Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്ത്രീകൾ കുഴപ്പങ്ങളിൽ ചെന്ന് ചാടുന്നതിന്റെ കാരണം അവർ തന്നെയെന്ന നടി മംമ്ത മോഹൻദാസിന്റെ പ്രസ്താവനയ്‌ക്കെതിരെ നടി റിമ കല്ലിങ്കൽ; സ്ത്രീകൾ അക്രമിക്കപ്പെടുന്നതിന്റെ കാരണം അവരല്ല, അത് ചെയ്തവരും അവരെ പിന്തുണയ്ക്കുന്ന സമൂഹവുമാണ്; സമൂഹ മാധ്യമത്തിലൂടെ ശക്തമായി പ്രതികരിച്ച് ഡബ്ലുസിസി അംഗം കൂടിയായ റിമ

സ്ത്രീകൾ കുഴപ്പങ്ങളിൽ ചെന്ന് ചാടുന്നതിന്റെ കാരണം അവർ തന്നെയെന്ന നടി മംമ്ത മോഹൻദാസിന്റെ പ്രസ്താവനയ്‌ക്കെതിരെ നടി റിമ കല്ലിങ്കൽ; സ്ത്രീകൾ അക്രമിക്കപ്പെടുന്നതിന്റെ കാരണം അവരല്ല, അത് ചെയ്തവരും അവരെ പിന്തുണയ്ക്കുന്ന സമൂഹവുമാണ്; സമൂഹ മാധ്യമത്തിലൂടെ ശക്തമായി പ്രതികരിച്ച് ഡബ്ലുസിസി അംഗം കൂടിയായ റിമ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടി അക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ നടി മംമ്ത നടത്തിയ പ്രസ്താവനയ്‌ക്കെതിരെ പ്രതികരിച്ച് നടിയും ഡബ്ലുസിസി അംഗം കൂടിയായ റിമ കല്ലിങ്കൽ. സ്ത്രീകൾ കുഴപ്പത്തിൽ ചെന്ന് ചാടുന്നതിന് ഉത്തരവാദി അവർ തന്നെയാണെന്നാണ് നടി മംമ്ത മോഹൻദാസ് പരാമർശനം നടത്തിയത്. എന്നാൽ ഇതിന് പിന്നാലെ തന്നെ സമൂഹ മാധ്യമത്തിലൂടെ റിമ കല്ലിങ്കൽ മറുപടിയുമായെത്തി. സ്ത്രീകൾ അക്രമിക്കപ്പെടുന്നതിന്റെ ഉത്തരവാദികൾ ഒരിക്കലും അവരല്ല. മറിച്ച് അവരെ പിന്തുണയ്ക്കുന്നവരും അവർക്ക് സംരക്ഷമണമൊരുക്കുന്ന ലോകമാണെന്നും റിമ കല്ലിങ്കൽ പ്രതികരിച്ചു. 

റിമ കല്ലിങ്കലിന്റെ ഫേസ്‌ബുക്ക് പോസറ്റ്


'പ്രിയപ്പെട്ട മംമ്ത മോഹൻദാസ് ജീവിതത്തിൽ പീഡനങ്ങളും ബലാത്സംഗങ്ങളും ഉപദ്രവങ്ങളും സഹിച്ച് മുന്നോട്ട് പോകുന്ന എന്റെ സഹോദരികളേ, സഹോദരന്മാരേ, എൽ.ജി.ബി.ടി വിഭാഗത്തിൽപ്പെടുന്നവരേ.

വഞ്ചിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യപ്പെടുന്നതിന്റേയും കാരണക്കാർ ഒരിക്കലും നിങ്ങളല്ല. മറിച്ച് നിങ്ങളെ ബലാത്സംഗത്തിനിരയാക്കിയവരും പീഡിപ്പിച്ചവരും തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചവരുമാണ്.

ഈ തെറ്റുകളെയെല്ലാം നിസ്സാരവത്ക്കരിക്കുന്ന ഒരു സമൂഹവും ഇതിന് ഉത്തരവാദികളാണ്. തെറ്റുകാരെ സംരക്ഷിക്കുന്ന ലോകവും അതിന് ഉത്തരവാദികളാണ്.

അലി റെയ്സ്മാൻ (താനുൾപ്പെടെയുള്ള 141 വനിതാ കായികതാരങ്ങളെ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയ ഡോക്ടർക്കെതിരെ ശക്തമായി പ്രതികരിച്ചവൾ.വർഷങ്ങളായുള്ള പീഡനം അവസാനിപ്പിച്ചവൾ) അവരുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. '

നമ്മൾ ചെയ്യുന്ന പ്രവർത്തനങ്ങളുടെ അലയടികൾ അല്ലെങ്കിൽ നിഷ്‌ക്രിയത്വം അത് വളരെ വലുതായിരിക്കും. ജീവിതകാലം മുഴുവൻ നിലനിൽക്കുന്നതായിരിക്കും.

മറ്റൊരു വ്യക്തിയുടെ പ്രവൃത്തികളെ ഒരിക്കലും കുറ്റപ്പെടുത്തരുത്. സംസാരിച്ചുകൊണ്ടേയിരിക്കുക. ഓരോരുത്തർക്കുവേണ്ടിയും മറ്റുള്ളവർക്ക് വേണ്ടിയും..നിശ്ബദതയുടേയും അജ്ഞതയുടേയും മതിലുകൾ തകർക്കുക..'

വനിതകൾ അക്രമിക്കപ്പെടുന്നുണ്ടങ്കിൽ അതിന് ഉത്തരവാദികൾ അവർ തന്നെയാണെന്നും ഡബ്ലുസിസി എന്ന സംഘടന രൂപീകരിച്ചതുകൊണ്ട് മാത്രം എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാൻ കഴിയുമെന്ന് തോന്നുന്നില്ലെന്നുമാണ് നടി മംമ്ത മോഹൻദാസ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. സുന്ദരികളായ സ്ത്രീകളാണ് കൂടുതലായും ആക്രമിക്കപ്പെടുന്നത്. വെറൊന്നും ഉദ്ദേശിച്ചല്ല ഇത് പറയുന്നതെന്നും ആർക്കും അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെയെന്നുമാണ് മംമ്ത അഭിമുഖത്തിൽ പറഞ്ഞത്. താൻ സംഘടനയ്ക്ക് എതിരല്ലെന്നും ഇപ്പോൾ അതിനെ പറ്റി വിശദീകരിക്കാൻ ഉദ്ദേശമില്ലെന്നും മംമ്ത വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP