Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലക്ഷങ്ങൾ കണ്ട അവാർഡ് പ്രഖ്യാപനത്തിൽ മലയാളികളെ നാണം കെടുത്തി പ്രിയന്റെ ഇംഗ്ലീഷ് കൊത്തിപ്പെറുക്കൽ; ഉത്തരേന്ത്യക്കാർ പോലും തോൽക്കുന്ന വിധത്തിൽ തമിഴ് പേരുകൾ പോലും ശരിയായി പറഞ്ഞില്ല; ജൂറി ചെയർമാന് പേരുകൾ ഒരുവട്ടം വായിച്ചിട്ടു പ്രഖ്യാപനത്തിനു വന്നൂകൂടായിരുന്നോ?

ലക്ഷങ്ങൾ കണ്ട അവാർഡ് പ്രഖ്യാപനത്തിൽ മലയാളികളെ നാണം കെടുത്തി പ്രിയന്റെ ഇംഗ്ലീഷ് കൊത്തിപ്പെറുക്കൽ; ഉത്തരേന്ത്യക്കാർ പോലും തോൽക്കുന്ന വിധത്തിൽ തമിഴ് പേരുകൾ പോലും ശരിയായി പറഞ്ഞില്ല; ജൂറി ചെയർമാന് പേരുകൾ ഒരുവട്ടം വായിച്ചിട്ടു പ്രഖ്യാപനത്തിനു വന്നൂകൂടായിരുന്നോ?

തിരുവനന്തപുരം: പ്രിയദർശന്റെ ഇംഗ്ലീഷിൽ ഉള്ള അവാർഡ് പ്രഖ്യാപനം ഒരു സംഭവം
തന്നെ ആയിരുന്നു. പണ്ട് തിരുവഞ്ചൂർ നടത്തിയ സംസ്ഥാന സിനിമാ അവാർഡ് പ്രഖ്യാപനത്തെ
ദേശീയ അവാർഡ് ജൂറി ചെയർമാൻ കടത്തി വെട്ടി. ലക്ഷക്കണക്കിന് ജനങ്ങൾ
ലൈവായി കണ്ട പരിപാടിയിൽ പ്രിയന്റെ ഇംഗ്ലീഷ് കൊത്തിപ്പറുക്കൽ മലയാളികളെ നാണം കെടുത്തുന്നതാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. പ്രിയന്റെ ഇംഗ്ലീഷ് ഹോളിവുഡിലും അദ്ദേഹത്തിന് സ്ഥാനം ഉറപ്പിക്കും എന്ന പരിഹാസവും സോഷ്യൽ മീഡിയയിൽ ഉയർന്നു കഴിഞ്ഞു.

പ്രഖ്യാപിക്കാൻ പോകുന്ന അവാർഡുകൾ നേടിയ സിനിമാ പേരുകൾ ഒന്നു വായിച്ചു നോക്കിയിട്ടു മതിയായിരുന്നു ജൂറി ചെയർമാൻ മാധ്യമപ്രവർത്തകർക്കു മുന്നിലെത്തേണ്ടിയിരുന്നതെന്ന അഭിപ്രായവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. നോർത്ത് ഇന്ത്യൻ ജൂറി ഒരു തമിഴ് പേര് വായിക്കൻ പ്രയാസ്സപെടുന്നത് കണ്ടാൽ മനസ്സിലാക്കാം. എന്നാൽ അത് വായിക്കാൻ പ്രിയദർശൻ പെട്ട പാട് കണ്ടപ്പോൾ പൊട്ടി കരയണോ ചിരിക്കണോ എന്ന് കൺഫ്യൂഷൻ ആയി പോയി. പ്രിയന്റെ സിനിമയായ 'ചിത്ര'ത്തിൽ അവസാനം മോഹൻലാൽ സോമനോട് ചോദിക്കുന്ന ഒരു ഡയലോഗ് - എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ- ആണ് അവാർഡ് പ്രഖ്യാപനം ഓർമിപ്പിച്ചത്.

ഫീച്ചർ ഫിലിം അവാർഡുകളാണ് ജൂറി ചെയർമാൻ കൂടിയായ പ്രിയദർശൻ പ്രഖ്യാപിച്ചത്.
പ്രാദേശിക ഭാഷയിലെ ചില പേരുകൾ ഉച്ഛരിക്കുന്നതിന് തനിക്കു പ്രയാസമുണ്ടെന്നു പറഞ്ഞാണ് അദ്ദേഹം ആരംഭിച്ചത്. എന്തെങ്കിലും തെറ്റുകൾ സംഭവിച്ചാൽ തന്നോടു ക്ഷമിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. എന്നാൽ തുടർന്നിങ്ങോട്ട് അദ്ദേഹം ഒന്നിനു പിറകേ ഒന്നൊന്നായി പേരുകൾ തെറ്റിച്ചു വായിക്കാൻ തുടങ്ങി.

ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹമായ കട്വി ഹവാ എന്ന ചിത്രത്തിന്റെ നിർമ്മാക്കളിലൊരാളായ നീല മഹാപാണ്ഡ എന്ന പേര് ഉച്ഛരിക്കാൻ പ്രിയദർശൻ ഏറെ പാടുപെട്ടു. പ്രത്യേക പരാമർശത്തിന് അർഹമായ മറ്റൊരു ആസാമി ഭാഷയിലെ സിനിമയുടെ പേരു പറയുന്നതിലും ജൂറി ചെയർമാൻ ബബബയടിച്ചു. മികച്ച തുളു ചിത്രത്തിന്റെ സംവിധയാകന്റെ പേരും രണ്ടുമൂന്നുവട്ടം വായിച്ചിട്ടും പ്രിയദർശനു മനസിലായില്ല. മികച്ച തമിഴ് ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ജോക്കറിന്റെ സംവിധായകനെ ഉത്തരേന്ത്യൻ മാതൃകയിൽ റാജു മുറുഗൻ എ്ന്നാണു പ്രിയദർശൻ പറഞ്ഞത്. തുടർന്ന് പല ചിത്രത്തിന്റെ പേരുകളും അതുമായി ബന്ധപ്പെട്ടവരുടെ പേരുകളും പറയുമ്പോൾ പ്രിയദർശനു തെറ്റി. അടുത്തിരുന്നിരുന്ന സഹ ജൂറികൾ ഇടയ്ക്കിടെ ചെയർമാനെ തിരുത്തുന്നതും കാണാമായിരുന്നു.

2015 ൽ അന്നത്തെ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ നടത്തിയ അവാർഡ് പ്രഖ്യാപനത്തോടാണ് പലരും പ്രിയദർശന്റെ ഇന്നത്തെ സംഭവത്തെ താരതമ്യം ചെയ്യുന്നത്. നടി നസ്രിയ നസീമിനെ നുസീമിയ നസീമാക്കി തിരുവഞ്ചൂർ മാറ്റി. അവാർഡ് ദാന ചടങ്ങിൽവെച്ച് മലയാളികളുടെ കണ്ണിലുണ്ണി എന്നതിന് പകരം കണ്ണുണ്ണി എന്ന് മോഹൻലാലിനെ വിശേഷിപ്പിച്ചതും മികച്ച ട്രോൾ ഹിറ്റുകൾക്കായിരുന്നു വഴിമരുന്നിട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP