Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്‌റ്റേജിൽ മൈക്കിലൂടെ ദാരിദ്ര്യത്തെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്ന മണി സമ്പന്നനായപ്പോൾ ചെയ്തത് പലതും പുറത്ത് പറയാൻ കഴിയില്ല; മണി അഹങ്കാരിയും തന്നിഷ്ടക്കാരനും; ഡാമിന്റെ പോകാൻ പാടില്ലാത്ത സ്ഥലത്തേക്ക് കുക്കും ഡോക്ടറും സ്ത്രീയുമായി പോയപ്പോൾ തടഞ്ഞ ഫോറസ്റ്റ് ഗാർഡിനെ തല്ലിചതച്ച സിനിമാക്കാരനെന്നും ശാന്തിവിള ദിനേശ്; ദിലീപിന്റെ അടുപ്പക്കാരന്റെ വിമർശനം കേട്ട് ഞെട്ടി മണിയുടെ കുടുംബവും സുഹൃത്തുക്കളും

സ്‌റ്റേജിൽ മൈക്കിലൂടെ ദാരിദ്ര്യത്തെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്ന മണി സമ്പന്നനായപ്പോൾ ചെയ്തത് പലതും പുറത്ത് പറയാൻ കഴിയില്ല; മണി അഹങ്കാരിയും തന്നിഷ്ടക്കാരനും; ഡാമിന്റെ പോകാൻ പാടില്ലാത്ത സ്ഥലത്തേക്ക് കുക്കും ഡോക്ടറും സ്ത്രീയുമായി പോയപ്പോൾ തടഞ്ഞ ഫോറസ്റ്റ് ഗാർഡിനെ തല്ലിചതച്ച സിനിമാക്കാരനെന്നും ശാന്തിവിള ദിനേശ്; ദിലീപിന്റെ അടുപ്പക്കാരന്റെ വിമർശനം കേട്ട് ഞെട്ടി മണിയുടെ കുടുംബവും സുഹൃത്തുക്കളും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അന്തരിച്ച നടൻ കലാഭവൻ മണിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ ശാന്തിവിള ദിനേഷ്. മണി അഹങ്കാരിയാണെന്നും സമ്പന്നനായപ്പോൾ ചെയ്യാൻ പാടില്ലാത്തതൊക്കെ ചെയ്‌തെന്നും ദിനേഷ് തുറന്നടിച്ചു. മംഗളം ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശാന്തിവിള ദിനേഷേ കലാഭവൻ മണിയെ കടന്നാക്രമിച്ചത്. എന്നാൽ സിനിമാ ലോകത്തെ ആരും ശാന്തിവിള ദിനേഷിനെതിരെ രംഗത്ത് വന്നില്ല. കലാഭവൻ മണിയെ അനുകൂലിച്ചതുമില്ല. ഈ സാഹചര്യത്തിൽ കലാഭവൻ മണിയുടെ കുടുംബാംഗങ്ങൾ നിരാശരാണ്. കലാഭവൻ മണിയുടെ മരണത്തിൽ അന്വേഷണം സിബിഐ നടത്തുന്നുണ്ട്. ഇത് നിർണ്ണായക ഘട്ടത്തിലാണ്. അതിനിടെയാണ് മണിയെ അപമാനിച്ച് ശാന്തിവിള ദിനേഷൻ രംഗത്ത് വന്നത്.

ദിലീപിന് ഏറ്റവും അടുപ്പമുള്ള സിനിമാക്കാരനാണ് ശാന്തിവിള ദിനേഷൻ. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പിന്തുണയ്ക്കുന്ന സിനിമാക്കാരൻ. ദിലീപും കലാഭവൻ മണിയും അടുത്ത സുഹൃത്തുക്കളാണ്. മിമിക്രിയിൽ ഒരുമിച്ച് പ്രവർത്തിച്ചവർ. അതുകൊണ്ട് കൂടിയാണ് ദിലീപിന്റെ വിശ്വസ്തനായ ശാന്തിവിള ദിനേഷന്റെ വിമർശനങ്ങൾ സിനിമാ ലോകത്തെ മണിയുടെ സുഹൃത്തുക്കളേയും കുടുംബക്കാരേയും ഞെട്ടിക്കുന്നത്. ശാന്തിവിള ദിനേഷന്റെ ആരോപണങ്ങൾ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് മണിയുടെ കുടുംബം പറയുന്നത്. എന്നാൽ പരസ്യ പ്രതികരണത്തിന് ഇപ്പോൾ അവർ തയ്യാറല്ല.

മാക്ടയുടെ ജനറൽ ബോഡിയിൽ സൂപ്പർ താരങ്ങൾക്കെതിരെ സംസാരിച്ചതോടെയാണ് കലാഭവൻ മണി തനിക്കെതിരായതെന്ന് ദിനേശ് പറഞ്ഞു. വെട്ടം എന്ന സിനിമയുടെ ക്രൈമാക്‌സിനെടെയാണ് മണിയോടെ കഥ പറഞ്ഞത്. നിർമ്മാതാക്കൾക്കൊപ്പമാണ് നിൽക്കേണ്ടതെന്നായിരുന്നു ഞാൻ പറഞ്ഞത്. മാക്ടയിലെ അന്നത്തെ എന്റെ അഭിപ്രായ പ്രകടനം സംവിധായകൻ ഷാജി കൈലാസാണ് ഹൈദരാബാദിലായിരുന്ന മണിക്ക് ഫോണിലൂടെ കേൾപ്പിച്ചു കൊടുത്തത്. തുടർന്ന് എന്നോട് വളരെ മോശമായാണ് മണി സംസാരിച്ചത്, ഊഴം എന്ന സിനിമയിൽ താൻ സഹസംവിധായകനായി എത്തിയത് ചാലക്കുടിയിൽ നിന്ന് ഓട്ടോ ഓടിച്ച് ഒരാൾ വരുമെന്ന് വിചാരിച്ചല്ലെന്ന മറുപടിയാണ് അതിന് നൽകിയത് - ദിനേശ് പറഞ്ഞു.

സിബി മലയിൽ താങ്കളുടെ സഹോദരി ഭർത്താവല്ല. അതുകൊണ്ടല്ല താങ്കൾക്ക് സിബി മലയിൽ സിനിമ തന്നതെന്നും പറഞ്ഞു. ഇത് കേട്ട് പിന്നീട് സംസാരിക്കാമെന്ന് പറഞ്ഞു. ഇതോടെ താൻ കലാഭവൻ മണിയെ തന്റെ സിനിമയിൽ നിന്ന് ഒഴിവാക്കി. സ്‌റ്റേജിൽ മൈക്കിലൂടെ ദാരിദ്ര്യത്തെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്ന മണി സമ്പന്നനായപ്പോൾ ചെയ്തത് പലതും പുറത്ത് പറയാൻ കഴിയില്ല. ഫോറസ്റ്റ് ഓഫീസർമാരെ തല്ലിയത് അത്തരം ഒരു സംഭവത്തിന് ഉദാഹരണമാണ്. അന്ന് ജാതിയുടെ പേരു പറഞ്ഞ് ഡി.ജി.പി സെൻകുമാർ മണിയെ ന്യായീകരിക്കുകയായിരുന്നു. സത്യത്തിൽ സെൻകുമാറിനോട് പുച്ഛമാണ് തോന്നിയത്- ദിനേശ് വ്യക്തമാക്കി. കലാഭവൻ മണി ഫോറസ്റ്റ് ഗാർഡുമാരെ ആക്രമിച്ചതിനേയും ശാന്തിവിള ദിനേഷൻ ഉന്നയിക്കുന്നു.

ഇക്കാര്യത്തിൽ കലാഭവൻ മണിയെ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന സെൻകുമാർ പിന്തുണച്ചതിനേയും വിമർശിക്കുന്നു. ഇതോടെ സെൻകുമാറിനോട് പുച്ഛം തോന്നിയെന്നും ശാന്തിവിള ദിനേഷൻ പറയുന്നു. യൂണിഫോം ഇട്ടിരുന്ന പൊലീസുകാരേയും മണി തല്ലിയെന്ന് ശാന്തിവിള പറയുന്നു. ഡാമിലേക്ക് ഡോക്ടറേയും കുക്കിനേയും സ്ത്രീയേയും ആയി പോകാൻ പാടില്ലാത്ത ഡാമിലേക്ക് പോകാനാണ് മണി ശ്രമിച്ചത്. ഇതിനെ തടഞ്ഞ വാർഡന്മാരെ കലാഭവൻ മണി ക്രൂരമായി തല്ലിയെന്നും ശാന്തിവിള ദിനേഷൻ ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP