Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലിനമാകുന്ന സൈബർ ഇടങ്ങൾ; ഡോ. സിന്ധു ജോയ് എഴുതുന്നു

മലിനമാകുന്ന സൈബർ ഇടങ്ങൾ; ഡോ. സിന്ധു ജോയ് എഴുതുന്നു

മ്മുടെ നവമാദ്ധ്യമങ്ങൾ സ്ത്രീവിരുദ്ധതയുടെയും അശ്ലീലതയുടെയും വിവാദങ്ങളുടെയും അനാവശ്യതർക്കങ്ങളുടെയുമൊക്കെ വേദികളായി മാറുകയാണോ? അതേ എന്നാണ് വർത്തമാനകാല സൈബർലോകം നമുക്ക് മുന്നിൽ സാക്ഷ്യപ്പെടുത്തുന്നത്. ലോകമാകെ നവമാദ്ധ്യമങ്ങളെ ക്രിയാത്മകമാക ചർച്ചകൾക്കും, മുന്നേറ്റങ്ങൾക്കും ഉപയോഗിക്കുമ്പോൾ സാംസ്‌കാരിക കേരളത്തിലെ സൈബർമേഖല 'സംസ്‌കാരശൂന്യരുടെ' താവളമായി അധഃപതിക്കുന്നു. മനസ്സിൽ തോന്നുതെന്തും മറയില്ലാതെ എഴുതിപിടിപ്പിക്കുവാൻ ഇവിടം ഉപയോഗിക്കുന്നു. നോക്കിലും വാക്കിലും ലൈംഗികചുവയുള്ള പോസ്റ്റുകൾ വ്യാപകമായി കണ്ടുവരുന്നു. ചില ആളുകൾ തങ്ങളുടെ കാമപൂർത്തികരണത്തിനായി ഇവിടെ അഭയം തേടുകയാണോ എന്നൊരു സംശയം!

എഴുത്തുകാരനും സംസ്‌കാരികപ്രവർത്തകനുമായ ഒരു വ്യക്തി കഴിഞ്ഞ ദിവസമിട്ട ഒരു ഫേസ്‌ബുക്ക് പോസ്റ്റിന്റെ ഞെട്ടലിൽ നിന്നും വിമുക്തിനേടുന്നതിനു മുമ്പാണ് ഇതെഴുതുന്നത്. ഒരു സ്ത്രീ ഒരു പ്രത്യേക വേഷം ധരിച്ചതുകണ്ടപ്പോൾ അയാൾക്കുണ്ടായി വികാരത്തെപ്പറ്റി ആഭാസകരമായ രീതിയിലായിരുന്നു അത്. ഏതൊരു വസ്ത്രം ധരിക്കണമെന്നത് ഒരു വ്യക്തിയുടെട സ്വാതന്ത്ര്യമാണെന്നിരിക്കെ സ്ത്രീകളുടെ വസ്ത്രധാരണത്തെ ഉദ്ധരിച്ച് കഴുത കാമം തീർക്കുന്നതുപോലെ നവമാദ്ധ്യമങ്ങളിലൂടെ കരഞ്ഞുതീർക്കുമ്പോൾ എന്ത് സുഖമാണ് ഇത്തരക്കാർക്ക് ലഭിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. നിരവധി ആളുകൾ സൈബർ ഇടങ്ങളെ ദുർഗന്ധപൂരിതമാക്കുന്നുണ്ട്. തങ്ങൾക്ക് ഇഷ്ടമില്ലാത്ത പോസ്റ്റുകൾ ചെറുത്തു തോൽപ്പിക്കാൻ എന്തു ആഭാസത്തരവും എഴുതിപിടിപ്പിക്കുവാൻ ഇത്തരക്കാർക്ക് മടിയുമില്ല. സ്ത്രീകളും രാഷ്ട്രീയനേതാക്കന്മാരും സിനിമാതാരങ്ങളുമൊക്കെ ഇവരുടെ അവഹേളനങ്ങൾക്ക് നിരന്തരം ഇരയാകുന്നുണ്ട്. പ്രതികരണശേഷിയുള്ള സമൂഹമാണ് നമ്മുടേത്. നല്ലത്! പക്ഷേ ഈ പ്രതികരണങ്ങൾ വഴിവിട്ടുപോകരുതെന്നു മാത്രം.

ഈ അടുത്തദിവസം കേരളത്തിലെ ഒരു പ്രമുഖ വനിതാനേതാവ് അവരുടെയൊരു അഭിപ്രായം ഫേസ് ബുക്ക് പോസ്റ്റായി ഇട്ടപ്പോൾ താഴെവന്ന നിരവധി അറപ്പുളവാക്കുന്ന കമന്റുകൾ കാണുവാൻ ഇടയായി. അശ്ലീലചുവയുള്ള കമന്റുകളായിരുന്നു അവയിലധികം. അവരുടെ ആ പോസ്റ്റിനോട് വ്യക്തിപരമായി ആഭിമുഖ്യമില്ലെങ്കിലും പോസ്റ്റിനുതാഴെ എഴുതിപിടിപ്പിച്ച നീതികരിക്കാനാകാത്ത കമന്റുകൾക്കെതിരെ പ്രതികരിക്കണമെന്ന് അന്നേ തോന്നിയിരുന്നു. നമ്മുടെ സൈബർ ഇടങ്ങൾ നിയന്ത്രിക്കാൻ ആരുമില്ലേ? ഇവിടെ സ്ത്രീ വിരുദ്ധതയും അശ്ലീലതയും നിറഞ്ഞാടുമ്പോൾ ആരാണ് ഇതിന് തടയിടുക? ആർക്കും എന്തും വിളിച്ചുപറയുവാനും ആരെയും അധിക്ഷേപിക്കുവാനുള്ള വേദികളാണോ ഇത്?ആ സ്ത്രീനേതാവിന്റെ പോസ്റ്റിന്റെ താഴെ അഭിപ്രായം പറയാൻ അവരുടെ ഫോളോവേഴ്‌സിന് അവകാശമുണ്ട്. പക്ഷേ, അവയിൽ പലതും സഭ്യതയുടെ അതിർവരമ്പുകൾ കടക്കുന്നതായിരുന്നു. അവരുടെ ചാരിത്യശുദ്ധിയെ വരെ ചോദ്യം ചെയ്യുന്ന ആ മറുപടികൾ കണ്ടപ്പോൾ എന്റെ മനസ്സിലുയർന്ന ചോദ്യങ്ങൾ ഇതായിരുന്നു. നമ്മുടെ സൈബർ ഇടങ്ങൾ നിയന്ത്രിക്കാൻ ആരുമില്ലേ? ഇവിടെ സ്ത്രീ വിരുദ്ധതയും അശ്ലീലതയും നിറഞ്ഞാടുമ്പോൾ ആരാണ് ഇതിന് തടയിടുക? ആർക്കും എന്തും വിളിച്ചുപറയുവാനും ആരെയും അധിക്ഷേപിക്കുവാനുള്ള വേദികളാണോ ഇത്? നവമാദ്ധ്യമങ്ങൾ ശക്തമായി പ്രതികരിക്കുന്ന സ്ത്രീകൾക്ക് ഇത്തരത്തിലുള്ള നിരവധി അനുഭവങ്ങൾ ഉണ്ട്.

ഈ രംഗത്ത് ഏറെ കടന്നാക്രമണങ്ങൾക്ക് വിധേയരാകുന്ന മറ്റൊരു കൂട്ടരാണ് രാഷ്ട്രീയനേതാക്കന്മാരും സിനിമാതാരങ്ങളും. പൊതുപ്രവർത്തകരെ സംബന്ധിച്ച് ക്രിയാത്മകമായ ചർച്ച ഉയർന്നുവരേണ്ടത് അനിവാര്യം തന്നെയാണ്. അവർ സാമൂഹ്യപ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുവാനും തിരുത്തൽ ശക്തികളായി നിലകൊള്ളുവാനുള്ള അവകാശം പൊതുജനത്തിനുണ്ട്. എന്നാൽ അത്തരം അവകാശങ്ങൾ പലപ്പോഴും ദുരുപയോഗം ചെയ്യുന്നതായി കാണാം. അതുപോലെ തന്നെ കേരളത്തിലെ പ്രശസ്തരായ പല സിനിമാതാര ങ്ങളെയുംപ്പറ്റിയും നിരവധി ഗോസിപ്പുകൾ ഇവിടെ കാണാം.വ്യക്തിഹത്യ നടത്താനും നുണക്കഥകൾ പ്രചരിപ്പിക്കാനുമൊക്കെ നവമാദ്ധ്യമങ്ങളെ ചില ആളുകൾ ബോധപൂർവ്വം ഉപയോഗിക്കുന്നുവെന്നത് വസ്തുതയാണ്. തനിക്കിഷ്ടമില്ലാത്ത ആളെ വ്യക്തിഹത്യ നടത്താൻ ഒരാൾ തന്നെ നിരവധി വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ചതായി ഈയിടെ കണ്ടെത്തിയിരുന്നു. പലപ്പോഴും ഇങ്ങനെ ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെ ഇടപെടുന്ന പ്രൊഫൈലുകൾ 'പിതൃശൂന്യമായ'തുമാണ്. ശരിയായ പേരോ പ്രൊഫൈൽ ചിത്രമോ ഇല്ലാതെ നിരവധി വ്യാജന്മാരാണ് ഇവിടെ വിലസുന്നത്.വ്യക്തിഹത്യ നടത്താനും നുണക്കഥകൾ പ്രചരിപ്പിക്കാനുമൊക്കെ നവമാദ്ധ്യമങ്ങളെ ചില ആളുകൾ ബോധപൂർവ്വം ഉപയോഗിക്കുന്നുവെന്നത് വസ്തുതയാണ്. തനിക്കിഷ്ടമില്ലാത്ത ആളെ വ്യക്തിഹത്യ നടത്താൻ ഒരാൾ തന്നെ നിരവധി വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ചതായി ഈയിടെ കണ്ടെത്തിയിരുന്നു. പലപ്പോഴും ഇങ്ങനെ ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെ ഇടപെടുന്ന പ്രൊഫൈലുകൾ 'പിതൃശൂന്യമായ'തുമാണ്. ശരിയായ പേരോ പ്രൊഫൈൽ ചിത്രമോ ഇല്ലാതെ നിരവധി വ്യാജന്മാരാണ് ഇവിടെ വിലസുന്നത്. തങ്ങളുടെ അഭിപ്രായങ്ങൾക്ക് സ്വീകാര്യത ലഭിക്കുവാനും അഭിപ്രായരൂപീകരണം നടത്താനും വ്യക്തികളെ താറടിക്കാനുമൊക്കെ കെൽപ്പുള്ള ''സൈബർ മാഫിയ സംഘങ്ങൾ'' തന്നെ നമ്മുടെ നവമാദ്ധ്യമങ്ങളിലുണ്ട്.

വാസ്തവത്തിൽ ഈ മേഖലയിൽ ഒരു ശുചീകരണ പ്രവർത്തനം അനിവാര്യമല്ലേ? വളരെ നന്നായി കൈകാര്യം ചെയ്യാവുന്ന നവമാദ്ധ്യമങ്ങളെ വൈകൃതങ്ങളു ടെ കൂത്തരങ്ങാക്കി മാറ്റുന്നതെന്തിന്? സർഗ്ഗാത്മകമായ ചർച്ചകൾക്കും ക്രിയാത്മക ങ്ങളായ മുന്നേറ്റങ്ങൾക്കും വേദിയാകേണ്ട ഈ മേഖലയുടെ അധഃപതനം കണ്ടില്ലെന്ന് നടിക്കാനാകുമോ? സ്ത്രീത്വം, ബാല്യം, എന്നിവയെല്ലാം അപമാനിക്കപ്പെടുമ്പോൾ വ്യക്തികൾ ക്രൂരമായി പരിഹസിക്കപ്പെടുമ്പോൾ ആരും പ്രതികരിക്കാനി ല്ലെന്നും നിയമത്തിന്റെ മുന്നിൽ സുരക്ഷിതരാണ് എന്നുമാണ് പലരും ധരിച്ചുവച്ചിരിക്കുന്നത്. എന്നാൽ ഇത് തെറ്റിദ്ധാരണ മാത്രമാണ്. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന നിയമങ്ങൾ മാത്രമല്ല ഫേസ്‌ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ നവമാദ്ധ്യമങ്ങൾക്കും ചില നിയമങ്ങളുണ്ട്. അത്തരം നിയമങ്ങൾ കഠിനവുമാണ്, അതനുസരിച്ച് അശ്ലീലമായ ചിത്രങ്ങളും കമന്റുകളുമൊക്കെ ഇടുന്നത് പോലും ശിക്ഷാർഹമാണ്.

ഐ.റ്റി.ആക്ട് 66 (എ) സുപ്രീം കോടതി റദ്ദാക്കിയത് ചിലർ ആഘോഷമാക്കുകയാണ്. ഇതിപ്പോൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട് എന്നു മാത്രമല്ല തങ്ങൾ നിയമത്തിന്റെ മുന്നിൽ സുരക്ഷിതരാണ് എന്ന ചിന്ത പലർക്കും ഉണ്ടാക്കികൊടുത്തിട്ടുമുണ്ട്. എന്നാൽ നമ്മുടെ ഭരണഘടനയിൽ തന്നെ ഇത്തരം ''സൈബർ ക്രിമിനലുകളെ'' ശിക്ഷിക്കാൻ നിരവധി നിയമവ്യവസ്ഥകൾ ഉണ്ട് എന്ന് മറന്നുകൊണ്ടാണ് ചിലരുടെ തീക്കളി. ഐ റ്റി ആക്ട് 66 (എ) റദ്ദാക്കിയപ്പോൾ സന്തോഷിച്ച നമ്മൾതന്നെ ''ബദൽ നിയമങ്ങൾ'' കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. സൈബർ ഇടങ്ങളിൽ വ്യക്തിഹത്യയും മറ്റും നടത്തുന്നവരെ കർശനമായി നേരിടാൻ നിയമനിർമ്മാണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞത് ഈ ആവശ്യം പലമേഖലകളിൽ നിന്നും ഉയർന്നതുകൊണ്ടാണ്. തീർച്ചയായും അത്തരം നിയമങ്ങൾ നമ്മുടെ സമൂഹത്തിൽ അനിവാര്യമായിരിക്കുന്നു. അല്ലാത്തപക്ഷം ഈ ''സൈബർ ക്രിമിനലുകൾ'' ഇവിടെ അഴിഞ്ഞാട്ടം തുടർന്നു കൊണ്ടേയിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP