Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലയാള സിനിമയിലെ താരാധിപത്യം അവസാനിച്ചു; തിരക്കഥയാണ് ഇന്നത്തെ സൂപ്പർസ്റ്റാർ; അതിന് ശേഷമേ സംവിധായകനും നടനുമുള്ളൂ: സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയരുന്ന നിവിൻ പോളിക്ക് പറയാനുള്ളത്

മലയാള സിനിമയിലെ താരാധിപത്യം അവസാനിച്ചു; തിരക്കഥയാണ് ഇന്നത്തെ സൂപ്പർസ്റ്റാർ; അതിന് ശേഷമേ സംവിധായകനും നടനുമുള്ളൂ: സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയരുന്ന നിവിൻ പോളിക്ക് പറയാനുള്ളത്

തിരുവനന്തപുരം: മലയാള സിനിമയെ ഇടവും വലവും നിന്ന് മമ്മൂട്ടിയും മോഹൻലാലും ഭരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. താരബിംബങ്ങൾക്ക് അവർക്ക് ഇഷ്ടപ്പെട്ടവരെ ഒപ്പം നിർത്തിയും എല്ലാം നിയന്ത്രിച്ചിരുന്ന സമയം. എന്നാൽ, ഇന്ന് കാലം മാറി, ഇപ്പോൾ പ്രേക്ഷകരുടെ അഭിരുചിയിലും മാറ്റം വന്നതോടെ നല്ല തിരക്കഥയുണ്ടെങ്കിൽ മാത്രമേ പിടിച്ചു നിൽക്കാൻ കഴിയൂ എന്ന സ്ഥിതി വന്നിട്ടുണ്ട്. അവിടെ താരങ്ങൾക്കല്ല, പ്രധാന്യം തിരക്കഥാകൃത്തിനുമാണ്. ഇങ്ങനെ ഒരുപറ്റം നല്ല തിരക്കഥാകൃത്തുക്കൾ ഉയർത്തിയ നടനാണ് നിവിൻ പോളി. തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുകയാണ് അദ്ദേഹം. ഈ വർഷത്തം തന്നെ നിവിൻ പോളിയുടേതായി രണ്ട് ഹിറ്റുകളാണ് ഉള്ളത്, പ്രേമവും ഒരു വടക്കൻ സെൽഫിയും.

പ്രേമത്തിന്റെ വിജയത്തിന്റെ നിറുകയിൽ നിൽക്കുമ്പോൾ നിവിൻ പോളിയുടെ അഭിപ്രായവും ഇതു തന്നെയാണ്. താരങ്ങളല്ല, ഇന്ന് മലയാള സിനിമ ഭരിക്കുന്നത്.. തിരക്കഥയാണ്. തിരക്കഥയാണ് സൂപ്പർസ്റ്റാറെന്ന് നിവിൻ പോളിയും വ്യക്തമാക്കുന്നു. അതിന് ശേഷമേ സംവിധാനയകനും നിർമ്മാതാവും നടനുമൊക്കെയുള്ളൂവെന്നും നിവിൻ വ്യക്തമാക്കുന്നു. സ്റ്റാർ ആൻഡ് സ്‌റ്റൈലിന് നൽകിയ അഭിമുഖത്തിലാണ് നിവിൻ പോളി തന്റെ സിനിമ സങ്കൽപ്പങ്ങലെ കുറിച്ച് തന്റെ അഭിപ്രായങ്ങൾ പങ്കുവച്ചത്.

വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും ഉജ്ജ്വല വിജയത്തിന് ശേഷം ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലാണ് നിവിൻ അഭിനയിക്കുന്നത്. ഈ സിനിയുടെ ഷൂട്ടിങ് ഫോർട്ട് കൊച്ചിയിൽ പുരോഗമിക്കുകയാണ്. തട്ടത്തിൻ മറയത്തിലെ പ്രണയനാകനാണ് നിവിൻ പോളിക്ക് സ്റ്റാർ പദവിയിലേക്ക് ഉയർത്തിയത്. പിന്നീട് യുവാക്കളുടെ മനം കവരുന്ന ചിത്രങ്ങളുടെ ഭാഗമായി അദ്ദേഹം. 1983യിലും ഓം ശാന്തി ഓശാനയിലൂടെയും ബാംഗ്ലൂർ ഡേയ്‌സിലൂടെയും വളർന്ന നിവിൻ പറയുന്നത് ഇനിയും പ്രണയ നായകനായാകാൻ തയ്യാറാണെന്നാണ്.

പ്രണയനായകൻ എന്ന ഇമേജ് ബാധ്യതയായി തോന്നാറുണ്ടോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെ: ഹേയ്, നല്ല ഇമേജല്ലേ അതൊക്കെ.......... അതൊരു അനുഗ്രഹമായേ തോന്നാറുള്ളു. വേറെ ആരെയും അങ്ങനെ വിളിക്കുന്നില്ലല്ലോ. ആ പേര് അവിടെ കിടക്കട്ടെ. അത് ബ്രേക്ക് ചെയ്യാൻ എനിക്ക് തോന്നിയിട്ടില്ല. എന്നും പ്രണയിക്കാൻ ആഗ്രഹിക്കാത്തവർ ആരെങ്കിലും ഉണ്ടോ? ജീവിതത്തിലെ പ്രണയത്തിന്റെ പത്തു ശതമാനം പോലും സിനിമയിൽ അഭിനയിച്ചിട്ടില്ല. ഇനി വരുന്ന ചിത്രങ്ങൾ അതിനെ ഓവർടേക്ക് ചെയ്യുമായിരിക്കുമെന്നും നിവിൻ പറയുന്നു.

ഒരു നടനെന്ന നിലയിൽ എല്ലാവരും ചെയ്യുന്ന ചിത്രങ്ങളിൽ പ്രണയമുണ്ടാകാറുണ്ട്. ആൾക്കൂട്ടത്തിലിറങ്ങാൻ ഞാൻ മടിക്കാരുമുണ്ട്. ഞാനും ഭാര്യയും ചേർന്ന് ഒരു സിനിമ കണ്ടിറങ്ങുമ്പോൾ ഒരു പെൺകുട്ടി ഓടി വന്ന് എന്നോട് ഐ ലവ് യു പറഞ്ഞു. പെട്ടെന്ന് ഞങ്ങൾ അസ്വസ്ഥരായെങ്കിലും പിന്നീട് ഓർക്കുമ്പോൾ അതൊരു തമാശയാണ്. അതൊക്കെ ഈ ജോലിയുടെ ഭാഗമാണ്. സിനിമയെയും ജീവിതത്തെയും തിരിച്ചറിയാനുള്ള വിവേകവും വിദ്യാഭ്യാസവും വീട്ടിലുള്ളവർക്കുള്ളതുകൊണ്ട് ഒന്നും പ്രശ്‌നമല്ല. ഹാപ്പിയാണെന്നും മലയാള സിനിമയുടെ വരുംകാല സൂപ്പർസ്റ്റാർ പറയുന്നു.

പ്രേമം എന്ന സിനിമയെ കുറിച്ചും നിവിൻ അഭിമുഖത്തിൽ മനസു തുറന്നു. ചിത്രത്തിന്‌റെ ടൈറ്റിലനെക്കുറിച്ച് ആലോചിച്ചപ്പോഴാണ് പ്രേമം എന്ന പേരിൽ ഒരു ചിത്രം ഇതിനുമുമ്പ് ഉണ്ടായിട്ടില്ലെന്നു മനസിലായത്. സിനിമയിലെ അനിവാര്യ വിഷയമായിട്ടും ആ ടൈറ്റിൽ ഞങ്ങളെ കാത്തിരുന്നു. ഏറെ ഹോം വർക്കോടെയാണ് ചിത്രത്തിലെ ജോർജ് എന്ന നായകവേശഷം ഞാൻ ചെയ്തത്. വ്യത്യസ്ത കാലങ്ങളിലൂടെ കടന്നു പോകുന്ന കഥാപാത്രത്തിന്റെ ജീവിതകാലം പിടിക്കാൻ വേണ്ടി ആറുമാസം ഞങ്ങൾ ഉപയോഗിച്ചു. ഇത്തരം പാറ്റേണിലെ ഒരു സിനിമ മലയാളത്തിൽ ഇതിന് മുമ്പ് അധികം ഉണ്ടായിട്ടില്ല. പ്രേമം എന്നും ഒരു നൊസ്റ്റാൾജിയ പോലെ നിലനില്ക്കുമെന്നും അദ്ദേഹം പറയുന്നു.

നസ്രിയക്കും ഇഷ തൽവാറിനും ഒപ്പം അഭിനയിച്ചപ്പോഴാണ് പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചത്. നസ്രിയയും ഇഷയും ചേർന്ന് രണ്ട് ചിത്രങ്ങളിലേ അഭിനയിച്ചിട്ടുള്ളു. അവ രണ്ടും ഹിറ്റുകളുടെ ഗണത്തിൽ എത്തികയും ചെയ്തു. ചില നായികമാരോട് ചേരുമ്പോഴാണ് അത്തരം സൗഭാഗ്യങ്ങൾ ലഭിക്കുന്നതെന്നാണ് നിവിൻ ഈ സൂപ്പർതാര ജോഡിയെ കുറിച്ച് പറയുന്നത്. നസ്രിയ തിരിച്ചു വരികയാണെങ്കിൽ നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ ആ ഹിറ്റ് ജോഡി ആവർത്തിക്കും.

സമയം വരുമ്പോൾ തമിഴ് സിനിമയിലും ഒരു കൈനോക്കുമെന്നും നിവിൻ വ്യക്തമാക്കി. നേരം തമിഴിലും മലയാളത്തിലും റിലീസ് ചെയ്ത ചിത്രമായിരുന്നു. ആ ചിത്രത്തിനു ശേഷം നിരവധി അവസരങ്ങൾ തമിഴിൽ നിന്ന് വന്നിരുന്നു. പക്ഷേ, മലയാളത്തിൽ തിരക്കായിരുന്നതിനാൽ അന്ന് അതൊന്നും സ്വീകരിക്കാൻ കഴിഞ്ഞില്ല. പുതിയ തമിഴ് ചിത്രത്തിന്റെ ചർച്ചകൾ പുരോഗമിക്കുകയാണ്. അത് ഫൈനൽ ചെയ്യാതെ ചിത്രത്തിന്റെ വിശദാംശങ്ങൾ പുറത്തുവിടാൻ കഴിയില്ല. ഏതായാലും ഒരു തമിഴ് ചിത്രത്തിൽ ഈ വർഷം ഞാൻ അഭിനയിക്കുമെന്നും മലയാള സിനിമയുടെ പ്രിയതാരം പറയുന്നു.

സിനിമാ ചാനൽ വാർത്തകളും വിശേഷങ്ങളും അപ്‌ഡേറ്റ് ചെയ്യുമ്പോൾ തന്നെ അലേർട്ട് ചെയ്യാൻ ഞങ്ങളുടെ എന്റർടൈയ്‌മെന്റ് ഫേസ്‌ബുക്ക് പേജ് ലൈക്ക് ചെയ്യുക-  https://www.facebook.com/marunadanentertainment?fref=ts

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP