Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യയിൽ കഴിഞ്ഞ കൊല്ലം നിർമ്മിച്ച ഏറ്റവും നല്ല സിനിമ ഇതാണോ? രമേഷ് സിപ്പി ജൂറി ചെയർമാൻ ആയിരിക്കുമ്പോൾ കൂടുതലൊന്നും പ്രതീക്ഷിക്കണ്ട: ദേശീയ പുരസ്‌കാരത്തെ വിമർശിച്ചു പ്രകാശ് ബാരെ

ഇന്ത്യയിൽ കഴിഞ്ഞ കൊല്ലം നിർമ്മിച്ച ഏറ്റവും നല്ല സിനിമ ഇതാണോ? രമേഷ് സിപ്പി ജൂറി ചെയർമാൻ ആയിരിക്കുമ്പോൾ കൂടുതലൊന്നും പ്രതീക്ഷിക്കണ്ട: ദേശീയ പുരസ്‌കാരത്തെ വിമർശിച്ചു പ്രകാശ് ബാരെ

ബംഗളൂരു: ദേശീയ ചലച്ചിത്ര പുരസ്‌കാരത്തെ വിമർശിച്ചു നടനും സംവിധായകനുമായ പ്രകാശ് ബാരെ രംഗത്ത്. എസ് എസ് രാജമൗലിയുടെ ബാഹുബലിയെ മികച്ച ചിത്രമായി തെരഞ്ഞെടുത്തതിനെ രൂക്ഷമായ ഭാഷയിലാണു പ്രകാശ് ബാരെ വിമർശിച്ചത്.

ജനപ്രിയ ചിത്രങ്ങളിലെ പോലും മികച്ചതായിരുന്നില്ല ബാഹുബലി. മികച്ച അനിമേഷനായിരുന്നില്ല ചിത്രത്തിൽ. മികച്ച കലാസംവിധാനവുമല്ലായിരുന്നുവെന്നും പ്രകാശ് ബാരെ ഫേസ്‌ബുക്കിൽ കുറിച്ചു.

'കഴിഞ്ഞ വർഷം രാജ്യത്ത് പുറത്തിറങ്ങിതിൽ ഏറ്റവും മികച്ചതാണോ ഇത്! രമേഷ് സിപ്പി ദേശീയ ജൂറിയുടെ അധ്യക്ഷനായി ഇരിക്കുമ്പോൾ മറ്റെന്താണ് പ്രതീക്ഷിക്കുക! ഈ അവസ്ഥ വളരെ ദുഃഖകരമാണ്. അയുക്തിയുടെ കാലഘട്ടത്തിലേക്ക് സ്വാഗതം!' എന്നും പ്രകാശ് ബാരെ കുറിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP