Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കറുപ്പും വെളുപ്പും - മജീഷ്യൻ നാഥിന്റെ കോളം മറുനാടനിൽ ആരംഭിക്കുന്നു

കറുപ്പും വെളുപ്പും - മജീഷ്യൻ നാഥിന്റെ കോളം മറുനാടനിൽ ആരംഭിക്കുന്നു

റുനാടൻ മലയാളിയിൽ പുതിയ കോളം കൂടി ആരംഭിക്കുന്നു. പ്രശസ്ത മജീഷ്യൻ നാഥിന്റെ കറുപ്പും വെളുപ്പും എന്ന കോളമാണ് ആരംഭിക്കുന്നത്. കഴിഞ്ഞ 34 വർഷമായി മാജിക് മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് മജീഷ്യൻ നാഥ്. സ്‌കൂളുകളിലും കോളേജുകളിലും തെരുവുകളിലും ജയിലുകളിലും പോലും മാജിക്ക് പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട് അദ്ദേഹം. ആരോഗ്യ ബോധവൽക്കരണത്തിനായുള്ള മാജിക് പരിപാടികളും നാഥ് സംഘടിപ്പിച്ചിരുന്നു. ആനുകാലിക സംഭവങ്ങളിൽ ഡയലോഗ് രേഖപ്പെടുത്തുന്ന വിധത്തിലുള്ള കോളമാണ് മറുനാടനിൽ പ്രസിദ്ധീകരണം ആരംഭിക്കുന്നത്.

റോഡ് വികസനത്തിന് കേരളം പിന്നിലെന്ന് കേന്ദ്രമന്ത്രി - നിതിൻ ഗാഡ്കാരി

  • കേരളത്തിലെ മന്ത്രിമാർ സ്വയം വികസനത്തിൽ ഒന്നാം സ്ഥാനത്താണെന്ന് കേന്ദ്രമന്ത്രി അറിഞ്ഞിട്ടില്ല

കാലഹരണപ്പെട്ട കെഎസ്ആർടിസി ബസ്സുകൾ പിൻവലിക്കണം - വാർത്ത

  • കാലഹരണപ്പെട്ട ചിന്തയും ആശയവും പിൻവലിച്ചാൽ കെഎസ്ആർടിസി രക്ഷപ്പെടും

ഫ്രൈഡ് ചിക്കൻ സ്ഥിരം കഴിച്ച യുവാവിന് മാറിടം വളർന്നു - ബീജിങ് സോഷ്യൽ മീഡിയ വാർത്ത

  • ഈ വാർത്ത കേരളത്തിൽ താമസിയാതെ വാർത്ത അല്ലാതാകും

തെരുവുനായ്ക്കളെ കൊല്ലരുത് - മേനകാഗാന്ധി, വധശിക്ഷ നടപ്പാക്കണം മേനകയുടെ മകൻ

  • അമ്മയുടെ മകൻ തന്നെ

സോളാർ കേസുകൊണ്ട് ഇമേജ് പോയി - സരിതയുടെ വക്കീൽ ഫെനി

  • ലക്ഷ്യം ഇമേജ് അല്ലായിരുന്നു എന്ന് സരിത

ഗൗരിയമ്മ സിപിഎമ്മിലേക്ക് വാർത്ത

  • ഇനി ഒരങ്കണത്തിന് ബാല്യം ഉണ്ടെന്ന് പറയാൻ സംസാരശേഷി ഇല്ലെങ്കിലും അധികാരത്തിന്റെ ശീതളഛായ ആസ്വദിക്കുവാൻ വയസ്സുകാലത്ത് ഒരാഗ്രഹം

ഋഷിരാജ് സിങ് കേരളം വിടുന്നു - സോഷ്യൽ മീഡിയ വാർത്ത

  • സിങ്കത്തിന് ഇതുവരെ മലയാളിയെ മനസ്സിലായില്ല

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP