Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202021Wednesday

ഭർത്താവ് മരിച്ച് ചിതയുടെ ചൂടാറും മുമ്പേ കാമം തീർക്കാൻ പോയ പെണ്ണേ ഓർക്കുന്നുണ്ടോ മാമ്പഴം നോക്കി കരഞ്ഞോരമ്മയെ ? തൻ കുഞ്ഞ് പൊൻകുഞ്ഞെന്ന് പറയുമ്പോൾ നിന്റെ കുഞ്ഞിന്റെ മരണം എങ്ങനെ സംഭവിച്ചു ? നൊന്തുപ്രസംവിച്ച നിന്റെ കുഞ്ഞിനെ ഒരു നരാധമൻ ചവിട്ടിഞെരിച്ചപ്പോൾ എന്തുകൊണ്ട് നിന്റെ മാതൃത്വം തിളച്ചില്ല.. ?

ഭർത്താവ് മരിച്ച് ചിതയുടെ ചൂടാറും മുമ്പേ കാമം തീർക്കാൻ പോയ പെണ്ണേ ഓർക്കുന്നുണ്ടോ മാമ്പഴം നോക്കി കരഞ്ഞോരമ്മയെ ? തൻ കുഞ്ഞ് പൊൻകുഞ്ഞെന്ന് പറയുമ്പോൾ നിന്റെ കുഞ്ഞിന്റെ മരണം എങ്ങനെ സംഭവിച്ചു ? നൊന്തുപ്രസംവിച്ച നിന്റെ കുഞ്ഞിനെ ഒരു നരാധമൻ ചവിട്ടിഞെരിച്ചപ്പോൾ എന്തുകൊണ്ട് നിന്റെ മാതൃത്വം തിളച്ചില്ല.. ?

അഞ്ജന ഭാസ്‌കരൻ

ങ്കണതൈമാവിൽ നിന്നാദ്യത്തെ പഴം വീഴ്‌കെ അമ്മതൻ നേത്രത്തിൽ നിന്നുതിർന്നു ചുടുകണ്ണീർ. വൈലോപ്പിള്ളിയുടെ മാമ്പഴം എന്ന കവിത അത്ര പെട്ടെന്നൊന്നും ഒരു മലയാളിയും മറക്കില്ല.. കുസൃതിയോടെ മാമ്പൂക്കൾ തല്ലികൊഴിച്ച കുരുന്നിനെ പൊതിരെ തല്ലി വഴക്ക് പറഞ്ഞ അമ്മ പിന്നീട് അതേ മാവിലെ മാമ്പഴത്തെ നോക്കി കരയുന്നതാണ് കവിത.. ലോകത്തോട് വിടപറഞ്ഞകന്ന കുരുന്നിനെ തല്ലിയതിന്റെ കുറ്റബോധം ആ മാതൃത്വത്തെ വേദനിപ്പിക്കുന്നതാണ് കവിത.. മാതൃത്വത്തിന് കവികൾ നൽകുന്ന സ്ഥാനം വളരെ മുകളിലാണ്.

തൻ കുഞ്ഞ് പൊൻ കുഞ്ഞെന്നും പറയുമ്പോൾ തൊടുപുഴയിലെ കുഞ്ഞിന്റെ മരണത്തെ എങ്ങനെ വ്യാഖ്യാനിക്കണം ? മൊട്ടിടും മുന്നേ കൊഴിഞ്ഞുപോയ ആ കുഞ്ഞുജീവന് ആരാണ് ഉത്തരവാദി.. പേറ്റുനോവനുഭവിച്ച് നൊന്ത് പ്രസവിച്ചവളാണേൽ സ്ത്രീയെ നീയൊരിക്കലും നിന്റെ കുഞ്ഞിനെ മരണത്തിലേക്ക് പറഞ്ഞ് വിടില്ലായിരുന്നു.. കേരളത്തിൽ വന്ധ്യതാ ചികിത്സാ കേന്ദ്രങ്ങൾ കൂണുകണക്കേ പൊന്തുമ്പോൾ ദൈവാനുഗ്രഹീതമായി രണ്ടാൺകുഞ്ഞുങ്ങളെ ലഭിച്ച്ിട്ടും നിന്റെ മാതൃത്വം അധപതിച്ചുപോയല്ലോ.

ഭർത്താവ് മരിച്ച് ചിതയുടെ ചൂട് ആറുന്ന മുന്നേ കാമം തീർക്കാൻ കാമുകനോടൊപ്പം പോയ സ്ത്രീയെ മക്കളെ ഉപേക്ഷിച്ച് പോകാമായിരുന്നില്ലേ നിനക്ക് ? ആൺകുഞ്ഞുങ്ങളല്ലേ ? അവർ ജീവിക്കുമായിരുന്നില്ലേ.. അവരോട് ചെയ്യാവുന്ന ഏറ്റവും വലിയ നീതി അത് മാത്രമായിരുന്നു.

ഒരു പൂവിതൾ ചൂടിയാലും ഭാരം തോന്നുന്ന ഗർഭകാലത്താണ് അമ്മ വയറ്റിൽ അതിനേക്കാൾ ഭാരം കൂടിയ കുഞ്ഞിനെ ചുമക്കുന്നതെന്ന് ഉള്ളൂർ പാടിയിരുന്നു. അതിരുകാണാത്ത മഹാസമുദ്രത്തിലെ കപ്പലോട്ടക്കാരന് സമുദ്രം വലുതായി വരുംപോലെ അമ്മയെക്കുറിച്ചു അപദാനമായും ആദരവായും എഴുതിയാൽ തീരാത്ത കഥകൾ മാതൃത്വത്തെ വർണ്ണിക്കുമ്പോൾ നിന്നെ പോലുള്ളവളെ എന്ത് വിളിക്കണം..

നിസ്സാര പ്രശ്‌നത്തിന് സ്വന്തം കുഞ്ഞിനെ ഒരു നരാധമൻ ചവിട്ടിമെതിക്കുമ്പോൾ മാതൃത്വം തിളക്കാതിരുന്നത് എന്തുകൊണ്ട് .. അന്ന് ചവിട്ടി പുറത്താക്കണമായിരുന്നു ആ നീചമൃഗത്തെ ... കയ്യും കെട്ടി നോക്കി നിൽക്കാൻ തോന്നിയ അഴുക്ക് നിറഞ്ഞ നിന്റെ മനസ്സിനെ ഇനിയുള്ള കാലം ആ കുഞ്ഞു ജീവൻ വേട്ടയാടും.. നിന്റെ സ്വപ്നങ്ങളിൽ അവൻ വന്ന് ചോദിക്കും എന്തിനായിരുന്നു അമ്മേ എന്നെ കൊല്ക്കു കൊടുത്തതെന്നു ? ജേഷഠനിനി തന്റെ കൂടൈ കൂട്ടുകൂടാൻ വരില്ലെന്ന് നാലുവയസ്സുകാരനായ ആ അനുജൻകുട്ടിയോട് നീ ഇനി എന്ത് നുണകളാണ് പറയുക.. ? തന്റെ ജേ്ഷ്ഠനെ കൊല്ലാൻ കൂട്ടുനിന്നതിന് അവനും ഒരിക്കൽ ചോദ്യം ചോദിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP