Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

ഇവളെ പോലൊരു പെണ്ണിനെ പ്രേമിച്ചതിന് നിനക്കിട്ട് രണ്ടടി തരണം എന്ന് നിവിൻ പോളി പറയുന്ന ഷേർളിയെ ഓർമ്മയുണ്ടോ? ആക്ഷൻ ഹീറോ ബിജുവിലെ ഓട്ടോക്കാരന്റെ ആ കറുത്തു തടിച്ച കാമുകി! രണ്ടേ രണ്ട് സീനിൽ പ്രത്യക്ഷപ്പെട്ട മഞ്ജു വാണിയുടെ ജീവിതം മാറിമറിഞ്ഞത് ഇങ്ങനെ

ഇവളെ പോലൊരു പെണ്ണിനെ പ്രേമിച്ചതിന് നിനക്കിട്ട് രണ്ടടി തരണം എന്ന് നിവിൻ പോളി പറയുന്ന ഷേർളിയെ ഓർമ്മയുണ്ടോ? ആക്ഷൻ ഹീറോ ബിജുവിലെ ഓട്ടോക്കാരന്റെ ആ കറുത്തു തടിച്ച കാമുകി! രണ്ടേ രണ്ട് സീനിൽ പ്രത്യക്ഷപ്പെട്ട മഞ്ജു വാണിയുടെ ജീവിതം മാറിമറിഞ്ഞത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: നിവിൻ പോളിയുടെ കരിയറിലെ മികച്ച വേഷങ്ങളിൽ ഒന്നായ ആക്ഷൻ ഹീറോ ബിജുവിലെ ഓട്ടോക്കാരനും ഷേർളിയും തമ്മിലുള്ള സ്റ്റേഷനിലെ പരാതി പറച്ചിലും പ്രണയ രംഗവും അധികമാരും മറക്കാൻ ഇടയില്ല. സാജൻ പള്ളുരുത്തിയുടെ ഓട്ടോക്കാരനും ഷേർളി എന്ന കഥാപാത്രവുമായി എത്തിയ മഞ്ചുവാണിയും തമ്മിലുള്ള രംഗം തീയറ്ററുകളിൽ പൊട്ടിച്ചിരി പടർത്തിയിരുന്നു. കറുത്ത നിറവും തടിച്ച ശരീരവുമുള്ള മഞ്ജുവാണി അഭിനയിച്ച് പ്രതിഫലിപ്പിച്ച ഷേർളിയെന്ന കഥാപാത്രത്തെക്കുറിച്ച് കാമുകനോട് നിവിൻ പോളി പറയുന്ന ഡയലോഗുണ്ട്. ഇവളെപ്പോലൊരു പെണ്ണിനെ പ്രേമിച്ചതിന് നിനക്ക് രണ്ടടി കൂടുതൽ തരേണ്ടതാണ്. നിവിൻപോളിയുടെ ഈ ഡയലോഗ് സോഷ്യൽ മീഡിയയിലൊക്കെ വ്യാപകമായ വിവാദത്തിന് തിരികൊളുത്തിയിരുന്നു. റേസിസ്റ്റ് കമന്റാണിതെന്ന അഭിപ്രായം പലരും പറഞ്ഞു. എന്നാൽ, ഹിറ്റായ ഈ രംഗം മഞ്ജു വാണിയുടെ ജീവിതം തന്നെ മാറ്റി മറിച്ചിരുന്നു.

ഈ സിനിമക്ക് ശേഷം മറ്റ് സിനിമകളിൽ മഞ്ജുവിനെ ആരും കണ്ടില്ലെങ്കിലും ഇപ്പോൾ വിനീത് ശ്രീനിവാസൻ നായകനാവുന്ന ആന അലറലോടലറൽ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. സിനിമ റിലീസിങ് ഒരുങ്ങുമ്പോൾ മഞ്ജുവും ഏറെ പ്രതീക്ഷയിലാണ്. ആക്ഷൻ ഹീറോ ബിജുവിനു ശേഷം മഞ്ജു അഭിനയിക്കുന്ന ചിത്രമാണ് ആന അലറലോടലറൽ. കോമഡിയാണെന്ന് പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും ശക്തമായ കഥാപാത്രമായാണ് അഭിനയിക്കുന്നത്. സ്‌നേഹലതയെന്നാണ് കഥാപാത്രത്തിന്റെ പേര്. ഈ കഥാപാത്രത്തെക്കുറിച്ച് എനിക്ക് ഒരുപാട് പ്രതീക്ഷയുണ്ട്.- മഞ്ജു സിനിമാ മംഗളത്തിന് അനുവദിച്ച അഭിമുഖത്തിൽ പറയുന്നു.

Stories you may Like

ആക്ഷൻ ഹീറോ ബിജുവിൽ മഞ്ജു അവതരിപ്പിച്ച കഥാപാത്രത്തെ നോക്കി നിവിൻ പോളി പറയുന്ന ഡയലോഗ് ഏറെ വിവാദമായിരില്ലെങ്കിലും അതൊരു പ്രശ്‌നമല്ലെന്നാണ് മഞ്ജു പറയുന്നത്. കറുത്ത നിറമുള്ളവരെ പ്രേമിച്ചാലെന്താ കുഴപ്പം, തടിയും കളറും പ്രേമത്തിനു പ്രശ്‌നമാണോ തുടങ്ങി ഒട്ടേറെ കമന്റുകൾ ഉയർന്നു വന്നു. ഉഡായിപ്പായി നടക്കുന്ന സ്ത്രീകെ ഉദ്ദേശിച്ചുള്ള ഡയലോഗാണെന്ന് വിശദീകരണം ഉണ്ടായതോടെ ഈ വിവാദമൊക്കെ കെട്ടടങ്ങി.

സംവിധായകൻ എബ്രിഡ് ഷൈൻ എന്റെ അടുത്ത സുഹൃത്താണ്. നേരിൽ കാണുമ്പോഴൊക്കെ പാട്ടാൻ പാടാൻ പറയുമായിരുന്നു. സിനിമയിൽ അഭിനയിക്കുമെന്ന് ഞാനൊരക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആക്ഷൻ ഹീറോ ബിജുവിൽ അഭിനയിക്കണമെന്ന് എബ്രിഡ് ഷൈൻ പറഞ്ഞപ്പോൾ ചെയ്തുവെന്ന് മാത്രം. പക്ഷെ സിനിമ പുറത്തിറങ്ങിയതോടെ ആളുകൾ എന്നെ തിരിച്ചറിയാൻ തുടങ്ങി. രണ്ടു സിനിമലേ ഞാൻ അഭിനയിച്ചുവുള്ളൂവെങ്കിലും എന്റെ ക്യാരക്ടർ ഏറെ ശ്രദ്ധിക്കപ്പെട്ടു.

യഥാർത്ഥത്തിൽ സിനിമയിൽ അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ടു നടക്കുന്ന ആളല്ല ഞാൻ. പാട്ടാകാരിയെന്ന നിലയ്ക്ക് അറിയപ്പെടാനായിരുന്നു എനിക്കിഷ്ടം. ആക്ഷൻ ഹീറോ ബിജു പുറത്തിറങ്ങിയതിനു ശേഷം പതിനെട്ടു സിനിമകളിൽ നിന്നാണ് എനിക്ക് അഭിനയിക്കാൻ ഓഫറുണ്ടായത്. ആക്ഷൻ ഹീറോ ബിജുവിലേതു പോലെ ഒരേ രീതിയിലുള്ള കഥാപാത്രമായതിനാൽ പതിനാറു സിനിമകളിൽ നിന്നുള്ള ഓഫറും ഞാൻ വേണ്ടെന്നു വച്ചു. ഒരു മെക്‌സിക്കൻ അപാരത, പുള്ളിക്കാരൻ സ്റ്റാറാ തുടങ്ങയ സിനിമകളിൽ നല്ല കഥാപാത്രങ്ങളായതിനാൽ ഞാൻ അഭിനയിക്കാൻ ഡേറ്റ് നൽകി. എന്നാൽ ഈ രണ്ട് സിനിമകളുടെ സെറ്റിലും സമയത്തിനെത്താൻ കഴിയാതിരുന്നതോടെ ഒഴിവാകേണ്ടി വന്നു. അലറലോടലറൽ എന്ന ചിത്രത്തിൽ നല്ല കഥാപാത്രമാതിനാലാണ് വീണ്ടും അഭിനയിക്കാൻ ഞാൻ തയ്യാറായത്. ഏതു കഥാപാത്രവും അഭിനയിക്കാൻ തയ്യാറാണ്. എന്നാൽ കറുത്ത നിറവും വണ്ണക്കൂടുതലുമുള്ള കഥാപാത്രങ്ങൾ മാത്രമാവുമ്പോൾ ഒരു തരം അവഹേളനം ഫീൽ ചെയ്തപ്പോഴാണ് ഓഫറുകൾ വേണ്ടന്നു വച്ചത്.- മഞ്ജു പറയുന്നു.

തുടക്കം മുതൽക്കേ പാട്ട് പാടുന്നതിലാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ചത്. 2003 ൽ സൗദാമിനിയെന്ന ചിത്രത്തിൽ പാട്ട് പാടാൻ അവസരം ലഭിച്ചിരുന്നു. പിന്നെ ഡബ്ബിംഗിലും ഒരു ശ്രമം നടത്തിയിരുന്നു. ഡോൾഫിൻ എന്ന സിനിമയ്ക്കു വേണ്ടി മലയാളത്തിനു പുറമെ ഇംഗ്ലീഷിലും തമിഴിലും ഡബ്ബ് ചെയ്തിരുന്നു. ജേക്കബിന്റെ സ്വർഗ്ഗരാജ്്യം എന്ന ചിത്രത്തിൽ നിവിൻപോളിയുടെ അമ്മയായി അഭിനയിച്ച ലക്ഷ്മി രാമകൃഷ്ണനുവേണ്ടി ശബ്ദം നൽകിയത് ഞാനായിരുന്നു. പത്തു കൽപ്പനകളിൽ കനിഹയ്ക്കും ഒകരേ മുഖത്തിൽ അഭിരാമിക്കും ഞാൻ ശബ്ദം നൽകി. വി. കെ. പ്രകാശിന്റെ റോക്ക് സ്റ്റാർ എന്ന ചിത്രത്തിനു വേണ്ടി ഞാൻ പാട്ടെഴുതിയിരുന്നു.

ക്രൈംബ്രാഞ്ചിൽ ഡിവൈഎസിപിയായിരുന്ന കൃഷ്ണൻ കുട്ടിയുടെയും എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ഹിന്ദു അദ്ധ്യാപികയായി വിരമിച്ച സുമതിയുടെയും മകളാണ് ഞാൻ. ചിറ്റൂർ വിജയമാതാ കോൺവെന്റിലും പാലക്കാട് ഗവ. വിക്ടോറിയോ കോളേജിലുമാണ് പഠിച്ചത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഇന്റർസോൺ കലോത്സവത്തിൽ ലളിത ഗാനത്തിലും കർണാടക സംഗീതത്തിലും ഹിന്ദു കാവ്യാലാപനത്തിലും സമ്മാനങ്ങൾ ലഭിച്ചിരുന്നു. കാലിക്കറ്റ് കോളേജിൽ നിന്ന് എൽഎൽബി പൂർത്തിയാക്കിയ ഞാൻ എറണാകുളം ജില്ലാ കോടതിയിലും ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്തിരുന്നു. പിന്നീട് ദുബായിൽ കോർപ്പറേറ്റ് സെക്ടറിൽ വർക്ക് ചെയ്തിട്ടുണ്ട്.- മഞ്ജു കൂട്ടിച്ചേർത്തു.

ഇൻഫോപാർക്കിൽ ജോലി ചെയ്യുന്ന ഭാഗ്യരത്‌നം എസ് നായരാണ് മഞ്ജു വാണിയുടെ ഭർത്താവ്. എറണാകുളത്ത് സെൽ മാർക്കറ്റിംഗിലാണ് ജോലി ചെയ്യുന്നത്. ആന അലറലോടലറൽ കഴിഞ്ഞാൽ മധുപാലിന്റെ ചിത്രത്തിലാണ് മഞ്ജുവിന് അവസരം ലഭിച്ചിട്ടുള്ളത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP