Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാഞ്ചനമാലയെ സഹായിക്കാൻ തയ്യാറായത് എനിക്ക് മൈലേജ് ഉണ്ടാക്കാനല്ല; ഞാനെന്തിനാണ് മറ്റൊരു ഹീറോയുടെ സിനിമയെ പ്രോത്സാഹിപ്പിക്കുന്നത്? വിമർശകർക്ക് മറുപടിയുമായി ദിലീപ്

കാഞ്ചനമാലയെ സഹായിക്കാൻ തയ്യാറായത് എനിക്ക് മൈലേജ് ഉണ്ടാക്കാനല്ല; ഞാനെന്തിനാണ് മറ്റൊരു ഹീറോയുടെ സിനിമയെ പ്രോത്സാഹിപ്പിക്കുന്നത്? വിമർശകർക്ക് മറുപടിയുമായി ദിലീപ്

ന്ന് നിന്റെ മൊയ്തീൻ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ആധാരമായി യാഥാർത്ഥ ജീവിതത്തിലെ നായിക കാഞ്ചനമാലയെ സഹായിക്കാനായി നടൻ ദിലീപ് രംഗത്തെത്തിയത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. മുക്കത്തെ മൊയ്തീൻ സേവാ മന്ദിറിന് സഹായം വാഗ്ദാനം ചെയ്താണ് താരം എത്തിയത്. എന്നാൽ, ഇതിനെയും വിമർശന ബുദ്ധിയോടെയാണ് ചിലർ നോക്കിക്കണ്ടത്. സ്വന്തം മൈലേജുണ്ടാക്കാൻ വേണ്ടിയാണ് താരം എത്തിയതെന്നായിരുന്നു വിമർശനം എന്നാൽ, ഇങ്ങനെ വിമർശനം ഉന്നയിക്കുന്നവർക്ക് മറുപടിയുമായി ദിലീപ് തന്നെ രംഗത്തെത്തി.

കാഞ്ചനമാലയെ സഹായിക്കാൻ എത്തിയത് എനിക്ക് മൈലേജ് ഉണ്ടാക്കാനല്ലെന്ന് ദിലീപ് ഇന്ത്യൻ എക്സ്‌പ്രസ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കാഞ്ചനമാലയെ അറിയാൻ ഇടയാക്കിയത്. പൃഥ്വിരാജിന്റെ എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയാണ്. പത്രങ്ങളിൽ വായിച്ചാണ് ഞാൻ കാഞ്ചനമാലയെ കാണാൻ പോയത്. അവിടെ എത്തിയപ്പോൾ ഞാൻ അവരെ കാഞ്ചനാമ്മേ എന്നി വിളിക്കുകയായിരുന്നു.
സഹായം വാഗ്ദാനം ചെയ്ത് താൻ അവരെ കാണാൻ പോയത്. എനിക്ക് ഇക്കാര്യത്തിൽ എന്തെങ്കിലും മൈലേജ് ഉണ്ടാക്കാൻ വേണ്ടിയല്ല.

അങ്ങനെയാണെങ്കിൽ, ഞാൻ എന്തിനാണ് മറ്റൊരു താരത്തിന്റെ സിനിമയെ പ്രമോട്ട് ചെയ്യുന്നത്? ഓരോരുത്തർക്കും അവരുടെ പ്രവൃത്തികളിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടാകാമെന്നും ദിലീപ് പറഞ്ഞു. കാഞ്ചനാമ്മയെ കണ്ട ശേഷം എന്ന് നിന്റെ മൊയ്തീന്റെ സംവിധായകൻ വിമലും നടൻ പൃഥ്വിരാജുമായും ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. കാഞ്ചനമാലയായി അഭിനയിച്ച പാർവതിയും എന്നെ വിളിക്കുകയുണ്ടായി. താൻ ചെയ്ത കാര്യം നല്ലതാണെന്നാണ് ഇവർ എല്ലാം അഭിപ്രായപ്പെട്ടതെന്നും ദിലീപ് അഭിമുഖത്തിൽ പറഞ്ഞു.

ജീവിതത്തിൽ കഠിനമായ സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ജീവിതം അവസാനിപ്പിച്ചാലോ എന്ന് പോലും ചിന്തിച്ച ഘട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ മറ്റ്് ചിലരെ ഓർത്തും ചിലരുടെ പിന്തുണ കൊണ്ടുമാണ് അതിനെ അതിജീവിക്കാൻ സാധിച്ചത്. ഇന്നസെന്റാണ് എന്നെ സഹായിച്ചവരിൽ ഒരാൾ. ജനങ്ങൾ ചിരിക്കുന്ന കാര്യത്തിലാണ് തനിക്ക് സന്തോഷമെന്നും ദിലീപ് പറഞ്ഞു.

മലയാളത്തിലെ മുൻനിര താരങ്ങൾ ഇപ്പോഴും മോഹൻലാലും മമ്മൂട്ടിയും ആണെന്നും ദിലീപ് അഭിമുഖത്തിൽ. അഭിനയത്തിൽ സുഹൃത്തുക്കൾ തനിക്ക് ഏറെ സഹായം ചെയ്തിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു. റാഫി മെക്കാർട്ടിൽ ബെന്നി പി നായരമ്പലം തുടങ്ങിയവരാണ് തനിക്ക് ആദ്യകാലത്ത് അവസരം നൽകിയത്. അഭിനയിത്തിന്റെ നല്ലവശങ്ങൾ പുതുതലമുറയിൽ നിന്നും പഠിക്കാൻ താനും തയ്യാറാണ്. സിനിമയിൽ താൻ ഔട്ട് ഡേറ്റഡായി പോയി എന്ന് തോന്നിയാൽ ന്യൂജൻ താരങ്ങളിൽ നിന്നും താൻ പഠിക്കാൻ തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP