Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

താരശരീരത്തിന് പ്രായം ബാധകമല്ലേ! നികുതി വെട്ടിക്കുന്ന ജൂവലറികളുടെയും, ബ്ലേഡ് കമ്പനികളുടെയും പരസ്യമുഖങ്ങളായ താരങ്ങൾ കേരളത്തോട് ചെയ്യുന്നത്; ലാലേട്ടനും മമ്മൂക്കയും കമലിനെയും രജനിയെയും കണ്ടുപഠിക്കുമോ?

താരശരീരത്തിന് പ്രായം ബാധകമല്ലേ! നികുതി വെട്ടിക്കുന്ന ജൂവലറികളുടെയും, ബ്ലേഡ് കമ്പനികളുടെയും പരസ്യമുഖങ്ങളായ താരങ്ങൾ കേരളത്തോട് ചെയ്യുന്നത്; ലാലേട്ടനും മമ്മൂക്കയും കമലിനെയും രജനിയെയും കണ്ടുപഠിക്കുമോ?

എം മാധവദാസ്

ന്യൂസ് ചാനലുകളും അന്തിച്ചർച്ചാതൊഴിലാളികളും നമ്മുടെ സായാഹ്നങ്ങൾ മലീമസമാക്കുന്നതിന് മുമ്പ് , എഴുത്തുകാരൻ സക്കറിയചോദിച്ച ഒരു ചോദ്യം കേരളത്തിൽ വലിയ ചർച്ചയായിരുന്നു. ഈ ബുദ്ധിജീവികളെക്കൊണ്ടുള്ള പ്രയോജനമെന്താണ്? അതൊന്ന് തിരിച്ചിട്ട് ചോദിക്കട്ടെ, രാജ്യം പത്മശ്രീയും പത്മഭൂഷണുമൊക്കെ നൽകി ആദരിച്ച, ഒന്നാന്തരം നടന്മാർ കൂടിയായ നമ്മുടെ സൂപ്പർ താരങ്ങളെകൊണ്ട് കേരളത്തിനുള്ള പ്രയോജനം എന്താണ്. വെള്ളിത്തിരയിൽ ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതിരൂപങ്ങളായ അവർ വ്യക്തിജീവിതത്തിലും തൊഴിലിലും ധാർമ്മികത സൂക്ഷിക്കാൻ ബാധ്യസ്ഥരല്ലേ. ഇനി സമൂഹത്തിലേക്ക് നെഗറ്റീവായ ചിന്തകൾ വളർത്തുന്ന കാര്യങ്ങളിൽനിന്നെങ്കിലും മാറിനിൽക്കാൻ അവർക്ക് കഴിയാത്തതെന്താണ്.അവരുടെ ശരീരത്തിന് പ്രായവും ബാധകമല്ലേ!

പ്രായവും താരവും
പ്രായമേറിയാൽ അഭിനയം നിർത്തണമെന്ന് സാമാന്യ ബുദ്ധിയുള്ള ആരും പറയില്ല എന്നതുകൊണ്ടുതന്നെ 63കാരനായ മമ്മൂട്ടിക്കും 54കാരനായ മോഹൻലാലിനും ഇപ്പോഴും തകർത്ത് അഭിനയിക്കാം. മറ്റൊരുരീതിയിൽ നോക്കുമ്പോൾ മനുഷ്യശരീരത്തിന്റെ എറ്റവും ഗുണകരമായ വശങ്ങളും അവർ കാണിച്ചുതരുന്നു. റിട്ടയറായി ഷുഗറും പ്രഷറുമായി വീട്ടിൽ ചുമച്ചുകൂടുന്ന പ്രായത്തിലും ചിട്ടയായി ജീവിക്കുകയും ശരീരം സൂക്ഷിക്കയും വേഷവിതാനങ്ങളിലും മേക്കപ്പിലും ശ്രദ്ധിക്കുകയും ചെയ്താൽ ആർക്കും മമ്മൂട്ടിയെപ്പോലാവാമെന്ന്! ഹോളിവുഡ്ഡിലൊക്കെ മമ്മൂട്ടിയേക്കാൾ പ്രായമുള്ള നടനമ്മാർ നായകനിരയിൽ സജീവമാണ്. എന്തിന് നാൽപ്പതു വയസ്സ് കഴിഞ്ഞിട്ടും നായകവേഷത്തിലത്തെിയ നടിമാർവരെയുണ്ട്. അക്കാര്യത്തിൽമാത്രം നാം സമ്മതിക്കില്ല. നിത്യഹരിത നായകരേ നമുക്കുള്ളൂ. ഒരു നിശ്ചിതകാലം കഴിഞ്ഞാൽ വിവാഹത്തോടെ അവസാനിക്കുന്നതാണ് നമ്മുടെ ഭൂരിഭാഗം നടികളുടെയും അഭിനയചക്രം. ( എന്റെ ഭാര്യയെ മറ്റുള്ളവർ കെടിപ്പിടിച്ച് അഭിനയിക്കുന്നതൊന്നും കാണാൻ കഴിയാത്ത ഒരു സാധാരണക്കാരനാണ് താനെന്നും അതിനാൽ മഞ്ജുവാരിയർ ഇനി അഭിനയിക്കില്ലെന്നുമായിരുന്നു നടൻ ദിലീപ്, വിവാഹത്തിന്റെ ആദ്യ നാളുകളിൽ പറഞ്ഞത്. ഇതിനെതിരെ നടി സുഹാസിനി പ്രതിഷേധിച്ചതും ഓർക്കുന്നു).

നായകരിലേക്കുതന്നെ വരാം. പ്രായം അഭിനയത്തിനുള്ള അതിർവരമ്പലെങ്കിലും ഹോളിവുഡ്ഡും ഇവിടെയും തമ്മിൽ പ്രകടമായൊരു വ്യത്യാസമുണ്ട്. അവർ തങ്ങളുടെ കഥാപാത്രത്തിന് അനുയോജ്യമായാണ് തെരഞ്ഞെടുക്കാറ്. മിക്കവാറും സിനിമകൾക്ക് കാസ്റ്റ് ഡയറകടർ എന്ന പ്രത്യേക തസ്തികതന്നെയുണ്ടാവും. അതുകൊണ്ടുതന്നെ, ജഗന്നാഥവർമ്മ പിച്ചക്കാരനായി അഭിനയിച്ചാൽ ഉണ്ടാകുമായിരുന്നതുപോലുള്ള മിസ് കാസ്റ്റിങ്ങ് അവിടെ കുറവാണ്. ഒരു വേഷം ഒരു നായകന് പറ്റിയിലെങ്കിൽ അവർ അയാൾക്കുവേണ്ടി കഥ മാറ്റുകയല്ല, പുതിയൊരാളെ തേടുകയാണ് ചെയ്യുക. എന്നാൽ മലയാളത്തിലോ?

കവിൾ ചീർത്തും വയറുന്തിയും ഇതാ ഒരു താരം!
അടുത്തകാലത്തിറങ്ങിയ മോഹലാലിന്റെ 'ദൃശ്യവും', 'പെരുച്ചാഴിയും' ഒന്നു താരതമ്യംചെയ്തുനോക്കുക. കവിൾചീർത്തും വയറുന്തിയും എലിവിഷം തിന്ന് ചീർത്തുചത്ത പെരുച്ചാഴിയെപ്പോലെയാണ് ലാൽ അതേപേരുള്ള സിനിമയിലെങ്കിൽ 'ദൃശ്യത്തിൽ' അങ്ങനെ തോന്നാത്തത് എന്തുകൊണ്ടാണ്? ഉത്തരം ലളിതമാണ്. 54കാരനായ മോഹൻലാലിന്റെ പ്രായത്തിന് ഇണങ്ങുന്നവേഷമാണ് 'ദൃശ്യത്തിലെ' ജോർജുകുട്ടി. പ്‌ളസ്വണ്ണിനു പഠിക്കുന്ന ഒരു കുട്ടിയുടെ പിതാവാണ് അയാൾ. അൽപ്പം കൃഷിയും സ്വകാര്യ കേബിൾ സ്ഥാപനവുമൊക്കെയായി ജീവിച്ചുപോരുന്ന സാധാരണക്കാരനായ നാട്ടിൻ പുറത്തുകാരൻ. നമ്മൾ നിത്യജീവിതത്തിൽ കാണുന്ന എത്രയോ ജോർജുകുട്ടിമാരുമായി അയാൾക്ക് സാമ്യമുണ്ട്. അതുകൊണ്ടുതന്നെ പ്രേക്ഷക മനസ്സിൽ ലാൽ എന്ന സൂപ്പർതാരമായിട്ടല്ല, ജോർജുകുട്ടിയായാണ് നിറഞ്ഞുനിൽക്കുന്നത്.

എന്നാൽ പെരുച്ചാഴിയിൽ ലാൽ മിസ്‌കാസ്റ്റിങ്ങാണെന്ന് പറയാനുള്ള ധൈര്യം അനുചരർക്കില്ല. പുരനിറഞ്ഞു നിൽക്കുന്ന ക്രോണിക്ക് ബാച്ചിലറായ നമ്മുടെ അണ്ണൻ, ആട്ടവും പാട്ടവും ഗുസ്തിയുമായി സിക്‌സ്പാക്കുകാരെ തോൽപ്പിക്കുന്ന പെരുച്ചാഴിയായി. ലാലിന്റെ പ്രായത്തിനും രുപത്തിനും ഭാവത്തിനും ഒരുകാലത്തും ഇണങ്ങാത്ത കഥാപാത്രം. ഒരു വൃത്തികെട്ടതാടിയുമായി ഇത്ര വിലക്ഷണനായി അടുത്തകാലത്തൊന്നും ഈ മഹാനടനെ കണ്ടിട്ടില്ല. ഇവിടെ ലാൽ എന്ന നടനെയല്ല, താരത്തെയാണ് സംവിധായകൻ ഉയർത്തിക്കാട്ടിയത്. ശരീരമാണ് താരത്തിന്റെമൂലധനം. 'ശരീര പൂജയിലൂടെയാണ്' താരങ്ങൾ നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ തന്റെ മേനിഅഴക് നിലനിർത്താൻ താരങ്ങൾ ബാധ്യസ്ഥരാണ്. 'ദൃശ്യത്തിൽ' തന്നെ മോഹൻലാലിന്റെ താരപ്രഭ കൂട്ടാനായി ഐറ്റംഡാനസും പാട്ടുമൊക്കെ വച്ചിരുന്നെങ്കിൽ ലാലിന്റെ ശരീരത്തിന്റെ പരിമിതി വ്യക്തമാവുമായിരുന്നു. ( താരപ്രഭയുടെ വിശ്വരൂപം കാണിച്ചാണ് നരസിംഹവും ആറാംതമ്പുരാനുമടക്കമുള്ള സൂപ്പർ ഡ്യൂപ്പറുകൾ ലാൽ സൃഷ്ടിച്ചത്. ചീർത്ത കവിളും ചാടിയ കുംഭയുമായി മുണ്ടുമടക്കിക്കെട്ടി നരസിംഹമിറങ്ങിയാൽ ജനം പരിഹസിച്ച് ചിരിക്കയല്ലേ ചെയ്യുക!) .അടുത്തകാലത്തിറങ്ങിയ മോഹലാലിന്റെ 'ദൃശ്യവും', 'പെരുച്ചാഴിയും' ഒന്നു താരതമ്യംചെയ്തുനോക്കുക. കവിൾചീർത്തും വയറുന്തിയും എലിവിഷം തിന്ന് ചീർത്തുചത്ത പെരുച്ചാഴിയെപ്പോലെയാണ് ലാൽ അതേപേരുള്ള സിനിമയിലെങ്കിൽ 'ദൃശ്യത്തിൽ' അങ്ങനെ തോന്നാത്തത് എന്തുകൊണ്ടാണ്? ഉത്തരം ലളിതമാണ്. 54കാരനായ മോഹൻലാലിന്റെ പ്രായത്തിന് ഇണങ്ങുന്നവേഷമാണ് 'ദൃശ്യത്തിലെ' ജോർജുകുട്ടി. 

ശരീരക്ഷമതയുടെ കാര്യത്തിൽ ലാൽ മൂന്നാലു വർഷങ്ങൾക്കുമുമ്പുവരെ ആരെയും അമ്പരപ്പിച്ചിരുന്നു. ഹോണററി ലെഫ്റ്റനന്റ് കേണൽ പദവി കിട്ടിയ സമയത്തൊക്കെ, മിലിട്ടറി ക്യാമ്പിലെ കഠിന പരിശീലനങ്ങളിൽ ലാൽ ലൈവായി പങ്കെടുത്തപ്പോൾ ശരിക്കും ഞെട്ടിയിരുന്നു. മാത്രമല്ല, ഈയടുത്തകാലംവരെ ഡ്യൂപ്പില്ലാതെ സംഘട്ടന സീനുകൾചെയ്യുകയെന്നതും അദ്ദേഹത്തിന് ഹരമായിരുന്നു.കടത്തനാടൻ അമ്പാടിയിലെ ചേകവന്റെ വേഷംപോലത്തെ ഏതാനും വേഷങ്ങൾ ഒഴിവാക്കികയാൽ, ഏത് പാത്രത്തിലേക്ക് ഒഴിച്ചാലും അതിന്റെ രൂപം കിട്ടുന്ന ദ്രാവകംപോലെ ഒഴുകുന്ന ഒരുതരം ഫ്‌ളക്‌സിബിലിറ്റിയായിരുന്നു ലാൽ മാജിക്കിന്റെ അടിസ്ഥാനം. എന്തിന് കമലദളത്തിലെ നർത്തകനെയും വാനപ്രസ്ഥത്തിലെ കഥകളിക്കാരനെയും നോക്കുക. ഈ യഥാർഥകലാകാരന്മാർ ലാലിന്റെ പെർഫോമൻസ് കണ്ട് കെട്ടിപ്പിടിക്കയാണ്. ഈ കൊതിപ്പിക്കുന്ന തന്മയീഭാവമാണ് ലാലിൽ നിന്ന് നഷ്ടമാവുന്നത്.

കവിളൊട്ടി ശരീരമനക്കാനാവതെ മറ്റൊരു സൂപ്പർ സ്റ്റാർ!
ഫ്‌ളക്‌സിബിലിറ്റിയുടെയും ഫിറ്റ്‌നസിന്റെയും കാര്യത്തിൽ മോഹൻലാലിന്റെയത്ര ഒരുകാലത്തും എത്തില്‌ളെങ്കിലും ,വാർധക്യം ശരീരത്തെ ബാധിച്ചതായി അടുത്തകാലംവരെയും ഈ നടൻ പറയിപ്പിച്ചിരുന്നില്ല. എന്നാൽ 'മംഗ്‌ളീഷും' 'രാജാധിരാജ'യുമൊക്കെ കണ്ടുനോക്കുക. സംഘട്ടനരംഗങ്ങളിലൊക്കെ മമ്മൂട്ടിക്ക് കൈയും കാലും ഉയർത്തി അടിച്ചുനിക്കാൻപോലും ആവുന്നില്ല. ഹുങ്കാര പശ്ചാത്തല സംഗീതവും നട്ടംതിരിയുന്നതുപോലെ ക്യാമറ കറക്കിയുമൊക്കെ ഈ കഴിവില്ലായ്മയെ സംവിധായകർ മറികടക്കയാണ്. മമ്മൂട്ടി ഒന്ന് ഊതിയാൽ ശത്രുക്കൾ പറന്ന് തൊട്ടടുത്തുള്ള ട്രാൻസ്‌ഫോർമറിൽനിന്ന് തീപ്പോരി ചിതറിച്ച് വീഴുന്നപോലെയാണ് 'രാജാധിരാജയിലെ' സംഘട്ടനരംഗങ്ങളൊക്കെ! കോമഡിതാരങ്ങൾ വികൃതമായി അനുകരിക്കുന്നതിന് ബലം നൽകിക്കൊണ്ട്, കൈയും കാലും പ്രത്യേകരീതിയിൽ ചലിപ്പിച്ച് ശരീരം അധികം അനക്കാതെയായിരുന്നു ഈയിടെയായി മമ്മൂട്ടിയുടെ സംഘടനരംഗങ്ങൾ. ഇപ്പോൾ അതിനുപോലും വയ്യാത്തതുകാണ്ടാണോ ഈ ഊതിപ്പറപ്പിക്കലെന്ന് ഒരുത്തൻ ഫേസ്‌ബുക്കിൽ കമന്റിട്ടത്, തമാശമാത്രമാണെന്ന് ഇപ്പോൾ തോനുന്നില്ല.മമ്മൂട്ടി ഒന്ന് ഊതിയാൽ ശത്രുക്കൾ പറന്ന് തൊട്ടടുത്തുള്ള ട്രാൻസ്‌ഫോർമറിൽനിന്ന് തീപ്പോരി ചിതറിച്ച് വീഴുന്നപോലെയാണ് 'രാജാധിരാജയിലെ' സംഘട്ടനരംഗങ്ങളൊക്കെ! കോമഡിതാരങ്ങൾ വികൃതമായി അനുകരിക്കുന്നതിന് ബലം നൽകിക്കൊണ്ട്, കൈയും കാലും പ്രത്യേകരീതിയിൽ ചലിപ്പിച്ച് ശരീരം അധികം അനക്കാതെയായിരുന്നു ഈയിടെയായി മമ്മൂട്ടിയുടെ സംഘട്ടനരംഗങ്ങൾ. ഇപ്പോൾ അതിനുപോലും വയ്യാത്തതുകാണ്ടാണോ ഈ ഊതിപ്പറപ്പിക്കലെന്ന് ഒരുത്തൻ ഫേസ്‌ബുക്കിൽ കമന്റിട്ടത്, തമാശമാത്രമാണെന്ന് ഇപ്പോൾ തോനുന്നില്ല.

'മംഗ്‌ളീഷിലെ' സർവാധികാര്യക്കാരനായ നായകന്റെ മുഖമൊന്ന് നോക്കുക. ഒരു മേക്കപ്പിനും പിടിച്ചു നിർത്താൻ കഴിയാത്ത രീതിയിൽ, കവിളുകൾ ഒട്ടിയും ചുളിഞ്ഞും ചിക്കൻഗുനിയ കഴിഞ്ഞ് നേരെ സെറ്റിലത്തെിയപോലെ. ശരീരശാസ്ത്രപരമായി ഇതിൽ അത്ഭദപ്പെടാനൊന്നുമില്ല. 63കാരൻ 36കാരന്റെ വേഷംചെയ്താൽ എങ്ങിനെയിരിക്കും. എന്നാൽ അടുത്തിടെ ഇറങ്ങിയ 'മുന്നറിയിപ്പിൽ' മമ്മൂട്ടിചെയ്ത രാഘവന്റെ വേഷം നോക്കുക.അവിടെ ഇപ്പറിയുന്ന വാർധക്യലക്ഷണങ്ങളൊന്നും പ്രകടമല്ലാത്ത് എന്തുകൊണ്ടാണ്. അവിടെ രാഘവനായി മമ്മൂട്ടി ജീവിക്കയാണ്. ആകാരത്തിലും ഭാവത്തിലും മമ്മൂട്ടിക്ക് ചേർന്ന കഥാപാത്രമാണത്. ഈ സിനിമയിൽ 'ദുൽഖർ സൽമാനോ, അതാരാണെന്ന്' മമ്മൂട്ടി ചോദിക്കുമ്പോഴും തീയറ്ററിൽ ചിരിവരുന്നില്ല. കാരണം നാം മമ്മൂട്ടിയെ മറന്ന് രാഘവനിൽ ലയിച്ചിരിക്കയാണ്. കൈ്‌ളമാക്‌സ് സീനിലെ ഒരൊറ്റച്ചിരി മാത്രംമതി; ഇനിയും ഖനനം ചെയ്തിട്ടില്ലാത്ത വ്യത്യസ്ത ഭാവങ്ങളുടെ കനകക്കലവറ തന്റെ ഉള്ളിലുണ്ടെന്ന് മമ്മൂട്ടിക്ക് തെളിയിക്കാൻ. ഇത്തരം കഥാപാത്രങ്ങളെതേടിപ്പോകാതെ താരജാടയിൽ അഭിരമിക്കാൻ ശ്രമിക്കയും, അത്തരം സിനിമകളുമായിവരുന്ന എമ്പോക്കികളെ പ്രോൽസാഹിപ്പിക്കയും ചെയ്യുന്നതാണ് ഒരു നടനെന്ന രീതിയിൽ മമ്മൂട്ടിചെയ്യുന്ന 'ക്രിമിനൽ കുറ്റം'.

ഇതൊക്കെ മമ്മൂട്ടിയെ സ്‌നേഹിക്കുന്നവർമാത്രമാണ് തുറന്നുപറയുക. അല്ലാത്തവർ, പ്രായത്തിനുചേരാത്തവേഷങ്ങൾ മമ്മൂട്ടിചെയ്ത് സിനിമകൾ നിരന്തരംപൊട്ടി അദ്ദേഹം ദയനീയമായി ഔട്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ്. മമ്മൂട്ടിയുടെ നേർക്കുവരുന്ന ചെറിയ വിമർശനങ്ങളെപ്പോലും അസഹിഷ്ണുതയോടെ കാണുന്ന അദ്ദേഹത്തിന്റെ ഫാൻസ് ഇതിൽ ഏതുവിഭാഗത്തിലാണ് പെടുക?
ഒരുകാര്യം കൂടി ഇവിടെ പ്രസക്തമാണ്. കവിളൊട്ടിയ അല്‌ളെങ്കിൽ വയറുന്തിയ ഒരു നടിയെ അവർക്ക് എത്ര താരമൂല്യമുണ്ടെങ്കിലും ഇവർ നായികയാക്കുമോ? പുരുഷനില്ലാത്ത മാനദണ്ഡങ്ങൾ എന്തുകൊണ്ട് സ്ത്രീക്ക് ബാധകമാവുന്നു.

തമിഴകത്തുനിന്നുള്ള മാതൃക
മലയാളത്തിലെ സൂപ്പർതാരങ്ങളെ തമിഴ് മെഗാ സ്റ്റാറുകളായ കമലഹാസനെയും, രജനീകാന്തുമായും താരമത്യം ചെയ്തുനോക്കിയാൽ സാമൂഹികമായി നാം എത്രമാത്രം പിന്നിലാണെന്ന് മനസ്സിലാക്കാം. എക്കാലവും ഇൻഡസ്ട്രിയിലെ എല്ലാ നല്ല കഥാപാത്രങ്ങളും തങ്ങൾക്കുതന്നെ കിട്ടണമെന്നും വർഷത്തിൽ ഇത്ര ചിത്രങ്ങൾ ചെയ്യണമെന്നും അവർക്ക് യാതൊരു നിർബന്ധബുദ്ധിയുമില്ല. രണ്ടുവർഷത്തിലൊരിക്കലും മറ്റും ഒരു ചിത്രമെന്ന രീതിയിൽ അവർ മാറിനിൽക്കുന്നു. അജിത്തും, വിജയും, സൂര്യയും, ധനുഷുമടങ്ങുന്ന രണ്ടാംനിരയാണ് തമിഴ് സിനിമാ വ്യവസായത്തെ നിയന്ത്രിക്കുന്നതും ചലിപ്പിക്കുന്നുതും. ഇതുകൊണ്ട് മറ്റൊരു ഗുണവുമുണ്ട്. രജനിയുടെയും കമലിന്റെയും പടങ്ങൾക്കായി ജനം കാത്തിരിക്കുന്നു. മലയാളത്തിലെ മെഗാതാരങ്ങളും ആ രീതിയിൽ മാറേണ്ടകാലം അതിക്രമിച്ച് കഴിഞ്ഞിരിക്കുന്നു.

തമിഴകത്തിലെ അഴിമതിക്കഥകൾ ഇന്ന് എവിടെയും ചർച്ചയാണ്. പക്ഷേ അവിടെ അധികം മാദ്ധ്യമങ്ങൾ ചർച്ചചെയ്യാത്ത ഒരു സംഭവം നടന്നു. സൂപ്പർതാരങ്ങളായ കമലഹാസനെയും രജനീകാന്തിനെയും കഴിഞ്ഞ രണ്ടുവർഷമായി ആദായനികുതി വകുപ്പ് ഏറ്റവും നല്ല നികുതിദായകരായി ആദരിച്ചിരിക്കയാണ്. രജനിയുടെ സിനിമക്ക് പണം മുടക്കുന്നവർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി എല്ലാം രേഖാമൂലവും നിയമാനുസൃതവും ആക്കണമെന്നതാണ്. അതായത് നയാപ്പൈസാ കള്ളപ്പണം ഇറക്കാനേ കഴിയില്ല. അതുപോലെ തന്നെയാണ് കമലും. തീയേറ്റുകാർ നികുതിവെട്ടിക്കുന്നതുപോലും സമ്മതിക്കില്ല. എന്നാൽ നമ്മുടെ നാട്ടിലോ. എല്ലാം ജഗദീശ്വരന്റെ കടാക്ഷമെന്നുപറയുന്ന സാക്ഷാൽ യേശുദാസ്‌പോലും നികുതിക്കാര്യത്തിൽ പിശുക്കനാണെന്ന് ആർക്കാണ് അറിയാത്തത്. ആനക്കൊമ്പും പാലക്കാമോതിരമൊക്കെ മോഹൻലാലിന്റെ വീട്ടിൽനിന്ന് റെയ്ഡിൽ പിടിച്ച കേസ് എന്തായി. മമ്മൂട്ടിയുടെയും ദിലീപിന്റെയും സ്ഥാപനങ്ങളിലും വസതിയിലും നടത്തിയ പരിശോധനകളുടെ ഫോളോഅപ്പ് പത്രങ്ങളിൽപ്പോലും വരാത്തതെന്താണ്? ഇനി മലയാളസിനിമയിൽ വരുന്ന ഗസ്റ്റ് നിർമ്മാതാക്കളെ നോക്കുക. ഒരു മിനിമം ഗ്യാരന്റിയുമില്ലാത്ത പൊട്ടക്കഥകൾ എടുക്കുന്നതിനുപിന്നിൽ കള്ളപ്പണമാഫിയയാണെന്ന് സംശയിച്ചാൽ തെറ്റുണ്ടോ. ഇനി സ്വന്തം നിലക്ക് കോടികൾ ചെലവിട്ടെടുത്ത പടങ്ങൾ എട്ടുനിലയിൽ പൊട്ടിയിട്ടും ഒരു താരത്തിനും കാശുപോകത്തതെന്താണ്? 'ബാബ'യെന്ന തന്റെ പരാജയപ്പെട്ട ഒരോയൊരു സമീപകാല സിനിമയുടെ വിതരണക്കാരെ മുഴുവൻ വിളിച്ചുവരുത്തി മുടക്കുമുതലും ഒരു രൂപ ലാഭവും കൊടുത്ത് രജനി പറഞ്ഞുവിട്ടതുപോലെ ചെയ്താൽ നമ്മുടെ താരങ്ങളൊക്കെ പിച്ചയെടുക്കേണ്ടിവരും.സൂപ്പർതാരങ്ങളായ കമലഹാസനെയും രജനീകാന്തിനെയും കഴിഞ്ഞ രണ്ടുവർഷമായി ആദായനികുതി വകുപ്പ് ഏറ്റവും നല്ല നികുതിദായകരായി ആദരിച്ചിരിക്കയാണ്. രജനിയുടെ സിനിമക്ക് പണം മുടക്കുന്നവർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി എല്ലാം രേഖാമൂലവും നിയമാനുസൃതവും ആക്കണമെന്നതാണ്. അതായത് നയാപ്പൈസാ കള്ളപ്പണം ഇറക്കാനേ കഴിയില്ല. അതുപോലെ തന്നെയാണ് കമലും. തീയേറ്റുകാർ നികുതിവെട്ടിക്കുന്നതുപോലും സമ്മതിക്കില്ല. എന്നാൽ നമ്മുടെ നാട്ടിലോ. എല്ലാം ജഗദീശ്വരന്റെ കടാക്ഷമെന്നുപറയുന്ന സാക്ഷാൽ യേശുദാസ്‌പോലും നികുതിക്കാര്യത്തിൽ പിശുക്കനാണെന്ന് ആർക്കാണ് അറിയാത്തത്. 

കമൽ എങ്ങനെ കടക്കാരനായി?
'വിശ്വരൂപം' സിനിമയുടെ റിലീസ് വൈകിയതുമായി ബന്ധപ്പെട്ടപ്പോൾ തന്റെ വീടുപോലും പണയത്തിലായെന്ന് കമലഹാസൻ പറഞ്ഞതോർക്കുക. ഇത്രയും കാലം സിനിമയിൽനിന്നിട്ടും സ്വന്തം വീടു പണയംവച്ച് അദ്ദേഹം സിനിമയെടുക്കേണ്ട ഗതികേട് എങ്ങനെയുണ്ടായി. നമ്മുടെ നാട്ടിൽ രണ്ടു പടത്തിൽ നായകനായവനുപോലും മൂന്നാറിൽ ഭൂമിയും കാറ്റാടിപ്പാടവുമൊക്കെയുണ്ടാവും. കമലിന് സിനിമതന്നെയാണ് ജീവിതം. പരസ്യങ്ങളിൽ അഭിനയിച്ചും, ജൂവലറികൾ ഉദ്ഘാടിച്ചും, പ്രമുഖരുടെ കല്യാണങ്ങളിൽ പെയ്ഡ് ആർട്ടിസ്റ്റായി പങ്കെടുത്തും അദ്ദേഹത്തിന് കോടികൾ ഉണ്ടാക്കാമായിരുന്നു. പക്ഷേ പൊതുസമൂഹത്തിൽ നെഗറ്റീവ് എനർജി സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളിൽനിന്ന് താരങ്ങൾ മാറിനിൽക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് കമൽ തുറന്നടിക്കുന്നു. രജനിയെയും നോക്കൂ. തമിഴ്‌നാട്ടിലലെ ബ്‌ളേഡ് കമ്പനിയുടെയോ ജൂവലറിയുടെയോ പരസ്യത്തിൽ അദ്ദേഹം ഇന്നുവരെ വേഷമിട്ടിട്ടുണ്ടോ.

എന്നാൽ നമ്മുടെ നാട്ടിൽ, താരങ്ങൾക്ക് സിനിമയേക്കാൾ വരുമാനം പരസ്യങ്ങളിൽനിന്നാണ്. മദ്യത്തിന്റെയും ബ്‌ളേഡ് കമ്പനിയുടെയും പരസ്യത്തിൽവരെ അഭിനയിക്കാൻ രാജ്യം പത്മശ്രീ നൽകി ആദരിച്ചവർക്ക് മടിയില്ല. കേരളം നേരിടുന്ന സാമൂഹിക വിപത്തുകളിൽ ഒന്നായ ആഭരണഭ്രമത്തെ നമ്മുടെ രണ്ടു സൂപ്പർ സ്റ്റാറുകളും നന്നായി പ്രോൽസാഹിപ്പിക്കുന്നു. (ഇപ്പോൾ ആ ശ്രേണിയിലേക്ക് മുൻ വനിതാ സൂപ്പർസ്റ്റാർകൂടി വന്നുചേർന്നിരിക്കുന്നു. സ്ത്രീശാക്തീകരത്തിന്റെ ബ്രാൻഡ് അംബാസിഡറായ നമ്മുടെ പ്രിയപ്പെട്ട മഞ്ജുവാരിയർ. 5000രൂപ പോക്കറ്റിലുണ്ടെങ്കിൽ ഇവളെ കണ്ടാൽ ഓടണം. ഇല്‌ളെങ്കിൽ ഡയമണ്ട് വാങ്ങിപ്പിച്ചു കളയും!) പണ്ട്, വാഗ്ദാനംചെയ്ത കൊക്കക്കോളയുടെ ബ്രാൻഡ് അംബാസിഡന സ്ഥാനം മമ്മൂട്ടി നിരസിച്ചതുമാത്രമാണ് ഈ മേഖലയിൽ കേരളത്തിൽ നിന്നുയർന്ന ഏക ധീരമായ ശബ്ദം.

മതേതര രാഷ്ട്രീയത്തിനു വേണ്ടി ആരൊക്കെ?
മതേതര രാഷ്ട്രീയത്തിനുവേണ്ടി അടിയുറച്ചു നിന്ന കമലഹാസൻ ശുചീകരണ ചലഞ്ചിൽ നരേന്ദ്ര മോദിക്ക് കൊടുത്ത മറുപടി നോക്കുക. ഞാനിത് എത്രയോ മുമ്പേ തുടങ്ങിയതാണെന്ന്.നമ്മുടെ താരങ്ങളെപ്പോലെ അഴകൊഴമ്പൻ നിലപാട് അദ്ദേഹം ഇവിടെയും എടുക്കുന്നില്ല. 'വിശ്വരൂപം' സിനിമയിലെ ചില പരാമർശങ്ങൾക്കെതിരെ ന്യൂനപക്ഷ സംഘടനകൾ നിലപാടെടുത്തിട്ടും അദ്ദേഹം തന്റെ മതേതര നിലപാടിൽ ഒരുമാറ്റവും വരുത്തിയിട്ടില്ല. തമിഴ്‌നാട് മുഖ്യമന്ത്രിയാക്കാമെന്ന മോദിയുടെ ഓഫർപോലും കിട്ടിയിട്ടും അതിൽ വീഴാത്തയാളാണ് രജനീകാന്ത്. രാഷ്ട്രീയം തനിക്ക് പറ്റിയതല്‌ളെന്ന് അദ്ദേഹം പലതവണ പറഞ്ഞിട്ടുണ്ട്.മോദിയോട് നല്ല വ്യക്തി ബന്ധമാണെന്ന് സമ്മതിക്കുമ്പോഴും ആ രാഷ്ട്രീയത്തെ പിന്താങ്ങാൻ അദ്ദേഹം കൂട്ടാക്കുന്നില്ല.

കേരളത്തിൽ പ്രഥീരാജ് മാത്രമാണ് ഇതുപോലെ ജാതി, മതം, രാഷ്ട്രീയം എന്നിവയക്കുറിച്ച് തുറന്നുപറയാനവുന്നത്. ആദ്യകാലത്ത് തന്റെ ഇടതുപക്ഷാഭിമുഖ്യം, കൈരളി ചാനൽ ചെയർമാനെന്ന നിലയിലടക്കം പ്രകടമാക്കിയ മമ്മൂട്ടി ഇപ്പോൾ എങ്ങും തൊടാതെ നിഷ് പക്ഷനാവാനാണ് ശ്രമിക്കുന്നത്. പ്രമുഖ സിനിമാ പത്രപ്രവർത്തകനായ പല്ലിശ്ശേരി ഈയിടെ എഴുതിയത്, മുമ്പ് പൊതുവേദികളിൽ പാന്റിടാറുണ്ടായിരുന്നു മമ്മൂട്ടിയെ, ഇപ്പോൾ ഇടത്തോട്ടുമുണ്ടുടുത്ത് പല സാമുദായിക സംഘടനകളുടെ വേദിയിലും കാണാമെന്നാണ്.വ്യക്തി വൈരാഗ്യത്തിന്റെ സ്പർധ പല്ലിശ്ശേരിയുടെ രചനകളിൽ മൊത്തം പ്രകടമാണെങ്കിലും, അങ്ങനെയൊരു ആരോപണം ബലപ്പെടുന്നതിന് മുമ്പ് തിരുത്തേണ്ടത് മമ്മൂട്ടിയെപ്പോലൊരു നടന്റെ ബാധ്യത കൂടിയാണ്.

വാൽക്കഷ്ണം: രജനിയും കമലും എടുത്ത മോഡൽ തൊഴിൽപരമായ അച്ചടക്കത്തിന്റെ വീണ്ടുവിചാരം കേട്ടത് മോഹൻലാലിൽ നിന്നാണ്. ലാൽ ചിത്രങ്ങൾ ഇനി ഉൽസവസീസണിൽ മാത്രമേ പ്രേക്ഷകർക്ക് മുന്നിലത്തെൂവെന്നാണ് അനൗദ്യോഗിക വിവരം. 'ദൃശ്യ'ത്തിന്റെ ചരിത്ര വിജയത്തിനുശേഷം, പിന്നീടുള്ള ചിത്രങ്ങൾ ചീത്തപ്പേരുണ്ടാക്കിയതാണത്രേ ലാൽ ഈ രീതിയിൽ ചിന്തിക്കാൻ കാരണം. ഇതാണ് കാരണവന്മാർ പറയുന്നത്. അനുഭവം ഗുരു!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP