Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം...അർത്ഥമറിയാതെ മൂന്ന് വാക്കുകൾ തുന്നിചേർത്ത കൊടിപിടിച്ച് വിടുവായത്തം പറയുന്നവരോട്... വിദ്യാർത്ഥി മൂല്യങ്ങൾ ഉയർത്തി പിടിച്ച് വിദ്യാർത്ഥികൾക്ക് മുതൽ കൂട്ടാകാനുള്ള ഓരോ സംഘടനകളും പ്രത്യക്ഷത്തിൽ മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളും ആദർശങ്ങളും ഇന്ന് കേരളത്തിലെ എത്ര വിദ്യാർത്ഥി സംഘടനകൾ ചുമലിലേറ്റുന്നു? കോളേജിൽ പാട്ട് പാടിയാൽ നെഞ്ചിൽ കത്തി കുത്തിയിറക്കുന്നതാണോ നിങ്ങളുടെ സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം

സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം...അർത്ഥമറിയാതെ മൂന്ന് വാക്കുകൾ തുന്നിചേർത്ത കൊടിപിടിച്ച് വിടുവായത്തം പറയുന്നവരോട്... വിദ്യാർത്ഥി മൂല്യങ്ങൾ ഉയർത്തി പിടിച്ച് വിദ്യാർത്ഥികൾക്ക് മുതൽ കൂട്ടാകാനുള്ള ഓരോ സംഘടനകളും പ്രത്യക്ഷത്തിൽ മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളും ആദർശങ്ങളും ഇന്ന് കേരളത്തിലെ എത്ര വിദ്യാർത്ഥി സംഘടനകൾ ചുമലിലേറ്റുന്നു? കോളേജിൽ പാട്ട് പാടിയാൽ നെഞ്ചിൽ കത്തി കുത്തിയിറക്കുന്നതാണോ നിങ്ങളുടെ സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം

അഞ്ജന ഭാസ്‌ക്കരൻ

പ്ലാവില കാണിച്ച് വിളിച്ചാൽ ബിജെപിയിലേക്ക് പോകുന്ന ഡാഷന്മാർ.. ഏറെ പരിഹാസ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ കർണ്ണാടക കോൺഗ്രസ്സിനെ ഇന്ന് വിമർശിച്ചതാണ്.. പ്ലാവില പോലുമില്ലാതെ കാലകാലങ്ങളായി യൂണിവേഴ്സ്റ്റികോളേജിൽ ഭരണംനടത്തിയിരുന്ന എസ്എഫ്‌ഐയെ ഇന്ന് അതേ കോളേജിലെ സഖാക്കൾ തന്നെ വലിച്ചെറിഞ്ഞിരിക്കുകയാണ്..

ക്ലാസിൽ പോകാനും പഠിക്കാനും സമ്മതിക്കാതെ എസ്.എഫ്.ഐക്കാർ വിളിക്കുന്ന സമരങ്ങളിലെല്ലാം പോയിരിക്കണം.. എസ്എഫ്‌ഐ മുറുകെ പിടിച്ച ആ വെള്ള കൊടിയിൽ തുന്നിച്ചേർത്ത ചുവന്ന വാക്കുകളിൽ രമിച്ച് എത്തിയ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ഇന്ന് മാധ്യമങ്ങൾക്ക് മുന്നിൽ ഭയചകിതരായി നിന്ന് കരയുകയാണ ്. .

പെൺകുട്ടികളെ സഭ്യമല്ലാത്ത ഭാഷയിൽ തെറി പറഞ്ഞോടിക്കുന്ന പാർട്ടി.. ദേഷ്യം വന്നാൽ തല്ലും വേണ്ടിവന്നാൽ കുത്തികൊല്ലും.. നിർബന്ധിച്ചുള്ള ബക്കറ്റ് പിരിവ് വേറെയും...
ഇവിടെ സ്വാതന്ത്യം എന്ന് എഴുതി വച്ചിട്ടേയുള്ളൂ. സ്വാതന്ത്യമില്ല.ഞങ്ങൾക്ക് ജീവനിൽ ഭയമുണ്ട്. ഞങ്ങളാരും എഴുതിവിടുന്ന വിടുവായത്തമല്ല, നിങ്ങളുടെ കുട്ടിസഖാക്കൾ തന്നെ ഇന്ന് മാധ്യമങ്ങൾക്ക് മുന്നിൽ തുപ്പിയ ചോരപുരണ്ട വാക്കുകളാണ് ഇവ..

അനീതി ഉണ്ടായ നഗരം അസ്തമയത്തിന് മുമ്പേ കത്തിയമരണം എന്നു ചെഗുവേര പറഞ്ഞ വാക്കുകളെ ആവേശമായി കണ്ട്് ഇറങ്ങിപുറപ്പെട്ട ഈ വിദ്യാർത്ഥികൾ് പാട്ടുപാടിയാൽ കത്തിയൂരി നെഞ്ചിൽ കയറ്റുമെന്ന് അറിഞ്ഞുകാണില്ല..

വിദ്യാർത്ഥി മൂല്യങ്ങൾ ഉയർത്തി പിടിച്ച് വിദ്യാർത്ഥികൾക്ക് മുതൽകൂട്ടാകാനുള്ള ഓരോ സംഘടനകളും പ്രത്യക്ഷത്തിൽ മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളും ആദർശങ്ങളും ഇന്ന് കേരളത്തിലെ എത്ര വിദ്യാർത്ഥി സംഘടനകൾ ചുമലിലേറ്റുന്നു എന്നുള്ളത് ചിന്തിക്കേണ്ടിയിരിക്കുന്നു..പല ഉറച്ച കോട്ടകളും നിലം പൊത്തിയത് അടിച്ചമർത്തലുകളുടെയും അക്രമങ്ങളുടെയും കീഴ്‌പ്പെടുത്തലുകളുടെയും ആകെ തുകയാണ്.. അതിൽ ഏറ്റവും മുന്നിൽ അല്ലെങ്കിൽ ഒരു പക്ഷേ ആദ്യം നിലംപരിശായത് എംജി കോളേജിലെ രാഷ്ട്രീയമാണ്.. സദാചാരം നാഴികയ്ക്ക് നാൽപ്പത് വട്ടം വിളമ്പുന്നവർ സ്വന്തം കാര്യം വരുമ്പോൾ സംഘടനയെ മറയാക്കി അത് വിഴുങ്ങും. ചിലർക്ക് സദാചാരം വിദ്യാർത്ഥികളെ പേടിപ്പിക്കാൻ വേണ്ടി മാത്രമോ അവർക്ക് കിട്ടാത്ത പലതും അത് സൗഹൃദമോ പ്രണയമോ സന്തോഷമോ, സമാധാനമോ എന്തുമാകട്ടെ അത് മറ്റുള്ളവർക്ക് കിട്ടുന്നതിനോടുള്ള ചൊറിച്ചിൽ മാത്രമായിരിക്കു..

സ്വാതി തിരുനാൾ മഹാരാജാവ് തുടങ്ങിയ കോളേജിൽ്. അന്ന ചാണ്ടിയും ഫാത്തിമ ബീവിയും എ.ആർ. രാജരാജവർമ്മയും എം. കൃഷ്ണൻനായരും ഒ.എൻ.വി. കുറുപ്പു. പട്ടം താണുപിള്ളയും കോടിയേരി ബാലകൃഷ്ണനും തൊട്ട് ബിനീഷ് കോടിയേരി വരെ പഠിച്ച കോളേജ്ിൽ ിന്ന് പാട്ട് പാടിയതിന്റെ പേരിൽ കുത്ത്‌കൊണ്ടൊരുത്തൻ മരണത്തോട് മല്ലിടുകയാണ..187ഓളെ കുട്ടികൾ പഠനം നിർത്തി ഓടിപോയിട്ടുണ്ട് ഭയംകൊണ്ട്.. ആരുകാണാൻ..ആരിടപെടാൻ..

രാജൻ അപ്രത്യക്ഷനായി. ഈച്ചരവാര്യരുടെ കരച്ചിലേ ബാക്കിയുണ്ടായുള്ളൂ. രക്തസാക്ഷികളുടെ അമ്മമാരെയെങ്കിലും മറക്കരുത് കല്ലും കത്തിയും എടുക്കുമ്പോൾ. അത് നിങ്ങളുടെ ദൗർബല്യത്തിന്റെ ആയുധം മാത്രമാണ്,..

സ്വാതന്ത്ര്യം... ജനാധിപത്യം... സോഷ്യലിസം... എസ്എഫ്ഐയുടെ തൂവെള്ളക്കൊടിയിൽ എഴുതിപിടിപ്പിച്ചിട്ടുള്ള മുദ്രാവാക്യം..ഇതിന്റെ ഒക്കെ അർത്ഥം എങ്കിലും അറിയുമോ സഖാവേ..?കുറഞ്ഞപക്ഷം കോളേജിന്റെ യൂണിറ്റ് കമ്മിറ്റിയിൽപിടിച്ച് ഇരുത്തുന്നവനെങ്കിലും അതിന്റെ അർത്ഥം പറഞ്ഞ് പഠിപ്പിക്കണമായിരുന്നു..ഒരു കോളേജിൽ വിദ്യാർത്ഥി യൂണിയൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കവലചട്ടമ്പിത്തരം ആണെന്നത് പലപ്പോഴായി നിങ്ങൾ തെളിയിച്ച് കൊണ്ടിരിക്കുകയാണ്..

ഗുണ്ടായിസം കൊണ്ട് കുറച്ച് കാലമായി നിരന്തരം വിവാദങ്ങളിൽ ചെന്ന് ചാടുകയാണ് യൂണിവേഴ്സിറ്റി കേളേജിലെ എസ്എഫ്ഐ നേതൃത്വം.. ആണും പെണ്ണും അടുത്തിരുന്നാലോ ഒരുമിച്ച് നടന്നാലോ ഒക്കെ താലിബാനിസത്തെ കടത്തിവെട്ടുന്ന നിയമങ്ങളും യാതൊരു വിധ ആധുനികതയും തൊട്ട് തീണ്ടിയിട്ടില്ലാത്ത കുറേ ഷോ മാന്മാരും ചേർന്ന് കലുഷിതമാക്കുന്ന അവസ്ഥ... എസ്എഫ്ഐയുടെ പൂർണരൂപം പോലും അറിയാത്തവനും കോളേജിലെ എസ്എഫ്ഐ നേതാവാകുന്ന പരിഹാസ്യമായ അവസ്ഥ..

കാൽ നൂറ്റാണ്ടിലേറെയായി കേരളത്തിലെ എല്ലാ സർവകലാശാലകളിലും എസ്.എഫ്.ഐ. ആണ് ഭരണം. ഇത്രയേറെ ഇടതുപക്ഷക്കാർ അനുസ്യൂതം ഉൽപാദിപ്പിക്കപ്പെട്ടെങ്കിൽ എന്നേ ചുവന്നേനേ കേരളം. എന്നാൽ കേവലമായ പ്രത്യയശാസ്ത്ര വിദ്യാഭ്യാസം പോലും വിദ്യാർത്ഥി സഖാക്കൾക്കില്ല എന്നതിന്റെ അവസാന തെളിവായിരിക്കുകയാണ് അഖിലിന്റെ സംഭവം.. .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP