Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഭാര്യയുടെ സഹായത്താൽ കൂലിപ്പണിക്കാരൻ ഇംഗ്ലണ്ടിൽ എത്തി ഫോർക്ക്‌ലിഫ്റ്റ് ഡ്രൈവറും പിന്നെ പത്ര ഉടമയുമായ കഥ - മറുനാടൻ എഡിറ്ററുടെ ലേഖനം

ഭാര്യയുടെ സഹായത്താൽ കൂലിപ്പണിക്കാരൻ ഇംഗ്ലണ്ടിൽ എത്തി ഫോർക്ക്‌ലിഫ്റ്റ് ഡ്രൈവറും പിന്നെ പത്ര ഉടമയുമായ കഥ - മറുനാടൻ എഡിറ്ററുടെ ലേഖനം

ഷാജൻ സ്‌കറിയ

ത്യത്തിൽ ഞാൻ ആകെ ആശയക്കുഴപ്പത്തിലാണ്. കഥ പറയാൻ മാത്രം പ്രസക്തി എന്റെ ജീവിതത്തിന് ഇല്ലെന്ന് നന്നായി അറിയാം. 65 വർഷം പത്ര പ്രവർത്തനം നടത്തുകയും അതെങ്ങനെ ആയിരിക്കണമെന്ന് രണ്ട് തലമുറയിലെ പത്രക്കാരെ മുഴുവൻ പഠിപ്പിക്കുകയും ചെയ്ത ബിആർപി ഭാസ്‌കർ സാർ പോലും പറയുന്നത് പത്ര പ്രവർത്തകന്റെ ജീവിതം തിരശീലക്ക് പിന്നിൽ മാത്രം ആകണമെന്നാണ്. ബാബു സാറിനെ മാതൃകയായി കരുതുന്ന ഞാൻ എന്റെ കഥ പറയുമ്പോൾ തീർച്ചയായും സാർ ക്ഷമിക്കട്ടെ.

എനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ എന്റെ വായനക്കാർക്കുണ്ടാകാൻ ഇടയുള്ള സംശയങ്ങളിൽ വിശദീകരണം നൽകുക എന്ന ഒറ്റ ഉദ്ദേശത്തോടെയാണ് ഞാൻ കുറിപ്പ് തുടങ്ങിയത്. ഇന്നലെ പ്രസിദ്ധീകരിച്ച ഒരൊറ്റ ലേഖനം കൊണ്ട് ആമുഖം അവസാനിപ്പിച്ച് ആരോപണങ്ങൾക്കുള്ള മറുപടിയിലേക്ക് കടക്കുക ആയിരുന്നു എന്റെ ലക്ഷ്യം. എന്നാൽ ഒരു കുലിപ്പണിക്കാരൻ എങ്ങനെ ആണ് അനേകം പേർക്ക് ശമ്പളം നൽകുന്ന പത്ര ഉടമയായി മാറിയത് എന്ന് കൂടി വിശദീകരിച്ചില്ലെങ്കിൽ ഇന്നലെ പറഞ്ഞ കാര്യങ്ങൾക്ക് തുടർച്ച ഉണ്ടാവില്ല എന്ന ഭയം ചിലർ ചൂണ്ടിക്കാട്ടിയത് കൊണ്ടാണ് വളരെ ചുരുക്കി ഞാൻ അക്കാര്യം കൂടി പറയുന്നത്. മാത്രമല്ല ഇംഗ്ലണ്ട് ജീവിതത്തെക്കുറിച്ച് കൂടി പറയണം എന്ന് ചിലർ ആവശ്യപ്പെടുകയും ചെയ്തു.

ജേർണലിസം പഠനം പൂർത്തിയായ ശേഷം ഞാൻ തലസ്ഥാനത്ത് തന്നെ തുടരുകയായിരുന്നു. ജോസഫ് വാഴക്കന്റെ ഭാര്യയും ആകാശവാണി ഉദ്യോഗസ്ഥനുമായ ലീലാമ്മ ജോസഫ് ആകാശവാണിയിൽ നിന്നും പ്രഭാതഭേരി അടക്കം ചില പരിപാടികൾ ഏർപ്പാടാക്കി തന്നു. ഒരു ഇടതുപക്ഷ ആഭിമുഖ്യം ഉണ്ടായിരുന്നത് കൊണ്ട് ദേശാഭിമാനിയിൽ ജോലി ചെയ്യാൻ ആയിരുന്നു താല്പര്യം. ടെസ്റ്റ് എഴുതി പാസ്സായതാണ്. എന്നാൽ പ്രാദേശികമായി ദേശാഭിമാനി നടത്തിയ അന്വേഷണത്തിൽ ഞങ്ങളുടെ ലോക്കൽ സെക്രട്ടറി എന്നെ കുറിച്ച് പാർട്ടി വിരുദ്ധൻ എന്ന് റിപ്പോർട്ട് നൽകിയതിനാൽ ജോലി ലഭിച്ചില്ല. പിന്നീട് ഞാൻ ഒരു പത്രത്തിലും ടെസ്റ്റ് എഴുതാൻ ശ്രമിച്ചില്ല, ഫ്രീലാൻസറായി ജോലി ചെയ്ത് ജീവിക്കാൻ സാധിക്കും എന്ന തോന്നൽ എനിക്കുണ്ടായിരുന്നു. ആന്ധ്രയിലെ ഈനാട് എന്ന പത്രത്തിന് വേണ്ടി ചെയ്യുന്ന ജോലിക്ക് നല്ല വരുമാനം എനിക്ക് കിട്ടി തുടങ്ങിയിരുന്നു. അക്കാലത്ത് സൗദിയിൽ തുടങ്ങിയ മലയാളം പത്രത്തിൽ ഞാൻ സ്ഥിരമായി എഴുതുമായിരുന്നു. മംഗളം, ദീപിക, മാതൃഭൂമി, മനോരമ തുടങ്ങിയ പത്രങ്ങളുടെ സൺഡേ സപ്ലിമെന്റുകളിലും കന്യക, സ്തീധനം, വനിത, ഗൃഹലക്ഷ്മി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും ഞാൻ സ്ഥിരമായി എഴുതിയിരുന്നു. എന്റെ കൂടെ പഠിച്ച് ഭാഗ്യം കൊണ്ട് പത്രങ്ങളിൽ ജോലി കിട്ടിയവരേക്കാൾ കൂടുതൽ വരുമാനം അക്കാലത്ത് എനിക്കുണ്ടായിരുന്നു.

അതിനിടയിൽ അത്ലറ്റ് ആയ ബോബി അലോഷ്യസുമായി വിപ്ലവകരമായ ഒരു പ്രണയത്തിൽ ഉൾപ്പെടുകയും അതിന്റെ ഭാഗമായി ഏതെങ്കിലും ഒരു സ്ഥാപനത്തിൽ സ്ഥിരം ജോലി വേണം എന്ന് കാമുകി ശാഠ്യം പിടിക്കുകയും ചെയ്തത് കൊണ്ട് മാത്രമാണ് ഞാൻ ദീപികയിൽ സബ് എഡിറ്ററായി ചേർന്നതും കുറച്ച് കാലം ജോലി ചെയ്തതും. ദീപികയിൽ ജോലിക്ക് ചേർന്ന രണ്ടാം വർഷം തന്നെ സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ചു എന്ന് ഞാൻ ഇവിടെ കുറിച്ചാൽ ആരെങ്കിലും പൊങ്ങച്ചം എന്ന് ആരോപിക്കുമായിരിക്കും. പൊങ്ങച്ചമെങ്കിൽ പൊങ്ങച്ചം. എന്നാൽ അത് സത്യമാണ്. എന്നാൽ വിവാഹ ശേഷം ബോബിയോടൊപ്പം പരിശീലനത്തിനും മറ്റുമായി യാത്ര ചെയ്യേണ്ടതുകൊണ്ട് ഞാൻ പിന്നീട് ദീപിക വിടുക ആയിരുന്നു. ആദ്യം ബോബിയോടൊപ്പം ഞാൻ പോയത് റഷ്യയിൽ ആയിരുന്നു. ഏഷ്യാനെറ്റിന്റെ അന്നത്തെ ഉടമ ആയിരുന്ന റെജി മേനോൻ ആയിരുന്നു ബോബിക്ക് അന്ന് പരിശീലനത്തിനുള്ള ഫീസ് അനുവദിച്ചത്.

റഷ്യയിൽ നിന്നും ശ്രീലങ്ക, ഇംഗ്ലണ്ട്, ഇന്ത്യ എന്നിവിടങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ ബോബി രണ്ട് മാസത്തേക്ക് പുറപ്പെട്ടു. എനിക്ക് കൂടി എടുക്കാൻ വിമാന ടിക്കറ്റിന് പണം തികയാത്തത് കൊണ്ട് ഞാൻ തിരൂരുകാരൻ ഉണ്ണിക്കൃഷ്ണൻ എന്ന ആയുർവ്വേദ ഡോക്ടർ നൽകിയ സൗജന്യ മുറിയിൽ ഒറ്റയ്ക്ക് കഴിയുകയായിരുന്നു. ഒരുരുളക്കിഴങ്ങ് മാത്രം പുഴുങ്ങി തിന്നായിരുന്നു ഞാൻ ആ രണ്ട് മാസം പിന്നിട്ടത്.ജോലി ഉപേക്ഷിച്ച് ബോബിയോടൊപ്പം യാത്ര ചെയ്യാനുള്ള എന്റെ തീരുമാനം ബോബിയുടെ കരിയറിൽ വലിയ മാറ്റങ്ങൾ തന്നെ വരുത്തി. സ്വന്തം ഭാര്യയുടെ വളർച്ചയിൽ ഇത്രയധികം സന്തോഷിക്കുന്ന ഒരു ഭർത്താവ് വേറെ കാണില്ല എന്ന് അന്ന് ഞങ്ങളുടെ ന്യൂസ് എഡിറ്റർ ആയിരുന്ന മരിയൻ ജോർജ് കൂടെ കൂടെ പറയുമായിരുന്നു. പരിശീലനവും മത്സരവും ആയി ബോബി പോയ ഇടങ്ങളിൽ ഒക്കെ ഞാനും പോയി. പലരും കരുതുന്ന പോലെ സർക്കാരിന്റെ പണം കൊണ്ടായിരുന്നില്ല എന്റെ യാത്ര, കടം മേടിച്ചും ബോബിയുടെ ക്യാഷ് അവാർഡുകളിൽ നിന്നു മിച്ചം പിടിച്ചും ഒക്കെ ആയിരുന്നു. 2002 ലെ സംഭവം ഇതോടൊപ്പം പറയാം. റഷ്യയിൽ നിന്നും ശ്രീലങ്ക, ഇംഗ്ലണ്ട്, ഇന്ത്യ എന്നിവിടങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ ബോബി രണ്ട് മാസത്തേക്ക് പുറപ്പെട്ടു. എനിക്ക് കൂടി എടുക്കാൻ വിമാന ടിക്കറ്റിന് പണം തികയാത്തത് കൊണ്ട് ഞാൻ തിരൂരുകാരൻ ഉണ്ണിക്കൃഷ്ണൻ എന്ന ആയുർവ്വേദ ഡോക്ടർ നൽകിയ സൗജന്യ മുറിയിൽ ഒറ്റയ്ക്ക് കഴിയുകയായിരുന്നു. ഒരുരുളക്കിഴങ്ങ് മാത്രം പുഴുങ്ങി തിന്നായിരുന്നു ഞാൻ ആ രണ്ട് മാസം പിന്നിട്ടത്. ഡോക്ടറെ കാണാൻ വേണ്ടി ആശുപത്രിയിലേക്ക് പോയത് മൈലുകൾ നടന്നായിരുന്നു.

2002 ലെ ഏഷ്യൻ ഗെയിംസ് മെഡൽ എന്റെയും ബോബിയുടെയും ജീവിതത്തിൽ വഴിത്തിരിവായി മാറുക ആയിരുന്നു. കേന്ദ്ര കേരള സർക്കാരുകളുടെയും ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെയും പത്രങ്ങളുടെയും അടക്കമുള്ള ഉപഹാരങ്ങൾ വഴി ഏതാണ്ട് 40 ലക്ഷത്തോളം രൂപ ബോബിക്ക് പ്രതിഫലമായി ലഭിച്ചു. ഈ രൂപ ഫലപ്രദമായി നിക്ഷേപിക്കാൻ എനിക്ക് സാധിച്ചതാണ് എന്റെ ജീവിതത്തിലെ സാമ്പത്തിക നേട്ടങ്ങളുടെ തുടക്കം. ഒരു രൂപ സ്വന്തമായി ഉണ്ടെങ്കിൽ രണ്ട് രൂപ കൂടി ലോൺ എടുത്ത് ഫലപ്രദമായി നിക്ഷേപിക്കാൻ എനിക്ക് മാർഗ്ഗ നിർദ്ദേശം നൽകിയത് ഞങ്ങളുടെ നാട്ടുകാരനും എന്റെ സഹപാഠിയുമായ മുണ്ടക്കൻ എന്ന് വിളിക്കുന്ന സുഹൃത്താണ്. ഇന്ന് എനിക്കുണ്ടായിട്ടുള്ള സാമ്പത്തിക നേട്ടങ്ങൾക്കൊക്കെ ഞാൻ കടപ്പെട്ടിരിക്കുന്നത് പ്രീഡിഗ്രിക്ക് തോറ്റ മുണ്ടക്കന്റെ അവസരോചിതമായ നിർദ്ദേശങ്ങൾ ആണ്. ഇതിനിടയിൽ ബോബിയോടൊപ്പം ഇംഗ്ലണ്ടിൽ എത്തി ചേർന്ന് ഞാൻ ദിവസം 12 മണിക്കൂർ വച്ച് മാസത്തിൽ ഒരു ദിവസം മാത്രം അവധി എടുത്ത് ജോലി ചെയ്താണ് എന്റെ സാമ്പത്തിക സുരക്ഷിത്വം ഉറപ്പ് വരുത്തിയത്.

ഇത് വായിക്കുന്നവർക്ക് സ്വാഭാവികമായും ഉണ്ടാകുന്ന ഒരു ചോദ്യമാണ് എങ്ങനെയാണ് ഇംഗ്ലണ്ടിൽ എത്തിയത് എന്ന്? ഗൾഫിൽ പോകുന്നത് പോലെ അനായാസമല്ല ഇംഗ്ലണ്ടും അമേരിക്കയും എന്നതാണ് ഈ ചോദ്യം ഉണ്ടാകാൻ കാരണം. ഏഥൻസ് ഒളിമ്പിക്‌സിനുള്ള പരിശീലനത്തിനായി കേന്ദ്ര സർക്കാരിന്റെ സ്‌കോളർഷിപ്പോടെയാണ് അന്ന് ബോബി ഇംഗ്ലണ്ടിൽ എത്തുന്നത്. പരിശീലനത്തിനൊപ്പം സ്പോർട്സ് സയൻസ് പഠിക്കാൻ കേരള സ്പോർട്സ് കൗൺസിൽ യൂണിവേഴ്‌സിറ്റി ഫീസും അനുവദിച്ചു. ചുവപ്പ് നാടകളിൽ വിശ്വസിക്കാത്ത ഒരു നല്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അന്നുണ്ടായിരുന്നത് കൊണ്ടാണ് അത് നടന്നത്. കഴിഞ്ഞ മാസം അകാലത്തിൽ മരിച്ച അഡ്വ. സി. മോഹനചന്ദ്രൻ സാറിന്റെ ഓർമ്മകൾക്ക് മുൻപിൽ ആദരം അർപ്പിക്കട്ടെ. ബോബിക്ക് നാലര വർഷത്തെ സ്റ്റുഡന്റ് വിസയാണ് ലഭിച്ചത്. ഭർത്താവ് എന്ന നിലയിൽ എനിക്ക് അത്രയും കാലം ഡിപ്പെൻഡന്റ് വിസയും ലഭിച്ചു. അക്കാലത്ത് സ്റ്റുഡന്റ് ഡിപ്പെൻഡന്റ്മാർക്ക് നിയമപരമായി മുഴുവൻ സമയം ജോലി ചെയ്യാമായിരുന്നു. അങ്ങനെയാണ് ഞാൻ ഇംഗ്ലണ്ടിലെ ജോലിക്കാരനായതും പണം സമ്പാദിച്ചതും. ഓവർ ടൈമും മറ്റുമായി പ്രതിമാസം രണ്ടര ലക്ഷം രൂപയോളം എനിക്ക് അക്കാലത്ത് ലഭിക്കുമായിരുന്നു. പ്രതിഫലം കേട്ട് ഞാൻ ഒരു ഉന്നത ഉദ്യോഗസ്ഥൻ ആയിരുന്നു എന്നാരും തെറ്റിദ്ധരിക്കരുത്. ഒരു ഫാക്ടറിയുടെ ഫോർക്ക്‌ലൈഫ് ഡ്രൈവർ ആയി ആണ് ഞാൻ ജോലി ചെയ്തിരുന്നത്. ആ കമ്പനിക്ക് അന്ന് ഡ്രൈവർമാരെ ലഭിക്കാൻ ഇല്ലാതിരുന്നതിനാൽ എനിക്ക് പരിശീലനം നൽകി ജോലിക്കെടുക്കുയായിരുന്നു.

ഒരു രൂപ സ്വന്തമായി ഉണ്ടെങ്കിൽ രണ്ട് രൂപ കൂടി ലോൺ എടുത്ത് ഫലപ്രദമായി നിക്ഷേപിക്കാൻ എനിക്ക് മാർഗ്ഗ നിർദ്ദേശം നൽകിയത് ഞങ്ങളുടെ നാട്ടുകാരനും എന്റെ സഹപാഠിയുമായ മുണ്ടക്കൻ എന്ന് വിളിക്കുന്ന സുഹൃത്താണ്. ഇന്ന് എനിക്കുണ്ടായിട്ടുള്ള സാമ്പത്തിക നേട്ടങ്ങൾക്കൊക്കെ ഞാൻ കടപ്പെട്ടിരിക്കുന്നത് പ്രീഡിഗ്രിക്ക് തോറ്റ മുണ്ടക്കന്റെ അവസരോചിതമായ നിർദ്ദേശങ്ങൾ ആണ്. ഇതിനിടയിൽ ബോബിയോടൊപ്പം ഇംഗ്ലണ്ടിൽ എത്തി ചേർന്ന് ഞാൻ ദിവസം 12 മണിക്കൂർ വച്ച് മാസത്തിൽ ഒരു ദിവസം മാത്രം അവധി എടുത്ത് ജോലി ചെയ്താണ് എന്റെ സാമ്പത്തിക സുരക്ഷിത്വം ഉറപ്പ് വരുത്തിയത്. ഇംഗ്ലീഷുകാർ മാത്രം ജോലി ചെയ്യുന്ന സ്റ്റോറിലായിരുന്നു എനിക്ക് ജോലി. പ്രൊഡക്ഷൻ യൂണിറ്റിൽ നിന്നും സാധനങ്ങൾ സ്റ്റോറിൽ എത്തിക്കുക, അത് ഓർഡർ അനുസരിച്ച് യൂറോപ്പിന്റെ പല ഭാഗങ്ങളിൽ നിന്നെത്തുന്ന ചരക്ക് വാഹനങ്ങളിൽ ലോഡ് ചെയ്ത് നൽകുക എന്നതായിരുന്നു എന്റെ പണി. യൂറോപ്പിലെ ശരിക്കുള്ള തൊഴിൽ വർഗ്ഗത്തെ ഞാൻ പരിചയപ്പെടുന്നത് ഈ കാലഘട്ടത്തിലാണ്. നമ്മുടെ നാട്ടിലെ സാധാരണ തൊഴിലാളികളുടെ എല്ലാ ശീലങ്ങളും ഇവർക്കുണ്ട്. ഒരു സെന്റൻസ് പറയുന്നതിനിടയിൽ നാല് തവണയെങ്കിലും എഫ് വാക്ക് ഉപയോഗിക്കുന്നവരാണ് ഭൂരിപക്ഷം. എന്നാൽ അവരുമായി വലിയ സ്‌നേഹത്തിലാകാൻ എനിക്ക് കഴിഞ്ഞു. യാതൊരു സമ്മർദ്ദങ്ങളും ഇല്ലാത്ത ബുദ്ധി ഒട്ടും പ്രയോഗിക്കേണ്ടാത്ത ഇഷ്ടം പോലെ ഫ്രീ ടൈം ഉള്ള ഒരു ജോലി ആയിരുന്നു എന്റേത്. അക്കാലത്ത് ലേബർ പാർട്ടിയുടെ തൊഴിലാളി യൂണിയന്റെ ഒരു ചെറിയ നേതാവാകാൻ എനിക്ക് സാധിച്ചു. ഈ സ്വാതന്ത്ര്യം മൂലം എപ്പോൾ വേണമെങ്കിലും ബ്രേക്ക് എടുക്കാനും കാന്റീനിൽ പോയി ഇരിക്കാനും എനിക്ക് യാതൊരു നിയന്ത്രണവും ഉണ്ടായിരുന്നില്ല. മിക്ക പത്രങ്ങളും യൂണിയൻ കാന്റീനിൽ വാങ്ങി ഇട്ടിട്ടുണ്ടാവും. ഒരു ദിവസത്തെ ഡ്യൂട്ടി കഴിയുമ്പോൾ പത്തും പന്ത്രണ്ടും പത്രങ്ങളാണ് വായിച്ച് തീർക്കുക. ഡെയ്‌ലി ടെലിഗ്രാഫും ഗാർഡിയനും ഡെയ്‌ലി മെയിലും ആയിരുന്നു എന്റെ ഇഷ്ട പത്രങ്ങൾ.

പ്രൊഡക്ഷനിൽ ജോലി എടുക്കുന്ന ഫ്രാൻസിസ് ആന്റണി എന്നൊരു കുട്ടനാട്ടുകാരനെ മിക്കവാറും കാന്റീനിൽ വച്ച് കാണാറുണ്ടായിരുന്നു. 27 വർഷം സൗദിയിൽ ജോലി ചെയ്ത ശേഷമാണ് ഫ്രാൻസിസ് യുകെയിൽ എത്തിയത്. ജീവിതത്തിൽ ഞാൻ ഇന്നേവരെ പരിചയപ്പെട്ടിട്ടുള്ള ഏറ്റവും വലിയ മാന്യന്മാരിൽ ഒരാളാണ് ഫ്രാൻസിസ്. ഈ ഫ്രാൻസിസിന്റെ ഭാര്യ മോളി ഒരു നേഴ്‌സാണ്. ഞാൻ താമസിച്ചിരുന്ന മിഡ്‌ലാന്റ്‌സിലെ ഷ്ര്യുസ്ബറി എന്ന ചെറിയ ടൗണിൽ ഏതാണ്ട് ഇരുപതോളം മലയാളി നേഴ്‌സുമാർ കുടുംബ സമേതം താമസിച്ചിരുന്നു. എന്റെ ബന്ധുക്കളും നാട്ടുകാരും ഒക്കെയായി ഇംഗ്ലണ്ടിൽ താമസിക്കുന്ന ഏതാണ്ട് അൻപതോളം മറ്റ് മലയാളി നേഴ്‌സുമാരെയും എനിക്ക് പരിചയം ഉണ്ടായിരുന്നു. ഇവരോടൊക്കെ ഉള്ള സമ്പർക്കം മൂലം ഒരു കാര്യം ഞാൻ മനസ്സിലാക്കി. യുകെയിലെ മലയാളി നേഴ്‌സുമാർ അടിക്കടി ഉണ്ടാകുന്ന നിയമ മാറ്റങ്ങളും കുടിയേറ്റ നിയമ പരിഷ്‌കാരങ്ങളും ഒക്കെ മൂലം അക്ഷരാർത്ഥത്തിൽ വെള്ളം കുടിക്കുകയാണ്. ഇമിഗ്രേഷൻ നിയമ മാറ്റത്തെക്കുറിച്ചും മറ്റും ഇംഗ്ലീഷ് പത്രങ്ങളിൽ വരുന്നത് വെള്ളക്കാരെ ലക്ഷ്യമാക്കിയുള്ള വാർത്തകൾ ആയതിനാൽ ഒന്നിനും ഒരു കൃത്യത ഇല്ല. ഈ പ്രതിസന്ധിയെക്കുറിച്ച് ഞാൻ ഫ്രാൻസിസുമായി പല തവണ സംസാരിച്ചിരുന്നു.

അങ്ങനെ ഇരിക്കെ ഞാൻ ഒരു വാർത്ത ഡെയ്‌ലി ടെലഗ്രാഫിൽ വായിച്ചു. യുകെയിലെ ഇമിഗ്രേഷൻ നിയമം പാടെ അഴിച്ച് പണിയാൻ ഒരുങ്ങുന്നു എന്ന പേരിൽ അത് സമഗ്രമായ ഒരു റിപ്പോർട്ട് ആയിരുന്നു. യുകെയിൽ ജോലി തേടി അക്കാലത്ത് മലയാളികൾ എത്തുന്നതിന്റെ പ്രധാന കാരണം അഞ്ച് വർഷം ജോലി ചെയ്താൽ അവർക്ക് അവിടെ പെർമനെന്റ് റെസിഡൻസി ലഭിക്കും എന്നത് മാത്രമായിരുന്നു. ഈ നിയമത്തിൽ അഴിച്ച് പണി നടത്താനും പെർമനെന്റ് റെസിഡൻസി കിട്ടാക്കനി ആയി മാറാനും ഡിപ്പന്റന്റുമാരുടെ ജോലി കാര്യത്തിൽ നിയന്ത്രണം ഏർപ്പെടുത്താനും ഒക്കെ നിർദ്ദേശങ്ങൾ ഉള്ള ഒരു കരട് ബില്ലിനെക്കുറിച്ചായിരുന്നു ആ വാർത്ത. ഒരു നേഴ്‌സിന് വർക്ക് പെർമിറ്റ് ലഭിച്ചാൽ ഡിപ്പൻഡെന്റന്റായി ഭാർത്താവിന് ഒപ്പം എത്താനും മുഴുവൻ സമയം ജോലി ചെയ്യാനും സാധിക്കും എന്നതായിരുന്നു അതുവരെ ബ്രിട്ടനെ ഏറ്റവും കൂടുതൽ ആകർഷിച്ച കാര്യം. പെർമനെന്റ് റസിഡൻസി ആയി കഴിഞ്ഞാൽ പിന്നെ വിസയുടെ തലവേദന ഇല്ല. പിആർ ലഭിച്ച് ഒരു വർഷം കഴിഞ്ഞാൽ ബ്രിട്ടീഷ് സിറ്റിസൺഷിപ്പും ലഭിക്കുമെന്ന സാഹചര്യമായിരുന്നു അന്ന്. ഇതൊക്ക പൊളിച്ചടുക്കാൻ ഉള്ള ബിൽ പാർലമെന്റിൽ വരുന്നു എന്നത് ഭാര്യയുടെ പഠനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാൻ ഇരുന്ന എനിക്ക് പോലും ഷോക്കായിരുന്നു. അപ്പോൾ പിന്നെ ഈ ആനുകൂല്യങ്ങൾ കാത്ത് യുകെയിൽ എത്തിയ സാധാരണ നേഴ്‌സുമാരുടെയും ഡോക്ടർമാരുടെയും ഐറ്റി പ്രൊഫഷണലുകളുടെയും കാര്യം പറയണോ?

അന്ന് വൈകുന്നേരം ഞാൻ വീട്ടിൽ ചെന്ന ഉടൻ ബ്രിട്ടീഷ് ആഭ്യന്തര മന്ത്രിയുടെ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പോയി കരട് നിയമത്തിന്റെ കോപ്പി എടുത്ത് രാത്രി മുഴുവൻ ഇരുന്നു വായിച്ചു. യുകെയിലേക്കുള്ള മലയാളി കുടിയേറ്റത്തെ വല്ലാതെ ബാധിക്കുന്ന ഈ മാറ്റത്തെ കുറിച്ച് എഴുതണം എന്ന മോഹം പത്ര പ്രവർത്തകൻ എന്ന നിലയിൽ എനിക്കുണ്ടായി. ഇടക്കിടെ ഓരോ മലയാളം പ്രസിദ്ധീകരണങ്ങൾ ആരംഭിക്കുകയും ഉടനെ നിലക്കുകയും ചെയ്യുക യുകെയിൽ പതിവായിരുന്നു. ഇങ്ങനെ ഉള്ള ചില പ്രസിദ്ധീകരണങ്ങളിൽ ഞാനും ചിലത് എഴുതുമായിരുന്നു. എന്നാൽ ഈ കുറിപ്പ് അങ്ങനെ ആരും വായിക്കാത്ത ഏതെങ്കിലും ഒരു പ്രസിദ്ധീകരണത്തിൽ എഴുതി നശിപ്പിക്കേണ്ട എന്ന് ഞാൻ തീരുമാനിച്ചു. കാന്റീനിലെ പരന്ന വായന മൂലം മലയാളികൾക്ക് അറിയാത്ത ചില ട്രിക്കുകൾ ഒക്കെ ഞാൻ പഠിച്ചിരുന്നു. കുറുക്കുവഴികളിലൂടെ എങ്ങനെ പണം ലാഭിക്കാം, ലാഭകരമായി എങ്ങനെ ക്രെഡിറ്റ് കാർഡും മറ്റും എടുക്കാം, തുടങ്ങിയ കാര്യങ്ങളെ കുറിച്ചും യുകെയിൽ ജീവിക്കുമ്പോൾ ശ്രദ്ധിച്ചാൽ പ്രയോജനം ചെയ്യുന്ന കാര്യങ്ങളെ കുറിച്ചും ഒക്കെ എനിക്ക് സാമാന്യം ജ്ഞാനം ഉണ്ടായിരുന്നു. ഈ അറിവുകളും ഇമിഗ്രേഷൻ നിയമ പരിഷ്‌കാരവും ഒക്കെ ചേർത്ത് ഒരു ഓൺലൈൻ പോർട്ടൽ തുടങ്ങിയാലോ എന്നൊരു ആലോചന എങ്ങനയോ എനിക്ക് ഉണ്ടായി.

യുകെയിലെ മലയാളികൾക്ക് മാത്രമായി വാർത്തകൾ കണ്ടെത്താൻ ഞാൻ പരിശ്രമിച്ചു. എന്റെ പരിശ്രമം വൻ വിജയമായി. ബ്രിട്ടീഷ് സർക്കാരിന്റെ ഇമിഗ്രേഷൻ നിയമത്തിൽ മാറ്റവും വരുത്താൻ ബ്രിട്ടീഷ് മലയാളിക്ക് പിന്നീട് കഴിഞ്ഞു. ദിവസവും കുറഞ്ഞത് 30,000 പേർ വായിക്കുന്ന ഏതാണ്ട് നാല് ലക്ഷത്തോളം രൂപ പ്രതിമാസം ലാഭം ഉണ്ടാക്കുന്ന ഒരു ന്യൂസ് പേർട്ടലായി അത് ഇന്ന് യുകെയിലെ മലയാളികൾക്കിടയിലെ ജീവിതത്തിൽ ഇടപെടുന്നു.2007 ൽ ആയിരുന്നു ഈ സംഭവം. അതിന് മുൻപ് രണ്ട് പോർട്ടലുകൾ എനിക്കുണ്ടായിരുന്നു. 2002- ലെ ബുസാൻ ഏഷ്യൻ ഗെയിംസിന് പോയപ്പോൾ പരിചയപ്പെട്ട റെജി മാണി എന്നൊരു കൊറിയൻ മലയാളി അയാളുടെ ഇരിങ്ങാലക്കുടയിലെ സുഹൃത്തായ നിറ്റോ ജോസ് വഴി സൗജന്യമായി ചെയ്തു തന്ന ബോബിയെക്കുറിച്ചുള്ള സൈറ്റ് ആയിരുന്നു ഒന്ന്. യുകെയിലേക്ക് പഠിക്കാൻ എത്തുന്ന മലയാളികൾക്ക് സൗജന്യമായ അറിവ് പകരാൻ വേണ്ടി ബോബിയും ഞാനും ചേർന്ന് ഉണ്ടാക്കിയ ukstudyadvice.com എന്ന ഇംഗ്ലീഷ് പോർട്ടൽ ആയിരുന്നു രണ്ടാമത്തേത്. യുകെ സ്റ്റഡി അഡ്‌വൈസ് എന്റെ കയ്യിലെ പണം നഷ്ടപ്പെടുത്തിയതും അതിന്റെ പേരിൽ ചിലർ ആരോപണങ്ങൾ ഉന്നയിച്ചതും പിന്നീട് ഒരു സമയത്ത് വ്യക്തമാക്കാം. ഈ സാഹചര്യത്തിൽ യുകെയിലെ മലയാളികൾക്ക് വേണ്ടി ഒരു ഓൺലൈൻ പോർട്ടൽ തുടങ്ങിയാൽ അതൊരു വിജയമാകും എന്ന തോന്നൽ എനിക്ക് ശക്തമായി. അങ്ങനെ പിറന്നതാണ് ബ്രിട്ടീഷ് മലയാളി എന്ന ആദ്യ പോർട്ടൽ. മലയാളത്തിലെ ആദ്യത്തെ സ്വതന്ത്ര ഓൺലൈൻ പോർട്ടൽ ആയിരുന്നു ബ്രിട്ടീഷ് മലയാളി.

അതിന് മുൻപ് ചില പോർട്ടലുകൾ ഉണ്ടായിരുന്നെങ്കിലും മുഖ്യധാര പത്രങ്ങളിലെ വാർത്തകൾ കോപ്പി പോസ്റ്റ് ചെയ്യുക മാത്രമായിരുന്നു ഇവരുടെ ശീലം. തെരഞ്ഞെടുക്കപ്പെട്ട ചില മുഖ്യധാര വാർത്തകൾ കോപ്പി ചെയ്യുമ്പോൾ തന്നെ യുകെയിലെ മലയാളികൾക്ക് മാത്രമായി വാർത്തകൾ കണ്ടെത്താൻ ഞാൻ പരിശ്രമിച്ചു. എന്റെ പരിശ്രമം വൻ വിജയമായി. ബ്രിട്ടീഷ് സർക്കാരിന്റെ ഇമിഗ്രേഷൻ നിയമത്തിൽ മാറ്റവും വരുത്താൻ ബ്രിട്ടീഷ് മലയാളിക്ക് പിന്നീട് കഴിഞ്ഞു. ദിവസവും കുറഞ്ഞത് 30,000 പേർ വായിക്കുന്ന ഏതാണ്ട് നാല് ലക്ഷത്തോളം രൂപ പ്രതിമാസം ലാഭം ഉണ്ടാക്കുന്ന ഒരു ന്യൂസ് പേർട്ടലായി അത് ഇന്ന് യുകെയിലെ മലയാളികൾക്കിടയിലെ ജീവിതത്തിൽ ഇടപെടുന്നു. ഒരു ചെറിയ സമൂഹത്തിനെ കേന്ദ്രീകരിച്ചായിരുന്നു ആ പോർട്ടൽ എങ്കിലും അസൂയക്കാരും ശത്രുക്കളും അവിടെയും ഇവിടെയും മുളപൊക്കി. ബ്രിട്ടീഷ് മലയാളി ഉറക്കം കെടുത്തിയ അനേകം പേർ എന്റെ ജീവിതം ദുരിതപൂർണമാക്കാൻ ശ്രമം ആരംഭിച്ചു. ആ ശ്രമത്തിന്റെ തുടർച്ചയാണ് മാർഷൽ സെബാസ്റ്റ്യനെ പോലെയുള്ളവർ ഇപ്പോൾ തുടരുന്നത്. ഈ ലേഖന പരമ്പരയുടെ ഉദ്ദേശം തന്നെ ഇത്തരം ആരോപണങ്ങൾക്കുള്ള മറുപടിയാണല്ലോ. അതിന് മുൻപ് എങ്ങനെയാണ് ബ്രിട്ടീഷ് മലയാളി എനിക്ക് ശത്രുക്കളെ സമ്പാദിച്ചത് എന്ന് കൂടി വ്യക്തമാക്കണം. അത് നാളെ പറഞ്ഞ ശേഷം ആരോപണങ്ങൾക്കുള്ള മറുപടിയിലേക്ക് കടക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP