Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

സെറ്റിൽ ആകെ പറഞ്ഞത് ഹായ് മാത്രം; മുൻകൂറായി പണം ചോദിച്ചപ്പോൾ അഭിനേത്രി അനിവാര്യതയായതു കൊണ്ട് നൽകി; അമ്മയുടെ ശസ്ത്രക്രിക്ക് വേണ്ടിയാണ് പണം മുൻകൂർ ചോദിച്ചതെന്ന് പിന്നീട് മനസ്സിലായി; തന്റെ റൂമിൽ വന്ന് തട്ടാത്ത ഏക പ്രൊഡ്യൂസർ മണിയൻ പിള്ളയെന്ന് പറഞ്ഞ് അഭിനയം പൂർത്തിയാക്കി മടക്കം; മലയാളമോ ഇംഗ്ലീഷോ അറിയാത്ത നടി എങ്ങനെ തനിക്ക് പ്രണയലേഖനം എഴുതും? അത് പ്രണയമല്ല...ബഹുമാനം മാത്രം: ഷക്കീലയുടെ വെളിപ്പെടുത്തലിൽ മണിയൻപിള്ള രാജുവിന് പറയാനുള്ളത്

സെറ്റിൽ ആകെ പറഞ്ഞത് ഹായ് മാത്രം; മുൻകൂറായി പണം ചോദിച്ചപ്പോൾ അഭിനേത്രി അനിവാര്യതയായതു കൊണ്ട് നൽകി; അമ്മയുടെ ശസ്ത്രക്രിക്ക് വേണ്ടിയാണ് പണം മുൻകൂർ ചോദിച്ചതെന്ന് പിന്നീട് മനസ്സിലായി; തന്റെ റൂമിൽ വന്ന് തട്ടാത്ത ഏക പ്രൊഡ്യൂസർ മണിയൻ പിള്ളയെന്ന് പറഞ്ഞ് അഭിനയം പൂർത്തിയാക്കി മടക്കം; മലയാളമോ ഇംഗ്ലീഷോ അറിയാത്ത നടി എങ്ങനെ തനിക്ക് പ്രണയലേഖനം എഴുതും? അത് പ്രണയമല്ല...ബഹുമാനം മാത്രം: ഷക്കീലയുടെ വെളിപ്പെടുത്തലിൽ മണിയൻപിള്ള രാജുവിന് പറയാനുള്ളത്

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം. 2007 ൽ ചിത്രീകരണം നടന്ന ഛോട്ടാ മുംബൈയുടെ സെറ്റിൽ രണ്ടു ദിവസമാണ് ഷൂട്ടിംഗിന് ഷക്കീല ഉണ്ടായിരുന്നത്. മാന്യമായി പെരുമാറിയിരുന്ന ഷക്കീലയോടു താൻ ഒരു ഹായ്ക്ക് അപ്പുറം ഒന്നും പറഞ്ഞിരുന്നില്ലന്നാണ് മണിയൻ പിള്ള രാജുവിന്റെ വിശദീകരണം. ഏഷ്യാനെറ്റിന്റെ കോമഡി സ്റ്റാറിൽ അതിഥിയായി എത്തിയപ്പോഴാണ് മണിയൻ പിള്ളയോടു തന്റെ ഉള്ളിലുണ്ടായിരുന്നപ്രണയം ഷക്കീല വെളിപ്പെടുത്തിയത്. ഇതോടെ ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. ഈ സാഹചര്യത്തിലാണ് ഷക്കീലയുമായുള്ള മണിയൻപിള്ള രാജുവിന്റെ സൗഹൃദം ചർച്ചയായത്.

ഷൂട്ടിങ് കഴിഞ്ഞ് പുറപ്പെടാൻ നേരം പ്രൊഡക്ഷൻ എക്സിക്യൂട്ടീവിനോടു അവർ പറഞ്ഞത് തന്റെ റൂമിൽ വന്ന് തട്ടാത്ത ഏക പ്രൊഡ്യൂസർ മണിയൻ പിള്ളയാണ് എന്നാണെന്നാണ് ലൊക്കേഷനിലുള്ളവരും പറയുന്നത്. ഇത്തരം ചർച്ചകളോട് അവർക്ക് ബഹുമാനം കൂടിയിരിക്കാം. അല്ലാതെ പ്രണയമുണ്ടെന്ന് കരുതുന്നില്ലന്നാണ് ചർച്ചകളോട് മണിയൻ പിള്ള അടുത്ത ചങ്ങാതിമാരോട് പ്രതികരിച്ചതെന്നാണ് സൂചന. ഷക്കീല പ്രണയലേഖനം അയച്ചുവെന്ന വാർത്തയും ശരിയല്ലന്ന് മണിയൻ പിള്ള പറയുന്നു. കാരണം ഷക്കീലക്ക് മലയാളമോ ഇംഗ്ളീഷോ അറിയില്ല ഇനി തമിഴാണേൽ തനിക്കും വശമില്ലന്നു മണിയപിള്ള പറഞ്ഞു.

അവർ പ്രൊഫഷൻ മാത്രം നോക്കുകയും ജോലിയിൽ കൃത്യ നിഷ്ഠത പാലിക്കുകയും ചെയ്യുന്ന നടിയാണ്. ഛോട്ടാ മുംബൈയിൽ അതിഥി താരമായി ഷക്കീല വേണമായിരുന്നു. അങ്ങനെ അവരെ വിളിച്ചപ്പോഴാണ് മുൻകൂർ ആയി പ്രതിഫലം തന്നാൽ അഭിനയിക്കാമെന്ന് പറഞ്ഞത്. സിനിമയെ സംബന്ധിച്ച് ഷക്കീല അനിവാര്യമായിരുന്നു. അതു കൊണ്ട് തന്നെ പണം നേരത്തെ നല്കി. പറഞ്ഞ സമയത്ത് വന്ന് അവർ അഭിനയം പൂർത്തിയാക്കി മടങ്ങുകയും ചെയ്തു. പിന്നാട് അറിഞ്ഞ്ത് പ്രതിഫലം അവർ മുൻകൂർ ആവശ്യപ്പെട്ടത് അമ്മയുടെ ശസ്ത്രക്രിയ നടത്താനാണന്ന്. അമ്മയുടെ ചികിത്സയ്ക്ക് ശസ്ത്രക്രിയക്കുമായി ഒരു പാട് പണം വേണ്ടി വന്നു. ഈ പൈസ കൂടി ലഭിച്ചപ്പോഴാണ് അവർക്ക് ആശുപത്രിയിൽ പണം അടയ്ക്കാനായത്. അതുകൊണ്ട് തന്നെ ഷക്കീലക്ക് പ്രണയമായിരിക്കില്ല ബഹുമാനമാണ് ഉള്ളതെന്നാണ് തനിക്ക് തോന്നുന്നതെന്ന് മണിയൻ പിള്ള അടുത്ത സുഹൃത്തുക്കളോടു പറയുന്നു.

മണിയൻ പിള്ള രാജു നിർമ്മിച്ച ചിത്രമായ ഛോട്ടാ മുംബൈയുടെ സെറ്റിൽ വെച്ച് മണിയൻ പിള്ള രാജുവിനോട് വല്ലാത്തൊരു ഇഷ്ടം മനസിൽ കൂടുകൂട്ടി എന്നായിരുന്നു ഷക്കീലയുട വെളിപ്പെടുത്തൽ. മണിയൻ പിള്ളയുടെ സിനിമയിൽ അഭിനയിക്കുമ്പോൾതന്റെ ജീവിതത്തിലുണ്ടായ ഒരു സംഭവവും ഇതിൽ രാജുവിന്റെ ഇടപെടലും കരാണം അദേഹത്തോട് പ്രണയം തോന്നുകയും പിന്നാലെ ഒരു പ്രണയ ലേഖനം അയയ്ക്കുകയും ചെയ്തതെന്നും ഷക്കീല വെളിപ്പെടുത്തിയിരുന്നു. അന്ന് മുതൽ എനിക്ക് അദ്ദേഹത്തോട് വല്ലാത്തൊരു ഇഷ്ടം തോന്നുകയായിരുന്നു. എന്നാൽ താൻ നൽകിയ പ്രണയലേഖനത്തിന് ഇതുവരെ മറുപടി നൽകിയില്ലെന്നും ഷക്കീല വ്യക്തമാക്കിയിരുന്നു. ഇതിനോടാണ് വളരെ രസകരമായി സുഹൃത്തുക്കളോട് മണിയൻപിള്ള രാജു പ്രതികരിച്ചത്.

മണിയൻപിള്ള രാജു നിർമ്മിച്ച ഛോട്ട മംബൈ രാജമാണക്യത്തിലൂടെ ശ്രദ്ധേയനായ അൻവർ റഷീദാണ് സംവിധാനം ചെയ്തത്. ഛോട്ടാ മുംബൈ കൊച്ചിയിലെ ഒരു കുപ്രസിദ്ധ തെരുവാണ്. വാസ്‌കോഡ ഗാമ (മോഹൻലാൽ) എന്ന 'തല'യുടെ സ്ഥലമാണിത്. ഈ കഥയിലേക്കാണ് അതിഥി താരമായി ഷക്കീലയെ ക്ഷണിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP