Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭിന്നലിംഗക്കാർ നിരന്തര അവഹേളനത്തിന് ഇരയാകുന്നവർ; അവരെ മാറ്റി നിർത്തരുതേ.. അവരും മനുഷ്യരാണ് അവർക്കും അവകാശങ്ങളുണ്ട്: സിന്ധു ജോയി എഴുതുന്നു

ഭിന്നലിംഗക്കാർ നിരന്തര അവഹേളനത്തിന് ഇരയാകുന്നവർ; അവരെ മാറ്റി നിർത്തരുതേ.. അവരും മനുഷ്യരാണ് അവർക്കും അവകാശങ്ങളുണ്ട്: സിന്ധു ജോയി എഴുതുന്നു

''മാലാഖമാർ സ്ത്രീയാണോ? പുരുഷനാണോ? രണ്ടുമല്ലെന്നാണ് വിജ്ഞാനികൾ പറയുന്നത്. അതുകൊണ്ടുതന്നെ ട്രാൻസ്‌ജെൻഡറുകൾ മാലാഖമാരോട് അടുത്ത് നിൽക്കുന്നവരാണ്. ആരെക്കാളും മുകളിലാണെന്ന് ഞങ്ങൾ അവകാശപ്പെടുന്നില്ല. പക്ഷേ സ്ത്രീകളുടേയും പുരുഷന്മാരുടേയും പ്രശ്‌നങ്ങൾ ഒരുപോലെ മനസ്സിലാക്കാൻ അവർക്ക് കഴിയും, അമ്മയെ പോലെ സ്‌നേഹിക്കാനും അച്ഛനെപ്പോലെ ശാസിക്കാനും ഞങ്ങൾക്കാകും''. ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡറായ ഭാരതി എന്ന പുരോഹിതയുടെ വാക്കുകളാണിത്.

ലൈംഗിക ന്യൂനപക്ഷങ്ങൾ അഥവാ ഭിന്നലിംഗക്കാർ - നാം അകറ്റി നിർത്തുകയും അവജ്ഞയോടെ തള്ളിക്കളയുകയും ചെയ്യുന്ന കുറെ മനുഷ്യർ. തന്റേതല്ലാത്ത കുറ്റത്താൽ, പരിഹാസങ്ങൾ ഏറ്റുവാങ്ങുകയും പീഡാനുകൂലമായ ജീവിതം നയിക്കുകയും ചെയ്യുന്നവർ. ഇക്കൂട്ടത്തിൽ പുരുഷനായി ജനിച്ച് സ്ത്രീ മനസ്സുമായി ജീവിക്കുന്നവരും സ്ത്രീയായി ജനിച്ച് പുരുഷമനസ്സുമായി ജീവിക്കുന്നവരുമുണ്ട്.

കേരള സർവ്വകലാശാലയിലെ കൗൺസിലിങ് കോഴ്‌സിന്റെ ഭാഗമായുള്ള ട്രെയിനിംഗിന് പോയപ്പോഴാണ് ഭിന്നലിംഗക്കാരെക്കുറിച്ചുള്ള എന്റെ ധാരണകൾക്ക് മാറ്റമുണ്ടായത്. തിരുവനന്തപുരം കരമനയിലുള്ള ഡെയിൽവ്യൂ (Dale View) ട്രാൻസ്‌ജെൻഡേഴ്‌സ് സുരക്ഷ സെന്ററിൽ വച്ചാണ് ഈ വിഭാഗക്കാരെ പരിചയ പ്പെടാനും കൂടുതലറിയാനും അവസരം ലഭിച്ചത്. ഉത്തരേന്ത്യയിലേക്കും മറ്റും ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഇവരെ പതിവായി കാണാറുണ്ടെങ്കിലും ഭയ ത്തോടെയാണ് കണ്ടിരുന്നത്. അവരെല്ലാം അക്രമകാരികളോ മാറ്റി നിർത്തപ്പെടേണ്ട വരോ ആണെന്ന ധാരണയായിരുന്നു. 'ഡെയിൽവ്യൂ ട്രാൻസ്‌ജെൻഡേഴ്‌സ് സുരക്ഷ' സെന്ററിൽ എത്തുന്നതിനു മുൻപ് മറിച്ച് ചിന്തിക്കാൻ മാത്രം അവരെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചിട്ടുമില്ല.

ട്രെയിനിങ് കാലയളവിൽ ഇവരിൽ പലരുടേയും നരകതുല്യമായ ജീവിതങ്ങളെ അടുത്തറിഞ്ഞു. വീട്ടുകാരുടേയും നാട്ടുകാരുടേയും നിരന്തരമായ അവഹേളനത്തിനും പീഡനങ്ങൾക്കും ഇരയാകുന്നവരാണവർ. പുരുഷ രൂപത്തിൽ ജനിക്കുന്ന ഭിന്നലിംഗക്കാർ അവിടെവച്ച് പരിചയപ്പെട്ട അഭിഷേക് എന്ന ആശ ചെറുപ്പത്തിൽ പഠിക്കാൻ സമർത്ഥനായിരുന്നു. എന്നാൽ ജനിതകമായ സവിശേഷതകൾ സ്വഭാവത്തിൽ പ്രകടമായത് മുതൽ സഹപാഠികളും അദ്ധ്യാപകരും അകറ്റി നിർത്തി. പലപ്പോഴും പരിഹസിച്ചു തൽഫലമായി പഠനം പൂർത്തീകരിക്കാനായില്ല. ഭിന്നലിംഗക്കാരനായതിനാൽ മറ്റ് തൊഴിൽ കൊടുക്കാൻ ആരും തയ്യാറായതുമില്ല. ആശ ഇപ്പോൾ ലൈംഗിക തൊഴിലാളിയാണ്.

സ്ത്രീകളുടെ ജീവിതം ആഗ്രഹിക്കുന്നു. സ്ത്രീകളെപ്പോലെ വസ്ത്രം ധരിക്കാനും ആഭരണങ്ങൾ അണിയാനും നൃത്തം ചെയ്യാനുമൊക്കെ കൊതിയാണവർക്ക്. പൊതുസമൂഹം മാറ്റിനിർത്തുന്നതുകൊണ്ട് ജീവിക്കാൻ പോലും പലരും ലൈംഗികതൊഴിലാളികളായി ജീവിക്കേണ്ടിവരുന്നു. ട്രാൻസ്‌ജെൻഡേഴ്‌സ് പുരുഷ ലൈംഗിക തൊഴിലാളികൾ മാത്രമാണ് എന്നാണ് പൊതുധാരണ. എന്നാൽ എല്ലാ ഭിന്നലിംഗക്കാരും ലൈംഗിക തൊഴിലാളികളല്ല.


കണ്ടുമുട്ടിയ ഒട്ടുമിക്കവരും പരാതിപ്പെട്ടത് അവരോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിനെക്കുറിച്ചും തങ്ങളുടെ അവകാശലംഘനങ്ങളെക്കുറിച്ചുമാണ്. ഇതിൽ വോട്ടവകാശവും, റേഷൻകാർഡിൽ പേര് ചേർക്കുന്നതുമൊക്കെപ്പെടും. ഹോട്ടലുകളിലും ആശുപത്രികളിലുമൊക്കെ പലപ്പോഴും പ്രവേശനം നിഷേധിക്കപ്പെടുന്നുണ്ടത്രെ. യാത്രാവേളകളിൽ ഇവരുടെ അടുത്തിരിക്കാൻപോലും പലരും തയ്യാറാകുന്നില്ല.

ഒരിക്കൽ അസുഖത്തെ തുടർന്ന് ഹോസ്പിറ്റലിൽ പോയപ്പോൾ ഉണ്ടായ ബുദ്ധിമുട്ടാണ് രാമൻ അഥവാ രമ എന്ന ട്രാൻസ്‌ജെൻഡറിന് പറയാനുണ്ടായിരുന്നത്. ഏത് ലിംഗത്തിൽപ്പെട്ടയാളാണെന്ന് വ്യക്തമാക്കാൻ കഴിയാത്തതിനാൽ പുരുഷ വാർഡിലോ, സ്ത്രീ വാർഡിലോ അഡ്‌മിറ്റ് ചെയ്യണമെന്ന ആശയക്കുഴപ്പത്താൽ ആ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ അധികൃതർ വിസമ്മതിച്ചു. ട്രെയിനിംഗിനു പോയ ഡെയിൽവ്യൂ ട്രാൻസ്‌ജെൻഡേഴ്‌സ് സുരക്ഷ കേന്ദ്രം പ്രവർത്തിക്കുന്നതിന് തിരുവനന്തപുരം നഗരത്തിൽ വാടകയ്ക്ക് കെട്ടിടം കിട്ടാൻ നന്നേ ബുദ്ധിമുട്ടേണ്ടി വന്നുവെന്ന് കേന്ദ്രത്തിന്റെ ചുമതലയുള്ള ഡിപിൻ പറഞ്ഞ തോർക്കുന്നു. ഭിന്നലിംഗക്കാരോടുള്ള പൊതുക്കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ് ഇതൊക്കെ.

ഭിന്നലിംഗക്കാർ എങ്ങനെ ജനിക്കുന്നു?

നുഷ്യന്റെ ലിംഗനിർണ്ണയം ഗർഭാവസ്ഥയിൽ ക്രോമസോമുകളുടെ സംയോഗത്തോടെ നിർണ്ണയിക്കപ്പെടുന്നു. XX ക്രോമസോമുകളുടെ സംയോഗത്താൽ പെൺ കുഞ്ഞും, XY ക്രോമസോമുകളുടെ സംയോഗത്താൽ ആൺകുഞ്ഞും ജനിക്കുന്നു. ഈ ക്രോമസോമുകളുടെ ഏറ്റക്കുറച്ചിലുകൾ കാരണം Y ക്രോമസോമിന്റെ ദുർബലതയോടെ ജനിക്കുന്ന കുട്ടികളാണ് ഭിന്നലിംഗക്കാരായി കണക്കാക്കുന്നത്. ജനിതകമായ വൈകല്യം മൂലമാണ് ഒരാൾ ട്രാൻസ്‌ജെൻഡറായി ജനിക്കുന്നത്.

ഇന്ത്യയിലെ ഭിന്നലിംഗക്കാർ

മുഗൾ ഭരണക്കാലത്ത് റാണിമാരുടെ അന്തഃപുരത്തിലെ കാര്യസ്ഥന്മാരായി ഭിന്നലിംഗക്കാരെ നിയോഗിച്ചിരുന്നതായി കാണാം. ഹൈദ്രബാദിലെ നിസാം ഇവർക്കായി പ്രത്യേകം വാസസ്ഥലവും ആരാധനാലയവുമൊക്കെ പണിതുനൽകി യിരുന്നതായി സിയാ ജഫ്രിയുടെ 'ദി ഇൻവിസിബിൾസ്' എന്ന പുസ്തകം പറയുന്നു.

വടക്കേ ഇന്ത്യൻ സമൂഹത്തിൽ ഭിന്നലിംഗക്കാർക്ക് വലിയ സ്ഥാനമൊന്നുമില്ലെങ്കിലും അവർക്ക് അനുഗ്രഹിക്കാനും ശപിക്കാനുമൊക്കെ കഴിവുണ്ടെന്ന അന്ധവിശ്വാസം അവരുടെ ജീവിതം നിലനിർത്തിപോരുന്നു. എങ്കിലും ഇവരിൽ ഭൂരിഭാഗവും ഭിക്ഷയാചിച്ചും ലൈംഗിക തൊഴിലിൽ ഏർപ്പെട്ടുമൊക്കെ ജീവിതം തള്ളിനീക്കുന്നു.

രാജ്യത്ത് ഔദ്യോഗികമായി 4.5 ലക്ഷം പേരുടെ കണക്കേ ഉള്ളുവെങ്കിലും ജനസംഖ്യയിലെ 20-25 ലക്ഷം ട്രാൻസ്‌ജെൻഡേഴ്‌സ് ഉണ്ടെന്നാണ് ഇവരെ സംബന്ധിച്ച് രാജ്യസഭയിൽ അവതരിപ്പിച്ച് പാസാക്കായി ബില്ലിൽ പരാമർശി ക്കുന്നത്.

കേരളത്തിലെ പൊതുസ്ഥിതി

വിടെ ഭിന്നലിംഗക്കാർ കുറവാണെന്നാണ് പൊതുധാരണ. എന്നാൽ ഇവരോട് സമൂഹം കാട്ടുന്ന അസഹിഷ്ണുതയും പരിഹാസവുമൊക്കെ പലപ്പോഴും ഇവരെ തങ്ങളുടെ ഐഡന്റിറ്റി ഒളിപ്പിച്ച് വെയ്ക്കാനോ സംസ്ഥാനം വിട്ടുപോകാനോ ഒക്കെ പ്രേരിപ്പിക്കുന്നു. ട്രാൻസ്‌ജെൻഡേഴ്‌സിനോട് ഏറ്റവും മോശമായി പെരുമാറുന്ന സംസ്ഥാനങ്ങളിലൊന്നാണു കേരളമെന്ന് ഈയിടെ പാലക്കാട് ചേർന്ന ഭിന്നലിംഗ ക്കാരുടെ സംസ്ഥാനതലസംഗമം ചൂണ്ടിക്കാട്ടിയിരുന്നു. നമ്മളവരെ നിരം ഉപദേശിച്ചുകൊണ്ടിരിക്കുകയാണെന്നും മറ്റുള്ളവരെ പോലെ ജീവിക്കാനുള്ള സാഹചര്യമൊരുക്കണമെന്നുമാണ് അവരുടെ പ്രധാനപ്പെട്ട ആവശ്യം.

2014 ലെ സുപ്രീംകോടതി വിധി

റെ നാളത്തെ നിയമപോരാട്ടത്തിനുശേഷമാണ് ഭിന്നലിംഗക്കാരുടെ പൗരാവകാശ സംരക്ഷണത്തിന് നിയമനിർമ്മാണം നടത്തണമെന്നും, അവരോട് ഒരു തരത്തിലുള്ള വിവേചനം പാടില്ലായെന്നും ജസ്റ്റിസ് കെ.എസ്.രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബഞ്ച് ഏപ്രിൽ 15, 2014 ൽ വിധി പ്രസ്താവിച്ചത്. തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈൻസൻസ് എന്നിവയിൽ ഭിന്നലിംഗം എന്ന് അടയാളപ്പെടുത്താൻ അവസരം നൽകണമെന്നും, വിവാഹത്തി നും കുട്ടികളെ ദത്തെടുക്കുന്നതിനും നിയമപരമായ അവകാശം നൽകണമെന്നും ദേശീയ ലീഗൽ അഥോറിറ്റിയുടെ പരാതി പരിഗണിച്ചായിരുന്നു വിധി.

റിസർവ്വ് ബാങ്ക് ഇടപെടൽ

ഭിന്നലിംഗക്കാരുടെ ബുദ്ധിമുട്ടുകൾ പരിഗണിച്ച് ബാങ്ക് അക്കൗണ്ട് തുറക്കാനും ബാങ്കുകളുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങൾ ലഭ്യമാക്കാനും ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട എല്ലാ കോളങ്ങളിലും ഭിന്നലിംഗം എന്ന ഓപ്ഷൻ കൂടി ചേർക്കണമെന്ന് ആർ.ബി.ഐ. ഈയിടെ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.

രാജ്യസഭയിൽ

ഭിന്നലിംഗക്കാർക്ക് ആത്മവിശ്വാസം പകരുന്നതാണ് കഴിഞ്ഞദിവസം അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി തിരുച്ചിശിവ കൊണ്ടുവന്ന സ്വകാര്യബിൽ പാസായത്. 45 വർഷത്തിനു ശേഷമാണ് ഒരു സ്വകാര്യബിൽ രാജ്യസഭയിൽ പാസാകുന്നത് എന്ന സവിശേഷതയുമുണ്ട്. 1970 ലാണ് ഇതിനു മുൻപ് ഒരു സ്വകാര്യബിൽ രാജ്യസഭയിൽ പാസായത്.

മനുഷ്യൻ എന്നാൽ സ്ത്രീയും പുരുഷനും മാത്രമല്ലെന്നും അതിന്റെ മധ്യത്തിൽ ജനിച്ചുവീഴുന്നവരുണ്ടെന്നും ജനിതകവൈകല്യങ്ങൾ ആരുടെയും കുറ്റമല്ല എന്നുമുള്ള ഉയർന്ന ബോധത്തിലേയ്ക്ക് നാം വളരേണ്ടിയിരിക്കുന്നു. ചാന്ത്‌പൊട്ട്, ഒൻപത് എന്നൊക്കെ പറഞ്ഞ് നാം മാറ്റിനിർത്തുന്ന ഇവർക്കും തുല്യഅവകാശങ്ങളുണ്ടെന്ന് മറക്കാതിരിക്കാം. രാജ്യസഭയിൽ പാസാക്കിയ ബില്ലും, സുപ്രീം കോടതി വിധിയും, ആർ.ബി.ഐ. ഉത്തരവുമെല്ലാം ഭിന്നലിംഗക്കാരുടെ വികാരങ്ങളെ രാജ്യം പരിഗണിക്കുന്നുണ്ട് എന്നതിന്റെ സൂചനയാണ്.

കുറിപ്പ്: - ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന പേരുകൾ സാങ്കൽപികമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP