1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
14
Friday

ജീവിച്ചിരുന്ന കാലത്തുചെയ്ത സേവനങ്ങളുടെ പേരില്ലാതെ, ഐതീഹ്യങ്ങളുടെയും അത്ഭുതരോഗശാന്തിയുടെയും കഥകൾ പറഞ്ഞ് വിശുദ്ധരെ സൃഷ്ടിച്ച് നിങ്ങൾ ആരെയാണ് കബളിപ്പിക്കുന്നത്? കത്തോലിക്കാ സഭയോട് ചില ചോദ്യങ്ങൾ

December 01, 2014 | 11:18 AM IST | Permalinkജീവിച്ചിരുന്ന കാലത്തുചെയ്ത സേവനങ്ങളുടെ പേരില്ലാതെ, ഐതീഹ്യങ്ങളുടെയും അത്ഭുതരോഗശാന്തിയുടെയും കഥകൾ പറഞ്ഞ് വിശുദ്ധരെ സൃഷ്ടിച്ച് നിങ്ങൾ ആരെയാണ് കബളിപ്പിക്കുന്നത്? കത്തോലിക്കാ സഭയോട് ചില ചോദ്യങ്ങൾ

എം മാധവദാസ്

രാണ് വിശുദ്ധർ. ജീവിച്ചിരുന്ന കാലത്തുചെയ്ത സേവനങ്ങളുടെ പേരില്ലാതെ, ഐതീഹ്യങ്ങളുടെയും അത്ഭുതരോഗശാന്തിയുടെയും കഥകൾ പറഞ്ഞ് വിശുദ്ധരെ സൃഷ്ടിച്ച് നിങ്ങൾ ആരെയാണ് കബളിപ്പിക്കുന്നത്? പ്രശസ്ത അമേരിക്കൻ എഴുത്തുകാരിയും സാമൂഹികമനുഷ്യാവകാശ പ്രവർത്തകയുമായ എല്ലൻ ജോൺസൻ 'ഗാർഡിയൻ' പത്രത്തിൽ എഴുതിയ കുറിപ്പിലെ ചോദ്യങ്ങളാണിത്. ( സമാനമായ അഭിപ്രായം നമ്മുടെ വി.ടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റിലും കണ്ടു) 'പരിശുദ്ധപാപങ്ങളുടെ പേരിൽ' (പുരോഹിതരുടെ ലൈംഗിക അതിക്രമവും മറ്റും) അവർ മാർപ്പാപ്പയെയും മതം വളമിടുന്ന സാമ്രാജ്യത്വത്തിന്റെ പേരിൽ അവർ ഒബാമയെയും ഒരുപോലെ നിർത്തിപ്പൊരിക്കുന്നു. (അഭിപ്രായ സ്വാതന്ത്ര്യമുള്ള നാടായതുകൊണ്ട് അവിടെയൊക്കെ ലേഖനത്തിന് മറുപടി മറുലേഖനമാണ്. അല്ലാതെ ഫേസ്‌ബുക്ക് പോസ്റ്റിന്റെപേരിൽ പൊലീസ് പിടിക്കുന്നതുപോലുള്ള നമ്മുടെ നാട്ടിലെ ഉഡായിപ്പുകൾ ചെലവാവില്ല)

ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെയും, സിസ്റ്റർ എവുപ്രാസ്യ എലുവത്തിങ്കലിനെയും വിശുദ്ധരാക്കുക വഴി കേരളത്തിലുണ്ടായ ഭക്തി വ്യവസായത്തിന്റെ ഉള്ളുകള്ളികളും ഒരു മതേതര സമൂഹത്തിൽ ചർച്ചയാവേണ്ടതുണ്ട്. സഭക്ക് അവർ ഇഷ്ടപ്പെടുന്നവരെ വിശുദ്ധനാക്കാനും ആക്കാതിരിക്കാനം ന്യായമുണ്ട്. എന്നാൽ അതിന് മാനദണ്ഡമായി ദിവ്യാത്ഭുതകഥകളും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കുമ്പോൾ സഭ മാനവസംസ്‌കൃതിയോട് പുറം തിരഞ്ഞ് നിൽക്കയാണ്. മാത്രമല്ല ഒന്നാംലോകത്തെപോലല്ല, മൂന്നാലോകം. അവിടുത്തെ പ്രശ്‌നങ്ങൾ വ്യത്യസ്തമാണ്. ഇവിടെ ഇങ്ങനെയൊരു ആത്മീയ അടിമത്തം നിലനിൽക്കേണ്ടത് സഭയുടെ ആവശ്യംകൂടിയാണെന്ന് നിഷ്പക്ഷമായി വിലയിരുത്തിയാൽ കാണാം.

പുരോഹിതരില്ലാതെ പള്ളികൾ പൂട്ടുമ്പോൾ

ലോകവ്യാപകമായി പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും ഏണ്ണം കുറഞ്ഞുകുറഞ്ഞു വരികയാണെന്നതിൽ യാതൊരു തർക്കവുമില്ല. വത്തിക്കാന്റെ ഔദ്യോഗിക മുഖപത്രമായ L'Osservatore Romano തന്നെ ഇക്കാര്യത്തിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ജോൺപോൾ രണ്ടാമൻ മാർപ്പാപ്പയുടെ കാലത്ത് ലോകമെമ്പാടുമുള്ള കന്യാസ്ത്രീകളുടെ എണ്ണം നാലിലൊന്നായി ചുരുങ്ങി. പള്ളീലച്ചന്മാരെ കിട്ടാത്തതിനാൽ നോർവെയിലും, സ്വീഡനിലും, ജർമ്മനിയിലും, റഷ്യയിലുമൊക്കെ പള്ളികൾ അടഞ്ഞുകിടക്കയോ, അല്ലെങ്കിൽ ഞായറാഴ്ചമാത്രം തുറന്ന് പ്രവർത്തിക്കയും ചെയ്യുന്ന അവസ്ഥ വരുന്നു. മൂന്നുവർഷം മുമ്പത്തെ കണക്ക് ഉദ്ധരിച്ച് 'ന്യൂയോർക്ക് ടൈംസ് എഴുതുന്നത്, ഇന്ന് ലോകത്താകെ 7,50,000 കന്യാസ്ത്രീകൾ മാത്രമാണ് ഉള്ളതെന്നാണ്. പുരോഹിതന്മാർ, വികാരികൾ, സന്യാസികൾ എന്നിവരെല്ലാവരും ഉൾപ്പെടുന്ന പുരുഷവിഭാഗത്തിൽപെട്ട സഭയിലെ പട്ടക്കാരുടെ എണ്ണം ആകെ 1,92,000 മാത്രമാണ്. കത്തോലിക്കാ സഭ നിയന്ത്രിക്കുന്ന സമ്പത്തിന്റെയും അധികാരത്തിന്റെയും വലിയ സാമ്രാജ്യം കണക്കിലെടുക്കുമ്പോൾ ഈ 'സ്‌ട്രെങ്ങ്ത്ത് 'വച്ച് അവർ കഷ്ടപ്പെടുകയാണെന്ന് ചുരുക്കം. മൂന്നുവർഷം മുമ്പത്തെ കണക്കായതിനാൽ ഇത് വീണ്ടും കുറയുമെന്ന് ഉറപ്പാണ്. അമേരിക്കയിൽ ആകെയുള്ള കന്യാസ്ത്രീകളുടെ ശരാശരി പ്രായം 72 വയസ്സാണ്. ഇതിന്റെ അർഥമെന്താണ്. സഭയിലേക്ക് പുതുതായി കടന്നുവരുവരുടെ നിരക്ക് കുത്തനെ ഇടിയുകയാണ്. ഇതിൽ അത്ഭുതപ്പെടാനൊന്നുമില്ല. അണുകുടുംബങ്ങൾ വ്യാപകമാവുകയും പലരാജ്യങ്ങളും സീറോപോപ്പുലേഷൻ ഗ്രോത്തിലേക്ക് മാറുകയും ചെയ്ത സാഹചര്യത്തിൽ, പഴയപോലെ മൂത്തകുട്ടിയെ കത്തനാരാക്കാമെന്നൊന്നും ആരും നേർച്ച നേരുകയില്ലല്ലോ.മൂന്നുവർഷം മുമ്പത്തെ കണക്ക് ഉദ്ധരിച്ച് 'ന്യൂയോർക്ക് ടൈംസ് എഴുതുന്നത്, ഇന്ന് ലോകത്താകെ 7,50,000 കന്യാസ്ത്രീകൾ മാത്രമാണ് ഉള്ളതെന്നാണ്. പുരോഹിതന്മാർ, വികാരികൾ, സന്യാസികൾ എന്നിവരെല്ലാവരും ഉൾപ്പെടുന്ന പുരുഷവിഭാഗത്തിൽപെട്ട സഭയിലെ പട്ടക്കാരുടെ എണ്ണം ആകെ 1,92,000 മാത്രമാണ്. കത്തോലിക്കാ സഭ നിയന്ത്രിക്കുന്ന സമ്പത്തിന്റെയും അധികാരത്തിന്റെയും വലിയ സാമ്രാജ്യം കണക്കിലെടുക്കുമ്പോൾ ഈ 'സ്‌ട്രെങ്ങ്ത്ത് 'വച്ച് അവർ കഷ്ടപ്പെടുകയാണെന്ന് ചുരുക്കം.

കന്യാസ്ത്രീകളുടെ സാമ്പത്തിക ശാസ്ത്രം

മ്പത്തും ദൈവവിളിയും വിപരീത അനുപാതത്തിലാണ് പ്രവർത്തിക്കുന്നതെന്നത് ഒരു പച്ച പരമാർഥമാണ്. ഇതോടെ താരതമ്യേന ദാരിദ്രം കുടുതലുള്ള ഇന്ത്യയടക്കമുള്ള മൂന്നാംലോക രാജ്യങ്ങളിലാണ് സഭയുടെ കണ്ണ്. പട്ടക്കാരേക്കാൾ, കന്യാസ്ത്രീകളാണ്, സഭയൂടെ സാമ്പത്തിക ശക്തി. കന്യാസ്ത്രീകൾക്ക് കിട്ടുന്ന ശമ്പളം അവരല്ല, അവരുടെ ചുമതല വഹിക്കുന്ന മദർ സൂപ്പീരിയറാണ് കൈകാര്യം ചെയ്യുക. ഇതോടെ തുഛമായി വേതനം കഴിച്ച് ബാക്കിയുള്ളത് സഭയിലേക്കുതന്നെ തിരച്ചത്തെുകയാണെന്ന് സിസ്റ്റർ ജസ്മിയൊക്കെ വെളിപ്പെടുത്തിയിട്ടുണ്ട്. സ്വന്തം അധ്വാനത്തിൽനിന്നുള്ള വരുമാനം സ്വന്തം ഇഷ്ടപ്രകാരം ചെലവഴിക്കാൻ കഴിയില്ലെന്ന് മാത്രമല്ല, സദാസമയവും നിരീക്ഷണത്തിലെന്നപോലെ ജീവിക്കേണ്ടി വരുന്നെന്നും അവർ പറയുന്നു. ചങ്ങലക്കുള്ളിലെ സുരക്ഷിതത്വത്തെപ്പറ്റി അടിമ ആനന്ദത്തോടെ പറയുന്നതുപോലെയാണ് കന്യാസ്ത്രീകളൂടെ അവസ്ഥയെന്ന് അവർ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഇന്ത്യയിൽ ആകെയുള്ള കന്യാസ്ത്രീകളിൽ 90 ശതമാനവും കോട്ടയം അടക്കമുള്ള മധ്യകേരളത്തിൽ നിന്നാണ്. അതായത് ഇവിടങ്ങളിൽ കൂടുതൽ പേർ ദൈവവൃത്തിയിലേക്ക് വന്നില്ലെങ്കിൽ സഭയുടെ ദൈനംദിന പണിമുട്ടും. മറ്റൊരുരീതിയിൽ പറഞ്ഞാൽ, ആശുപത്രികൾ, കോളജുകൾ, നഴ്‌സിങ് പരിശീലന കേന്ദ്രങ്ങൾ, സ്‌കൂളുകൾ തുടങ്ങിയുള്ള സഭയുടെ ആയിരക്കണക്കിന് സ്ഥാപനങ്ങൾ നടത്തിക്കൊണ്ടുപോവാനുള്ള അടിസ്ഥാന മനുഷ്യശേഷി കിട്ടുന്നത് കേരളത്തിൽ നിന്നുള്ള കന്യാസ്ത്രീ റിക്രൂട്ട്‌മെന്റിലൂടെയാണ്. കൂടാതെ അമേരിക്കയിലും യൂറോപ്പിലും ആഫ്രിക്കയിലുമൊക്കെപോയി പ്രതിഫലമില്ലാതെ സേവനംചെയ്യാൻ ഇക്കാലത്ത് ആരെയാണ് കിട്ടുക. അതുകൊണ്ടുതന്നെ എന്ത് വിലകൊടുത്തും മധ്യകേരളത്തിൽ നിന്ന് കന്യാസ്ത്രീകളും പുരോഹിതരും വളർന്നുവരേണ്ടത് ആഗോള സഭയുടെ ആവശ്യമാണ്. പണ്ടൊക്കെ മുന്നൂറും, നാന്നൂറും വർഷമെടുത്ത് പൂർത്തിയാവുന്ന കാനോണൈസേഷൻ പക്രിയകളൊക്കെ താരതമ്യേന വേഗത്തിൽ നടക്കുന്നതും, അൽഫോൽസാമ്മക്ക് പിന്നാലെ എവുപ്രാസാമ്മയും ചാവറയച്ചനും വിശുദ്ധ പദവിയിലത്തെുന്നതിന്റെയും ഒരുവശം ഇതുകൂടിയാണ്.ഇന്ത്യയിൽ ആകെയുള്ള കന്യാസ്ത്രീകളിൽ 90 ശതമാനവും കോട്ടയം അടക്കമുള്ള മധ്യകേരളത്തിൽ നിന്നാണ്. അതായത് ഇവിടങ്ങളിൽ കൂടുതൽ പേർ ദൈവവൃത്തിയിലേക്ക് വന്നില്ലെങ്കിൽ സഭയുടെ ദൈനംദിന പണിമുട്ടും. മറ്റൊരുരീതിയിൽ പറഞ്ഞാൽ, ആശുപത്രികൾ, കോളജുകൾ, നഴ്‌സിങ് പരിശീലന കേന്ദ്രങ്ങൾ, സ്‌കൂളുകൾ തുടങ്ങിയുള്ള സഭയുടെ ആയിരക്കണക്കിന് സ്ഥാപനങ്ങൾ നടത്തിക്കൊണ്ടുപോവാനുള്ള അടിസ്ഥാന മനുഷ്യശേഷി കിട്ടുന്നത് കേരളത്തിൽ നിന്നുള്ള കന്യാസ്ത്രീ റിക്രൂട്ട്‌മെന്റിലൂടെയാണ്. കൂടാതെ അമേരിക്കയിലും യൂറോപ്പിലും ആഫ്രിക്കയിലുമൊക്കെപോയി പ്രതിഫലമില്ലാതെ സേവനംചെയ്യാൻ ഇക്കാലത്ത് ആരെയാണ് കിട്ടുക. 

ബ്രാഹ്മണരുടെ പൂർവികത്വം അവകാശപ്പെടുന്നവരും തോമശ്ലീഹാവഴി നേരിട്ട് മാമോദീസ മുക്കിയവരാണെന്നൊക്കെ അഭിമാനിക്കുന്ന കേരളത്തിലെ സുറിയാനി കൈസ്ര്തവർക്കിടയിൽ പണ്ടൊക്കെ ഒരു പുരോഹിതൻ ഉണ്ടാവുക എന്നത് അന്തസിന്റെകൂടി ഭാഗമായിരുന്നു. എന്നാൽ ഇന്നത്തെ അണുകുടുംബ വ്യവസ്ഥിതിയും, താരതമ്യേന മെച്ചപ്പെട്ട സാമ്പത്തിക അവസ്ഥയും ആ ധാരണകളെല്ലാം ഇല്ലാതാക്കി. ആത്മീയമായ ഒരു അടിമത്തത്തിന്റെയും ആൾദൈവ സമാനമായ ഒരു കരിസ്മയും ഇല്ലെങ്കിൽ കാര്യങ്ങൾ കുഴഞ്ഞുമറിയും എന്ന സഭയുടെ തിരച്ചറിവുകൂടി വിശുദ്ധ പദവികൾക്ക് പിന്നിലുണ്ടെന്ന് സാമൂഹിക ശാസ്ത്രജ്ഞനായ റിച്ചാർഡ് ഡോക്കിൻസ് നിരീക്ഷിക്കുന്നു.

എഷ്യാനെറ്റുപോലുള്ള മാദ്ധ്യമങ്ങൾ തുടങ്ങിയിട്ട അമിതമായ കവറേജ് മറ്റ് മാദ്ധ്യമങ്ങളും ഏറ്റുപിടച്ചതോടെ ചാവറയച്ചനും, എവുപ്രസാമ്മയും കേരളത്തിൽ ശരിക്കും തരംഗമായി. കത്തോലിക്കരുടെ സ്‌ക്കൂളുകളിൽ ഇവരെ മാതൃകയാക്കാനും ഈ രീതിയിലുള്ള ജീവിത പാതയിലേക്ക് കടന്നുവരാനും അച്ചന്മാർ വിദ്യാർത്ഥികളെ ഉപദേശിച്ചു. അൽഫോൽസാമ്മയുടെയും, എവുപ്രാസാമ്മയുടെയും, ചാവറയച്ചന്റെയും വേഷം അണിയിച്ച് കുട്ടികൾ കോട്ടയത്തും ഇടുക്കിയിലുമൊക്കെ റാലി നടത്തി. കട്ടൗട്ടിലും ഹോർഡിങ്ങിലുമൊക്കെ ഇവർ നിറഞ്ഞു നിന്നു. പള്ളികളിൽ നിന്ന് ഇവരുടെ കബറിടങ്ങളിലേക്ക് ഘോഷയാത്രകൾ നടന്നു. അൽഫോൻസാമ്മയും, എവുപ്രാസ്യാമ്മയും പിഞ്ചുപെൺകുട്ടികളുടെ മനസ്സിൽ വൈകാരികമായി സ്വാധീനിക്കപ്പെടാൻ തക്ക ബിംബങ്ങളായി വളർന്നു കഴിഞ്ഞു. സഹനമാണ് ഒരു വ്യക്തിയുടെ ആന്ത്യന്തിക ജീവിത ലക്ഷ്യം എന്ന ധാരണ ഉറച്ചുപോകുന്നത്, അവരുടെ വ്യക്തിത്വത്തെ തന്നെ സാരമായി ബാധിക്കുമെന്ന് വിവിധ മനഃശാസ്ത്രജ്ഞരുടെ അഭിപ്രായം. പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കയും, കരയേണ്ടിടത്ത് കരയുകയും, ചിരിക്കേണ്ടടത്ത് ചിരിക്കുകയും ചെയ്യാതെ പിന്നെന്ത് ജീവിതം. പക്ഷേ സഭക്ക് അതൊന്നും പ്രശ്‌നമല്ല. ആ മനോഭാവത്തെ അൽപ്പംകൂടി വളർത്തിയാലേ കേരളത്തിൽനിന്ന് വിശ്വാസ വ്യവസായം തഴക്കുകയുള്ളൂ.

പ്രാർത്ഥനകൊണ്ട് രോഗശാന്തിയുണ്ടാവുമോ?

വിശുദ്ധ പദവിയിലെ എറ്റവും യുക്തി രഹിതവും പൊതുസമൂഹത്തിന് തെറ്റായ സന്ദേശവും കൊടുക്കുന്നകാര്യം പ്രാർത്ഥന കൊണ്ട് രോഗം മാറുമെന്നതാണ്. സനൽ ഇടമുറുകിനെപ്പോലുള്ള യുക്തിവാദികൾ എഴുതിയതുപോലെ, അങ്ങനെയാണെങ്കിൽ മാർപ്പാപ്പക്ക് അസുഖം വന്നപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിക്കണ്ട കാര്യമെന്താണ്. വിശുദ്ധ പദവിക്ക് അർഹമാവണമെങ്കിൽ പ്രാർത്ഥിച്ചപ്പോൾ രോഗം മാറ്റി എന്ന് ഒരാൾ പറയണം. അതായത് പ്രാർത്ഥിച്ചപ്പോൾ, ദൈവത്തിന്റെ അടുത്തു ചെന്നു മധ്യസ്ഥനായി നിന്നു ഒരു മൂന്നാമൻ പ്രാർത്ഥിക്കണം. വിശ്വാസിയുടെ പ്രാർത്ഥന ദൈവം നേരിട്ടു കേൾക്കില്ല എന്നു പറയുന്നതു തന്നെ സൃഷ്ടിയും സൃഷ്ടാവും തമ്മിലുള്ള അഭേദ്യ ബന്ധത്തെ തള്ളിപ്പറയൽ ആണെന്ന് വിമതരായ പ്രൊട്ടസ്റ്റന്റ് സന്യാസിമാർ ഈയിടെ എഴുതുകയുണ്ടായി.നമ്മുടെ മുരിങ്ങൂർ ധ്യാനകേന്ദ്രം തൊട്ട് ലോകമെമ്പാടും പടർന്ന് പന്തലിച്ച കോടികളുടെ വ്യവസായമാണ് അത്ഭുതരോഗ ശാന്തി. (ഇടക്കെപ്പോഴൊ, ഇതിനെ വിമർശിച്ചുകൊണ്ട് കെ.സി.ബി.സിയുടെ ഒരു കുറിപ്പ് കണ്ടിരുന്നു) പ്രാർത്ഥനാവ്യവസായത്തിനുള്ള അനൗദ്യോഗിക അംഗീകരമാണ് ഇതെന്ന് കൂടി പറയേണ്ടിവരുന്നു. വിശ്വാസത്തെയും ശാസ്ത്രത്തെയും ഏതാണ്ട് യോജിപ്പിച്ചുകൊണ്ടുപോകാൻ പുതിയ മാർപ്പാപ്പ അധികാരമേറ്റയുടൻ ശ്രമിച്ചിരുന്നെങ്കിലും ഈ മാസ് ഹിസ്റ്റീരിയക്കിടയിൽ അതെല്ലാം കുത്തിയൊലിച്ച് പോയെന്ന് പറയേണ്ടതില്ലല്ലേ. 

മാത്രമല്ല, നമ്മുടെ മുരിങ്ങൂർ ധ്യാനകേന്ദ്രം തൊട്ട് ലോകമെമ്പാടും പടർന്ന് പന്തലിച്ച കോടികളുടെ വ്യവസായമാണ് അത്ഭുതരോഗ ശാന്തി. (ഇടക്കെപ്പോഴൊ, ഇതിനെ വിമർശിച്ചുകൊണ്ട് കെ.സി.ബി.സിയുടെ ഒരു കുറിപ്പ് കണ്ടിരുന്നു) പ്രാർത്ഥനാവ്യവസായത്തിനുള്ള അനൗദ്യോഗിക അംഗീകരമാണ് ഇതെന്ന് കൂടി പറയേണ്ടിവരുന്നു. വിശ്വാസത്തെയും ശാസ്ത്രത്തെയും ഏതാണ്ട് യോജിപ്പിച്ചുകൊണ്ടുപോകാൻ പുതിയ മാർപ്പാപ്പ അധികാരമേറ്റയുടൻ ശ്രമിച്ചിരുന്നെങ്കിലും ഈ മാസ് ഹിസ്റ്റീരിയക്കിടയിൽ അതെല്ലാം കുത്തിയൊലിച്ച് പോയെന്ന് പറയേണ്ടതില്ലല്ലേ. ( ഏതാനും ശാസ്ത്ര സത്യങ്ങളെ വൈകിയ വേളയിലെങ്കിലും അംഗീകരിക്കാനുള്ള ശ്രമം പുതിയ മാർപ്പാപ്പയുടെ ഭാഗത്തുനിന്ന് ഉണ്ടായത് മറക്കുന്നില്ല) മനുഷ്യൻെ അവന്റെ കർമ്മത്തിൽ അത്മവിശ്വാസത്തോടെ ഉറച്ചു നിർത്തുന്നതിന് പകരം കുറെ മനോരോഗികളെയാണ് പ്രാർത്ഥനാ വ്യവസായം സൃഷ്ടിക്കുന്നതെന്ന് പ്രശ്‌സത മനഃശാസ്ത്രജ്ഞൻ കൂടിയായ മാർട്ടിൻ സെലിഗ്മാനൊക്കെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  

കേരളത്തിന് ഇത്രയേറെ സംഭാവനചെയ്ത ചാവറയച്ചൻ എന്ന സന്യാസി വര്യനെ സാംസ്‌ക്കാരിക ലോകം എന്തുകൊണ്ട് ഇതുവരെ തീണ്ടാപ്പാടകലെ നിർത്തിയെന്നതും ഇതോടൊപ്പം പരിശോധിക്കപ്പെടേണ്ടത്. സംഘപരിവാർ പ്രചരിപ്പിക്കുന്നപോലെ മതപരിവർത്തനം എന്ന ഒറ്റ അജണ്ടയിലായിരുന്നില്ല, ക്രിസ്ത്യൻ മിഷനറിമാർ ഇന്ത്യയിൽ പ്രവർത്തിച്ചത്. ഇന്നും അവരിൽ പലരും സുത്യർഹമായ പ്രവർത്തനം കാഴ്ചവെക്കുന്നു. അവരിലെ ആദ്യ കണ്ണിയായിരുന്ന ചാവറയച്ചൻ. കേരളത്തിലെ ആദ്യമായി ദലിതർക്ക് വേണ്ടി സംസ്‌കൃതം പള്ളിക്കൂടം (1846), കേരളത്തിൽ ആദ്യമായി ക്രിസ്ത്യാനിക്കും ഹിന്ദുവിനും മുസ്ലീമിനും ദളിതർക്കും ഒരിമിച്ചു ഇരുന്ന് പഠിക്കാൻ ഉള്ള പബ്ലിക്ക് പള്ളിക്കൂടം (1847) എന്നിവ സ്ഥാപിച്ചതുതൊട്ട് തൊഴിലാളികൾക്ക് ജോലി സമയം നിജപെടുത്താൻ പോരാടിയതടക്കമുള്ള (അതും ഷിക്കാഗോ സമരത്തിന്റെ രണ്ടു വർഷം മുമ്പ്) ചാവറയച്ചന്റെ ജീവിതം ആശ്ചര്യം ഉളവാക്കുന്നതാണ്. ( ഈയിടെയാണ് ചാവറയച്ചന്റെ തലവച്ച് സിപിഐ(എം) ലോക്കൽ സമ്മേളത്തിന്റെ ഒരു പോസ്റ്റർ കണ്ടു!) പക്ഷേ അതെല്ലാം മാറ്റി നിർത്തിക്കൊണ്ട് കാൻസർ രോഗംമാറ്റാനായി നടത്തിയ മധ്യസ്ഥ പ്രാർത്ഥനയുടെ പേരിലാണ് ചാവറയച്ചൻ അറിയപ്പെടേണ്ടതെങ്കിൽ, കഷ്ടം എന്നല്ലാതെ ഒന്നും പറയാനില്ല.

ഇത് തീർത്ഥാടന വ്യവസായം; സി.എം.ഐ സഭ കോർപ്പറേറ്റ് കമ്പനിയെപ്പോലെ

തിന്റെ അത്യന്തികമായ ഗുണഭോക്താക്കൾ നേർച്ചപ്പെട്ടികളൊരുക്കി കാത്തിരിക്കുന്ന തീർത്ഥാടന വ്യവസായക്കാരാണ്. ചാവറയച്ചന്റെ കബറിടത്തിന്റെ പേരിൽ സി.എം.ഐ സഭയും, വരാപ്പുഴ അതിരൂപതയും തമ്മിലുള്ള തർക്കംതന്നെ നല്ല ഉദാഹരണം. കാർമലൈറ്റ് ഓഫ് മേരി ഇമ്മാക്കുലേറ്റ് ( സി.എം.ഐ) സന്യാസസമൂഹത്തിന്റെ സ്ഥാപകൻകൂടിയായ ചാവറയച്ചൻ വിശുദ്ധനാവുമ്പോൾ അദ്ദേഹത്തിന്റെ പ്രധാന പ്രവർത്തനകേന്ദ്രമായിരുന്ന മാന്നാനമാണ് ഔദ്യോഗിക തീർത്ഥാടനകേന്ദ്രമാവേണ്ടത് എന്ന നിലപാടിലാണ് സി.എം.ഐ സഭാധികൃതർ. എന്നാൽ ചാവറയച്ചൻ തന്റെ ജീവിതത്തിന്റെ അവസാനകാലം ചെലവിടുകയും മരിച്ചപ്പോൾ സംസ്‌ക്കരിക്കയും ചെയ്ത കൂനമ്മാവാണ് തീർത്ഥാടനകേന്ദ്രമായി പ്രഖ്യാപിക്കേണ്ടത് എന്ന നിലപാടിലാണ് വാരാപ്പുഴ അതിരൂപത. 1871ൽ ജനുവരി 3ന് മരിച്ച ചാവറയച്ചന്റെ ഭൗതികാവശിഷ്ടങ്ങൾ 18 വർഷത്തിനുശേഷം കൂനമ്മാവിൽനിന്ന് കബറിടം തുറന്ന് മാന്നാനത്തേക്ക് കൊണ്ടുപോയി എന്നാണ് പറയുന്നത്. ഇതിന് വേണ്ടത്ര തെളിവില്‌ളെന്നാണ് വാരപ്പുഴ അതിരൂപതയുടെ വാദം. കൂനമ്മാവിനെ അവഗണിച്ച് മാന്നാനത്തിന് കൂടുതൽ പ്രാധാന്യം നൽകാൻ സർക്കാർ ശ്രമിക്കരുതെന്ന് കാണിച്ച് മുഖ്യമന്ത്രിക്കും പരാതി കിട്ടിയിട്ടുണ്ട്.

ഈ വിവാദത്തെക്കുറിച്ച് എഴുത്തുകാരൻ സക്കറിയ ഇന്ത്യാടുഡേക്ക് അനുവദിച്ച അഭിമുഖത്തിൽ പറയുന്നത് നോക്കുക. 'ഇന്ത്യയിൽതന്നെ സന്ന്യസ്തരുടെ അറിയപ്പെടുന്ന കോർപ്പറേറ്റ് കമ്പനിയാണ് സി.എം.ഐ സഭ. കത്തോലിക്ക സഭയിലെ തന്നെ ഏറ്റവും സമ്പന്ന വിഭാഗമാണവർ. ചാവറയച്ചന്റെ പേരിലുള്ള ഈ പോരാട്ടം അഭിമാനത്തിന്റെയും സമ്പത്തിന്റെയും പേരിലുള്ളതാണ്. മാന്നാനത്തിനു പകരം കൂനമ്മാവാണ് അംഗീകരിക്കപ്പെടുന്നതെങ്കിൽ സി.എം.ഐ സഭക്കുള്ള വരുമാനം കുറയും. ഇത് അവർക്ക് ഒരിക്കലും അംഗീകരിക്കാൻ ആവില്ല. അൽഫോൻസാമ്മയെ വിശുദ്ധയാക്കിയയോടെ ലക്ഷക്കണക്കിന് രൂപയുടെ അധികവരുമാനമാണ് സഭക്കുണ്ടായതെന്ന് വ്യക്തമാണ്.'ചാവറയച്ചന്റെ ലക്ഷ്യത്തിൽനിന്ന് സി.എം.ഐ സഭ ഒരുപാട് അകന്നുപോയെന്നും പറയാതെ വയ്യ. സ്‌കൂളുകളും കോളേജുകളും സ്വാശ്രയ വ്യവസായവുമായി കോടികൾ ആസ്തിയുള്ള ഒരു കോർപ്പറേറ്റ് കമ്പനിയെപ്പോലെയാണ് അവരുടെ പ്രവർത്തനമെന്ന് വിമർശനമുണ്ട്.

സിസ്റ്റർ അഭയയെ എന്തുകൊണ്ട് വിശുദ്ധയാക്കുന്നില്ല?

ചോദ്യം ഈ ലേഖകന്റെതല്ല. അഭയാകേസ് കത്തിനിൽക്കുന്ന കാലത്ത് പത്ത്പന്ത്രണ്ട് വർഷംമുമ്പ് സാക്ഷാൽ ലോനപ്പൻ നമ്പാടൻ പത്രസമ്മേളം നടത്തി ആവശ്യപ്പെട്ടതാണിത്. ഒരുമനുഷ്യനോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരതയായ ബ്രഹ്മചര്യം അടിച്ചേൽപ്പിക്കുക വഴി സഭയാണ് പുരോഹിതരെ വഴിതെറ്റിച്ചതെന്നും, അത് വെളിച്ചത്തുകൊണ്ടുവരിക എന്ന 'അത്ഭുതപ്രവർത്തിക്ക്' നിമിത്തമായതിനാൽ അഭയയെ വിശുദ്ധപദവിക്ക് പരിഗണിക്കാമെന്നുമായിരുന്നു നമ്പാടന്മാഷ് വാദിച്ചത്. മാഷിന്റെ നാക്കിന്റെ ചൂട് നന്നായറിയാവുന്നതുകൊണ്ടായിരിക്കണം അന്ന് തിരുസഭക്ക് ഒന്നും മറുപടിയുണ്ടായിരുന്നില്ല. എവുപ്രാസ്യാമ്മ സഹനത്തിന്റെ മാതൃകയായിരുന്നെങ്കിൽ അഭയ എന്തിന്റെതായിരുന്നെന്ന പ്രസക്തമായ ചോദ്യമുന്നയിക്കാൻ ഇന്ന് നമ്പാടൻ മാഷില്ലാതെപോയി.'ഇന്ത്യയിൽതന്നെ സന്ന്യസ്തരുടെ അറിയപ്പെടുന്ന കോർപ്പറേറ്റ് കമ്പനിയാണ് സി.എം.ഐ സഭ. കത്തോലിക്ക സഭയിലെ തന്നെ ഏറ്റവും സമ്പന്ന വിഭാഗമാണവർ. ചാവറയച്ചന്റെ പേരിലുള്ള ഈ പോരാട്ടം അഭിമാനത്തിന്റെയും സമ്പത്തിന്റെയും പേരിലുള്ളതാണ്. മാന്നാനത്തിനു പകരം കൂനമ്മാവാണ് അംഗീകരിക്കപ്പെടുന്നതെങ്കിൽ സി.എം.ഐ സഭക്കുള്ള വരുമാനം കുറയും. 

ഈ കരിസ്മാറ്റിക്ക് കോലാഹലത്തിനിടയിൽ അഭയയെ ഓർത്തത്, ആഗോളവ്യാപകമായി പുരോഹിത വർഗം എത്തിപ്പെട്ട ജീർണ്ണതയെക്കുറിച്ചുകൂടി സൂചിപ്പിക്കാനാണ്. പുരോഹിതരടക്കമുള്ള സഭയിലെ പുരുഷവർഗം, കുട്ടികളെ പീഡിപ്പിച്ചതുതൊട്ടുള്ള നിരവധി കേസുകളിൽ കുടുങ്ങിയതുമൂലം കോടിക്കണക്കിന് ഡോളറാണ് അമേരിക്കയിലടക്കം സഭക്ക് നഷ്ടപരിഹാരം കൊടുക്കേണ്ടിവന്നത്. പല വൈദികരും ഇരുമ്പഴിക്കുള്ളിലായി. (അവിടെയൊക്കെ അങ്ങനെയാണ്. കേസുണ്ടായാൽ സമുദായ പ്രമാണിത്വവും, രാഷ്ട്രീയക്കാരുടെ ശിപാർശയുമായി തേച്ചുമാച്ചുകളയാനാവില്ല. മാർപ്പാപ്പയായാലും പിടിക്കപ്പെട്ടാൽ അകത്താവും) വൈദികവൃത്തിയിൽനിന്ന് മോചനം പ്രാപിച്ചവർ എഴുതിയ പുസ്തങ്ങളും, അവരുടെ വെബ് സൈറ്റിലെ വിവരങ്ങളും വായിച്ചാൽ രതിവൈകൃതങ്ങളുടെ നീണ്ട നിര കണ്ട് ഭയന്നുപോവും. (ഇത് അരമനകളിൽ മാത്രമല്ല. എവിടെയൊക്കെ ലൈംഗികതയെ അടിച്ചമർത്തുന്നോ അവിടെയൊക്കെയുണ്ട്. ആൾദൈവങ്ങളുടെ ആശ്രമങ്ങളിൽ, അനാഥാലയങ്ങളിൽ, പാർട്ടിഓഫീസുകളിൽ ഒക്കെ!) വീഞ്ഞുൾപ്പടെയുള്ള എല്ലാ ഭൗതിക സുഖങ്ങളുമുണ്ട്, സെക്‌സ്മാത്രം ഇല്ല എന്ന അവസ്ഥയിൽ ആരാണ് വഴിതെറ്റാത്തത്. മറ്റുചില സഭകളെപ്പോലെ കത്തോലിക്കാ പുരോഹിതതർക്കും വിവാഹം അനുവദിക്കണമെന്നുപറഞ്ഞും യൂറോപ്പിൽ കാമ്പയിൻ നടക്കുന്നുണ്ട്.

വാൽക്കഷ്ണം: കരൺഥാപ്പർ എന്ന ആരാധ്യനായ മാദ്ധ്യമപ്രവർത്തകന്റെ ദൃശ്യമാദ്ധ്യമ വിചാരണയുടെ പേര് അനുകരിച്ച് 'ഡെവിൾസ് അഡ്വക്കേറ്റ് ' എന്ന് ഈ കോളത്തിന് പേരിടുമ്പോൾ യഥാർത്ഥ ചെകുത്താന്റെ അഭിഭാഷകരെക്കുറിച്ച് എപ്പോഴെങ്കിലും എഴുതേണ്ടിവരുമെന്ന് കരുതിയതല്ല. വിശുദ്ധപദവിയിലേക്കുള്ള യാത്രക്കിടയിലെ കനോൻ വക്കീലാണ് ഡെവിൾസ് അഡ്വക്കേറ്റ്. വിശുദ്ധനാക്കപ്പെടേണ്ട വ്യക്തിയുടെ അത്ഭുതകൃത്യത്തെ തലനാരിഴ കീറി വിചാരണചെയ്യേണ്ട ചുമതലയാണ് ഇയാൾക്ക്. അതായത് അത്ഭുതകൃത്യം നടന്നു എന്നല്ല, നടന്നില്ല എന്ന് സ്ഥാപിക്കലാണ് ഡെവിൾസ് അഡ്വക്കേറ്റിന്റെ പണി. എത്ര വിചിത്രമായ സാദൃശ്യങ്ങൾ!

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
ജസ്നയുള്ളത് ചെന്നൈയിലെ മതപഠന കേന്ദ്രത്തിലോ? നിർണായക കണ്ടെത്തൽ നടത്തിയത് പത്തനംതിട്ട എസ്‌പി കെജി സൈമൺ; രഹസ്യമാക്കി വയ്ക്കേണ്ട വിവരം പരസ്യമാക്കിയത് ക്രൈംബ്രാഞ്ച് ഡയറക്ടർ ടോമിൻ തച്ചങ്കരി; സൂചന കിട്ടിയിട്ടും ആളെ കണ്ടെത്താൻ കഴിയാതെ അന്വേഷണ സംഘം; റിട്ടയർമെന്റിന് മുമ്പായി കേസ് തെളിയിക്കുമെന്ന വാശിയിൽ കൂടത്തായി ഹീറോയും; ജസ്‌നയെ കാണാതായത് രണ്ടുവർഷം മുമ്പ് മുക്കൂട്ടുതറയിൽ നിന്ന്
ട്രംപിന് ഒന്നുതുള്ളിച്ചാടാൻ തോന്നുന്നു! നവംബറിലെ തിരഞ്ഞെടുപ്പിന് മുമ്പ് ഇതാ ഒരുനിർണായക മുന്നേറ്റം; 49 വർഷത്തിന് ശേഷം ഇസ്രയേലും യുഎഇയും നയതന്ത്രബന്ധം സാധാരണ നിലയിലാക്കാൻ ചരിത്രപ്രധാന കരാർ; അബുദാബി കിരീടാവകാശി മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ധാരണയിലായത് ട്രംപിന്റെ മധ്യസ്ഥതയിൽ; ഫലസ്തീന്റെ കൂടുതൽ പ്രദേശങ്ങൾ അധീനതയിലാക്കുന്നത് ഇസ്രയേൽ നിർത്തി വയ്ക്കും; കരാർ ഒരേസമയം ഫലസ്തീന് നേട്ടവും കോട്ടവും
ജോലിക്കായുള്ള അഭിമുഖത്തിനായി പുലർച്ചെ കൊച്ചിയിലെത്തി; ഉച്ചയ്ക്ക് രണ്ടുമണിയോടെ ഓട്ടോയിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ച നിലയിൽ; ആശുപത്രിയിൽ എത്തിച്ചത് അമിതരക്തസ്രാവത്തെ തുടർന്ന്; ഒപ്പമുണ്ടായിരുന്ന യുവാവ് മുങ്ങിയെങ്കിലും മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പിടിയിൽ; എഴുപുന്ന സ്വദേശിനിയായ 19 കാരി സാന്ദ്രയുടെ മരണത്തിൽ ദുരൂഹത
പിറ്റേദിവസം കഴിക്കാനായി ഫ്രിഡ്ജിൽവെച്ച ചിക്കൻകറിയിൽ കലർത്തിയത് വീട്ടിലുണ്ടായിരുന്ന എലിവിഷം; വിഷം കലർന്ന കറി കഴിച്ചിട്ടും അച്ഛനും അമ്മയും സഹോദരിയും മരിക്കാതായതോടെ വകവരുത്താൻ കൂടുതൽ അന്വേഷണവും; വിഷത്തിന്റെ സാധ്യതകൾ തേടി ഗൂഗിളിൽ പരതിയതും വിനയായി; ഉറ്റവരെ ഇല്ലാതാക്കാൻ ആൽബിൻ ബെന്നി വിഷം വാങ്ങി സൂക്ഷിച്ചത് സ്വന്തം കിടക്കയ്ക്കടിയിലും; 22 കാരൻ സുഖജീവിതത്തിനായി ചെയ്ത കൊടുംക്രൂരതകൾ എണ്ണിപ്പറഞ്ഞ് കുറ്റസമ്മതം
യുവതികളോട് അതീവതാത്പര്യവും സെക്‌സ് സൈറ്റുകളുടെ സ്ഥിരം സന്ദർശകനും; കൂട്ടായി മദ്യവും മയക്കുമരുന്നുകളും; കള്ളത്തരങ്ങൾ സഹോദരി കണ്ടുപിടിച്ചപ്പോൾ ഭീതിയായി; കുടുംബത്തെ ഇല്ലാതാക്കാൻ ഐസ്‌ക്രീമിൽ എലിവിഷം കലർത്തിയെന്ന് തെളിഞ്ഞത് ആന്മേരിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെ; യുവാവിന്റെ മൊബൈലിൽ വിഷം തേടിയുള്ള അന്വേഷണങ്ങളും; കുടുംബത്തോട് കടുംകൈ കാട്ടാൻ ആൽബിനെ വഴിതെറ്റിച്ചത് സ്വത്ത്‌മോഹവും സുഖിച്ച് ജീവിക്കണമെന്ന ആഗ്രഹവും
പത്താംക്ലാസ് കഴിഞ്ഞ് പോയത് വൈദികവൃത്തി പഠിക്കാൻ സെമിനാരിയിൽ; മതിൽ ചാടി എത്തിയ യുവാവ് പിന്നീട് നയിച്ചത് വഴിവിട്ട യാത്ര; വീട്ടിലെ ശല്യം കാരണം ഐടിഎ പഠിക്കാനെന്ന് പറഞ്ഞ് തമിഴ്‌നാട്ടിൽ പോയി ഹോട്ടൽ ജോലി ചെയ്തു; കോവിഡിൽ ജോലി പോയപ്പോൾ തിരിച്ചെത്തി; പ്രണയ വിവാഹത്തിന് തടസ്സം വീട്ടുകാരെന്ന പകയിൽ ആസൂത്രണം; ആശ്ലീല വീഡിയോ കണ്ടത് സഹോദരി അറിഞ്ഞതോടെ 'എലിവിഷം' എത്തി; അസുഖം നടിച്ചിട്ടും രക്തപരിശോധനയിൽ ചതിച്ചു; ആൻ മേരിയെ കൊന്ന ആൽബി കുടുങ്ങുമ്പോൾ
യുഎഇ കോൺസുലേറ്റിന് വന്ന നയതന്ത്ര ബാഗേജുകൾ സാക്ഷ്യപ്പെടുത്തിയത് ആര്? തന്നോട് യുഎഇ കോൺസലേറ്റ് കത്ത് ചോദിക്കുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലന്ന് സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർ ബി.സുനിൽ കുമാർ; രേഖകൾ സാക്ഷ്യപ്പെടുത്തിയത് ജോയിന്റ് ചീഫ് പ്രോട്ടോക്കോൾ ഓഫീസർ ഷൈൻ.എ.ഹഖ് എന്ന് ആരോപണം; പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും അധിക്ഷേപിച്ച് പോസ്റ്റുകൾ ഇട്ടതിന് മാറ്റിനിർത്തിയ ഉദ്യോഗസ്ഥനാണ് ഷൈനെന്ന് ബിജെപി; മറുപടി പറയേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസും
സ്വർണ്ണക്കടത്തും തീവ്രവാദവും തമ്മിൽ ബന്ധിപ്പിക്കാൻ കഴിയുന്നില്ല; അന്വേഷണ ഏജൻസികൾക്ക് മുന്നിൽ പ്രതിസന്ധികൾ; കസ്റ്റംസിനെ അസ്വസ്ഥമാക്കിയത് എൻഐഎയുടെ വരവ്; തങ്ങളുടെ കൊക്കിൽ നിന്ന് കേസ് കസ്റ്റംസ് കൊത്തിക്കൊണ്ട് പോയതിൽ ഡിആർഐക്ക് അതൃപ്തി; സമ്മർദ്ദം മുറുകുന്നതിൽ എൻഐഎയ്ക്കും അസ്വസ്ഥത; ഡൽഹിയിൽ വാർ റൂം തുറന്നു എല്ലാം നിരീക്ഷിച്ച് അജിത് ഡോവലും; സ്വർണ്ണക്കടത്തിൽ എൻഐഎ എത്തി ഒരു മാസം കഴിയുമ്പോൾ
ഭർത്താവിനോട് പോലും നീതി പുലർത്താത്ത, കള്ളം പറയുന്ന ഉത്തമനായ പുരുഷന്റെ മകൾ വിവാഹ മോചനം നേടാൻ പോകുന്നു......; കാരണം..... തെറ്റ് ചെയ്യാത്തവർ ആരും ഇല്ല എന്ന് ഭർത്താവിനോട് പറഞ്ഞതിനാൽ; മനോരമ വാർത്താ അവതാരകയ്ക്കെതിരെ സ്ത്രീ വിരുദ്ധത നിറച്ച് ദേശാഭിമാനിക്കാരന്റെ വ്യാജ ആരോപണ പോസ്റ്റ്; നിഷാ പുരുഷോത്തമനെതിരെ അതിക്രമം കാട്ടിയ സഖാവിനെതിരെ ഒരക്ഷരം മിണ്ടാതെ പത്രപ്രവർത്തക യൂണിയനും സ്ത്രീ സമത്വ വാദികളും; മനോരമ നിലപാട് കടുപ്പിച്ചപ്പോൾ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പൽ
ജോലിക്കായുള്ള അഭിമുഖത്തിനായി പുലർച്ചെ കൊച്ചിയിലെത്തി; ഉച്ചയ്ക്ക് രണ്ടുമണിയോടെ ഓട്ടോയിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ച നിലയിൽ; ആശുപത്രിയിൽ എത്തിച്ചത് അമിതരക്തസ്രാവത്തെ തുടർന്ന്; ഒപ്പമുണ്ടായിരുന്ന യുവാവ് മുങ്ങിയെങ്കിലും മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പിടിയിൽ; എഴുപുന്ന സ്വദേശിനിയായ 19 കാരി സാന്ദ്രയുടെ മരണത്തിൽ ദുരൂഹത
സ്വയം മരണത്തിലേക്ക് പറന്നിറങ്ങിയപ്പോഴും മനസ്സാന്നിധ്യത്തോടെ കൂടെയുള്ളവരുടെ ജീവനുകൾ കാത്ത ക്യാപ്റ്റന് സല്യൂട്ട്! ഗിയർ ബോക്‌സിലെ തകരാർ തിരിച്ചറിഞ്ഞതോടെ ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം പരമാവധി ഒഴിവാക്കി; സാങ്കേതിക തകരാർ തിരിച്ചറിഞ്ഞ് നിലത്തിറക്കൽ; മഴയിൽ തെന്നിമാറിയപ്പോഴും പറന്നുയരാത്തത് ജനവാസ കേന്ദ്രം മുന്നിലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ്; കരിപ്പൂരിൽ വൻ ദുരന്തം ഒഴിവാക്കിയത് യുദ്ധവിമാനങ്ങളെ അടക്കം നിയന്ത്രിച്ച ക്യാപ്ടൻ ഡിവി സാഥെ; വലിയ ദുരന്തം ഒഴിവാക്കിയത് ഈ മനക്കരുത്ത്
ജസ്നയുള്ളത് ചെന്നൈയിലെ മതപഠന കേന്ദ്രത്തിലോ? നിർണായക കണ്ടെത്തൽ നടത്തിയത് പത്തനംതിട്ട എസ്‌പി കെജി സൈമൺ; രഹസ്യമാക്കി വയ്ക്കേണ്ട വിവരം പരസ്യമാക്കിയത് ക്രൈംബ്രാഞ്ച് ഡയറക്ടർ ടോമിൻ തച്ചങ്കരി; സൂചന കിട്ടിയിട്ടും ആളെ കണ്ടെത്താൻ കഴിയാതെ അന്വേഷണ സംഘം; റിട്ടയർമെന്റിന് മുമ്പായി കേസ് തെളിയിക്കുമെന്ന വാശിയിൽ കൂടത്തായി ഹീറോയും; ജസ്‌നയെ കാണാതായത് രണ്ടുവർഷം മുമ്പ് മുക്കൂട്ടുതറയിൽ നിന്ന്
ഒറ്റയ്ക്ക് പോകാൻ ധൈര്യമില്ല; നേരോടെയുമല്ല.. നിർഭയവുമല്ല... നിരന്തരം മര്യാദകെട്ട്...! ഏഷ്യാനെറ്റിനെ കളിയാക്കി പോസ്റ്റ്; പാർട്ടി അടിമയെ പോലെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പെരുമാറരുതെന്ന് വിനു വി ജോൺ; മര്യാദ കെട്ടവരുമായി കൂട്ടു വേണ്ടാന്നു വെക്കാനുള്ള സ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള അധികാരം ഒരു ചാനൽ ജഡ്ജിക്കും ആരും നൽകിയിട്ടുമില്ല... കുഞ്ഞ് പോയി തരത്തിൽ കളിക്ക്...! പിഎം മനോജിന്റെ പരിഹാസത്തിൽ പത്രപ്രവർത്തക യൂണിയന് മൗനം; ചോദ്യം ചെയ്യലുകൾ മുഖ്യമന്ത്രിയെ അലോസരപ്പെടുത്തുമ്പോൾ
ഷാപ്പിലെ കറിവെപ്പുകാരനായി മണർകാടെത്തി; വട്ടിപ്പലിശക്കാരുടെ ഇടനിലക്കാരനായി ചുവടുമാറ്റം; നിസാര തുക കടം കൊടുത്ത് കോടികൾ മൂല്യമുള്ള വസ്തു വകകൾ തട്ടിയെടുത്ത് വളർന്ന് പന്തലിച്ചു; 20 ലക്ഷം രൂപയ്ക്ക് രണ്ടേ കാൽ മാസത്തേക്ക് പലിശയായി വാങ്ങിയത് ഒരു കോടി രൂപ; കൊള്ളപ്പലിശയ്ക്ക് അവതരിപ്പിച്ചത് പത്താംകളം എന്ന പലിശ രീതി; അച്ഛനെ കിഡ്‌നാപ്പ് ചെയ്ത് യുവതിയെ ധർമ്മ സങ്കടത്തിലാക്കി; മാലം സുരേഷ് ക്രൂരതയുടെ അവതാരം! മല്ലപ്പള്ളിയിലെ പ്രീതി മാത്യുവിനെ തകർത്തതും മണർകാട്ടെ ഷൈലോക്കിന്റെ ചതിക്കുഴി
കള്ളും കഞ്ചാവും ശീലമായ ആൽബിൻ വിഷം കലർത്തിയ ഐസ്‌ക്രീം തയ്യാറാക്കിയത് കുടുംബത്തെ മുഴുവൻ വകവരുത്താൻ തന്നെ; ദളിത് യുവതിയെ പ്രണയിച്ചതിലെ വീട്ടുകാരുടെ എതിർപ്പ് പകയായി; സഹോദരിയോട് മോശമായി പെരുമാറിയത് വീട്ടുകാരോട് പറയും എന്ന ഭയവും കൊലയ്ക്ക് കാരണമായി ; കാസർകോട് 16കാരിയുടെ മരണത്തിന് പിന്നിൽ സഹോദരൻ; എല്ലാ കുറ്റവും പൊലീസിനോട് ഏറ്റുപറഞ്ഞ് ആൽബിൻ; കുടുംബത്തെ മുഴുവൻ വകവരുത്താനൊരുങ്ങിയത് നന്തൻകോട്ടെ കേഡലിന് സമാനമായി
ലാവ് ലിൻ കേസ് , കമല ഇന്റർനാഷണൽ എക്‌സ്പോർട്ടിങ് കമ്പനി, തുടങ്ങി താങ്കൾ നടത്തിയ കോടികളുടെ പണമിടപാടുകളുടെ രേഖകൾ കത്തി നശിപ്പിക്കാൻ ഗുണ്ടകൾക്ക് നേതൃത്വം നൽകിയത് ഇപ്പോഴത്തെ മരുമകനായ മുഹമ്മദ് റിയാസ് ആയിരുന്നില്ലേ ...?ധാർഷ്ട്യം ഒട്ടും കൈവിടാതെ ഇനിയുമുറക്കെ പറയൂ പിണറായീ, ഞാൻ രാജി വെയ്ക്കില്ല... അങ്ങനെ പിണറായി എന്ന വിഴുപ്പ് ഭാണ്ഡം ലോകമാകെ ദുർഗന്ധം പരത്തട്ടെ; പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ക്രൈം നന്ദകുമാർ; പോസ്റ്റ് വൈറലാകുമ്പോൾ
മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി
വിവാഹ ബന്ധം വേർപെടുത്തിയ ശേഷം യുവതി ഒരേ സമയം ലൈം​ഗിക ബന്ധം പുലർത്തിയിരുന്നത് മൂന്ന് പേരുമായി; മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും അടിമയായിരുന്ന യുവതിക്ക് എന്നും ഹരമായിരുന്നത് ഡിജെ പാർട്ടികളും; കാമുകന്മാരിൽ ഒരാളെ മറ്റുള്ളവർ ക്രൂരമായി കൊലപ്പെടുത്തുമ്പോൾ ഉന്മാദ നൃത്തവും ദാഹമകറ്റാൻ നൽകിയത് മൂത്രവും; ഒടുവിൽ ശാശ്വതിക്കും കൂട്ടാളികൾക്കും വിനയായത് സ്വന്തം മകളുടെ മൊഴിയും