Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആടറിയുമോ അങ്ങാടി വാണിഭം; സിപിഐ(എം)നെക്കുറിച്ച് ഒരു ചുക്കുമറിയില്ലെന്ന് മാദ്ധ്യമങ്ങൾ വീണ്ടും തെളിയിച്ചു; വി എസ് ഒറ്റപ്പെട്ടതിന്റെ യഥാർഥ കാരണം മാദ്ധ്യമങ്ങൾ മൂടിവെക്കുന്നത് എന്തിനാണ്? ആലപ്പുഴ സമ്മേളനത്തെകുറിച്ച് വീണ്ടുമൊരു മാദ്ധ്യമ വിചാരം

ആടറിയുമോ അങ്ങാടി വാണിഭം; സിപിഐ(എം)നെക്കുറിച്ച് ഒരു ചുക്കുമറിയില്ലെന്ന് മാദ്ധ്യമങ്ങൾ വീണ്ടും തെളിയിച്ചു; വി എസ് ഒറ്റപ്പെട്ടതിന്റെ യഥാർഥ കാരണം മാദ്ധ്യമങ്ങൾ മൂടിവെക്കുന്നത് എന്തിനാണ്? ആലപ്പുഴ സമ്മേളനത്തെകുറിച്ച് വീണ്ടുമൊരു മാദ്ധ്യമ വിചാരം

കെ വി നിരഞ്ജൻ

താണ്ട് ഇരുപത് വർഷം മുമ്പ് കോഴിക്കോട് ഗവൺമെന്റ് ആർട്‌സ് ആൻഡ് സയൻസ് കോളജിൽ, എസ്.എഫ്.ഐയുടെ ജില്ലാ സമ്മേളനം നടക്കുന്ന കാലം. അന്നത്തെ വായിക്കയും ചിന്തിക്കയും ചെയ്യുന്ന ഏതൊരു ശരാശരി ചെറുപ്പക്കാരനെയും പോലെ ഈ ലേഖകനും എസ്എഫ്‌ഐയിൽ എത്തിപ്പെട്ട് ഒരു സമ്മേളന പ്രതിനിധിയായി. ദൃശ്യമാദ്ധ്യമങ്ങളോ മൊബൈൽഫോണോ ഇല്ലാതിരുന്ന അക്കാലത്ത്, സമ്മേളനം തുടങ്ങിക്കഴിഞ്ഞ് അൽപ്പം കഴിഞ്ഞാണ് എസ്.എഫ്.ഐ നേതാവ് കെ.വി സുധീഷ് ക്രൂരമായി കൊല്ലപ്പെട്ട ഞെട്ടിപ്പിക്കുന്ന വിവരം അറിഞ്ഞത്. ഉടൻ തന്നെ സമ്മേളനം നിർത്തിവച്ച് എല്ലാവരും സുധീഷിന്റെ പോസ്റ്റുമോർട്ടം നടക്കുന്ന, കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് ഓടിയത്തെി. രക്ഷിതാക്കളുടെ മുന്നിൽവച്ച് വെട്ടിനുറുക്കപ്പെട്ട ആ യൗവനത്തെ അവസാനമായൊന്ന് കാണാൻ. പിറ്റേന്ന് മലയാള മനോരമ പത്രം കണ്ടപ്പോഴാണ് ശരിക്കും അന്തം വിട്ടുപോയത്. എസ്.എഫ്.ഐയുടെ കോഴിക്കോട് ജില്ലാസമ്മേളനത്തിൽ നേതൃത്വത്തിനെരെ രൂക്ഷ വിമർശനം ഉയർന്നത്രേ! റിപ്പോർട്ടുപോലും വായിക്കാതെ സമ്മേളനം നിർത്തിവച്ചാൽ പിന്നെങ്ങനെയാണ് വിമർശനം ഉണ്ടാവുക. കൂട്ടത്തിലൊരുത്തൻ വെട്ടി നുറുക്കപ്പെട്ട സമയത്ത് സഖാക്കൾ അവിടേക്കും പോകും എന്ന സാമാന്യയുക്തിപോലും ഇല്ലാതെയുള്ള തട്ടിവിടൽ.

തുടർന്നങ്ങോട്ട് കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി സിപിഐ എമ്മുമായി ബന്ധപ്പെട്ട് വാർത്താമാദ്ധ്യമങ്ങളിൽ വരുന്ന ബ്‌ളണ്ടറുകൾ കാണുമ്പോൾ ഈ ലേഖകൻ മേൽപ്പറഞ്ഞ സംഭവമാണ് ഓർക്കാറ്. മറ്റ് എന്ത് കുഴപ്പങ്ങൾ ഉണ്ടെങ്കിലും ആ പാർട്ടിയുടെ ഒരു സംഘടനാ സ്വഭാവം വച്ചുനോക്കുമ്പോൾ, സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ട് സമ്മേളനം തലനാരിഴകീറി പരിശോധിക്കും; നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനവും ഉണ്ടാവും.

ഇത് ഒരു ഫോർമാറ്റാക്കിവച്ചാൽ തന്നെ വാരികകളിൽ വരുന്ന വാരഫലം പോലെ എപ്പോഴും എവിടെയും ഉപയോഗിക്കാം! പിന്നെ കേരളത്തിലെ മാദ്ധ്യമങ്ങൾക്ക് യാതൊരു ഉളുപ്പുമില്ലാത്തതിനാൽ പേടിക്കേണ്ട കാര്യമില്ല. എത്ര വഷളത്തവും അബദ്ധവും അടിച്ചുവന്നാലും അവർ തെറ്റ് സമ്മതിക്കില്ല. ആലപ്പുഴയിൽ കഴിഞ്ഞ സിപിഐ(എം) സമ്മേളനവും ഇതിന് അടിവരയിടുന്നു. വി എസ് ബദൽപ്രമേയം കൊണ്ടുവന്നു എന്ന മനോരമയുടെ വാർത്ത എങ്ങനെ ശരിയായെന്ന് ഇപ്പോൾ എല്ലാവർക്കും അറിയാമല്ലോ. ആരാണ് അത് ചോർത്തിക്കൊടുത്തതെന്നും. ആ ഒരു സംഭവം മാറ്റി നിർത്തിയാൽ ആടറിയുമോ അങ്ങാടി വാണിഭം എന്ന രീതിയിലായിരുന്നു വാർത്തകളുടെ കിടപ്പ്. ഏഷ്യാനെറ്റിലെ പ്രശാന്ത് രംഘുവംശം ഒഴികെയുള്ള ഒരു മാദ്ധ്യമപ്രവർത്തകന്റെ പ്രവചനവും ഫലിച്ചില്ല. ചർച്ചകൾ എന്നു പറഞ്ഞ് നട്ടാൽ മുളക്കാത്ത നുണകളും അവർ പ്രചരിപ്പിച്ചു. പഴയ ഇംഗ്‌ളീഷ് പത്രങ്ങളെപ്പോലെ പ്രൊഫഷണലായി ചിന്തിക്കുന്ന പത്രാധിപന്മാർ ഉണ്ടായിരുന്നെങ്കിൽ തിന്നും മുടിച്ചും കുടിച്ചും തങ്ങളുടെ പണം വേസ്റ്റാക്കിയ ഈ മാദ്ധ്യമ ശിങ്കങ്ങൾക്ക് ഷോകോസ് നോട്ടീസാണ് കിട്ടുക.

റിപ്പോർട്ടിങ്ങിലെ കള്ളക്കളികൾ

സ്തുപരമായ തെറ്റുകളുടെ അയ്യരുകളിയാണ് എല്ലാം സിപിഐ(എം) സമ്മേളനങ്ങളിലും മാദ്ധ്യമങ്ങളിലുടെ കാണാറ്. കൺട്രോൾ കമ്മിഷൻ അംഗത്തെ അവർ പി.ബി അംഗമാക്കും. പ്രത്യേക ക്ഷണിതാവിനെ അതല്ലാതാക്കും. ഇവർ വായിട്ടലയ്ക്കുന്ന, കൊട്ടക്കണക്കനുസരിച്ച് പ്രതിനിധികൾ ഉണ്ടായിരുന്നെങ്കിൽ സിപിഐ(എം) സമ്മേളനത്തിന് കസേരകൾ കൂറെക്കുടി പുറമെനിന്ന് കൊണ്ടുവരേണ്ടി വന്നേനെ. ശാസന, പരസ്യ ശാസന, താക്കീത് തുടങ്ങിയ സംഘടനാപരമായ അച്ചടക്ക നടപടികളെക്കുറിച്ച് റിപ്പോർട്ടർമാർക്ക് വലിയ ധാരണയൊന്നുമില്ല. ഇടക്കിടെ അതങ്ങോട്ടും ഇങ്ങോട്ടം മാറിപ്പോവും. അതൊക്കെ മാനുഷികമായ തെറ്റുകൾ. പക്ഷേ ഇവരൊക്കെ സിപിഐ(എം) വിശാരദന്മാരാണെന്ന് പറഞ്ഞ് ഞെളിഞ്ഞ് നടക്കുന്നതാണ് പ്രശ്‌നം. (ഒരിക്കൽ സിപിഎമ്മിന്റെ ജില്ലാ പ്രസിഡന്റ് ആരാണെന്ന് ഒരു മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ചോദിച്ചത് ഓർക്കുന്നു!) ഒരു കാര്യം റിപ്പോർട്ട് ചെയ്യാൻ പോവുമ്പോൾ അതിന്റെ അടിസ്ഥാന ഘടനയൊന്ന് പഠിക്കാൻ ശ്രമിക്കേണ്ടെ. നിസ്സാര ഗൃഹപാഠങ്ങൾക്കുപോലും കേരളത്തിലെ മാദ്ധ്യമ പ്രവർത്തകർ തയ്യാറല്ല എന്നതിന്റെ തെളിവല്ലേ ഇത്. ഇങ്ങനെയല്ലേ എല്ലാ കാര്യവും ഇവർ റിപ്പോർട്ടുചെയ്യുക.

അതുപോട്ടെ, ഒരു വിഭാഗത്തിന്റെ കൈയിൽ നിന്ന് കിട്ടുന്ന പൊട്ടും പൊടിയും ക്രോസ് ചെക്ക് ചെയ്യാതെ തട്ടിവിടുകയാണോ മികച്ച മാദ്ധ്യമ പ്രവർത്തനം. ഒരു ഘട്ടത്തിൽ സമ്മേളനം നിർത്തിവച്ചേക്കും എന്ന് എല്ലാ ചാനലുകളും കൊടുത്ത ഫ്‌ളാഷ് ന്യൂസ് ഇവർക്ക് എവിടെ നിന്നാണ് കിട്ടയത്. പ്രകാശ് കാരാട്ട് എത്തിയില്ലെങ്കിൽ പോലും സമ്മേളനം മുറപോലെ നടക്കുമെന്ന് ആ പാർട്ടിയുടെ ശത്രുക്കൾക്കുപോലും അറിയാമെന്നിരിക്കേ ഗൂഢലക്ഷ്യം വച്ചുകൊണ്ടുതന്നെയാണ് ഈ റിപ്പോർട്ട് എന്ന് ഉറപ്പാണ്. ഇത് കഴിഞ്ഞ കുറെക്കാലമായി കണ്ടുവരുന്ന പ്രവണതയാണ്. സിപിഐ എമ്മിലെ ഒരു വിഭാഗത്തെ തകർക്കാൻ മറ്റൊരു വിഭാഗവുമായി അറിഞ്ഞോ അറിയാതെയോ ഉള്ള മാദ്ധ്യമപ്രവർത്തകരുടെ കൈകോർക്കൽ.സിപിഐ(എം) സമ്മേളനം എന്നാൽ കേവലം സെക്രട്ടറിയെ തിരഞ്ഞെടുക്കലും, രണ്ടു വ്യക്തികൾ തമ്മിലുള്ള യുദ്ധവും മാത്രമാണെന്ന് വരുത്തിത്തീർക്കാൻ ഇവർ അക്ഷീണമായി പ്രവർത്തിക്കുന്നു. കുറ്റപറയരുതല്ലോ, ഒരു വിഭാഗം പാർട്ടിക്കാർ ആ രീതിയിയിൽ വാർത്ത ചോർത്തിക്കൊടുക്കുന്നുമുണ്ട്.സിപിഐ(എം) സമ്മേളനം എന്നാൽ കേവലം സെക്രട്ടറിയെ തിരഞ്ഞെടുക്കലും, രണ്ടു വ്യക്തികൾ തമ്മിലുള്ള യുദ്ധവും മാത്രമാണെന്ന് വരുത്തിത്തീർക്കാൻ ഇവർ അക്ഷീണമായി പ്രവർത്തിക്കുന്നു. കുറ്റം പറയരുതല്ലോ, ഒരു വിഭാഗം പാർട്ടിക്കാർ ആ രീതിയിൽ വാർത്ത ചോർത്തിക്കൊടുക്കുന്നുമുണ്ട്. 20 മിനിട്ട് നീളുന്ന ഒരു ചർച്ചയുടെ മൂന്നോ നാലോ മിനിട്ടാണ് ഒരു പ്രതിനിധി വിഭാഗീയതയെക്കുറിച്ച് പറയുന്നത്. പക്ഷേ അതുമാത്രമാണ് പിറ്റേന്ന് മത്തങ്ങ. ഇതോടെ സമ്മേളനം ചർച്ചചെയ്യുന്ന ജനകീയ വിഷയങ്ങൾ ഒന്നും പുറത്ത് എത്തുന്നില്ല.

നഴ്‌സിങ് മേഖലയിൽ, കരാർ തൊഴിലുള്ള ഐ.ടി അടക്കമുള്ള ഇടങ്ങളിൽ, തുണിക്കടകൾ പോലുള്ള അസംഘടിത മേഖലകളിൽ ഒക്കെ നടത്തേണ്ട ഇടപടലുകളെക്കുറിച്ച് ഈ സമ്മേളനം ഗൗരവമായി ചർച്ചചെയ്തു. പക്ഷേ അതൊരു വരി വാർത്തപോലുമായില്ല. മാസങ്ങളായി ശമ്പളം കിട്ടാതെ കേറ്ററിങ് പണിക്കൊക്കെപോയി കുടുംബംപുലർത്തേണ്ട ഗതികേടിലാണ് കേരളത്തിലെ ഒരു വിഭാഗം ദൃശ്യമാദ്ധ്യമ പ്രവർത്തകർ. കരാർ തൊഴിൽ പ്രശ്‌നം അയാളെക്കൂടി ബാധിക്കുന്ന മൂർത്തമായ രാഷ്ട്രീയ പ്രശ്‌നമാണ്. എന്നാൽ ഉച്ചഭക്ഷണത്തിന് കാശില്ലാത്തതിനാൽ ഒരു വത്തക്കവെള്ളത്തിലൊതുക്കി ചിറിതുടച്ച് അയാളും ഈ അരാഷ്ട്രീയ ചർച്ചക്ക് മൈക്കെടുക്കയാണ്. ഗതികേട് എന്നല്ലാതെ ഇതിനെ എന്താണ് പറയുക. ഇനി അതല്ല അവർ സത്യസന്ധമായി റിപ്പോർട്ട് ചെയ്താലും മാദ്ധ്യമ മുതലാളിമാർ അതുകൊടുക്കില്ല. അവരെ സംബന്ധിച്ച് സിപിഐ(എം) സമ്മേളനമെന്നാൽ വിഭാഗീയതുടെ ഉൽസവം മാത്രമാണ്.

ചാനൽ ചർച്ചയിലെ പരാക്രമങ്ങൾ  സിപിഐ(എം) സമ്മേളനം എന്നാൽ കേവലം സെക്രട്ടറിയെ തിരഞ്ഞെടുക്കലും, രണ്ടു വ്യക്തികൾ തമ്മിലുള്ള യുദ്ധവും മാത്രമാണെന്ന് വരുത്തിത്തീർക്കാൻ ഇവർ അക്ഷീണമായി പ്രവർത്തിക്കുന്നു. കുറ്റപറയരുതല്ലോ, ഒരു വിഭാഗം പാർട്ടിക്കാർ ആ രീതിയിയിൽ വാർത്ത ചോർത്തിക്കൊടുക്കുന്നുമുണ്ട്. രാളുടെ അസാന്നിധ്യത്തിൽ അയാൾ പറഞ്ഞിട്ടില്ലാത്തകാര്യം പറഞ്ഞുവെന്ന് ചർച്ചചെയ്ത് കുരങ്ങനെന്നും മൃഗമെന്നുമൊക്കെ പറഞ്ഞ് അപമാനിക്കുക. ലോകത്തിൽ മറ്റെവിടെയെങ്കിലും ഇതുപോലൊരു ചാനൽ ചർച്ച നടക്കുമോയെന്നകാര്യം സംശയമാണ്. മലയാള മാദ്ധ്യമ ചരിത്ത്രിൽതന്നെ അപമാനകരമായിരക്കും അഡ്വ. ജയശങ്കർ, സിപിഐ(എം) നേതാവ് എം.സ്വരാജിനെതിരെ നടത്തിയ പരാമർശങ്ങൾ. സ്വരാജിന്റെ കൈയിൽനിന്ന് നല്ല ചുട്ട മറുപടി കിട്ടിയിട്ടും ജയശങ്കറിന് വല്ല ജാള്യവുമുണ്ടോ എന്ന് നോക്കു. ഞാൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നാണ് ജയശങ്കർ പറയുന്നത്. ഈ തൊലിക്കട്ടിയും ക്രിമിനൽ ബുദ്ധിയും അപാരംതന്നെ. തമാശയ്ക്ക് നമ്മൾ പറഞ്ഞതുപോലും മറ്റൊരാൾക്ക് ഫീൽ ചെയ്തു എന്നറിഞ്ഞാൽ നമുക്കൊക്കെ എന്തൊരു വിഷമമാണ്.

ആങ്കറായ നികേഷ്‌കുമാറാവട്ടെ ഇത് പ്രോത്സാഹിപ്പിച്ച് ഇരിക്കയാണ്. സിപിഐ (എം) സമ്മേളനം ഒരു ചന്തയാണെന്നാണോ ഇവരുടെ ധാരണ. വി.എസിനെ വെട്ടി പട്ടിക്കിട്ടുകൊടുക്കണമെന്ന് കേന്ദ്രനേതാക്കൾ അടക്കമുള്ള ഒരു യോഗത്തിൽ പരസ്യമായി ആരെങ്കിലും പറയുമോ എന്ന സാമന്യ വിവേകം പോലും ഇവിടെ ഇല്ലാതെപോയി. പിറ്റേന്ന് അത് കുമ്പളങ്ങയാക്കിക്കൊണ്ട് കേരള കൗമുദിയും ചരിത്രം സൃഷ്ടിച്ചു. എന്നുവച്ച് സ്വരാജ് വി.എസിനെ വിമർശിച്ചിട്ടില്ല എന്നല്ല. ആരെയും മുഖം നോക്കാതെ വിമർശിക്കാമെന്നതാണെല്ലോ സിപിഐ(എം) സമ്മേളനങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത. എല്ലാം ശിഹാബ് തങ്ങൾക്കും സോണിയാഗാന്ധിക്കും നരേന്ദ്ര മോദിക്കുമൊക്കെ വിട്ടുകൊടുത്ത് കുറെ സ്തുതി പാടുന്ന രീതിയല്ല അത്. (കഴിഞ്ഞ സമ്മേളനത്തിൽ നിരന്തമായി അച്ചടക്കം ലംഘിക്കുന്നവർക്ക് കാപ്പിറ്റൽ പണിഷ്‌മെന്റ് വേണമെന്ന് സ്വരാജ് പറഞ്ഞതും മാദ്ധ്യമങ്ങൾ വളച്ചൊടിച്ച് വി.എസിനെ കഴുവിലേറ്റണമെന്ന് പറഞ്ഞതായി മാറ്റി. മാദ്ധ്യമ പ്രവർത്തകരെ പിതൃശൂന്യനെന്ന് വിളിച്ചു എന്നതുപോലെ).

ഇതേ ജയശങ്കർ മോഡലിലാണ് സിപിഐ(എം) വിരുദ്ധത ഒന്നുകൊണ്ട് മാത്രം ജീവിക്കുന്ന മറ്റ് ആസ്ഥാന ചർച്ചാതൊഴിലാളികളും. (ഇനി മുതൽ ചാനലുകാർ ചർച്ചാതൊഴിലാളികൾക്ക് ശമ്പളം കൊടുക്കില്ലെന്ന് പറഞ്ഞുകേട്ടിരുന്നു). പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ടവരും പ്രഖ്യാപിത സിപിഐ(എം) ശത്രുക്കളുമാണ് വളഞ്ഞിട്ട് പിടിക്കുന്നതുപോലുള്ള ആ ചർച്ചയിൽ പങ്കെടുക്കുന്നത്. ഇത് എന്ത് ജനാധിപത്യമര്യാദയാണ്. മൂന്ന് സിപിഐ(എം) വിരുദ്ധർ അപ്പുറത്തുണ്ടാവും. ഇപ്പുറത്ത് പേരിനൊരു മാധവൻ കുട്ടിയൊ, ഭാസുരചന്ദ്രബാബുവോ ഉണ്ടാവും. അവർക്കുതന്നെ ആങ്കർ ആവശ്യത്തിന് സമയം കൊടുക്കില്ല. (ഇതിൽ മാധവൻകുട്ടിയുടെ അരോചകമായ ചേഷ്ടകൾ കണ്ടാൽ ടെലിവിഷൻ തല്ലിപ്പൊട്ടിക്കാൻ തോന്നും).

ബി.ബി.സി അടക്കമുള്ള ലോക മാദ്ധ്യമങ്ങൾ പാലിക്കുന്ന ഒരു പ്രൊഫഷണൽ മാന്യതയുണ്ട്. ഒരു സ്വതന്ത്ര ചർച്ചയിൽ നിഷ്പക്ഷരെ ഉൾപ്പെടുത്തുകയെന്നത്. ഇവിടെ സേവ് സിപിഐ(എം) ഫോറം എന്ന പേരിൽ ലഘുലേഖയിറക്കി പാർട്ടിക്കുള്ളിൽ കുത്തിത്തിരിപ്പുണ്ടാക്കിയത് കൈയോടെ പിടിക്കപ്പെട്ട് പുറത്തായ അപ്പുക്കുട്ടൻ വള്ളിക്കുന്നാണ് നേരം വെളത്താൽ മുതൽ ചാനലുകളിൽ വായിട്ടിലക്കുന്ന ഒരു പ്രമുഖ സിപിഐ(എം) വിശാരദൻ (ഇയാളുടെ പീഡനം സഹിക്കവയ്യാതിരുന്ന ദേശാഭിമാനിയിലെ സഹപ്രവർത്തകൾ ഇയാൾ പുറത്തായതോടെ പായസ വിതരണം നടത്തിയെന്ന് കേട്ടിട്ടുണ്ട്. അങ്ങേരാണിപ്പോൾ മനുഷ്യത്വത്തിന്റെയും ജനാധിപത്യത്തിന്റെയും അപ്പോസ്തലൻ). ഉമേഷ്ബാബുവും, കെ.എസ് ഹരിഹരനുമൊക്കെ ഇന്ന് മറ്റുപാർട്ടികളിലാണെന്നതുപോലും ചാനലുകാർ ഓർക്കുന്നില്ല. ഒരു പഞ്ചായത്തിലെ അധികാരത്തർക്കത്തിന്റെ പേരിൽ ഉണ്ടായ പാർട്ടിയാണ് ആർ.എംപി. അധികാരത്തിനുവേണ്ടി മാത്രമുണ്ടായ അവർ ഇന്ന് വിപ്ലവം പ്രസംഗിക്കുന്നത് കാണുമ്പോൾ ചിരിവരും.

വടകരയിലെ വോട്ടുകൾ മൊത്തമായി മുല്ലപ്പള്ളി രാമചന്ദ്രന് മറിച്ചുകൊടുത്ത്, 'വർഗ ശത്രുക്കളെ' ജയിപ്പിച്ച യഥാർഥ വിപ്ലവകാരികളാണിവർ. എം.എൻ പിയേഴസന്റെ സ്ഥിതിയും ഇതു തന്നെ. പാർട്ടിരഹസ്യങ്ങൾ നിരന്തരമായി ചോർത്തിക്കൊടുത്തതിന്റെ പേരിൽ പുറത്താക്കപ്പെട്ട കെ.എം ഷാജഹാനാണ് മറ്റൊരു വാചകമടി വീരൻ. വി എസ് നടത്തിയ സമരങ്ങളൊക്കെ ഷാജഹാന്റെ ബുദ്ധിയാണത്രേ. ഒരോ ഇസങ്ങളായി വിട്ടുവിട്ട് അവസാനം ഗൗരിയമ്മയുടെ ജെ.എസ്.എസിലത്തെി മൽസരിച്ച് തോറ്റ് ഒടുവിൽ അതിനെയും തള്ളിപ്പറഞ്ഞ് നടക്കുന്ന കെ.വേണുവാണ് മറ്റൊരു ഇനം. തന്റെ ജന്മം പാഴായിപ്പോയില്ലെന്ന് കെ.വേണു സ്വയം ഓർമ്മപ്പെടുത്തുന്നത് ഒരു പക്ഷേ ഇത്തരം ചർച്ചകളിലൂടെയാവാം. സിപിഐ(എം) ചങ്കെടുത്ത് കാണിച്ചാലും അവർ ചെമ്പരത്തിപ്പൂവാണെന്നേ പറയൂ. ഇത്തരക്കാരെ ചർച്ചക്ക് വിളിക്കാതിരിക്കുക എന്ന പ്രാഥമിക മര്യാദകാണിച്ചാലേ നമ്മുടെ ചാനൽ ചർച്ചകൾ സത്യസദ്ധവും ജനാധിപത്യപരവും ആവൂ.

എന്തുകൊണ്ട് വി എസ് ഒറ്റപ്പെട്ടു?

ങ്ങനെയൊക്കെയായിട്ടും എന്തുകൊണ്ട് വി എസ് ഈ രീതിയിൽ ഒറ്റപ്പെട്ടു എന്നതിന്റെ സത്യസന്ധമായ കാരണങ്ങൾ നിരത്താൻ മാദ്ധ്യമങ്ങൾക്ക് കഴിഞ്ഞോ. ഇത്രയും കാലം ഈ പാർട്ടിയിൽനിന്നിട്ടും ഒറ്റ സംസ്ഥാന കമ്മറിയംഗത്തിന്റെപോലും പിന്തുണയില്ലാതെ അദ്ദേഹം മാറിയതെങ്ങനെ. മുമ്പ് വി എസ് പക്ഷത്തുണ്ടായിരുന്ന മുഴുവൻ നേതാക്കളും എന്തുകൊണ്ട് അദ്ദേഹത്തെ കൈയാഴിഞ്ഞു?

നീലേശ്വരത്തെ പാവം പിടിച്ച കുറെ ഓട്ടോഡൈവ്രർമാരല്ലാതെ ഇത്തവണ 'കണ്ണേ കരളേ വി എസ്സേ' എന്നുവിളിച്ച് ആർത്തുനടക്കാൻ കേരളത്തിൽ ആളെ കിട്ടാഞ്ഞത് എന്തുകൊണ്ടാണ്? (എം.വി രാഘവന്റെ തുക്കാടാ പാർട്ടിയിൽ വിഭാഗീയതയുണ്ടാക്കി അതിനെ ഒരു മൂലക്കാക്കിയ ഒരു കഷ്ണം സി.എംപിയുടെ നേതാവ് സി.പി ജോൺ, ഒരു തെരുവിൽ വി.എസിനുവേണ്ടി മുദ്രാവാക്യം വിളിച്ച് നടക്കുന്നത് കണ്ടു! (ഈ വർഷത്തെ ഏറ്റവും നല്ല തമാശ) സംഘടനാപരമായി മാത്രമല്ല, അനുഭാവികളുടെ മനസ്സിൽനിന്നും വി എസ് പടിയിറങ്ങുകയാണെന്ന് വ്യക്തം. വി എസ് പങ്കെടുത്തില്ലെന്ന് കരുതി ആലപ്പുഴിൽ നടന്ന കൂറ്റൻ പ്രകടനത്തിനും വമ്പൻ പൊതുയോഗത്തിലും എന്തെങ്കിലും കുറവുണ്ടായോ. നേരത്തെ മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നത് വി എസ് ആണ് സിപിഐ എമ്മിന്റെ ആൾക്കുട്ടത്തെ സൃഷ്ടിക്കുന്നതെന്നായിരുന്നു. ആ ധാരണ തെറ്റാണെന്ന് തെളിഞ്ഞിട്ടും നമ്മുടെ മാദ്ധ്യമങ്ങൾ വാർത്തകൊടുക്കുന്നില്ല.

സത്യത്തിൽ സംഘടനാപരമായി വി എസ് നടത്തിയ കള്ളക്കളികൾ കൈയോടെ പിടിക്കപ്പെട്ടതാണ് അദ്ദേഹം ഒറ്റപ്പെടാൻ കാരണമെന്ന് ഒറ്റ മാദ്ധ്യമവും എഴുതിയില്ല. തന്റെ വ്യക്തിപരമായ ഇമേജാണ് വി.എസിന് എക്കാലവും വലുത്. ഇതുമനസ്സിലാക്കാതെ പിണറായി വിജയനെ വലിയ മാഫിയയായും, വി.എസിനെ പാർട്ടിയെ രക്ഷിക്കുന്ന വ്യക്തിയുമായി ചിത്രീകരിച്ച് നടന്ന ഭൂതകാലം ഈ ലേഖകനും ഉണ്ടായിരുന്നെന്ന് തുറന്ന് സമ്മതിക്കട്ടെ. കടുത്ത വ്യക്തി വൈരാഗ്യമാണ് വി.എസിന് ഉള്ളതെന്ന് മനസ്സിലാക്കിയതോടെയാണ് അദ്ദേഹത്തിന്റെ അടുത്ത അനുയായികൾപോലും കളം മാറ്റിയത്. ഈ സത്യം ഒരിക്കലെങ്കിലും എഷ്യാനെറ്റും, മനോരമയുമൊക്കെ ചർച്ചചെയ്‌തോ.

വി എസ് ക്യാമ്പിൽനിന്ന് കിട്ടുന്ന വാർത്തകൾ അതേപടി കൊടുത്ത് പിണറായി വിജയനെ വ്യക്തിഹത്യ നടത്തിയതിന് ഒരു ചെറിയ സോറിപോലും നികേഷ് കുമാറും, വിനുവും, വേണുവും, പി.കെ പ്രകാശുമൊന്നും വായനക്കാരോട് പറഞ്ഞിട്ടില്ല. അരിയും തിന്ന് ആശാരിച്ചിയെയും കടിച്ച് പിന്നെയും ആ ജന്തു മുന്നോട്ട് എന്നരീതയിൽ, പേനചുഴറ്റിയും, കൈയും കാലുമിട്ട് കലാശം നടത്തിയും അവർ സിപിഐ(എം) വിരുദ്ധ സർക്കസിന് മാറ്റുകൂട്ടുന്നു. തങ്ങൾക്ക് പറ്റിപ്പോവുന്ന വാർത്താ സംബന്ധമായ തെറ്റുകൾ ഒരിക്കലം ഞങ്ങൾ തിരുത്തില്ല എന്നത് കേരളത്തിലെ മാദ്ധ്യമങ്ങൾക്ക് ഭൂഷണമാണോ? ലക്ഷക്കണക്കിന് ആളുകൾക്ക് നേരിട്ട് ബോധ്യപ്പെട്ട ഒരു സംഭവംപോലും വളച്ചൊടിച്ച് റിപ്പോർട്ട്‌ചെയ്യുമ്പോൾ, നമ്മൾ കൊട്ടിഘോഷിക്കുന്ന പത്രപ്രവർത്തനത്തിലെ പ്രൊഫഷണലിസം എവിടെയാണ്. മാദ്ധ്യമങ്ങളുടെ വിശ്വാസ്യതയെയും ഇത് വല്ലാതെ ബാധിക്കും. ഇങ്ങനെയല്ലേ, എല്ലാ കാര്യങ്ങളും ഇവർ റിപ്പോർട്ട്‌ചെയ്യുകയെന്ന് സാധാരണക്കാർ ധരിച്ചാൽ കാടുകയറുക ജനാധിപത്യത്തിന്റെ നാലാം തൂണിലാണ്.

വാൽക്കഷ്ണം: പിണറായി വിജയനെ മാദ്ധ്യമങ്ങൾ വ്യക്തിഹത്യചെയ്തതിനെക്കുറിച്ച് എഴുതിയ കഴിഞ്ഞ ലക്കത്തിൽ ഗഗൻ പീറ്റർ എന്നയാൾ കമന്റ് ചെയ്തതുനോക്കുക. പാർട്ടി പ്രഖ്യാപിച്ച ഹർത്താലിന് തലേന്ന് കുടംബസമേതം സിങ്കപ്പൂരിലേക്ക് യാത്രചെയ്ത ആളാണത്രേ പിണറായി വിജയൻ. പച്ചക്കള്ളം എങ്ങനെ നിർലജ്ജം പ്രചരിപ്പിക്കാമെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണിത്. വ്യക്തിഹത്യക്ക് എതിരായ ലേഖനത്തിന്റെ അടിയിലും വ്യക്തിഹത്യ! കൈരളി ടി.വിയുടെ മൂലധന ഫണ്ട് ഉയർത്താനുള്ള പിരിവിനായി മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ഗൾഫ് രാജ്യങ്ങിൽ അടക്കമുള്ള സന്ദർശനത്തിന്റെ ഭാഗമായാണ് പിണറായി സിങ്കപ്പൂരിൽപോയത്. കുടുംബം അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നില്ല. ഇക്കാര്യം പിന്നീട് പിണറായി തന്നെ വിശദീകരിച്ചിട്ടുണ്ട്. വിനോദയാത്രക്കെന്നല്ല, അടുത്ത കുടംബങ്ങളിലെ വിവാഹച്ചടങ്ങുകൾക്കുപോലും പിണറായിയെ കിട്ടാറില്ലെന്നാണ് ഭാര്യ കമലയുടെ പരാതി (ഒരു ഓണക്കാലത്ത് കൈരളി ടിവി സംപ്രേഷണം ചെയ്ത പിണറായിയുടെ കുടുംബവുമായുള്ള അഭിമുഖം നോക്കുക. നടി നവ്യാനായരായിരുന്നു ആങ്കർ) പാർട്ടിപത്രത്തിന്റെ കണ്ണായ സ്ഥലം ചുളവിലക്കുവിറ്റു എന്ന വ്യാജ ആരോപണവും ഗഗൻ പിണറായിക്കെതിരെ തുടർന്ന് ഉന്നയിക്കുന്നു. പിണറായിക്കെതിരെയല്ല, ഇ.പി ജയരാജനെതിരെയാണ് ഈ ആരോപണം വന്നതെന്ന അടിസ്ഥാന വിവരം പോലും സോഷ്യൽ മീഡിയകളിലെ കമന്റടിക്കാർക്കില്ല. മാർക്കറ്റ് വിലയേക്കാൾ കൂടിയ വിലക്കാണ് അത് വിറ്റതെന്ന് കണക്കുംകാര്യവും സഹിതം ഇ.പി ബോധ്യപ്പെടുത്തിയതോടെ പാർട്ടി ആ ആരോപണം തള്ളിക്കളഞ്ഞതാണ്. മുമ്പ് ചാനലുകളായിരുന്ന അപവാദ പ്രചാരണത്തിന് മുൻപന്തിയിലെങ്കിൽ ഇപ്പോഴത് സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞോ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP