Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202024Thursday

ലെഗീൻസ് സ്വയം പ്രദർശിപ്പിക്കുന്ന നീലച്ചിത്ര പ്രചാരകർ

ലെഗീൻസ് സ്വയം പ്രദർശിപ്പിക്കുന്ന നീലച്ചിത്ര പ്രചാരകർ

ന്ത്യയിലെ സ്ത്രീകളുടെ പൊതുവായ ഒരു സവിശേഷതയായിരുന്നു ഒരു കാലഘട്ടം വരെ മാന്യമായ വസ്ത്രധാരണ ശൈലി. എന്നാൽ ദൃശ്യ മാദ്ധ്യമങ്ങളിലൂടെ ഒഴുകിയെത്തുന്ന പരസ്യങ്ങളിലൂടെയും പാശ്ചാത്യ സംസ്‌കാരത്തിന്റെ കടന്നു കയറ്റത്തിന്റെയും ഭാഗമായി ഇന്ന് നമ്മുടെ സ്ത്രീകളിൽ നിന്ന് വസ്ത്രധാരണ സംസ്‌കാരം പാടെ മാറി മറഞ്ഞു. സാരിയും പട്ടുപാവാടും ഇന്ന് അന്യം നിന്നു പൊയ്‌ക്കൊണ്ടിരിക്കുന്നു. അടി വസ്ത്രം മാത്രം ഫാഷനാക്കി നടക്കുന്ന സ്ത്രീകൾ ഇന്ന് നമ്മുടെ തെരുവുകളിൽ സർവ്വസാധാരണമാണ്. ആൺ കുട്ടികളും പുരുഷന്മാരും അടി വസ്ത്രം പുറത്തു കാണുന്ന തരത്തിലുള്ള ലോവേസ്റ്റ് പാന്റ് ധരിച്ച് പ്രദർശനം നടത്തുമ്പോൾ ചില സ്ത്രീകൾ ലെഗീൻസ് പോലുള്ള അടി വസ്ത്രം ധരിച്ച് പൂർണ്ണമായ നഗ്നത പ്രദർശനം നടത്തുന്നു. ''പാട്രിഷ്യ'' യെന്ന വിദേശ വനിതയാണ് സ്ത്രീകളുടെയും പുരുഷന്മാരുടെയും അടി വസ്ത്രമായി ''ലെഗീൻസ്'' ഡിസൈൻ ചെയ്തത്. ഈ ലെഗീസാണ് നമ്മുടെ സഹോദരിമാർ മേൽ വസ്ത്രമായി ധരിക്കുന്നത്.

ലെഗീൻസ് ധരിച്ചാൽ റ്റോപ്പിന് ഇറക്കം കുറവായിരിക്കണം എങ്കിൽ മാത്രമേ കാലുകൾക്ക് അഴകും വടിവും പ്രദർശിപ്പിക്കുവാൻ സാധിക്കുകയുള്ളൂ. അതും പോരാഞ്ഞ് താഴേന്ന് മോൽപ്പോട്ട് രണ്ടു വശത്തും കീറൽ വേണം ഇതിന് പരിധിയില്ല ഏതുവരെയാകാം എന്ന് ഇടുന്നവരാണ് നിശ്ചയിക്കുന്നത്. അങ്ങനെ ഒരു പരീക്ഷണത്തിനാണ് ലെഗീൻസ് ധരിക്കുന്നത്. റോഡിലൂടെ നടന്നു പോകുമ്പോൾ കാറ്റിന്റെ ശക്തി കൊണ്ട് മേൽപ്പോട്ട് പൊങ്ങുമ്പോൾ ഇതിന് സാധാരണ ഗതിയിലാക്കാൻ കാണിക്കുന്ന പെടാപാടാണ് കാണുന്നവർക്ക് നയനാന്ദകരമാണ് (പലപ്പോഴും ലെഗിൻസ് ധരിക്കുന്ന സ്ത്രീകൾ ഞാൻ എല്ലാം പ്രദർശിപ്പിച്ചു എന്ന ആത്മ നിർവൃതി നേടുന്നവരാണ്).

ഇങ്ങനെയുള്ള കാഴ്ചകളിൽ ഏറ്റവും കഷ്ടം എന്നു പറയുന്നത് ചില തടിച്ച സ്ത്രീകൾ ഭർത്താവിന്റെ കൂടെ മോട്ടോർ സൈക്കിളിന്റെ പുറകിൽ ഇരുന്നു യാത്ര ചെയ്യുന്ന കാഴ്ചയാണ് ചിലപ്പോഴെങ്കിലും തന്റെ ഭാര്യ ഇത്രയും ആൾക്കൂട്ടത്തിൽ തന്റെ ശരീരം ഒരു മില്ലീമീറ്ററ് കനമുള്ള തുണിയാൽ മാത്രം നഗ്നത മറച്ചു എന്ന് വരുത്തി നടക്കുമ്പോൾ ''തനിക്കെങ്കിലും ഒന്നും പറഞ്ഞു കൂടേ ഉളുപ്പില്ലാത്ത ഭർത്താവോ നീ ഇട്ടിരിക്കുന്നത് ഒരു അടിവസ്ത്രം മാത്രമാണെന്ന്''. ഈ ലെഗീൻസ് ഇട്ടു നടക്കുന്ന സ്ത്രീകളെ തന്നെ മറ്റു സ്ത്രീകൾ അറപ്പും വെറുപ്പും നിറഞ്ഞ മുഖഭാവത്തോടെ വീക്ഷിക്കുന്നത് കണ്ടിട്ടുണ്ട്. ലെഗീൻസ് ധരിച്ചു നടക്കുന്ന സ്ത്രീകളെ ആർത്തിയോടെ നോക്കുന്ന പുരുഷന്മാരെയും ഇവരുടെ ഭർത്താക്കന്മാർ കാണേണ്ടി വന്നിട്ടുണ്ട്. വീടിന്റെ താക്കോൽ കള്ളനെ ഏൽപ്പിച്ചിട്ട് വീട്ടിൽ കയറരുത് എന്നു പറയുന്നതിന് തുല്ല്യമാണ് ഈ പ്രവർത്തി. ലെഗീൻസ് ഇട്ടു നടക്കുന്ന എന്റെ ഭാര്യയെയോ സഹോദരിയെയോ ആരും നോക്കരുത് എന്നു പറയുന്നത് പോലെയാണ്.

അടിവസ്ത്രം മാത്രം ധരിച്ച് നടക്കുന്ന സ്ത്രീകളെ കണ്ടിട്ട് പുരുഷന്മാർ നോക്കുന്നു എന്നു പരാതി പറയുന്നവർ മനസ്സിലാക്കുക വസ്ത്രാധരണത്തിലെ മാന്യത പോകുന്ന നടത്താണ് ഇത്തരം അനുഭവം ഉണ്ടാകുന്നത്. ഇത്തരം വസ്ത്രാധാരണത്തിന്റെ മാന ശാസ്ത്രം തന്റെ ശരീരത്തിന്റെ നഗ്നത കഴിയുന്ന വിധത്തിലെല്ലാം മറ്റുള്ളവരുടെ മുൻപിൽ പ്രദർശിപ്പിച്ചു. സായൂജ്യം അടയും. ആരെങ്കിലും തന്റെ നഗ്നത ആസ്വദിക്കുന്നത് കണ്ട് ആത്മ സംതൃപ്തി അടയുന്നത് ഒരു തരം മനോരാഗമാണ്. ഇതിൽ കുടുംബത്തിന്റെ സംസ്‌കാരവുമായി ബന്ധമുണ്ട്. സ്വന്തം പെൺമക്കൾക്ക് ഭാര്യമാർക്ക് വസ്ത്രം വാങ്ങി കൊടുക്കുമ്പോൾ മാതാപിതാക്കൾ, ഭർത്താവ് ആദ്യം ശ്രദ്ധിക്കേണ്ടത് തകന്റെ മകൾക്ക് ഭാര്യയ്ക്ക് ഈ വസ്ത്രം അനുയോജ്യമാണോ? തന്റെ കുടുംബ സംസ്‌കാരത്തിന് ചേരുന്നതാണോ? എന്നു കൂടി ചിന്തിക്കണം എന്ന്.

ലെഗീൻസ് ധരിക്കുന്ന പെൺകുട്ടികൾ മാന്യതയും നഗ്നതയും തിരിച്ചരിയാതെ പോകുന്നു. അടി വസ്ത്രം മാത്രം ധരിച്ച് നഗരത്തിൽ അലഞ്ഞു തിരിയുന്ന സ്ത്രീകളുടെ കൂസലില്ലായ്മ വല്ലാതെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. നവജാത ശിശു മുതൽ വയോ വയോധികകളെയും ശവ ശരീരത്തെയും ദാഹിക്കുന്ന പുരുഷന്മാർ പ്രകടിപ്പിക്കുന്ന സങ്കീർണ്ണമായ ലൈംഗിക ആഗ്രഹങ്ങളുടെ ഉറവിടം നിഗൂഡമാണ് മണ്ണിൽ ഉറപ്പിച്ച അമിട്ട് വർണ്ണ വിസ്മയങ്ങൾ തീർക്കുന്നത് ആകാശത്താണ്.

അതായത് തിരിക്കൊളുത്തുന്ന ഇടം ഒന്നും വിസ്‌ഫോടനം ഉണ്ടാകുന്ന ഇടം വേറൊന്നും ഇത്തരത്തിൽ പുരുഷന്മാരുടെ ലൈംഗിക ചേദനകളെ ലെഗീൻസ് എന്ന ഉത്തരാധുനിക വസ്ത്രാഭാസം ബാൽകാരമായി ഉദ്ദീപിപ്പിക്കുയാണ്. കേരളത്തിലെ ലെഗീൻസ് ധാരികളായ സ്ത്രീകളെ നിങ്ങൾ സ്വയം പ്രദർശിപ്പിക്കുന്ന നീല ചിത്രങ്ങളായി മാറുന്നു മലയാളി സ്ത്രീകളെ മോഡേൺ ആക്കുന്നത് നല്ലത് തന്നെ ഫാഷൻ ആകുന്നത് നല്ലത് തന്നെ പക്ഷെ അത് അടിവസ്ത്രം മാത്രം ധരിച്ച് കൊണ്ട് ആകരുത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP