1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
11
Tuesday

'ക്ഷമ മാത്രമല്ല ഞങ്ങൾക്ക് ജിഹാദും അറിയാം, ഹുദൈബിയ സന്ധി മാത്രം അല്ല ബദർ ഉഹ്ദ് യുദ്ധങ്ങളും ഞങ്ങൾക്കറിയാം, ഇൻഷാ അല്ലാഹ് ഇൻക്വിലാബ്'; ജാമിയാ മിലിയയിൽ നിന്ന് ഉയരുന്ന ചില മുദ്രാവാക്യങ്ങൾ ആരെയും പേടിപ്പെടുത്തുന്നവ; പൗരത്വ ഭേദഗതിക്കെതിരായ സമരങ്ങളിൽ നാം മതഗ്രന്ഥങ്ങളാണോ, ഭരണഘടനയാണോ ഉയർത്തിപ്പിടിക്കേണ്ടത്? ഇന്ന് തെരുവിൽ ഡൗൺ ഡൗൺ ഫാസിസം വിളിച്ച പാർട്ടിക്കാരാണ് ജോസഫ് മാഷിന്റെ കൈവെട്ടിയതെന്ന് മറക്കരുത്

December 17, 2019 | 05:07 PM IST | Permalink'ക്ഷമ മാത്രമല്ല ഞങ്ങൾക്ക് ജിഹാദും അറിയാം, ഹുദൈബിയ സന്ധി മാത്രം അല്ല ബദർ ഉഹ്ദ് യുദ്ധങ്ങളും ഞങ്ങൾക്കറിയാം, ഇൻഷാ അല്ലാഹ് ഇൻക്വിലാബ്'; ജാമിയാ മിലിയയിൽ നിന്ന് ഉയരുന്ന ചില മുദ്രാവാക്യങ്ങൾ ആരെയും പേടിപ്പെടുത്തുന്നവ; പൗരത്വ ഭേദഗതിക്കെതിരായ സമരങ്ങളിൽ നാം മതഗ്രന്ഥങ്ങളാണോ, ഭരണഘടനയാണോ ഉയർത്തിപ്പിടിക്കേണ്ടത്? ഇന്ന് തെരുവിൽ ഡൗൺ ഡൗൺ ഫാസിസം വിളിച്ച പാർട്ടിക്കാരാണ് ജോസഫ് മാഷിന്റെ കൈവെട്ടിയതെന്ന് മറക്കരുത്

എം റിജു

ബംഗ്ലാദേശ് കുടിയേറ്റക്കാരെ കുറിച്ച് നാം വലിയ ചർച്ചകൾ നടത്തുന്ന ഇക്കാലത്ത് അതേ രാജ്യത്ത് നിന്ന് അഭയം ചോദിച്ചുവന്ന ഒരു എഴുത്തുകാരിക്കുണ്ടായ അനുഭവം നാം മറന്നുപോകരുത്. ഒരു നോവലിൽ ഇസ്ലാമിനെ വിമർശിച്ചുപോയി എന്ന ഒറ്റക്കുറ്റത്തിന്, ലോകമാകെ ഓടിക്കപ്പെട്ട വനിതയാണ് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രീൻ. മതമൗലിക വാദികൾ വധഭീഷണി മുഴക്കിയപ്പോൾ, ജീവൻ രക്ഷിക്കുന്നതിനു വേണ്ടി അവർ ജന്മനാടായ ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്ത് ഇന്ത്യയിൽ അഭയം പ്രാപിച്ചപ്പോൾ, സഹായിക്കാൻ മാനവികതയുടെ പ്രവാചകന്മാർ ആരും ഉണ്ടായിരുന്നില്ല. അവർ ബംഗാളിൽ താമസിച്ച വേളയിൽ മുസ്ലിം മതമൗലിക വാദികൾ കനത്ത പ്രതിഷേധം ഉയർത്തിയതിനാൽ അവർക്ക്, അവിടെ താമസിക്കാൻ സാധിച്ചില്ല. ഹൈദരാബാദിൽ, അവർ ഒരു മീറ്റിങ്ങിൽ സംബന്ധിച്ചു കൊണ്ടിരിക്കുമ്പോൾ മത ഭ്രാന്തന്മാർ, സ്റ്റേജിലേക്ക് കയറി അവരെ കരണത്തടിച്ചു. നമ്മുടെ പൊലീസ് നോക്കിനിന്നു. ഇന്ത്യയിലെങ്ങും താമസിക്കാൻ അനുവദിച്ചില്ല.

ഇപ്പോൾ, പൗരത്വ ഭേദഗതി ബില്ലിനെതിരെ സമരം ചെയ്യുന്ന മുസ്ലിം സംഘടനകളും മനുഷ്യാവകാശക്കാരും, ബുദ്ധിജീവികളും, സാംസ്‌കാരിക നേതാക്കളും രാഷ്ട്രീയക്കാരുമൊന്നും, അന്ന് ഭരണഘടനയെക്കുറിച്ചും ആർട്ടിക്കിൾ 14 നെക്കുറിച്ചും ഒരക്ഷരം പോലും മിണ്ടിയിട്ടില്ല. നോക്കുക... നമ്മുടെ ആവശ്യംപോലെ കാലാകാലം പൊടിതട്ടിയെടുക്കാനുള്ളതണോ, സമത്വം എന്ന ആശയവും ഭരണഘടനയും ആർട്ടിക്കിൾ 14 എന്നിവയൊക്കെ. പൗരത്വഭേദഗതി ബില്ലിന്റെ പേരിൽ ഇന്നുയരുന്ന പ്രക്ഷോഭങ്ങൾ കാണുമ്പോൾ തസ്ലീമയെ സ്മരിക്കാതെ വയ്യ. തീർച്ചയായും മാനവികതയും മനുഷ്യത്വത്തിലും വിശ്വസിക്കുന്നവർക്ക് പ്രകടമായ വിവേചനം കണ്ടെത്താൻ കഴിയുന്നത് തന്നെയാണ് കാബ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന സിറ്റിസൺഷിപ്പ് അമെന്റ്മെന്റ് ബിൽ.

കഴിഞ്ഞ 14 വർഷത്തിൽ 11 വർഷം രാജ്യത്ത് ഉണ്ടായിരിക്കുക, അതിൽ തന്നെ കഴിഞ്ഞ 12 മാസം സ്ഥിരതാമസം ഉണ്ടായിരിക്കുക എന്നതാണ് 1956 മുതലുള്ള പൗരത്വം സംബന്ധിച്ച ഇന്ത്യൻനിയമം. അതിൽ നാച്ചുറലൈസേഷന് 11 വർഷം എന്നത് 5 വർഷമായി (2014 ഡിസംബർ 31 വരെയുള്ളവർ) കുറച്ചു എന്നതാണ് ഭേദഗതി ബില്ല് കൊണ്ടുവരുന്ന പ്രധാന മാറ്റം. കുടിയേറ്റക്കാരെ പൗരർ ആക്കാനുള്ള മാനദണ്ഡങ്ങളാണ് മറ്റൊന്ന്. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും മതപീഡനം സഹിക്കാനാവാതെ 2014 ഡിസമ്പർ 31 ന് മുമ്പ് ഇന്ത്യയിൽ അഭയം തേടുകയും മതിയായ രേഖകൾ ഇല്ലാത്തതിനാൽ അഭയാർത്ഥികളായി കഴിയുകയും ചെയ്യുന്നവർക്ക് പൗരത്വം നൽകും എന്നാണ് പുതിയ നിയമം പറയുന്നത്. പക്ഷെ അത്തരം അഭയാർത്ഥികൾ മുസ്ലിം-ഇതര മതവിഭാഗങ്ങളിൽ പെട്ടവരായിരിക്കണം എന്നാണ് നിബന്ധന.

മേൽപ്പറഞ്ഞ മുസ്ലിംരാജ്യങ്ങളിൽ നിന്നും രക്ഷനേടുന്നവർ മുസ്ലിങ്ങൾ ആകാൻ സാധ്യമല്ലെന്ന വാദമാണ് സർക്കാർ ഉന്നയിക്കുന്നത്. ആഭ്യന്തരപീഡനങ്ങളും സ്പർദ്ധകളും കാര്യമായിതന്നെ നിലനിൽക്കുന്ന മതമാണ് ഇസ്ലാം. മുസ്ലിങ്ങൾ തന്നെ മുസ്ലിങ്ങളെ കൊന്നുതള്ളുന്ന വർത്തമാനകാല സാഹചര്യത്തിൽ ഇസ്ലാം കൊണ്ട് മുറിവേൽക്കുന്ന മുസ്ലിങ്ങളുടെ എണ്ണവും കുറവല്ലെന്ന് വ്യക്തമാണ്. അതുകൊണ്ട് തന്നെ മേൽ സൂചിപ്പിച്ച മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിം അഭയാർത്ഥികളെ ഇന്ത്യയിൽ പൗരത്വത്തിനായി പരിഗണിക്കില്ല എന്ന വാദം വിവേചനപരം തന്നെയാണ്. ഈ വിവേചനത്തെ ജനാധിപത്യമാർഗങ്ങളിലൂടെ ചോദ്യം ചെയ്യുകയാണ് നാം വേണ്ടത്. കോടതിയടക്കമുള്ള സംവിധാനങ്ങൾ ഇതിനായി പ്രയോജനപ്പെടുത്താം. സമാധാനപരമായ പ്രതിഷേധങ്ങളും ആവാം. പക്ഷേ ഇപ്പോൾ നടക്കുന്നതോ?

മുഴുവൻ മുസ്ലീങ്ങളെയും ഈ രാജ്യത്തുനിന്ന് പുറത്താക്കാനുള്ള നീക്കമാണെന്നാണ് ഒരു പ്രചാരണം. അതിനായി പ്രത്യേക ജയിലുകൾ വരെ ഒരുങ്ങുന്നുവെന്ന് വാട്സാപ്പിൽ കുപ്രചാരണം നടക്കുന്നു. ഈ ഭീതി പ്രചരിപ്പിക്കുന്നതിൽ ഇസ്ലാമിക മതമൗലികവാദികളും, ഇരവാദികളായ ഇടതുപക്ഷ സാഹിത്യകാരന്മാരും മാത്രമല്ല, നിഷ്‌ക്കളങ്കരായ മതേതര വിശ്വാസികൾ പോലുമുണ്ട്. എന്താണ് കാര്യമെന്ന് അറിയാതെ കാളപെറ്റെന്ന് കേട്ടാൽ കയർ എടുക്കുകയാണ് പലരും ചെയ്യുന്നത്. ലോകത്ത് ഒരിടത്തും ഇല്ലാത്ത രീതിയിൽ ന്യൂനപക്ഷ അവകാശങ്ങളും തൊഴിൽ-വിദ്യാഭ്യാസ സംവരണവും, ഗ്രാൻഡുകളും, നൽകുന്ന ഒരു രാജ്യമാണ് ഇന്ത്യ. നമ്മുടെ ഭരണഘടന ഉള്ളിടത്തോളം കാലം ഇവിടെ ആരും രണ്ടാം തരം പൗരന്മാർ അല്ല. ഇത് മനസ്സിലാക്കാതെ 'ഇൻഷാ അല്ലാഹ് ഇൻക്വിലാബ് എന്ന് വിളിച്ച് ജാമിയ മിലിയ സർവകലാശാലയിലൊക്കെ കുട്ടികൾ തെരുവിൽ ഇറങ്ങുമ്പോൾ അത് ഞെട്ടിപ്പിക്കുന്നതാണ്. അവർ ഉയർത്തിയ മുദ്രാവാക്യങ്ങളും ഭീതി ജനകമാണ്. രണ്ടാംതരം പൗരന്മാരാണെന്ന് പറഞ്ഞുപരത്തി കുട്ടികളിൽ പോലും തീവ്രവാദത്തിന്റെ വിത്ത് എറിയാനെ ഈ സമരം ഉപകരിക്കു. മതഗ്രന്ഥങ്ങൾ ഉയർത്തിപ്പിടിച്ച സമരത്തിനാണോ, അതോ ഭരണഘടന ഉയർത്തിപ്പിടിച്ചുള്ള സമരത്തിനാണോ, മതേതര വാദികൾ പിന്തുണ കൊടുക്കേണ്ടത്.- ഈ ചോദ്യം ഇപ്പോൾ ഉയർത്തിയില്ലെങ്കിൽ പിന്നെ എപ്പോഴാണ് ചോദിക്കുക?

ജാമിയക്കാർ വിളിച്ച മുദ്രാവാക്യങ്ങൾ നോക്കുക

പൗരത്വ പ്രശ്നത്തെ 'മുസ്ലിങ്ങളുടെ' പ്രശ്നമാക്കി ചുരുക്കുന്നത് ശരിക്കും ഒരു സുഡാപ്പി കെണിയാണ്. ചുരുക്കാൻ ഒരുകൂട്ടം ശ്രമിച്ചു, ജാമിയയിലെ കുട്ടികൾ ആ കെണിയിൽ വീണു. അവർ മുഴക്കിയ ചില മുദ്രാവാക്യങ്ങൾ നോക്കുക.

'Do you think we only have the history of hudaibiyya?!
If you forget, we will remind you ablut 'Badr', 'Uhd', and 'Karbala'
Do you think we only know to talk about 'Swabr'?!
Then you are mistaken!
You should learn about our 'Jihad'.'

'At this very moment, honestly, i don't care whether this bill is against Gandhi's India, or a threat to secularism or WHATEVER. All i see is that crores of Muslims in India are facing genocide. There is no other way to look at it.'

ഞങ്ങൾക്ക് ഹുദൈബിയ സന്ധി മാത്രം അല്ല, ബദർ ഉഹ്ദ് കൊള്ളകളും (യുദ്ധം..!) അറിയാം എന്നാണ് അവർ പറയുന്നത്. 'കർബലയും' അറിയാം അത്രേ, പിന്നെ 'ക്ഷമ' മാത്രമല്ല - അവർക്ക് 'ജിഹാദും' അറിയാമത്രേ. എത്ര ഭീകരമായ മുദ്രാവാക്യങ്ങൾ എന്നോർക്കുക.
ഇത് മതേതരത്വം അപകടപ്പെടുന്നതിനു എതിരെ ഉള്ള മുന്നേറ്റമാണ് ആണ് എന്ന് അവർക്ക് തിരുത്തി പറഞ്ഞു കൊടുക്കാൻ ഈ നാട്ടിലെ ഇടതുപക്ഷംപോലും തയ്യാറാക്കുന്നില്ല.

ഇതുസംബന്ധിച്ച് മാധ്യമ പ്രവർത്തകൻ പി ടി മുഹമ്മദ് സാദിഖിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് നോക്കുക.

'ഇൻഷാ അല്ലാഹ് ഇൻക്വിലാബ്' എന്ന പുതിയൊരു മുദ്രാവാക്യം ഉയർന്നു കേൾക്കുന്നുണ്ട്. പോരാടാനുള്ള വീര്യത്തിന്റെ ഉറവിടം അല്ലാഹുവിലുള്ള വിശ്വാസമാണെന്നാണ് പറയുന്നത്. ഇസ്ലാമിക ചരിത്രത്തിലെ യുദ്ധകഥകൾ ഓർമിപ്പിച്ചു കൊണ്ടാണ് അവർ പ്രസംഗിക്കുന്നത്. പൗരത്വ നിയമത്തിനും എൻ.ആർ.സിക്കുമെതിരായ പ്രതിഷേധം ഇസ്ലാമും കുഫ്റും തമ്മിലുള്ള യുദ്ധമാക്കിയാണ് അവർ അവതരിപ്പിക്കുന്നത്. ഇത് അപകടമാണ്. ഫാസിസത്തിന്റെ ഭീകരത മനസ്സിലാക്കാതെയല്ല ഇക്കളി. കൃത്യമായ രാഷ്ട്രീയ അജണ്ടകളുള്ള മതമൗലികവാദികളാണ് ഈ നാടകത്തിന് പിന്നിൽ. മതേതര ശക്തികൾ ആ കളി തിരിച്ചറിഞ്ഞുവെന്നതാണ് ആശ്വാസം. ഇടതു പക്ഷവും കോൺഗ്രസ് മുന്നണിയും മേലേതട്ടിലും കക്ഷിരാഷ്ട്രീയത്തിന് അതീതമായി വിദ്യാർത്ഥികൾ താഴേ തട്ടിലും ഒന്നിച്ചു നിൽക്കുമ്പോഴാണ് ഈ ഇൻ ഷാ അല്ലാഹ് ഇൻക്വിലാബുകാരുടെ രംഗപ്രവേശം. ഖുർആൻ ഉയർത്തിപ്പിടിച്ചല്ല ഈ സമരം നയിക്കേണ്ടത്. ഇന്ത്യൻ ഭരണഘടനയായിരിക്കണം പടവാൾ'- സാദിഖ് ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യൻ മുസ്ലീമിനെ ഈ ബില്ലിന്റെ അടിസ്ഥാനത്തിൽ നാടുകടത്താൻ കഴിയുമോ?

ഈ ലേഖകന്റെ സുഹൃത്തായ ഒരു മാധ്യമ പ്രവർത്തകൻ പറഞ്ഞതാണ്. 'അയാളുടെ ഉമ്മ രേഖകൾ ഒക്കെ ശരിയാക്കിവെച്ച് ഏത് നിമിഷവും പൊലീസ് വരുമെന്ന് കാത്തിരിക്കയാണ്. -നോക്കുക, എത്ര വലിയ ഭീതിയാണ്, വിദ്യാഭ്യാസത്തിലും സാമൂഹിക- സാമ്പത്തിക മേഖലയിലും ഏറെ മുന്നിൽ നിൽക്കുന്ന കേരളത്തിൽ പോലും പൗരത്വബിൽ ഭേദഗതി ഉയർത്തി വിട്ടിരിക്കുന്നത്. എഴുത്തുകാരി സാറാജോസഫിന്റെയും എം മുകന്ദന്റെയുമൊക്കെ പ്രസംഗവും പ്രസ്താവനയും നോക്കുക. ഈ രാജ്യത്ത് മുസലീങ്ങൾ രണ്ടാം തരം പൗരന്മാരാണെന്നും ഘട്ടംഘട്ടമായി മുസ്ലീങ്ങളെ അതിർത്തികടത്തുമൊന്നൊക്കെയാണ് ഇവർ പറയുന്നത്. സംഘടിത വോട്ട് ബാങ്ക് ആയതിനാൽ പത്തുവോട്ട് കൂടുതൽ കിട്ടുമെന്ന് കരുതി, കേരളത്തിലെ ഇടതുനേതാക്കളും ഈ രീതിയിൽ തള്ളുന്നുണ്ട്. പക്ഷേ വസ്തുതയെന്താണ്? നിലവിലെ പൗരത്വ രജിസ്റ്റർ അസമിന് മാത്രമാണ് ബാധകം.

രാജ്യവ്യാപകമായി നടപ്പാക്കണമെന്ന് അമിത്ഷായുടെ പ്രസതാവനയല്ലാതെ നടപടികൾ തുടങ്ങിയിട്ടില്ല. ഇനി നടപടി തുടങ്ങിയാൻ തന്നെ പത്തിരുപത് വർഷം കൊണ്ടാണ് പുർത്തിയാക്കാൻ കഴിയുക. അതിന് നിങ്ങൾ ഇപ്പോഴേ തിരിച്ചറിയൽ കാർഡും തലക്കടിയിൽവെച്ച് ഉറങ്ങേണ്ട കാര്യമില്ല. പിന്നെ മോദിയും അമിത്ഷായും പെട്ടന്ന്
ഉണ്ടാക്കിയതല്ല അസമിലെ നിയമം. രക്തരൂക്ഷിതമായ മണ്ണിന്റെ മക്കൾ കലാപത്തെ തുടർന്ന് 85ൽ അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധി മുൻകൈയെടുത്ത് തുടങ്ങിയ കരാർ ആണിത്. ഇപ്പോഴും പൗരത്വബില്ലിനെ എതിർത്തല്ല, ഒരു കുടിയേറ്റക്കാരനും ഇവിടെ വേണ്ട എന്ന നിലപാടിലാണ് അവിടെ സമരം നടക്കുന്നത്.

ഇനി കുടിയേറ്റക്കാർക്ക് ബാധകമായ ഒരു നിയമം മൂലം എങ്ങനെയാണ് ഇന്ത്യൻ പൗരന്മാർ നാടുവിടേണ്ടിവരിക. ഇരുപതോളം രേഖകൾ പൗരത്വത്തിനായി ഉപയോഗിക്കാം. ഇതിൽ ഒന്നും ഹിന്ദുവിനും മുസ്ലീമിനും വിവേചനം ഇല്ല. ഇനി ഇതിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് കോടതിയെ സമീപിക്കാവുന്നതുമാണ്.ഇന്ത്യൻ ഭരണഘടനയെന്ന ഒരു സാധനം ഇതിനെല്ലാം മേലെയാണ്.ഭരണഘടനയുടെ കോർ എന്നത് ഭേദഗതിചെയ്യാൻ കഴിയാത്തതാണ്. അതായത് മോദിയും അമിത്ഷായും ആഞ്ഞുപിടിച്ചാലും ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കാൻ കഴിയില്ല.

മാത്രമല്ല ഇന്ത്യയിൽ നിലനിൽക്കുന്നപോലെ ന്യൂനപക്ഷ അവകാശങ്ങൾ മറ്റ് ഏത് രാജ്യത്താണ് ലഭിക്കുന്നത്. ഭൂരിപക്ഷത്തിന് ലഭിക്കുന്ന തുല്യ അവകാശങ്ങൾക്ക് പുറമേ ന്യൂനപക്ഷ പദവി മൂലം മറ്റ് ആനുകൂല്യങ്ങളുമുണ്ട്. മത നിയമങ്ങൾക്കനുസൃതമായി പൊതു നിയമങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കാനുള്ള അവകാശം, എതിരെ ഉണ്ടാകുന്ന സുപ്രീം കോടതി ഉത്തരവുകളെപ്പോലും അട്ടിമറിക്കാൻ മൽസരിക്കുന്ന രാഷ്ട്രീയ പാർട്ടികൾ. ഇത്രയും സ്വാതന്ത്ര്യം ഈ രാജ്യത്ത് അനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾ ഇസ്ലാമിക രാജ്യങ്ങളിൽ മതപരമായ വിവേചനം അനുഭവിക്കുന്ന കുടിയേറ്റക്കാർക്ക് ഇളവ് അനുവദിക്കുന്നതിനെ എന്തിന് എതിർക്കണം എന്ന് ചോദിക്കുന്നവർ എത്രയോ ഉണ്ട്. പക്ഷേ വിശാലമായ മാനവികത വെച്ച് നമുക്ക് അത് ചോദിക്കാൻ ആവില്ല.

മാത്രമല്ല ഇന്ത്യൻ ഭരണഘടനയെന്ന ഒരു സാധനം ഇതിനെല്ലാം മേലെയാണ്. പൗരത്വഭേദഗതി ഭരണഘടനയുടെ സമത്വം എന്ന ആശയത്തെ ചോദ്യം ചെയ്‌തോയെന്ന് അറിയാൻ നിയമയുദ്ധങ്ങൾ ഇനി നടക്കാൻ ഇരിക്കുന്നതേയുള്ളൂ. ഇന്ത്യൻ ഭരണഘടനയുടെ കോർ എന്നത് ഭേദഗതിചെയ്യാൻ കഴിയാത്തതാണ്. അതായത് മോദിയും അമിത്ഷായും ആഞ്ഞുപിടിച്ചാലും ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കാൻ കഴിയില്ല.

മുസ്ലീങ്ങളെ നാടുകടത്തണം എന്നതൊക്കെ സംഘപരിവാറിന്റെ നടക്കാത്ത സ്വപ്നമായി മാത്രമേ അവശേഷിക്കൂ. ഇങ്ങനെ പറഞ്ഞ് ആത്മവിശ്വാസം കൊടുത്ത്, കാബിലെ വിവേചനത്തിനെതിരെ നിയമപരമായും ആശയപരമായി നേരിടുകയാണ് വേണ്ടത്. അല്ലാതെ മുസ്ലീങ്ങളെ ചകിതരാക്കി, ഉടൻ നാടുകടത്തുമെന്ന ഭീതിയുണ്ടാക്കി പത്തുവോട്ട് തട്ടുകയാണോ വേണ്ടത്. പത്തുവോട്ട് കിട്ടുക കേരളത്തിൽ മാത്രമാണ്. മറ്റിടത്തെല്ലാം ബിജെപി ആഗ്രഹിക്കുന്ന അജണ്ട തന്നെയാണ്. എക്കാലവും ബിജെപി വിരുദ്ധപാർട്ടികൾ ന്യുനപക്ഷ പ്രീണനത്തിന്റെ വക്താക്കൾ ആണെന്ന് അവർക്ക് ഇതുമൂലം വ്യക്തമായി പറയാൻ കഴിയുന്നു.

ബിജെപി ലക്ഷ്യമിടുന്നതും ഇതുതന്നെയാണ്

എന്താണ് നര്രേന്ദമോദി എന്ന നേതാവിന്റെ എല്ലാ ഉയർച്ചക്കും കാരണമെന്ന ചോദ്യത്തിന് എഴുത്തുകാരി അരുദ്ധതി റോയ് പറഞ്ഞത്, ഗുജറാത്ത് കലാപം എന്നാണ്. മോദി കൊണ്ടുവന്ന വികസനം ഒന്നുമല്ല, സംഘപരിവാർ അണികൾക്കിടയിൽ അദ്ദേഹത്തെ
ഹീറോയാക്കിയത്. മറിച്ച് മുസ്ലീങ്ങൾക്ക് പണി കൊടുക്കാൻ കഴിയുന്ന ഏക നേതാവ് എന്ന രീതിയിലാണ്. ഇത് പല പരിവാർ നേതാക്കളും പരസ്യമായി പറഞ്ഞിട്ടുള്ളതുമാണ്. വൽസൻ തില്ലങ്കേരിയൊക്കെ മോദിയെ നരകാസുര നിഗ്രഹം നടത്തിയ ഭഗവാനായാണ് ഉപമിക്കുന്നത്. രാമനും കൃഷ്ണനും പതിനായിരക്കണക്കിന് അസുര ജന്മങ്ങളെ കൊന്നൊടുക്കിയപോല മോദിയും. ഗുജറാത്ത് കലാപക്കാലത്ത് ഹിന്ദുക്കൾക്ക് തിരിച്ചടിക്കാൻ പൊലീസിന് രണ്ടു ദിവസം നിഷ്‌ക്രിയമായിരിക്കാൻ വാക്കാൽ നിർദ്ദേശിച്ചതാണ് മോദിയുടെ ജീവിതത്തിൽ നിർണ്ണായകമായത്. അതായത് ഗുജറാത്തിൽ ഗർഭിണിയുടെ വയറുകീറി കുഞ്ഞിനെ ശൂലംകുത്തിയെടുത്തത് അടക്കമുള്ള ഹീനതകൾക്ക് മോദി ചൂട്ടുപിടിച്ചതോടെ അദ്ദേഹത്തിന്റെ ജനപ്രീതി കുതിച്ച് ഉയരുകയാണ്! ഇനി യുപിയിൽ ബിജെപി അധികാരം പിടിച്ചത് എങ്ങനെയാണെന്ന് നോക്കുക. വികസനം പറഞ്ഞുകൊണ്ടാണണോ. മുസാഫർനഗർ കലാപത്തിനുശേഷം ബിജെപിക്ക് അനുകൂലമായി അവിടെ കൺസോളിഡേഷൻ ഉണ്ടാവുകയാണ് ചെയ്തത്. ഓരോ കലാപം ഉണ്ടാകുമ്പോഴും ബിജെപിക്ക് വോട്ടുകുറയുകയല്ല കൂടുകയാണെന്ന് ചുരുക്കം.

സാധാരണ കലാപവും അക്രമവും ഉണ്ടായാൽ അതിൽ കക്ഷികളായ പാർട്ടികൾക്കും അധികാരത്തിൽ ഇരിക്കുന്നവർക്കും എതിരെയല്ലേ ജനരോഷം ഉയരേണ്ടത്. പക്ഷേ ഇന്ത്യയിൽ അതുണ്ടാവില്ല. അതാണ് ഗ്രേറ്റ് ഇന്ത്യൻ കമ്മ്യൂണൽ പൊൽറ്റിക്സ്. വർഗീയതകൊണ്ടുള്ള കളിയുടെ ഗുണം. ഏത് പൊട്ടനും മനസ്സിലാവുന്ന പൊളിറ്റിക്സാണ് ബിജെപി പയറ്റുന്നത്. രാജ്യത്തെ ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കുക. ഹിന്ദുക്കൾ ചാഞ്ഞമരങ്ങളാണ്, ആർക്കും പാഞ്ഞുകയറാവുന്നവരാണ് എന്ന്പ്രചരിപ്പിക്കുക. അവരുടെ രക്ഷകരായി അവതരിക്കുക. ഭൂരിപക്ഷത്തിന്റെ വോട്ട് വാരുക. നഞ്ഞുകലക്കി മീൻ പിടിക്കുന്നപോലുള്ള സിമ്പിൾ ടെക്ക്നിക്ക്. മാർക്വിസ്റ്റ് പാർട്ടി അവരുടെ വൈരുധ്യാധിഷ്ഠിത ഭൗതികവാദവും, കുന്തവും കൊടച്ചക്രവുമൊക്കെ പറഞ്ഞുവരുമ്പോഴേക്കും ഹേറ്റ് പൊളിറ്റിക്‌സ് പെട്ടെന്ന് വേരുപിടിച്ചു കഴിഞ്ഞിരിക്കണം. മദ്യഷാപ്പും പുസ്തകക്കടയും ഒരുപോലുള്ള ഒരു നഗരത്തിൽ കൂടുതൽ പേർ എവിടേക്കാണ് ചായുകയെന്ന് വ്യക്തതാണ്.വിഭജനതന്ത്രത്തിൽ മതേതര വാദികൾ എന്താണ് ചെയ്യേണ്ടത്. അവർ ഏതെങ്കിലും ഒരുകൂട്ടരെ അന്ധമായി സപ്പോർട്ട് ചെയ്യുന്നവരാണെന്നും, ഒരു വശത്തേക്ക് ചായുന്നവരാണെന്നുമുള്ള തോന്നൽ ഉണ്ടാക്കാൻ പാടില്ല. ഇവിടെ ഇൻഷാ അള്ളാ ഇൻക്വിലാബ് എന്ന് മുദ്രാവാക്യം ഉയർത്തുന്നവർക്ക് പിന്തുണ കൊടുക്കുമ്പോൾ ആ കെണി പൂർത്തിയാവുകയാണ്.

അതായത് രാജ്യത്തെ എപ്പോഴും മതപരമായി വിഭജിക്കപ്പെടാനാണ് ബിജെപി
ആഗ്രഹിക്കുന്നത്. അതാണ് അവിടുത്തെ അടിസ്ഥാന വിജയസൂത്രം. മതേതര പാർട്ടികളായ കോൺഗ്രസിനും ഇടതുപക്ഷത്തിനുമൊന്നും ഈ കെണി പിടികിട്ടുന്നില്ല. ഈ വിഭജനതന്ത്രത്തിൽ മതേതര വാദികൾ എന്താണ് ചെയ്യേണ്ടത്. അവർ ഏതെങ്കിലും ഒരുകൂട്ടരെ അന്ധമായി സപ്പോർട്ട് ചെയ്യുന്നവരാണെന്നും, ഒരു വശത്തേക്ക് ചായുന്നവരാണെന്നുമുള്ള തോന്നൽ ഉണ്ടാക്കാൻ പാടില്ല.  ഇൻഷാ അള്ളാ ഇൻക്വിലാബ് എന്ന് മുദ്രാവാക്യം ഉയർത്തുന്നവർക്ക് പിന്തുണ കൊടുക്കുമ്പോൾ ആ കെണി പൂർത്തിയാവുകയാണ്. മതമാണ് അഭയാർഥികളെ സൃഷ്ടിച്ചതിലെ പ്രധാനഘടകമെന്നും എല്ലാ മതാധിഷ്ഠിത പ്രസ്ഥാനങ്ങളിൽ നിന്നും തുല്യ അകലം പാലിച്ചാൽ മാത്രമേ അത് മതേതരത്വം ആവുള്ളൂ  എന്നും നാം തിരിച്ചറിയണം. അങ്ങനെയാവുമ്പോൾ മാത്രമേ ചാഞ്ഞമര തിയറി പൊളിയൂ. അതിനുപകരം 'ഇന്ത്യയിലെ മുസ്ലീങ്ങളെ മൊത്തം പുറന്തള്ളാനുള്ള നീക്കമാണിത്' എന്നൊക്കെ തള്ളുന്ന എ എ റഹീമിനെയും മുഹമ്മദ് റിയാസിനെയും പോലുള്ള സിപിഎം നേതാക്കൾ ഈ സ്വത്വഷുഡു വാദത്തിന് പ്രോൽസാഹനം നൽകുകയാണ്.

ഇന്ത്യൻഭരണഘടന നിലനിൽക്കുന്നിടേത്തോളം കാലം ന്യുനപക്ഷ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്നും, ഇത് കുടിയേറ്റക്കാർക്കുള്ളതാണെന്നും, പൗരന്മാർ പുറത്തുപോവേണ്ടി വരില്ല എന്ന ആത്മവിശ്വാസമല്ലെ ഇന്ത്യൻ ന്യൂനപക്ഷങ്ങൾക്ക് ഇടതുപക്ഷം അടക്കം നൽകേണ്ടത്. അതിനുപകരം മുസ്ലീങ്ങളെ ജയിലിൽ അടക്കാനുള്ള ഡിറ്റൻഷൻ കാമ്പുകൾ ഒരുങ്ങുന്നു എന്നതുപോലുള്ള ഭീതി വാർത്തകൾ പടച്ചുവിട്ട്, ഹർത്താൽ നടത്തിക്കുകയും കെഎസ്ആർടിസിക്ക് കല്ലെറിയിക്കുകയും ചെയ്യിപ്പിക്കുന്നത് എന്തിനാണ്. വർഗ്ഗീയത പരസ്പര പൂരകമാണ്. ഭൂരിപക്ഷ വർഗീയതകാട്ടി ന്യൂനപക്ഷവും,ന്യുനപക്ഷ വർഗീയത കാട്ടി ഭൂരിപക്ഷവും പിടിച്ചു നിൽക്കും. ഇവിടെ രണ്ടിനോടും തുല്യ അകലമാണ് മതേരവാദികൾ പുലർ്ത്തേണ്ടത്. മുസ്ലീങ്ങൾ സാർവദേശീയ മതാത്മകതയിൽ (Pan Islamic Sentiments) വിശ്വസിക്കുകയും വികാരംകൊള്ളുകയും ചെയ്യുന്നവരാണെന്നതിനാൽ അഭയാർത്ഥി മുസ്ലിം ആണെങ്കിൽ പെട്ടെന്ന് വൈകാരികമായി ഐക്യപെടാൻ അവർക്ക് മതപരമായ പരിശീലനം ലഭിച്ചിട്ടുണ്ട്.ഒരു ചെറിയ കനൽ ഇട്ടാൽ അത് ആളിക്കത്തുമെന്ന് ഉറപ്പ്. അന്യവത്ക്കരണവും സ്വത്വവാദവും പരിധിവിട്ടാൽ അത് ഇസ്‌ലാമിക തീവ്രവാദത്തിനാണ് വഴിമരുന്നിടുക.

ഒരിക്കൽ കൂടി പറയട്ടെ, മതഗ്രന്ഥങ്ങൾ ഉയർത്തിപ്പിടിച്ചുള്ള സമരങ്ങൾക്കല്ല, ഭരണഘടന ഉയർത്തിപ്പിടിക്കുന്ന സമരങ്ങൾക്കാണ് നാം പിന്തുണ കൊടുക്കേണ്ടത്. ഇന്ന് തെരുവിൽ ഡൗൺഡൗൺ ഫാസിസം എന്ന് അലറിവിളിക്കുന്ന അതേ ആശയഗതിക്കാർ തന്നെയാണ് ജോസഫ് മാഷിന്റെയും കൈ വെട്ടിയതെന്ന് മറക്കരുത്. ഹൈന്ദവഫാസിസം മേച്ഛം, ഇസ്‌ലാമിക ഫാസിസം
ഫാസിസം പാൽപ്പായസം എന്ന ധാരണയിൽ നിന്ന് ഇന്ത്യയിലെ ഇടതുപക്ഷവും മോചിതരാവണം. അങ്ങനെ മാത്രമേ നമുക്ക് ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ കഴിയൂ. ശബരിമല കേരളത്തിലെ സംഘികളുടെ സുവർണ്ണാവസരം ആയിരുന്നെങ്കിൽ, പൗരത്വഭേദഗതിനിയമം സുഡാപ്പികളുടെയും സുവർണ്ണാവസരമാണ്. ഞങ്ങളാണ് നിങ്ങളുടെ രക്ഷകർ എന്ന് പറഞ്ഞുകൊണ്ട് മുസ്ലീങ്ങളുടെ മുഖ്യധാരയിലേക്ക് കയറിക്കൂടാൻ പോപ്പുലർ ഫ്രണ്ടും, ജമാഅത്തെ ഇസ്ലാമിയും നടത്തുന്ന ശ്രമങ്ങൾക്ക് എന്തിനാണ് കോൺഗ്രസും ഇടതുപക്ഷവും തലവെച്ച് കൊടുക്കുന്നത്. ജാമിയയിൽ നടക്കുന്ന സമരങ്ങൾ കാമ്പസ് വസന്തമാണെന്നൊക്കെ തള്ളുന്നവർ അവർ ബിജെപിയുടെ കുഴിച്ച കുഴിയിൽ തന്നെയാണ് വീഴുന്നത്.

പൗരത്വ നിയമത്തിന്റെ വാൾ വന്നു വീഴുന്നത് വിശ്വാസത്തിന്റെ കഴുത്തിലല്ല.പൗരത്വത്തിന്റെ കഴുത്തിലാണ്. ഇതൊരു ഹിന്ദു / മുസ്ലിം ദ്വന്ദയുദ്ധമാക്കാതെ ജനാധിപത്യവും ഫാസിസവും തമ്മിലുള്ള, സെക്കുലറിസവും കമ്യൂണലിസവും തമ്മിലുള്ള ദ്വന്ദമായി മനസ്സിലാക്കുക

വാൽക്കഷ്ണം: ക്രിസ്തുവിന്റെ ആറാം തിരുമുറിവ് നാടകത്തിന്റെ നിരോധനം, മതമില്ലാത്ത ജീവൻ എന്ന പാഠഭാഗം പിൻവലിച്ചത്, ഖിത്താബ് നാടക വിവാദത്തിൽ പ്രതികരിക്കാതിരുന്നത്, ബിഷപ്പ് ഫ്രാങ്കോയെ കളിയാക്കി കെ കെ സുഭാഷ് വരച്ച 'വിശ്വാസം രക്ഷതി' കാർട്ടൂണിന് അവാർഡ് നിഷേധിച്ചത് തുടങ്ങിയ നിരവധി വിവാദ വിഷങ്ങൾ നോക്കുക. ന്യൂനപക്ഷ മതക്കാർ എതിർകക്ഷികൾ ആവുമ്പോൾ ഇടതു സർക്കാറിനുപോലും മുട്ടുവിറക്കുന്നു. അവർ എപ്പോഴും ആ മതലോബിയുടെ സമ്മർദത്തിന് വഴങ്ങുന്നു. ഈ വൺസൈഡഡ് നവോത്ഥാനമാണ് കേരളത്തിൽ ഇടതുപക്ഷംപോലും നാളിതുവരെ പുലർത്തിപ്പോന്നത്. പിന്നെ പൗരത്വഭേദഗതി സമരങ്ങളുടെ കാര്യം പറയണോ? മതങ്ങളെ തൂക്കിനോക്കുമ്പോൾ കൈവിറക്കുന്നവർ ഈ നാടിന്റെ ശാപമാവുകയാണ്.

എം റിജു    
മറുനാടന്‍ മലയാളി ചീഫ് എഡിറ്റർ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
കൗണ്ടർ പോയിന്റ് എന്നാണ് ആ ഷോയുടെ പേര്; അതിൽ ചോദ്യങ്ങൾ ചോദിക്കലാണ് എന്റെ പണി; സർക്കാറിനെ പുകഴ്‌ത്താൻ മാത്രമായി ഇരിക്കാൻ ഞാൻ ജോലി ചെയ്യുന്നത് സർക്കാർ സ്ഥാപനത്തിൽ അല്ലല്ലോ? സ്ത്രീത്വത്തെ അപമാനിക്കും വിധത്തിൽ അധിക്ഷേപിച്ചത് ഭരിക്കുന്ന പാർട്ടിയുടെ മുഖപത്രത്തിലെ ജീവനക്കാരനാണ്; അതുകൊണ്ട് ദേശാഭിമാനി മാനേജ്‌മെന്റിനെയും പരാതി അറിയിച്ചിട്ടുണ്ട്: മാധ്യമപ്രവർത്തക നിഷ പുരുഷോത്തമൻ മറുനാടനോട്
'ഞങ്ങളെ ബന്ദികൾ ആക്കിയിരിക്കുന്നു..ഞങ്ങൾക്ക് രാജ്യം വിട്ടുപോകാൻ ആകുന്നില്ല..ഞങ്ങളുടെ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാൻ കഴിയുന്നില്ല; ഇതിലധികം ഇനി സഹിക്കാൻ വയ്യെന്ന് ഉറച്ചുള്ള' അവസാനസമരത്തിന് ഫലം; ഭരണത്തിൽ കടിച്ചുതൂങ്ങിയവർ ഗത്യന്തരമില്ലാതെ ഒടുവിൽ കീഴടങ്ങി; ബെയ്‌റൂട്ടിനെ തകർത്ത 160 ലേറെ പേരുടെ ജീവനെടുത്ത സ്‌ഫോടന പരമ്പര ഉയർത്തിയ ജനരോഷം ആളിപ്പടർന്നപ്പോൾ രാജി വച്ചൊഴിഞ്ഞ് ലെബനനിലെ മന്ത്രിസഭ ; പടിയിറക്കം ടെലിവിഷനിലൂടെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഹസ്സൻ ദിയബ്
കല്യാണത്തലേന്ന് വീട്ടിലെത്തിയ സ്ത്രീ വെളിപ്പെടുത്തിയത് പ്രതിശ്രുത വരനായ നേതാവിൽ നിന്ന് ഗർഭിണിയായ കഥ; വഞ്ചിക്കപ്പെട്ടു എന്ന് അറിഞ്ഞതോടെ എഐവൈഎഫ് തൃശൂർ ജില്ലാ പ്രസിഡന്റ് വിഷ്ണുവിനെതിരെ പോസ്റ്റിട്ട് വിവാഹത്തിൽ നിന്ന് ഒഴിവായി വനിതാസഖാവ്; പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്ത് പാർട്ടിയും; തൃശൂരിൽ സിപിഐയെ പിടിച്ചുകലുക്കുന്ന ലൈംഗിക അപവാദം ഇങ്ങനെ
ഇടതുമുന്നണിക്കു തുടർഭരണം കിട്ടുകയും പിണറായി വിജയൻ മുഖ്യമന്ത്രി ആയി തുടരുകയും ചെയ്താൽ വരാൻ സാധ്യതയുള്ള ചില പരിഷ്‌കാരങ്ങൾ ഇവയാണ്: സംസ്ഥാനത്തെ ഉദ്യോഗസ്ഥ മേധാവി സംസ്ഥാന പൊലീസ് മേധാവി ആയിരിക്കും; ചീഫ് സെക്രട്ടറി പൊലീസ് മേധാവിക്കു റിപ്പോർട്ട് ചെയ്യും: മാധ്യമ പ്രവർത്തകൻ കെ.ജെ.ജേക്കബ്ബിന്റെ കുറിപ്പ്
ഇനി അഞ്ചേക്കറിൽ താഴെയുള്ള ക്വാറികളിലും പാറ പൊട്ടിക്കാം; ഒരു വിമാനത്താവളത്തിന്റെ ടെർമിനിന്റെ അത്ര വലുപ്പമുള്ള കെട്ടിടങ്ങൾ ഉണ്ടാക്കാൻ പോലും പാരിസ്ഥിതികാഘാത പഠനം വേണ്ട; പതിനായിരം ലിറ്റർ വരെ നാടൻ മദ്യം ഉത്പാദിപ്പിക്കുന്ന യൂണിറ്റുകൾ തൊട്ട് താപനിലയങ്ങൾക്കു വരെ ഇളവുകൾ; വൻകിട പദ്ധതികൾക്ക് വന്യജീവി ബോർഡിന്റെ മുൻകൂർ അനുമതിയും വേണ്ട; കോവിഡിന്റെ മറവിൽ അരങ്ങൊരുങ്ങുന്നത് വൻ പരിസ്ഥിതിക്കൊള്ളയ്ക്ക്; മോദി ഇന്ത്യയുടെ അവശേഷിക്കുന്ന പച്ചപ്പിന്റെ അന്തകനാവുമോ?
ടിപി വധക്കേസ് പ്രതി കൊടി സുനി സ്വർണ്ണക്കടത്ത് സംഘത്തിന്റെ പ്രധാന കണ്ണി; പരോളിൽ ഇറങ്ങിയപ്പോൾ വ്യവസായിയെ തട്ടിക്കൊണ്ട് പോയത് സ്വർണ്ണക്കടത്തിലെ പക തീർക്കാൻ; ഏറാമല പഞ്ചായത്തിലെ തിരുത്തി ടൂറിസം പ്രോജക്റ്റ് മുടങ്ങിയതും ടിപിയെ വധിക്കാൻ വഴിവെച്ചോ? പദ്ധതിയുടെ പിന്നിൽ സ്വർണ്ണക്കടത്ത് സംഘങ്ങളുടെ അദൃശ്യസാന്നിധ്യം; എൻഐഎ അന്വേഷണം വരുമെന്ന ആശങ്കയിൽ സിപിഎമ്മിലെ ഒരുവിഭാഗം
11 വയസ്സുകാരിയെ മാസങ്ങളോളം പീഡിപ്പിച്ചത് 55 കാരനായ സിപിഎം പ്രവർത്തകൻ; ഉപദ്രവിച്ചത് രക്ഷിതാക്കൾക്കൊപ്പം വാടകക്ക് താമസിക്കുന്ന പെൺകുട്ടിയെ; മലപ്പുറത്ത് പ്രതി ബെന്നിക്കോയയുടെ അറസ്റ്റ് വൈകിപ്പിക്കാൻ ഉന്നത തല ഇടപെടൽ ഉണ്ടായതായി ആരോപണം.; മന്ത്രി ജലീലിനും ശ്രീമതി ടീച്ചർക്കും ഒപ്പമുള്ള പ്രതിയുടെ ഫോട്ടോകളും പ്രചരിപ്പിച്ച് രാഷ്ട്രീയ എതിരാളികൾ; പ്രതി റിമാൻഡിൽ
താരമാകുന്നത് പ്രിയങ്ക; അച്ഛൻ രാജീവ് ഗാന്ധിയുടെ ഉറ്റചങ്ങാതിയായിരുന്ന രാജേഷ് പൈലറ്റിന്റെ മകനെ തിരിച്ചുകൊണ്ടുവരാൻ പാകമായത് പ്രിയങ്ക ഗാന്ധിയുടെ നയചാതുരിയിൽ; ഒരുമാസത്തെ പിണക്കത്തിന് ശേഷം സച്ചിൻ പൈലറ്റ് കോൺഗ്രസിലേക്ക് മടങ്ങുന്നു; മഞ്ഞുരുകിയത് രാഹുലും പ്രിയങ്കയുമായി ഡൽഹിയിൽ നടത്തിയ ചർച്ചയിൽ; സച്ചിന്റെ പരാതികൾ തീർപ്പാക്കാൻ ഹൈക്കമാൻഡിന്റെ മൂന്നംഗ സമിതി; രാജസ്ഥാനിൽ പ്രതിസന്ധിക്ക് പരിഹാരം
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
ലോറി ഡ്രൈവർമാർക്ക് 'ചരക്കുകളെ' എത്തിച്ചു കൊടുക്കുന്ന ലോട്ടറി കച്ചവടം; പൂനയിൽ നിന്ന് ലോറി എടുക്കുമ്പോൾ ഷാഫി ഓർഡർ ചെയ്തത് പ്രായം കുറഞ്ഞ ഇരയെ; ലക്ഷ്യമിട്ട പെൺകുട്ടി കൈയിൽ നിന്നും വഴുതിയപ്പോൾ റൂമിലേക്ക് ഉന്തിതള്ളി വിട്ടത് വൃദ്ധയെ; കാമഭ്രാന്തനെ പ്രതിരോധിച്ചപ്പോൾ ബ്ലൈഡു കൊണ്ടും ക്രൂരത; കണ്ടു വന്ന മകന് ഹാലിളകിയപ്പോൾ ലോറി ഡ്രൈവർക്കും അമ്മയ്ക്കും കിട്ടിയത് പൊതിരെ തല്ല്; എല്ലാം അനുഭവിച്ചത് 75-കാരി; കോലഞ്ചേരിയിലെ പീഡനത്തിൽ നിറയുന്നത് ഓമനയുടെ വാണിഭ കച്ചവടം
സ്വയം മരണത്തിലേക്ക് പറന്നിറങ്ങിയപ്പോഴും മനസ്സാന്നിധ്യത്തോടെ കൂടെയുള്ളവരുടെ ജീവനുകൾ കാത്ത ക്യാപ്റ്റന് സല്യൂട്ട്! ഗിയർ ബോക്‌സിലെ തകരാർ തിരിച്ചറിഞ്ഞതോടെ ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം പരമാവധി ഒഴിവാക്കി; സാങ്കേതിക തകരാർ തിരിച്ചറിഞ്ഞ് നിലത്തിറക്കൽ; മഴയിൽ തെന്നിമാറിയപ്പോഴും പറന്നുയരാത്തത് ജനവാസ കേന്ദ്രം മുന്നിലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ്; കരിപ്പൂരിൽ വൻ ദുരന്തം ഒഴിവാക്കിയത് യുദ്ധവിമാനങ്ങളെ അടക്കം നിയന്ത്രിച്ച ക്യാപ്ടൻ ഡിവി സാഥെ; വലിയ ദുരന്തം ഒഴിവാക്കിയത് ഈ മനക്കരുത്ത്
ഭർത്താവിനോട് പോലും നീതി പുലർത്താത്ത, കള്ളം പറയുന്ന ഉത്തമനായ പുരുഷന്റെ മകൾ വിവാഹ മോചനം നേടാൻ പോകുന്നു......; കാരണം..... തെറ്റ് ചെയ്യാത്തവർ ആരും ഇല്ല എന്ന് ഭർത്താവിനോട് പറഞ്ഞതിനാൽ; മനോരമ വാർത്താ അവതാരകയ്ക്കെതിരെ സ്ത്രീ വിരുദ്ധത നിറച്ച് ദേശാഭിമാനിക്കാരന്റെ വ്യാജ ആരോപണ പോസ്റ്റ്; നിഷാ പുരുഷോത്തമനെതിരെ അതിക്രമം കാട്ടിയ സഖാവിനെതിരെ ഒരക്ഷരം മിണ്ടാതെ പത്രപ്രവർത്തക യൂണിയനും സ്ത്രീ സമത്വ വാദികളും; മനോരമ നിലപാട് കടുപ്പിച്ചപ്പോൾ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പൽ
ജഡ്ജിയും നേതാവുമായി അടുത്ത ബന്ധം; ഖുറാൻ വാഹനമെത്തി സിആപ്റ്റിലും ബന്ധുവിന്റെ സാന്നിധ്യം; എൻഐഎ നിരീക്ഷണത്തിലൂള്ളത് സ്വപ്നയുടെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുത്ത ഏക നേതാവ്; സർക്കാരിൽ ഉന്നത സ്വാധീനമുള്ള നേതാവിനെ ചോദ്യം ചെയ്യുന്നത് എല്ലാ തെളിവുകളും സൂക്ഷ്മമായി വിലയിരുത്തിയ ശേഷം മാത്രം; സ്വപ്‌നയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകൾ കിട്ടിയാൽ ഉടൻ നേതാവിന് നോട്ടീസ് നൽകും; സ്വർണ്ണ കടത്തിൽ വിഐപി മൂന്നാമാനിലേക്ക് അന്വേഷണം
ഒറ്റയ്ക്ക് പോകാൻ ധൈര്യമില്ല; നേരോടെയുമല്ല.. നിർഭയവുമല്ല... നിരന്തരം മര്യാദകെട്ട്...! ഏഷ്യാനെറ്റിനെ കളിയാക്കി പോസ്റ്റ്; പാർട്ടി അടിമയെ പോലെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പെരുമാറരുതെന്ന് വിനു വി ജോൺ; മര്യാദ കെട്ടവരുമായി കൂട്ടു വേണ്ടാന്നു വെക്കാനുള്ള സ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള അധികാരം ഒരു ചാനൽ ജഡ്ജിക്കും ആരും നൽകിയിട്ടുമില്ല... കുഞ്ഞ് പോയി തരത്തിൽ കളിക്ക്...! പിഎം മനോജിന്റെ പരിഹാസത്തിൽ പത്രപ്രവർത്തക യൂണിയന് മൗനം; ചോദ്യം ചെയ്യലുകൾ മുഖ്യമന്ത്രിയെ അലോസരപ്പെടുത്തുമ്പോൾ
ഷാപ്പിലെ കറിവെപ്പുകാരനായി മണർകാടെത്തി; വട്ടിപ്പലിശക്കാരുടെ ഇടനിലക്കാരനായി ചുവടുമാറ്റം; നിസാര തുക കടം കൊടുത്ത് കോടികൾ മൂല്യമുള്ള വസ്തു വകകൾ തട്ടിയെടുത്ത് വളർന്ന് പന്തലിച്ചു; 20 ലക്ഷം രൂപയ്ക്ക് രണ്ടേ കാൽ മാസത്തേക്ക് പലിശയായി വാങ്ങിയത് ഒരു കോടി രൂപ; കൊള്ളപ്പലിശയ്ക്ക് അവതരിപ്പിച്ചത് പത്താംകളം എന്ന പലിശ രീതി; അച്ഛനെ കിഡ്‌നാപ്പ് ചെയ്ത് യുവതിയെ ധർമ്മ സങ്കടത്തിലാക്കി; മാലം സുരേഷ് ക്രൂരതയുടെ അവതാരം! മല്ലപ്പള്ളിയിലെ പ്രീതി മാത്യുവിനെ തകർത്തതും മണർകാട്ടെ ഷൈലോക്കിന്റെ ചതിക്കുഴി
സ്വപ്‌ന സുരേഷ് ഇടനിലക്കാരിയായ ഇടപാടുകളെ കുറിച്ച് വ്യക്തമായി അറിവുണ്ടായിരുന്നത് ഉന്നത രാഷ്ട്രീയ നേതാവിന്; പല ഇടപാടുകളിലും സ്വപ്നയെ നേതാവ് ഇടനിലക്കാരിയുമാക്കി; സ്വർണക്കടത്തിൽ പിടിയിലാവുന്നതിനു മുമ്പ് ഈ രാഷ്ട്രീയ നേതാവും സ്വപ്നയും പലയിടങ്ങളിൽവെച്ച് രഹസ്യമായി കണ്ടു; സർക്കാറിൽ നിർണായ സ്വാധീനമുള്ള രാഷ്ട്രീയക്കാരനും സ്വർണ്ണക്കടത്തിന്റെ ചിത്രത്തിലേക്ക്; കള്ളക്കടത്തിനെക്കുറിച്ച് കൃത്യമായി അറിയാവുന്ന നേതാവിനെ ചോദ്യം ചെയ്യാൻ ഒരുങ്ങി കസ്റ്റംസ് ഉദ്യോഗസ്ഥർ
ശ്രീകണ്ഠൻ നായരുടെ വിദേശയാത്രകൾക്ക് ഹൈക്കോടതിയുടെ വിലക്ക്; വ്യാജ വാർത്താ കേസിൽ അറസ്റ്റ് ചെയ്താൽ 50,000 രൂപ ബോണ്ടിൽ വിട്ടയയ്ക്കണം; ഇനി വ്യാജ വാർത്തകൾ സംപ്രക്ഷേണം ചെയ്താൽ ജാമ്യം റദ്ദാക്കും; മറ്റുള്ളവർക്ക് വഴികാട്ടേണ്ട ശ്രീകണ്ഠൻ നായർ കേട്ടുകേൾവി വാർത്തയാക്കരുതെന്ന് ഓർമ്മിപ്പിച്ച് 24 ചാനൽ മേധാവിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി; ശ്രീകണ്ഠൻ നായർ ഷോയിലെ കോവിഡിനെ കുറിച്ചുള്ള വ്യാജ വാർത്തയിലെ വിധിയിൽ നിറയുന്നത് വിമർശനങ്ങൾ മാത്രം
മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി