Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അധികാര മത്ത് പിടിച്ച കമ്മ്യൂണിസ്റ്റുൾ അത് നേടിയെടുക്കാൻ ഏത് വിധേനെയും തെരുവിൽ ഇറങ്ങും; പാർട്ടി ശക്തി കേന്ദ്രങ്ങളിൽ കള്ള വോട്ട് വ്യാപകമായി നടന്നു എന്നതിൽ തർക്കമുണ്ടോ? ഏകദേശം കണക്ക് കൂടി കിട്ടിയാൽ ചിത്രം വ്യക്തമാകും; ഇരുട്ടിന്റെ മറവിൽ ശത്രുവിനെ ആക്രമിക്കുന്ന വെറും ഏഴാം കൂലികളുടെ അധമമായ ചെയ്തികൾ ജനാധിപത്യം മരിച്ചു ഇനി ദഹിപ്പിച്ചാൽ മതി; ഒരു നാടിന്റെ ദുർവിധിയോർത്ത് അത്യന്തം വിഷമത്തോടെ അഞ്ജനക്കണ്ണ്

അധികാര മത്ത് പിടിച്ച കമ്മ്യൂണിസ്റ്റുൾ അത് നേടിയെടുക്കാൻ ഏത് വിധേനെയും തെരുവിൽ ഇറങ്ങും; പാർട്ടി ശക്തി കേന്ദ്രങ്ങളിൽ കള്ള വോട്ട് വ്യാപകമായി നടന്നു എന്നതിൽ തർക്കമുണ്ടോ? ഏകദേശം കണക്ക് കൂടി കിട്ടിയാൽ ചിത്രം വ്യക്തമാകും; ഇരുട്ടിന്റെ മറവിൽ ശത്രുവിനെ ആക്രമിക്കുന്ന വെറും ഏഴാം കൂലികളുടെ അധമമായ ചെയ്തികൾ ജനാധിപത്യം മരിച്ചു ഇനി ദഹിപ്പിച്ചാൽ മതി; ഒരു നാടിന്റെ ദുർവിധിയോർത്ത് അത്യന്തം വിഷമത്തോടെ അഞ്ജനക്കണ്ണ്

അഞ്ജന ഭാസ്‌ക്കരൻ

നാധിപത്യം വീണ്ടും മരിച്ചു അല്ല ഇവിടുത്തെ കമ്മ്യൂണിസ്റ്റുകാർ കൊന്നു..ഘോര ഘോരം ജനാധിപത്യത്തിന്റെ മഹിമയും അത് നേരിടുന്ന ഭീഷണികളും ഉയർത്തി കാട്ടി വലിയ വായിൽ പ്രസംഗിക്കുന്ന സഖാക്കൾ തന്നെ അതിന്റെ കടക്കൽ കത്തി വച്ചു. കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ വിവിധ ബൂത്തുകളിൽ നിരവധി കള്ള വോട്ടുകളാണ് കണ്ട് പിടിച്ചിരിക്കുന്നത്. പാർട്ടിയുടെ ഈറ്റില്ലമായ മണ്ഡലങ്ങളിലാണ് ഈ സംഭവങ്ങൾ അരങ്ങേറിയതെന്നത് ഇതിന്റെ ഗൗരവം വർധിപ്പിക്കുന്നു. മറ്റ് ബൂത്ത് ഏജന്റുമാരെ ഭീഷണിപ്പെടുത്തി കള്ള വോട്ട് ചെയ്യുന്നത് ജനാധിപത്യത്തിന്റെ ഏത് അടിസ്ഥാന തത്വത്തിൽ പെടും കമ്മ്യൂണിസം പറയുന്ന സഖാക്കളേ..??

നിസ്സംശയം പറയാം, നിങ്ങൾ ഈ ജനതയോട് ചെയ്യുന്നത് വളരെ വലിയ ചതിയാണ്. ജനാധിപത്യത്തിന്റെ അപ്പോസ്തലമാർ എന്ന് സ്വയം വിശേഷിപ്പിച്ച് നിങ്ങളുടെ നികൃഷ്ടമായ ഭീഷണി രാഷ്ട്രീയം ഇവിടുത്തെ ജനങ്ങൾക്കിടയിൽ കുത്തി വക്കാൻ ശ്രമിക്കുകയാണ് നിങ്ങൾ.തിരഞ്ഞെടുപ്പ് സമയത്ത് പാലക്കാട് സ്ഥാനാർത്ഥി എംബി രാജേഷിന്റെ വാഹനത്തിന് അകമ്പടിയായി പോയിരുന്ന അണിയുടെ വാഹനത്തിൽ നിന്നും വടിവാൾ താഴെ വീണ ദൃശ്യങ്ങൾ ഏവരും കണ്ടതാണ്.

അധികാരം മത്ത് പിടിപ്പിച്ച കമ്മ്യൂണിസ്റ്റ്കൾ അത് നേടിയെടുക്കാൻ ഏത് വിധേനെയും തെരുവിൽ ഇറങ്ങുമെന്ന് വീണ്ടും വീണ്ടും തെളിയിച്ചു. സാധാരണ ജനങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയിൽ അർപ്പിച്ച വിശ്വാസമാണ് വോട്ട് ആയി പരിണമിക്കുന്നത്. അതിൽ നിഷ്പക്ഷരുടെ വോട്ട് പോലും ഉണ്ടാകും. ഒരു പക്ഷെ ഈ പറഞ്ഞ സാമാന്യ ജനങ്ങൾ തങ്ങൾക്ക് എതിരാണെന്ന സത്യാവസ്ഥ കമ്മ്യൂണിസ്റ്റുകളെ വിറളി പിടിപ്പിച്ചിരിക്കണം. അത് കള്ള വോട്ട് ആയി മാറുകയും ചെയ്തു.

പാർട്ടി ശക്തി കേന്ദ്രങ്ങളിൽ പാർട്ടി ലോബികളുടെ സ്വാധീനത്തിൽ ഉള്ള തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളിൽ കള്ള വോട്ട് വ്യാപകമായി നടന്നു എന്നതിൽ തർക്കമില്ല. ഇനി അതിന്റെ ഏകദേശം കണക്ക് കൂടി കിട്ടിയാൽ ചിത്രം കൂടുതൽ വ്യക്തമാകും. വടക്ക് ഭാഗത്ത് പണ്ട് ഉണ്ടായിരുന്ന കളരികളിൽ ഒളിഞ്ഞും തെളിഞ്ഞും ചാടിയും മറിഞ്ഞും വെട്ടുകളും അടവുകളും പരിശീലിപ്പിച്ചിരുന്നു. അതിന് ഒരു സത്യവും, ധാർമികതയുടെ മുഖവും ഉണ്ടായിരുന്നു. എന്നാൽ, ആ സംസ്‌കാരത്തെ ചവിട്ടി തേച്ചു ഇവിടെ അരങ്ങേറിയത് ഇരുട്ടിന്റെ മറവിൽ ശത്രുവിനെ ആക്രമിക്കുന്ന വെറും ഏഴാം കൂലികളുടെ അധമമായ ചെയ്തികളാണ്.

പ്രിയ സഖാക്കളേ.. ഒരു നാടിനു മുഴുവൻ രക്ഷകർ നിങ്ങളാണെന്ന് വരുത്തി തീർത്തു, അവരറിയാതെ നിങ്ങളുടെ കൊള്ളരുതായ്മകൾ ചെയ്തു കൂട്ടാമെന്നു വിചാരിച്ചുവോ? നിങ്ങൾക്ക് തെറ്റി.ഇത് കേരളമാണ്. ഭ്രാന്തമായ പാർട്ടി ഭക്തരെക്കാൾ, ഇവിടുള്ള ജനാധിപത്യ വ്യവസ്ഥിതിയെയും ഭരണ ഘടനയെയും അംഗീകരിക്കുന്ന ഒരുപാട് പേരുണ്ട്.നിങ്ങളുടെ ചെയ്തികൾക്ക് അവർക്ക് ഒരിക്കലും മാപ്പ് നൽകാൻ സാധിക്കില്ല.അതെ, ജനാധിപത്യം മരിച്ചു,ഇനി ദഹിപ്പിച്ചാൽ മതി... ഒരു നാടിന്റെ ദുർവിധിയോർത്ത് അത്യന്തം വിഷമത്തോടെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP