Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദ്യം കാലിലും പിന്നീട് നെഞ്ചിലും വെടിയുതിർക്കപ്പെട്ടു, ഹൃദയത്തിൽ രക്തം വാർന്ന് ആ സിനിമ മരിച്ചു.. ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് ഉത്കണ്ഠപ്പെടുന്നവരെയൊന്നും അന്ന് കണ്ടില്ല; 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്' സിനിമയെ 'കൊലപ്പെടുത്തി' എന്ന് തുറന്നു പറഞ്ഞ് മുരളി ഗോപി

ആദ്യം കാലിലും പിന്നീട് നെഞ്ചിലും വെടിയുതിർക്കപ്പെട്ടു, ഹൃദയത്തിൽ രക്തം വാർന്ന് ആ സിനിമ മരിച്ചു.. ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് ഉത്കണ്ഠപ്പെടുന്നവരെയൊന്നും അന്ന് കണ്ടില്ല; 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്' സിനിമയെ 'കൊലപ്പെടുത്തി' എന്ന് തുറന്നു പറഞ്ഞ് മുരളി ഗോപി

തിരുവനന്തപുരം: സമീപകാല സി.പി.എം രാഷ്ട്രീയത്തെ നിശിദമായി വിമർശിച്ച് കൊണ്ട് പുറത്തുവന്ന സിനിമയാണ് മുരളി ഗോപിയുടെ തിരക്കഥയിൽ എത്തിയ 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്'. ഇടതു രാഷ്ട്രീയത്തെ ചില മുഖങ്ങളെ കൃത്യമായി വിമർശിച്ച ഈ ചിത്രം കടുത്ത എതിർപ്പും നേരിടേണ്ടി വന്നിരുന്നു. വടക്കൻ മലബാറിലാണ് ചിത്രം കടുത്ത എതിർപ്പ് നേരിടേണ്ടി വന്നത്. സിപിഎമ്മിന്റെ സംഘടാന ശേഷിയെ ഭയന്ന് ചിത്രം പലരും പ്രദർശിപ്പിക്കാൻ പോലും ഭയന്നു. എന്നാൽ, അന്ന് ഇതിനെതിരെ കാര്യമായി ആരും പ്രതികരിച്ചില്ല. ഇപ്പോൾ ആ ചിത്രം നാല് വർഷം പൂർത്തിയാകുമ്പോൾ തന്റെ നിലപാട് വ്യക്തമക്കുകയാണ് മുരളി ഗോപി.

തിരക്കഥാകൃത്ത് എന്ന നിലയിൽ മുരളി ഗോപിയെ കൂടുതൽ ശ്രദ്ധേയനക്കിയ സിനിമയായിരുന്നു ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. ഏറെ പ്രതീക്ഷകൾ ഉണർത്തിയ ചിത്രം ഇടതു കൊല ചെയ്യപ്പെടുകയായിരുന്നു എന്നാണ് മുരളി ഗോപി അഭിപ്രായപ്പെട്ടിരിക്കുന്നത്. വടക്കൻ കേരളത്തിൽ പല തീയേറ്ററുകളിലും ചിത്രം പിൻവലിക്കപ്പെട്ടു. കലാകാരന്റെ ആവിഷ്‌കാരസ്വാതന്ത്ര്യത്തെക്കുറിച്ച് നിരന്തരം ആശങ്കപ്പെടുന്നവരൊക്കെയും അന്ന് നിശബ്ദരായിരുന്നെന്ന് പറയുന്നു മുരളി ഗോപി. ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പിലാണ് മുരളി ഗോപി അത് സംബന്ധിച്ച ഓർമ്മ പങ്കുവെക്കുന്നത്.

മുരളി ഗോപിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:

നാല് വർഷം മുൻപാണ് ഒരു എഴുത്തുകാരൻ എന്ന നിലയിലുള്ള എന്റെ മൂന്നാമത്തെ ചിത്രമായ ലെഫ്റ്റ് റെറ്റ് ലെഫ്റ്റ് പുറത്തിറങ്ങിയത്. രണ്ടു തവണ ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ച ശേഷം ജൂൺ 14 നാണ് ആകസ്മികമായി ചിത്രം പുറത്തിറങ്ങിയത്. ഏണസ്റ്റോ ചെഗ്വേരയുടെ ജന്മനാളിലായിരുന്നു റിലീസ. നമ്മുടെ പിറന്നാൾക്കാരന്റെ പോലെ ഈ ചിത്രത്തിനും ഒരുപാട് ഒളിപ്പോരുകൾ നേരിടേണ്ടി വന്നു, അതും അറിയുന്നതും അറിയപ്പെടാത്തതുമായ കേന്ദ്രങ്ങളിൽ നിന്ന്.

ഭീഷണികൾ ഏറെ നേരിട്ടെങ്കിലും കേരളത്തിലെ തെക്കൻ ജില്ലകളിൽ സിനിമ കുഴപ്പമില്ലാതെ ഓടി. എന്നാൽ വടക്കൻ ജില്ലകളിലെ ബോക്സ് ഓഫീസിൽ ചതിയിലൂടെ തന്ത്രപരമായി സിനിമയെ ഒതുക്കി. ആദ്യം കാലിലും പിന്നീട് നെഞ്ചിലും വെടിയുതിർക്കപ്പെട്ടു. ഹൃദയത്തിൽ രക്തം വാർന്ന് ആ സിനിമ മരിച്ചു.

പക്ഷാപാതപരമായി പ്രതികരിക്കുന്ന ബുദ്ധിജീവികൾ അന്ന് തിരക്കിലായിരുന്നു. ഞങ്ങൾ എന്തല്ല, അതാണെന്ന് അവർ മുദ്രകുത്തി. അവർ സൗകര്യപൂർവ്വം മിണ്ടാതിരുന്നു. ആ സിനിമ എന്തല്ല, അതാണെന്ന് വിശേഷിപ്പിക്കുന്നതും കേട്ടു. ലെഫ്റ്റ് റെറ്റ് ലെഫ്റ്റിനെ യഥാർത്ഥ അർത്ഥത്തിൽ മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും ചെയ്തവർ രഹസ്യമായി പുകഴ്‌ത്തുകയും പരസ്യമായി മിണ്ടാതിരിക്കുകയും ചെയ്തു. ഇന്ന് ആവിഷ്‌കാര സ്വാതന്ത്യത്തിന് വേണ്ടി വാദിക്കുന്നവർ അന്ന് വിരലനക്കിയില്ല.

എന്നാൽ, മരണാനന്തരം എൽആർഎൽ സ്വയം ഉയിർത്തെഴുന്നേറ്റു. ആളുകളുടെ ഇഷ്ടം കൈവരിക്കുകയും അതിൽ പ്രവർത്തിച്ചവർക്ക് താരമൂല്യം ലഭിക്കുകയും ചെയ്തു. ആരുടെ പിറന്നാളിനാണോ സിനിമ വെള്ളിത്തിരയിലെത്തിയത് ഈ വ്യക്തിയുമായി ഇതിനൊരു സാമ്യമുണ്ട്. ജീവിച്ചിരിക്കുമ്പോൾ വേട്ടയാടപ്പെടുകയും മരണാനന്തരം സ്നേഹിക്കപ്പെടുകയും ചെയ്തു. ആ സിനിമയെ സ്നേഹിക്കുന്ന എല്ലാവർക്കും നന്ദി. ജീവിച്ചിരിക്കുമ്പോൾ തന്നെ തിയേറ്ററിൽ പോയി കണ്ട എല്ലാവർക്കും പ്രത്യേക പൂച്ചെണ്ടുകൾ.

എളുപ്പം മറന്ന് പോകാൻ സാധ്യതയുള്ള ഭൂതകാലത്തിൽ നിന്ന്.. വധശിക്ഷയ്ക്ക് മുൻപ് ബൊളിവിയൻ സേന ചെഗ്വേരയോട് ചോദിച്ചു. 'സഖാവേ, നിങ്ങൾ അമരത്വത്തെക്കുറിച്ചാണോ ഓർക്കുന്നത്.' ചെ പറഞ്ഞതിങ്ങനെ, 'അല്ല, ഞാൻ ഓർക്കുന്നത് വിപ്ലവത്തിന്റെ അമരത്വത്തെക്കുറിച്ചാണ്'.

2004ൽ ലാൽജോസിന്റെ സംവിധാനത്തിലെത്തിയ 'രസികനാണ് മുരളി ഗോപി തിരക്കഥ എഴുതിയ ആദ്യ ചിത്രം. 2012ലും അരുൺകുമാർ അരവിന്ദിന്റെ സംവിധാനത്തിലെത്തിയ 'ഈ അടുത്ത കാലത്തും' ഏറെ ശ്രദ്ധ നേടിയിരുന്നു. ജീയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന 'ടിയാൻ', രതീഷ് അമ്പാട്ടിന്റെ 'കമ്മാരസംഭവം' എന്നിവയാണ് മുരളിഗോപിയുടെ തിരക്കഥയിൽ പുറത്തിറങ്ങാനിരിക്കുന്ന രണ്ട് ചിത്രങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP