Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

തിരക്കു പിടിച്ച, ശബ്ദ കോലാഹലങ്ങൾ നിറഞ്ഞ സ്ഥലത്തു ആനകളെ എഴുന്നള്ളിക്കും ഒരുപാട് സഹി കെടുമ്പോൾ അവർ പൊട്ടി തെറിക്കാൻ ശ്രമിക്കും; അപ്പോൾ കൂടി നിന്നവർ ഏറ്റു പാടും ഈ ആന മനുഷ്യനെ കൊല്ലിയാണ്, ഇത് എല്ലാവരെയും ദ്രോഹിക്കുമെന്ന്; നിരാലംബനായ ഒരു സാധു മൃഗത്തിന്റെ വേദനയിൽ പ്രീതിപെടുന്ന ദൈവമേത്? കരിയും കരിമരുന്നും.. കേരളക്കരയിലെ ചൂട് പിടിച്ച ചർച്ചകൾ അരങ്ങേറുമ്പോൾ

തിരക്കു പിടിച്ച, ശബ്ദ കോലാഹലങ്ങൾ നിറഞ്ഞ സ്ഥലത്തു ആനകളെ എഴുന്നള്ളിക്കും ഒരുപാട് സഹി കെടുമ്പോൾ അവർ പൊട്ടി തെറിക്കാൻ ശ്രമിക്കും; അപ്പോൾ കൂടി നിന്നവർ ഏറ്റു പാടും ഈ ആന മനുഷ്യനെ കൊല്ലിയാണ്, ഇത് എല്ലാവരെയും ദ്രോഹിക്കുമെന്ന്; നിരാലംബനായ ഒരു സാധു മൃഗത്തിന്റെ വേദനയിൽ പ്രീതിപെടുന്ന ദൈവമേത്? കരിയും കരിമരുന്നും.. കേരളക്കരയിലെ ചൂട് പിടിച്ച ചർച്ചകൾ അരങ്ങേറുമ്പോൾ

അഞ്ജന ഭാസ്‌ക്കരൻ

രുപത്തൊന്നാം നൂറ്റാണ്ടിന്റെ സ്വന്തം പ്രബുദ്ധ മലയാളികളെ... നിങ്ങൾക്ക് ലജ്ജിക്കാം, ഒരു മിണ്ടാ പ്രാണിക്ക് വേണ്ടി നടത്തുന്ന ഈ കോലാഹലങ്ങളെ ഓർത്ത്... ഒരു സാധു ജീവിയെ പരമാവധി ദ്രോഹിച്ച്, അതിൽ ക്രൂരമായ ആനന്ദം കണ്ടെത്തുന്ന മലയാളികൾ. കുന്തം കൊണ്ടും തോട്ടി കൊണ്ടും അതിന്റെ കഴുത്തിന് കുത്തുകൊടുത്ത് അതിന്റെ വേദനയിൽ നിന്നും ഉയരുന്ന തലപ്പൊക്കത്തിന് കയ്യടിച്ചും കൂക്കി വിളിച്ചും ആഹ്ലാദചിത്തരാകുന്ന മൃഗീയ വാസനയുള്ള മനുഷ്യർ.ഒരിക്കൽ കൂടി ഓർ്മപ്പെടുത്തട്ടെ, നാംഇരുപത്തൊന്നാം നൂറ്റാണ്ടിലെ പ്രബുദ്ധ ജനങ്ങളാണ്.

കാട്ടിലെ തണുപ്പിലും ഏകാന്തതയിലും സൗര്യവിഹാരം നടത്തേണ്ട ഒരു വന്യമൃഗത്തെയാണ് നിങ്ങൾ അതിന്റെ അസ്തിത്വത്തെ തകർക്കുന്ന രീതിയിൽ മെരുക്കിയെടുക്കുന്നത്. വന്യതയാണ് അവന്റെ സൗന്ദര്യം. കാട്ടിൽ കൂടി ചിഹ്നം വിളിച്ചും, ചെളിക്കുണ്ടിലും നീരൊഴുക്കുള്ള പുഴയിലും ഇഷ്ടാനുസരണം അർമാദിച്ചും അവൻ ആ വന്യതയെ ആസ്വദിക്കുകയും ചെയ്യാറുണ്ട്. നമ്മളാണ്, അവരുടെ ആവാസ വ്യവസ്ഥയെ തകർത്തത്. പൂരത്തിന്റെ പേരിൽ, നേർച്ചയുടെ പേരിൽ, പള്ളി പെരുന്നാളിന്റെ പേരിൽ, ഉദ്ഘാടനങ്ങളുടെ പേരിൽ അവൻ തെരുവിൽ ഇറങ്ങി തുടങ്ങി. വെന്തുരുകുന്ന റോഡിൽ നഗ്നപാദനായി നിൽക്കുന്ന ആന ദേഷ്യം വരുമ്പോൾ കുതറി മാറുകയും വാഹനങ്ങൾ തട്ടി മറിക്കുകയും അല്ലാതെ വേറെ എന്താണ് ചെയ്യുക?

സ്നേഹം കൊണ്ട് ഒതുങ്ങി നിൽക്കുന്നതല്ല ആന, അതിനെ തീ കാണിച്ചും, വലിയ ശബ്ദങ്ങൾ കൊണ്ട് ഭയപ്പെടുത്തിയും, അടിച്ചും, കുത്തിയും, മുറിവുകൾ ഉണ്ടാക്കിയും മെരുക്കി നിർത്തിയിരിക്കുകയാണ്. സീസൺ തുടങ്ങിയാൽ കേരളത്തിൽ അങ്ങോളമിങ്ങോളം ഉള്ള പൂരപ്പറമ്പുകളിലേക്ക് ഓട്ടമാണ് ഓരോ ആനകളും. കമ്പ് വച്ച് കുടുക്കിയ വലിയ ലോറിയിൽ തിരിയാനും മറിയാനും സാധിക്കാതെ മണിക്കൂറോളം ഉള്ള യാത്രയും, അത് കഴിഞ്ഞു ഓരോ സ്ഥലത്തും മഴയും വെയിലും വക വയ്ക്കാതെയുള്ള സുദീർഘമായ പരിപാടികളും.

അവർക്ക് വിശ്രമം ആവശ്യമില്ലെന്നാണോ?? കേരളത്തിൽ ഒട്ടനേകം വരുന്ന ആനപ്രേമികളോട് ഒരു കാര്യം ചോദിച്ചോട്ടെ?? ഒരു സാധാരണ മനുഷ്യൻ എന്ന നിലയിൽ നിങ്ങളുടെ അസ്തിത്വത്തെയും നില നില്പിനെയും മറ്റൊരാൾ ചൂഷണം ചെയ്ത്, അതിൽ അവർ ആനന്ദം കൊള്ളുമ്പോൾ എത്രകണ്ട് സഹിക്കാൻ നിങ്ങളെ കൊണ്ട് സാധിക്കും...

വിശേഷ ബുദ്ധിയുള്ള നിങ്ങൾക്കെ ഇതാണ് അവസ്ഥ എങ്കിൽ സാധാരണ ഒരു സാധു മൃഗത്തിന്റെ കാര്യം പറയാനുണ്ടോ? മിണ്ടാപ്രാണിയായ ഒരു സാധുവിനെ ദേഹോപദ്രവം ചെയ്തും പീഡിപ്പിച്ചും കാഴ്ചക്ക് നിർത്തിയാൽ ദൈവം പ്രീതിപ്പെടുമെന്നാവും ചിലരുടെ കണക്ക് കൂട്ടൽ. കണക്കുകൾ അനുസരിച്ച് ആനകൾ വംശനാശ ഭീഷണി നേരിട്ട് കൊണ്ടിരിക്കുന്നു. അതിന്റെ ആവാസവ്യവസ്ഥകളിൽ അന്യരുടെ കടന്ന് കയറ്റമാണ് പ്രധാനകാരണം.

ആ അന്യർ മനുഷ്യർ തന്നെയാണ്. മദപ്പാടുള്ള ആനകളെ പോലും പലയിടത്ത് എഴുന്നളിച്ച് വലിയ പ്രശ്നങ്ങൾ ഉണ്ടായാൽ അത് മുഴുവൻ ആനയുടെ പുറത്ത് കെട്ടി വയ്ക്കുന്ന മനുഷ്യന്റെ കുടിലബുദ്ധി ഇനിയും കാലാകാലങ്ങളോളം നീണ്ടു പോവുകയേ ഉള്ളൂ... അതിന്റെ വികാരങ്ങളെ പോലും മാനിക്കാൻ സാധിക്കില്ലെങ്കിൽ പിന്നെന്ത് ആനപ്രേമം? ഒരുപാട് അപകടം കാണിക്കുന്ന ആനകളുടെ കണ്ണിന്റെ കാഴ്ച കളയുന്ന വില കുറഞ്ഞ നമ്പറും ഈ പറയുന്ന മനുഷ്യരുടെ കയ്യിൽ ഉണ്ട്. ആന ഒരു കച്ചവട മാർക്കറ്റ് ആയി മാറിയിരിക്കുന്നു കേരളത്തിൽ. ഓരോ സീസണിലും കോടികൾ മറയുന്ന വലിയ ബിസിനസ്. ഇടനിലക്കാരും, ആന മുതലാളിമാരും അവരുടെ പോക്കറ്റ് വീർപ്പിച്ച് കൊണ്ടേയിരിക്കും.

തിരക്ക് പിടിച്ച, ശബ്ദ കോലാഹലങ്ങൾ നിറഞ്ഞ സ്ഥലത്തു ആനകളെ എഴുന്നള്ളിക്കും. ഒരുപാട് സഹി കെടുമ്പോൾ അവർ പൊട്ടി തെറിക്കാൻ ശ്രമിക്കും. അപ്പോൾ കൂടി നിന്നവർ ഏറ്റു പാടും ഈ ആന മനുഷ്യനെ കൊല്ലിയാണ്, ഇത് എല്ലാവരെയും ദ്രോഹിക്കുമെന്ന്. നന്മ നശിക്കാത്ത മനസ്സുണ്ടെങ്കിൽ ഇരുത്തി ചിന്തിക്കൂ, ദ്രോഹി ആനയാണോ മനുഷ്യനാണോ എന്ന്... ! നിരാലംബനായ ഒരു സാധു മൃഗത്തിന്റെ വേദനയിൽ പ്രീതിപെടുന്ന ദൈവമേതാണെന്ന് കൂടി മലയാളി സമൂഹമേ നിങ്ങൾ കാണിച്ച് തരിക... ഇനിയൊരിക്കലും ആ വഴി പോകാതിരിക്കാൻ വേണ്ടിയാണ് അത്... ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പ്രബുദ്ധ മലയാളികൾക്ക് നല്ലൊരു നമസ്‌കാരം...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP