Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202019Monday

ഒരു പട്ടി കടിച്ചാൽ എന്താണ് ചെയ്യുന്നത്? ഡെറ്റോളിട്ട് കഴുകി മുറിവ് കെട്ടിവെയ്ക്കും; അത്രയേ അവളും ചെയ്തുള്ളൂ; കാറിൽ നിന്ന് എടുത്ത് ചാടുന്നതിനെക്കുറിച്ച് അവൾ ആലോചിച്ചു; കൊച്ചിയിൽ ആക്രമിപ്പെട്ട നടിയെ കുറിച്ച് റിമ കല്ലിങ്കൽ; ആലപ്പുഴയിൽ തനിക്കെതിരെ അതിക്രമം നടത്തിയ പ്രതിയുടെ കുടുംബത്തിൽ നിന്നും സമ്മർദ്ദമുണ്ടായെന്നു റിമ

ഒരു പട്ടി കടിച്ചാൽ എന്താണ് ചെയ്യുന്നത്? ഡെറ്റോളിട്ട് കഴുകി മുറിവ് കെട്ടിവെയ്ക്കും; അത്രയേ അവളും ചെയ്തുള്ളൂ; കാറിൽ നിന്ന് എടുത്ത് ചാടുന്നതിനെക്കുറിച്ച് അവൾ ആലോചിച്ചു; കൊച്ചിയിൽ ആക്രമിപ്പെട്ട നടിയെ കുറിച്ച് റിമ കല്ലിങ്കൽ; ആലപ്പുഴയിൽ തനിക്കെതിരെ അതിക്രമം നടത്തിയ പ്രതിയുടെ കുടുംബത്തിൽ നിന്നും സമ്മർദ്ദമുണ്ടായെന്നു റിമ

തിരുവനന്തപുരം: കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി ആദ്യം രംഗത്തെത്തിയ നടിമാരിൽ ഒരാളായിരുന്നു റിമ കല്ലിങ്കൽ. ആക്രമിക്കപ്പെട്ട നടിക്ക് ധൈര്യവും ആശ്വാസവും പകർന്നു റിമ. സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിക്കാറുള്ള റിമ പെൺകുട്ടികൾക്ക് ധൈര്യം പകരുകയാണ് വീണ്ടും. പെൺകുട്ടികളെ കരാട്ടെ പഠിപ്പിക്കുന്നതിന് പകരം അവരെ തന്റേടമുള്ളവരാക്കി മാറ്റുകയാണ് വേണ്ടതെന്നും റിമ പറയുന്നു.

സ്ത്രീകളെ ആദരിക്കുന്ന അവർക്ക് സുരക്ഷിതമായി യാത്ര ചെയ്യാനാവുന്ന ഒരു നാട് പെട്ടെന്നുണ്ടാകുമെന്ന് പറയാനാകില്ല. അവരെ പ്രതികരിക്കാനും ജീവിതത്തിലുണ്ടാകുന്ന ഏത് പ്രതിസന്ധിയെയും നേരിടാനായി പഠിപ്പിക്കുകയുമാണ് ചെയ്യേണ്ടതെന്നും റിമ കല്ലിങ്കൽ പറയുന്നു. എന്റെ കൂട്ടുകാരി നമ്മുടെ പെൺകുട്ടികൾക്ക് മാതൃകയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അത്ര മനക്കരുത്തോടെയാണ് അവൾ നിൽക്കുന്നത്. ഒരു പട്ടി കടിച്ചാൽ എന്താണ് ചെയ്യുന്നത്. ഡെറ്റോളിട്ട് കഴുകും. മുറിവ് കെട്ടിവെയ്ക്കും. ഇൻജെക്ഷനെടുക്കും. അത്രയേയുള്ളൂ എന്നവൾ ഉറച്ചുവിശ്വസിക്കുന്നു. കാറിൽ നിന്ന് എടുത്ത് ചാടുന്നതിനെക്കുറിച്ച് അവൾ ആലോചിച്ചിരുന്നെന്ന് പറഞ്ഞു. പക്ഷേ ചാടിയാൽ അംഗഭംഗം വരികയോ മരിക്കുകയോ ചെയ്യാം എന്ന് അടുത്തനിമിഷം അവൾ തിരിച്ചറിഞ്ഞത്രെയെന്നും റിമ പറയുന്നു.

ഉഗാണ്ടയിലും ആലപ്പുഴയിലും ഷൂട്ടിങ്ങിനായി പോയപ്പോഴുള്ള അനുഭവത്തിലും ആദ്യമായി റിമ പ്രതികരിച്ചു. ഉഗാണ്ടയിലേക്കുള്ള യാത്ര ഇപ്പോഴും അദ്ഭുതപ്പെടുത്താറുണ്ട്. ദാരിദ്രവും ആഭ്യന്തര പ്രശ്നങ്ങളും അടക്കം ഒരുപാട് കുഴപ്പങ്ങളുള്ള നാട്. പക്ഷേ ആ നാട്ടുകാർ സ്ത്രീകളോട് കാണിക്കുന്ന ആദരവും ഇടപെടലുകളും കണ്ടുപഠിക്കേണ്ടതാണ്. അവർക്ക് ഇഷ്ടമുള്ള തരം വസ്ത്രങ്ങൾ ധരിക്കുന്നു. വളരെ സ്വതന്ത്ര്യമായി യാത്രകൾ ചെയ്യുന്നു. നമ്മുടെ നാട്ടിലെ സ്ത്രീകൾക്കുള്ളത്ര ടെൻഷൻ അവിടുള്ളവർക്കില്ല എന്നുതോന്നിയിട്ടുണ്ട്. തുറിച്ച് നോട്ടങ്ങൾ പോലുമില്ല.

ഷൂട്ടിങ്ങ് കാണാൻ വന്നവർ അവിടെവെച്ച് തന്നെ കുഞ്ഞുങ്ങൾക്ക് മുലയൂട്ടുന്നത് കണ്ടു. സംസ്‌കാരത്തിലും വിദ്യാഭ്യാസത്തിലും ഒരുപാട് ഉയർന്നു എന്നുവിശ്വസിക്കുന്ന നമ്മുടെ നാട്ടിൽ യാത്രയ്ക്കിടയിലോ പൊതുനിരത്തിലോ കുഞ്ഞിന് മുലയൂട്ടാൻ ഒരമ്മ പെടുന്ന കഷ്ടപ്പാടുകൾ കാണുമ്പോൾ സങ്കടം തോന്നാറുണ്ട്. കഴിഞ്ഞമാസം ആലപ്പുഴയിൽ സിനിമാഷൂട്ടിങ്ങിനായി പോയദിവസം ഓർക്കുമ്പോൾ പേടിതോന്നും. ആദ്യദിവസം ഷൂട്ട് കഴിഞ്ഞ് രാത്രി ഹോട്ടലിലെത്തി. സുരക്ഷിതമായ സ്ഥലം. മറ്റ് കുഴപ്പങ്ങളൊന്നുമില്ല. വെളുപ്പിന് എന്തോ ശബ്ദംകേട്ടു ഞാൻ ഞെട്ടിയെഴുന്നേറ്റു. മുറിയിൽ ആരോ നിൽക്കുന്നു.

ഉറക്കെ ഒച്ചവെച്ചപ്പോൾ അയാൾ ഓടിപ്പുറത്തിറങ്ങിപ്പോയി. വാതിലിന് ഇലക്ട്രോണിക് ലോക്കാണ്. അകത്ത് കുറ്റിയില്ല. മുറിക്ക് പുറത്ത് നിന്നും തുറക്കണമെങ്കിൽ താക്കോൽ വേണം. അതുകൊണ്ടു തന്നെ ഹോട്ടൽജീവനക്കാരനായിരിക്കുമെന്ന് ഉറപ്പാണ്. വൈകിട്ട് ഹോട്ടൽമുറിയിലേക്ക് ബാഗുമായി വന്നയാളെ എനിക്ക് സംശയം തോന്നിയിരുന്നു. കൗമാരം കഴിഞ്ഞ പയ്യൻ. ബാഗുമായി ലിഫ്റ്റിൽ കയറിയപ്പോൾ തന്നെ പെരുമാറ്റം ശരിയല്ല എന്നുതോന്നി. അവൻ വിറയ്ക്കുകയോ അസ്വസ്ഥതപ്പെടുകയോ ഒക്കെ ചെയ്തിരുന്നു. ഒടുവിൽ പയ്യൻ തന്നെയാണ് മുറിയിൽ കയറിയതെന്ന് കണ്ടെത്തി.

ഹോട്ടലിലെ മാസ്റ്റർ കീ ഉപയോഗിച്ചാണ് അവൻ വാതിൽ തുറന്നത്. കേസ് രജിസ്റ്റർ ചെയ്തു. അവന്റെ അച്ഛനും അമ്മയും വന്ന് കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. അവർ ആത്മഹത്യ ചെയ്യുകയെ വഴിയുള്ളൂ എന്നുംപറഞ്ഞു. പക്ഷേ ഞാൻ കേസിൽ നിന്നും പിന്മാറിയാൽ അവൻ മറ്റൊരു പെൺകുട്ടിക്ക് നേരെ തിരിയില്ല എന്നുറപ്പിച്ച് പറയാനാകുമോ?. അതുകൊണ്ട് തന്നെ ആ കേസിൽ നിന്നും പിന്മാറിയില്ലെന്നും റിമ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP