Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സിനിമയിൽ വഴിത്തിരിവുണ്ടാക്കിയത് ഒരു വാഹനാപകടം; അടൂരിന്റെ വാഹനം വെള്ളയമ്പലത്തു വച്ച് ബൈക്കിൽ തട്ടിയത് ജീവിതം മാറ്റിമറിച്ചത് എങ്ങനെയെന്നു വിശദീകരിച്ചു നന്ദു

സിനിമയിൽ വഴിത്തിരിവുണ്ടാക്കിയത് ഒരു വാഹനാപകടം; അടൂരിന്റെ വാഹനം വെള്ളയമ്പലത്തു വച്ച് ബൈക്കിൽ തട്ടിയത് ജീവിതം മാറ്റിമറിച്ചത് എങ്ങനെയെന്നു വിശദീകരിച്ചു നന്ദു

തിരുവനന്തപുരം: സിനിമ കാണാനെത്തുന്നവരെ ചിരിപ്പിക്കുക മാത്രമായിരുന്നു നന്ദു എന്ന നടന്റെ ജോലി. സ്‌ക്രീനിൽ ഹാസ്യനടനായി മാത്രം അറിയപ്പെട്ട ഈ നടനു സീരിയസ് വേഷങ്ങളും ഇണങ്ങുമെന്നു തെളിയിച്ച ചിത്രമായിരുന്നു അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത 'നാലു പെണ്ണുങ്ങൾ'.

തമാശവേഷങ്ങളിലൂടെ മാത്രം പ്രേക്ഷകർ കണ്ടുശീലിച്ചിരുന്ന നടൻ നന്ദുവിന് കരിയറിൽ മികച്ച ഒരു തിരിച്ചുവരവ് നടത്താനാണ് ഈ ചിത്രം അവസരമൊരുക്കിയത്. നാലു പെണ്ണുങ്ങൾ എന്ന ചിത്രത്തിലേക്കുള്ള വരവിന് ഇടയാക്കിയത് അടൂരിന്റെ കാർ വെള്ളയമ്പലത്തുവച്ച് അപകടത്തിൽപ്പെട്ട സംഭവമാണെന്നു വെള്ളിനക്ഷത്രത്തിനു നൽകിയ അഭിമുഖത്തിൽ നന്ദു പറഞ്ഞു.

''ഒരിക്കൽ ഞാൻ വെള്ളയമ്പലം വഴി കാറിൽ പോകുമ്പോൾ യാദൃശ്ചികമായി റോഡിൽ വച്ച് അടൂർ ഗോപാലകൃഷ്ണൻ സാറിനെ കണ്ടു. സാറിന്റെ കാറ് ഒരു ബൈക്കുമായി തട്ടി വഴിയിൽ പെട്ട് പോയതാണ്. ഞാൻ ചെന്ന് എന്തെങ്കിലും സഹായം വേണോ എന്ന് ചോദിച്ചു. വേണ്ട, എല്ലാം പറഞ്ഞ് തീർത്തിട്ടുണ്ടെന്ന് സാർ പറഞ്ഞു. എന്നിട്ടും ഞാൻ കുറേനേരം സാറിന്റെ കൂടെ നിന്നു. ഞാനൊരു സിനിമാ നടനാണ് സഹസംവിധായകനായിരുന്നു എന്നൊക്കെ പറഞ്ഞു. ഒരു മണിക്കൂറോളം ഞാൻ സാറിനൊപ്പമുണ്ടായിരുന്നു. അപ്പോഴേക്കും സാറിനെ കൊണ്ടുപോകാൻ ആള് വന്നു. സാറ് പോകാൻ നേരം എന്റെ പേരും, നമ്പരും കുറിച്ചെടുത്തിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് അലിയാർ സാറെന്നെ വിളിച്ചിട്ട് അനിയനൊരു കോള് കിട്ടിയിട്ടുണ്ടെന്ന് പറഞ്ഞു. എന്നിട്ട് അടൂർ സാറിനെ വിളിക്കാൻ പറഞ്ഞ് നമ്പർ തന്നു. ഞാൻ സാറിനെ വിളിച്ചപ്പോൾ വീടു വരെ ചെല്ലുമോ, എന്റെ അടുത്ത സിനിമയിലൊരു ചെറിയ വേഷം ചെയ്യാമോ എന്ന് ചോദിച്ചു. ഞാനാദ്യം കരുതിയത് ഏതെങ്കിലുമൊരു വേഷമാകുമെന്നാണ്. എന്നാൽ ആ ചിത്രത്തിലെ ഒരു കഥയിൽ പ്രധാന വേഷമാണെന്ന് എനിക്കെന്ന് അവിടെ ചെന്നപ്പോഴാണ് അറിഞ്ഞത്.''- നന്ദു പറഞ്ഞു.

സിനിമയിലൊരു ലൈഫ് കിട്ടിയത് നാലു പെണ്ണുങ്ങൾക്ക് ശേഷമാണെന്നു നന്ദു വ്യക്തമാക്കുന്നു. ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ അടൂരിന്റെ അരുകിലേക്ക് സഹായിക്കാം എന്ന മനസോടെ ചെന്നതിന് ദൈവം തന്ന പ്രതിഫലമായാണ് ആ വേഷത്തെ കാണുന്നത്. തുടർന്നാണ് മികച്ച വേഷങ്ങൾ ചെയ്യാൻ തുടങ്ങിയത്. അതോടെ തിരക്കഥയിലും, ബ്യൂട്ടിഫുള്ളിലും ഇമേജിനെ പൊളിക്കുന്ന വേഷങ്ങൾ കിട്ടിയെന്നും നന്ദു പറഞ്ഞു. താൻ ചെയ്ത കോമാളി വേഷങ്ങൾ കണ്ടിരുന്നെങ്കിൽ അടൂർ ഒരിക്കലും സ്വന്തം ചിത്രത്തിലൊരവസരം നൽകില്ലായിരുന്നെന്നും നന്ദു പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP