Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മാവേലി വന്ന സമയത്ത് പുട്ടും കടലയും സമ്മാനിക്കുന്ന സംവിധായകൻ: വിവാഹത്തിനു മുൻപ് മധുവിധു നടത്തി വിപ്ലവം സൃഷ്ടിച്ച വിരുതൻ; പിന്നെ സ്വന്തം സമുദായത്തിലെ യുവതിയെ നിക്കാഹ് ചെയ്ത് ഭാര്യയാക്കിയ ഒന്നാം വില്ലൻ; ഭാര്യയുടെ മരണശേഷം അവസരങ്ങൾ കുറഞ്ഞപ്പോൾ ക്രൈം സീരിയലുകളിലൂടെ തിരിച്ചു വരവ് നടത്തിയ രണ്ടാമൻ; ദിലീപ് എത്രയോ ഭേദമെന്ന് പല്ലിശേരി; മലയാള സിനിമയിലെ ക്വട്ടേഷൻ തമ്പുരാക്കന്മാർ ആര്?

മാവേലി വന്ന സമയത്ത് പുട്ടും കടലയും സമ്മാനിക്കുന്ന സംവിധായകൻ: വിവാഹത്തിനു മുൻപ് മധുവിധു നടത്തി വിപ്ലവം സൃഷ്ടിച്ച വിരുതൻ; പിന്നെ സ്വന്തം സമുദായത്തിലെ യുവതിയെ നിക്കാഹ് ചെയ്ത് ഭാര്യയാക്കിയ ഒന്നാം വില്ലൻ; ഭാര്യയുടെ മരണശേഷം അവസരങ്ങൾ കുറഞ്ഞപ്പോൾ ക്രൈം സീരിയലുകളിലൂടെ തിരിച്ചു വരവ് നടത്തിയ രണ്ടാമൻ; ദിലീപ് എത്രയോ ഭേദമെന്ന് പല്ലിശേരി; മലയാള സിനിമയിലെ ക്വട്ടേഷൻ തമ്പുരാക്കന്മാർ ആര്?

മറുനാടൻ ഡെസ്‌ക്

ആലുവ: നടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യം ലഭിച്ച ദിലീപ് മൂന്നരമാസത്തെ ഇടവേളക്ക് ശേഷമാണ് സിനിമാ അഭിനയത്തിലേക്ക് മടങ്ങിവരുന്നത്. ജൂലൈയിൽ അറസ്റ്റിലാവുമ്പേൾ കമ്മാര സംഭവം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരിക്കിലായിരുന്നു ദിലീപ്. നടി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നിരവധി വെളിപ്പെടുത്തലുകൾ നടത്തിയത് മംഗളം സിനിമയുടെ എഡിറ്റ് പല്ലിശേരിയായിരുന്നു. ദിലീപ് പുറത്തുവന്ന ശേഷവും അദ്ദേഹം സിനിമയെ പ്രതിസന്ധിയിലാക്കുന്ന തെളിപ്പെടുത്തലുകൾ തുടരുകയാണ്. പുതിയ ലക്ക മംഗളം സിനിമയിൽ സിനിമയിലെ സുഹൃത്തുകൾ ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന നടന്റെയും മിമിക്രിക്കാരനായ സംവിധായകന്റെയും ക്രിമിനൽ മുഖം വിശദമാക്കിയപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയെന്ന് പറഞ്ഞ് ചിലത് കുറിക്കുകയാണ് പല്ലിശേരി. ദിലീപിനെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ റിപ്പോർട്ടും

പല്ലിശേരിയുടെ ലേഖനത്തിലെ പ്രധാന ഭാഗങ്ങൾ ഇങ്ങനെ: ഈ രണ്ടു പേരുടെ കഥകൾ എഴുതാൻ ധൈര്യമുണ്ടോ? എന്ന് സിനിമയിലെ ഒരു സുഹൃത്ത് തന്നോട് ചോദിച്ചുവെന്ന മുഖവരയുമായാണ് തുടക്കം. കൃത്യമായ വാർത്തകളാണെങ്കിൽ കൊടുത്തിരിക്കും. അതു ധൈര്യവുമായി ബന്ധപ്പെടുത്തേണ്ടെന്നും പല്ലിശേരി പറഞ്ഞത്രേ. പിന്നീട് ഇങ്ങനെ എതുന്നു. സത്യമാണിതെല്ലാം. കഥകളല്ല. നടന്ന ക്രൂരമായ സംഭവങ്ങൾ. അവരിൽ ഒരാളൊഴികെ ബാക്കി എല്ലാവരും ജീവിച്ചിരിക്കുന്നവരാണ്.

ഒരു ക്രിമിനലിന്റെ കഥ:
പല നടികളെയും അവരുടെ തുടക്കസമയത്ത് രക്ഷകനെന്ന ഭാവേന കൊണ്ടുവന്ന് തന്റെ ഇഷ്ടങ്ങൾക്കനുസസരിച്ച് സന്തോഷിപ്പിച്ചും അവരെ ഉപയോഗപ്പെടുത്തി സ്വന്തം കാര്യം നേടുന്നവനുമാണ് മാവേലി വന്ന സമയത്ത് പുട്ടും കടലയും സമ്മാനിക്കുന്ന സംവിധായകൻ. തമാശക്കാരനാണെങ്കിലും ക്വട്ടേഷൻ സംഘവുമായി ബന്ധമുള്ളവനാണ്. അതുകൊണ്ട് പലർക്കും ക്വട്ടേഷൻ കൊടുത്തിട്ടുമുണ്ട്. അക്കാരണത്താൽ ഇയാളെ പലർക്കും ഭയമാണ്. പാവപ്പെട്ട വീട്ടിലാണ് ജനനം. കഷ്ടപ്പാടുകൾ ഏറെ. അതുകൊണ്ട് ഉയരണം, വളരണം എന്ന ദൃഢനിശ്ചയം. വളർച്ചയുടെ ഘട്ടത്തിൽ പുതുമുഖങ്ങളായിരുന്നു കൂട്ട്. അതിൽ ഒരു നടിയെ പ്രണയിച്ചു. വിവാഹം കഴിക്കാമെന്നു വാഗ്ദാനം. വിവാഹത്തിനു മുൻപ് മധുവിധു നടത്തി വിപ്ലവം സൃഷ്ടിച്ചു.

പുതുമ നഷ്ടപ്പെട്ടാൽ പിന്നെ രക്ഷപ്പെടണം. എന്നാൽ നടി സമ്മതിച്ചില്ല. തന്റെ ജീവിതം തുലച്ച് രക്ഷപ്പെടാൻ സംവിധായകനെ സമ്മതിച്ചില്ല. വിവാഹം കഴിക്കുമെന്ന് ഉറപ്പുകൊടുത്തു. അതേസമയം സ്വന്തം ജാതിയിൽപെട്ട യുവതിയുമായ നിക്കാഹ് നിശ്ചയിച്ചു. അതറിഞ്ഞ നടിയോട് സംവിധായകൻ ധൈര്യപൂർവം പറഞ്ഞു. നിക്കാഹിന്റെ തലേദിവസം നമ്മൾ ഒളിച്ചോടുന്നു. ഇന്നസന്റിന്റെ നാട്ടിൽവച്ച് രജിസ്റ്റർ വിവാഹം. അതിനുള്ള ഏർപ്പാടുകൾ ചെയ്തിട്ടുണ്ട്. 12 മണിക്ക് രജിസ്ട്രാഫീസിൽ എത്തിയാൽ മതി. നടി വിശ്വസിച്ചു. സംവിധായകന്റെ നിക്കാഹ് ദിനം 11 മണി മുതൽ രജിസ്ട്രാഫീസിനു മുൻപിൽ നടി കാത്തുനിന്നു. 12 മണി കഴിഞ്ഞു. ഒരു മണിയായി . അതേസമയം സംവിധായകൻ 12 മണിക്ക് സ്വന്തം സമുദായത്തിലെ യുവതിയെ നിക്കാഹ് ചെയ്ത് ഭാര്യയാക്കി. കണ്ണീരും കൈയുമായി ജീവിച്ച നടി പിന്നീട് മറ്റൊരു സീരിയൽ സംവിധായകനെ വിവാഹം കഴിച്ച് ജീവിക്കുന്നു.

പിന്നീട് മിമിക്രി സംവിധായകൻ വടക്കൻ ജില്ലയിലെ നടിയെ രണ്ടാം ഭാര്യയാക്കുന്നു. വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നു. നടി താൻ വഞ്ചിക്കപ്പെടുകയാണെന്നറിയാതെ സംവിധായകൻ പറഞ്ഞതെല്ലാം അനുസരിക്കുന്നു. നൃത്തം ചെയ്തും മറ്റു ഭാഷകളിൽ അഭിനയിച്ചും പ്രശസ്തയായെങ്കിലും സംവിധായകന്റെ സിനിമയിൽ അഭിനയിക്കുകയോ, സംവിധായകനുമായി ഹൃദയബന്ധമുള്ള നടന്റെ സിനിമയിൽ അവസരം നൽകുകയോ ചെയ്തില്ല. പ്രതീക്ഷയോടെ നടി കാത്തിരുന്നു. ഒടുവിൽ നടി വഞ്ചിക്കപ്പെട്ടെന്നു മനസ്സിലായപ്പോൾ ബഹളമുണ്ടാക്കാൻ തീരുമാനിക്കുന്നു. ആ ശബ്ദം ഇല്ലാതാക്കുന്നതിന് സംവിധായകൻ ക്വട്ടേഷൻ സംഘത്തെ ഉപയോഗപ്പെടുത്തി. ഇതിനെല്ലാം സാക്ഷി മലയാള നാടകവേദിയിലെ ശക്തനായ എഴുത്തുകാരന്റെ ഭാര്യയായിരുന്ന നടിയാണ്. അതും തേഞ്ഞുമാഞ്ഞുപോയിരിക്കുന്നു. ക്രൂരയോഗ്യന്മാരായ ഇത്തരം സംവിധായകരും നടന്മാരും മലയാള സിനിമയിൽ ഒട്ടനവധിയാണ്.

ഇനി മറ്റൊരു ക്രിമിനൽ നടനെക്കുറിച്ച്
ചിരിച്ചുകൊണ്ടു കഴുത്തറുക്കുന്ന നടൻ. ദോഷം പറയരുതല്ലോ. നല്ല നടനാണ്. സ്വന്തം ഭാര്യ ആത്മഹത്യ ചെയ്യും മുമ്പ് അതിനുത്തരവാദി തന്റെ ഭർത്താവാണെന്ന് എഴുതിവച്ചു. എന്നാൽ മിടുക്കനായ വക്കീൽ നടനെ രക്ഷപ്പെടുത്തി. അതിനു ശേഷം മലയാള സിനിമയിൽ ക്ലീൻ ഇമേജുണ്ടായിരുന്ന നർത്തകിയും ഭാര്യയുമായി ശാന്തിയും സമാധാനവുമായി ജീവിച്ചിരുന്ന നടിയെ വിവാഹ വാഗ്ദാനം നൽകി സുഖിച്ചു ജീവിച്ചു. നടിയുടെ ജീവിതം തകർത്തു. അതിനുശേഷം വിവാഹമോചനം നേടിയ മറ്റൊരാളെ വിവാഹം കഴിച്ചു. പിന്നീട് നടൻ തന്റെ ലീലാവിലാസങ്ങൾക്കു വിധേയയാക്കിയത് കണ്ടതും കേട്ടതും വിളിച്ചു പറയുന്ന നായികയായി അഭിനയിച്ച നടിയേയാണ്. ഒരേ സമുദായത്തിൽപെട്ടതുകൊണ്ട് വിവാഹ വാഗ്ദാനം നൽകി. ഗർഭിണിയായി. ഇരട്ടക്കുട്ടികൾ ഉണ്ടെന്ന തീരുമാനം. പിന്നീട് ആ നടിയും ചതിക്കപ്പെട്ടു. ഇങ്ങനെ ചതിയുടെ കഥകൾ പറയുന്ന മലയാള സിനിമയെ ഭരിക്കുന്നത് ഇവരൊക്കെയാണ്.

ഈ നടനെകുറിച്ച് മോശമായി ഒരിക്കൽ പോലും ഞാൻ എഴുതിയിരുന്നില്ല. ഭാര്യയുടെ മരണശേഷം അവസരങ്ങൾ കുറഞ്ഞ ഈ നടൻ പിന്നീട് ക്രൈം സീരിയലുകളിലൂടെ തിരിച്ചു വരവ് നടത്തി. അന്ന് ലൊക്കേഷനിൽ വച്ച് ഏറെ സന്തോഷത്തോടെ എനിക്കു ഹസ്തദാനം നൽകി. ചിരിച്ചുകൊണ്ട് മറ്റാർക്കും സംശയം തോന്നാത്ത വിധത്തിൽ ഹസ്തദാന പൊസിഷനിൽ എന്റെ കൈപിടിച്ച് പിരിച്ചു വേദനിപ്പിച്ചു. രക്ഷപ്പെടുന്നതിനായി അദ്ദേഹത്തിൽ കൈയിൽ ചുംബിക്കാനെന്ന വ്യാജേന കടിച്ചു മുറിവേൽപ്പിച്ച് ഞാൻ രക്ഷപ്പെട്ടു. ഇതൊക്കെ പഴയ കഥകൾ. ഇപ്പോൾ ആവശ്യത്തിലേറെ കോടികൾ, ബിസിനസ് സാമ്രാജ്യം. എതിരാളികളെ നിഗ്രഹിക്കാൻ ക്വട്ടേഷൻ , രാഷ്ട്രീയ ബന്ധങ്ങൾ-ഇങ്ങനെ കുറിക്കുകയാണ് പല്ലിശ്ശേരി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP