഥാനം ഉറപ്പിച്ചു എന്ന ആരോപണം ആരെങ്കിലും ഉയർത്തിയാൽ അതിനെ പൂർണ്ണമായും തള്ളിക്കളയാൻ പറ്റില്ല. എന്നാൽ അതേ പട്ടികയിൽ വീണയെ ഉൾപ്പെടുത്തുന്നത് അനീതിയും അധാർമ്മികവും യുക്തിരഹിതവുമായി മാറും.

മാദ്ധ്യമ പ്രവർത്തക എന്നനിലയിൽ വീണ ജോർജ് ഒരിക്കലും പക്ഷാപാതമായി പെരുമാറിയിട്ടില്ല, റിപ്പോർട്ടർ ചാനലിൽ വീണ ജോലിക്ക് ചേർന്നിട്ട് മാസങ്ങൾ മാത്രം ആയിട്ടുള്ളു. അതിന് മുമ്പ് ഇന്ത്യാവിഷനിലും ടിവിന്യൂവിലും മനോരമയിലും കൈരളിയിലും ഒക്കെ ആയിരുന്നു ജോലി ചെയ്തിരുന്നത്. അക്കാലത്തും വീണ മാന്യത വിട്ടൊരു അക്രമണവും ഒരു നേതാവിനെതിരെയും നടത്തിയിട്ടില്ല. രാഷ്ട്രീയ പക്ഷം ചേർന്ന് നേതാക്കളെ അരിഞ്ഞ് വീഴ്‌ത്തിയിട്ടില്ല. റിപ്പോർട്ടർ ചാനലിൽ ചേർന്ന ശേഷവും സ്ഥാനാർത്ഥിയാവുക എന്ന ലക്ഷ്യത്തോടെ വീണ മാദ്ധ്യമപ്രവർത്തനം നടത്തി എന്ന് പറയാൻ സാധ്യമല്ല. നികേഷിനെ അടിക്കാൻ ഉപയോഗിക്കുന്ന അതേ വടി കൊണ്ട് വീണ ജോർജിനെയും അടിക്കുന്നത് അനുചിതമാണ് എന്ന് സൂചിപ്പിക്കാൻ ആണ് ഇക്കാര്യം പറഞ്ഞത്.നികേഷ്‌കുമാറിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ഉയർന്ന പ്രധാന ആരോപണം ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ എന്നതാണ്. ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ പ്രതികാര ബുദ്ധിയോടെ ഉള്ളതും ഇല്ലാത്തതും എല്ലാം റിപ്പോർട്ടർ ചാനൽ ഉയർത്തിക്കാട്ടി എന്നത് ഒരു പരിധി വരെ നിഷേധിക്കാൻ സാധിക്കാത്ത കാര്യമാണ്. നിഷ്പക്ഷൻ എന്ന വ്യാജേന നികേഷ് ഇടത് നേതാക്കളെ പ്രീണിപ്പിച്ച് സ്ഥാനം ഉറപ്പിച്ചു എന്ന ആരോപണം ആരെങ്കിലും ഉയർത്തിയാൽ അതിനെ പൂർണ്ണമായും തള്ളിക്കളയാൻ പറ്റില്ല. 

വീണയ്‌ക്കെതിരെ നടക്കുന്ന ഏറ്റവും വലിയ കുപ്രചരണം വീണ മുത്തൂറ്റിന്റെ സ്‌പോൺസേഡ് സ്ഥാനാർത്ഥി ആണെന്നും ഓർത്തോഡോക്‌സ് സഭയുടെ സ്ഥാനാർത്ഥി ആണെന്നതുമാണ്. വീണ ജോർജ് എന്ന പേര് കേട്ടതുകൊണ്ട് പലരും തെറ്റിദ്ധരിച്ച് നടത്തുന്ന പ്രചരണമാണിത്. തിരുമേനിയുടെ സ്വാധീനം മാറ്റിവച്ച് ശ്രമിച്ചാൽ ഓർത്തഡോക്‌സ് സഭയ്ക്ക് മൂന്ന് പ്രധാന അധികാരികളാണുള്ളത്. വൈദിക ട്രസ്റ്റി, ആത്മായ ട്രസ്റ്റി, സഭാ സെക്രട്ടറി എന്നിവയാണ് ഈ സ്ഥാനങ്ങൾ. ഇത് മൂന്നും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന പദവികളാണ്. ആത്മായ ട്രസ്റ്റി മുത്തൂറ്റ് ജോർജ്ജും സഭ സെക്രട്ടറി വീണയുടെ ഭർത്താവായ ജോർജുമാണ്. ഈ ഒരു ബന്ധം മാത്രമാണ് രണ്ട് പേരും തമ്മിലുള്ളത്. ഓർത്തഡോക്‌സ് സഭയിലെ രാഷ്ട്രീയം അറിയാവുന്നവർക്കറിയാം മുത്തൂറ്റ് ജോർജും വീണയുടെ ഭർത്താവ് ജോർജും എന്നും എല്ലാക്കാര്യത്തിലും രണ്ട് തട്ടിലായിരുന്നു എന്ന്. അതുകൊണ്ട് തന്നെ മുത്തൂറ്റുകാരുടെ നോമിനിയാണ് വീണ എന്ന വാദം അർത്ഥശൂന്യം ആകുന്നു.

ഇനി സഭാബന്ധത്തിന്റെ കാര്യം എടുക്കുക. വീണയുടെ ഭർത്താവ് സഭ സെക്രട്ടറി ആണ് എന്നതുകൊണ്ട് സഭയുടെ പൂർണ്ണ പിന്തുണ വീണയ്ക്കാണ് എന്ന് കരുതുന്നത് തെറ്റാണ്. സഭ തലവനായ മെത്രാപൊലീത്തായും മറ്റ് തിരുമേനിമാരുമാണ് സഭയുടെ രാഷ്ട്രീയ നിലപാടും ബന്ധങ്ങളും മറ്റും ഉണ്ടാക്കുന്നത്. ജനാധിപത്യത്തിൽ സഭയുടെ അഡ്‌മിനിസ്‌ട്രേഷനിൽ മുഖ്യ പങ്ക് വഹിക്കുക മാത്രമാണ് സഭ സെക്രട്ടറിയുടെ ചുമതല.  സഭയുടെ സ്ഥാനാർത്ഥിയായി ഉയർത്തി കാട്ടുന്നത് പലപ്പോഴും സഭയ്ക്ക് ഏറ്റവും താല്പര്യമുള്ള വ്യക്തികളെ ആയിരിക്കും.

വീണയുടെ ഭർത്താവ് സഭ സെക്രട്ടറി ആണ് എന്നതുകൊണ്ട് സഭയുടെ പൂർണ്ണ പിന്തുണ വീണയ്ക്കാണ് എന്ന് കരുതുന്നത് തെറ്റാണ്. സഭ തലവനായ മെത്രാപൊലീത്തായും മറ്റ് തിരുമേനിമാരുമാണ് സഭയുടെ രാഷ്ട്രീയ നിലപാടും ബന്ധങ്ങളും മറ്റും ഉണ്ടാക്കുന്നത്. ജനാധിപത്യത്തിൽ സഭയുടെ അഡ്‌മിനിസ്‌ട്രേഷനിൽ മുഖ്യ പങ്ക് വഹിക്കുക മാത്രമാണ് സഭ സെക്രട്ടറിയുടെ ചുമതല. അങ്ങനെ സഭ സ്ഥാനാർത്ഥി ആക്കണമെങ്കിൽ വീണയെ എന്തിന് ചൂണ്ടിക്കാട്ടുന്നു? വീണയുടെ ഭർത്താവിനെ തന്നെ ഉയർത്തിക്കാട്ടാൻ എന്തായിരുന്നു തടസ്സം? വീണയെ ഓർത്തഡോക്‌സ് സഭയുടെ അക്കൗണ്ടിൽ ആരും പെടുത്തേണ്ട് എന്ന് ചില മെത്രാന്മാർ പരസ്യ പ്രസ്താവന ഇറക്കിയിട്ടുമുണ്ട്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വീണയ്ക്ക് പത്തനംതിട്ട മണ്ഡലം നഷ്ടപ്പെട്ടത് സഭ ഉടക്കുമായി രംഗത്ത് വന്നതോടെയായിരുന്നു. ഏതെങ്കിലും ഒരു ഓർത്തഡോക്‌സ് സഭ സ്ഥാനാർത്ഥി ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടെങ്കിൽ അത് തിരുവല്ലയിലെ ജോസഫ് എം പുതുശ്ശേരി ആണ് എന്ന് വ്യക്തമാക്കട്ടെ.

വീണ ജോർജ് സ്ഥാനാർത്ഥിയായത് സാമൂഹ്യ ബോധ്യം ഉള്ള ഒരു മാദ്ധ്യമ പ്രവർത്തക എന്ന പരിഗണനകൊണ്ടാണ് എന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്. തീർച്ചയായും ക്രിസ്ത്യൻ വോട്ട് എന്ന ലക്ഷ്യവും സിപിഎമ്മിന് ഉണ്ടായിരുന്നിരിക്കാം. രാജിവച്ച സർക്കാർ ഉദ്യോഗസ്ഥർക്കും എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകർക്കും റിട്ടയർ ചെയ്ത കോളജ് അദ്ധ്യാപകർക്കും അഭിഭാഷകർക്കും സിനിമാക്കാർക്കും ഒക്കെ സ്ഥാനാർത്ഥിയാവാമെങ്കിൽ അദ്ധ്യാപികയും മാദ്ധ്യമ പ്രവർത്തകയും ആയിരുന്ന വീണ ജോർജ്ജിനും സ്ഥാനാർത്ഥിയാകാം. അന്തസ്സോടെ സ്ത്രീകൾ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന ഒരു അവസ്ഥ സൃഷ്ടിക്കാനും കൂടുതൽ സ്ത്രീകൾ രാഷ്ട്രീയത്തിലേയ്ക്ക് വരാനും വീണയുടെ സ്ഥാനാർത്ഥിത്വം കാരണമാവട്ടെ എന്നാണ് എന്റെ പ്രാർത്ഥന. വീണയെ ജയിപ്പിക്കേണ്ടത് ആറന്മുളയിലെ സ്ത്രീകളുടെ ഉത്തരവാദിത്തം ആണ്. പുരുഷന്മാർ കുത്തകയാക്കി വച്ചിരിക്കുന്ന അധികാര കേന്ദ്രങ്ങളിൽ സ്വന്തം വ്യക്തിത്വമുള്ള സ്ത്രീകൾ കടന്നുവരട്ടെ. അതിനുള്ള ഒരു തുടക്കമായി വീണ മാറട്ടെ എന്നാണ് എന്റെ ആഗ്രഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP