Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആനിക്ക് സൗന്ദര്യം കൂടി പോയതു കൊണ്ട് പിറന്നതാണ് മഞ്ജു വാര്യർ; ആനിയെക്കാൾ സൗന്ദര്യം കുറഞ്ഞ നടിയെ തേടി ലോഹിതദാസ് നടന്നപ്പോൾ സല്ലാപത്തിലെ നായികയാവാൻ മഞ്ജുവിന് ഭാഗ്യം ലഭിച്ചെന്ന് ലോഹിയുടെ ഭാര്യ; ഒരു സിനിമ ഒരു നടന്റേയോ നടിയുടേയോ ജാതകം മാറ്റുന്നതെങ്ങനെ എന്നറിയാൻ സിന്ധുവിന്റെ വാക്കുകൾ സാക്ഷി

ആനിക്ക് സൗന്ദര്യം കൂടി പോയതു കൊണ്ട് പിറന്നതാണ് മഞ്ജു വാര്യർ; ആനിയെക്കാൾ സൗന്ദര്യം കുറഞ്ഞ നടിയെ തേടി ലോഹിതദാസ് നടന്നപ്പോൾ സല്ലാപത്തിലെ നായികയാവാൻ മഞ്ജുവിന് ഭാഗ്യം ലഭിച്ചെന്ന് ലോഹിയുടെ ഭാര്യ; ഒരു സിനിമ ഒരു നടന്റേയോ നടിയുടേയോ ജാതകം മാറ്റുന്നതെങ്ങനെ എന്നറിയാൻ സിന്ധുവിന്റെ വാക്കുകൾ സാക്ഷി

കൊച്ചി: മലയാള സിനിമയ്ക്ക് ഒരു പിടി സുവർണ്ണ മുഹൂർത്തങ്ങൾ സമ്മാനിച്ച തിരിക്കഥാകൃത്താണ് ലോഹിതദാസ്. തനിയാവർത്തത്തിൽ തുടങ്ങിയ ഇടപെടൽ. മോഹൻലാലും മമ്മൂട്ടിയുമെല്ലാം ലോഹിയുടെ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് മുന്നിൽ അഭിനയ കരുത്തിന്റെ പ്രതീകമായി. ഒരു പിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച കഥാകൃത്തും സംവിധായകനും അപ്രതീക്ഷിതമായി വിടവാങ്ങി. ഈ വിടവ് ഇനിയും നികത്താൻ മലയാള സിനിമയ്ക്കായിട്ടില്ല. കാലാമൂല്യമുള്ള വാണിജ്യ ചിത്രങ്ങൾ സമ്മാനിച്ച ലോഹിയുടെ സിനിമയിലെ ഇടപെടലുകളെ ഭാര്യ സിന്ധു ഓർത്തെടുക്കുകയാണ്. ചാനൽ അഭിമുഖത്തിലാണ് സിന്ധു ഭർത്താവിന്റെ സിനിമാ ഇടപെടൽ ഓർത്തെടുക്കുന്നത്.

'തന്റെ കഥാപാത്രങ്ങൾക്ക് ചേരുന്നവരെ നോക്കിയാണ് അദ്ദേഹം അഭിനേതാക്കളെ നിശ്ചയിച്ചത്. അമരത്തിൽ മമ്മൂട്ടിയെ നിശ്ചയിച്ചതു പോലെയാണ് കിരീടത്തിൽ മോഹൻലാലിനെ നിശ്ചയിച്ചത്. പ്രേക്ഷകർക്ക് വേണ്ടിയാണ് ലോഹിതദാസ് നിലനിന്നത്. അവർക്കായി തന്റെ സിനിമകൾ ഒരുക്കി. സല്ലാപം സിനിമയിൽ ആദ്യം പരിഗണിച്ചിരുന്നത് ആനിയെ ആയിരുന്നെന്നും പിന്നീട് ആണ് ആ വേഷം മഞ്ജുവിലേക്കെത്തിയതെന്നും സിന്ധു വിശദീകരിക്കുന്നു.

'നടിയുടെ രംഗപ്രവേശം ആണ് അവരുടെ ഭാവി തീരുമാനിക്കുന്നത്. സല്ലാപത്തിൽ ആദ്യം പരിഗണിച്ചിരുന്നത് ആനിയെ ആയിരുന്നു. കിരീടം ഉണ്ണിയാണ് ആനിയെ നിർദ്ദേശിക്കുന്നത്. എന്നാൽ പിന്നീട് സാർ(ലോഹിതദാസ്) പറഞ്ഞു, 'അത്രയും സൗന്ദര്യം ഉള്ള കുട്ടി വേണ്ട. ഇത്രയും കളർ വേണ്ട നമുക്കൊരു നാടൻ പെൺകുട്ടി മതി'. അങ്ങനെയാണ് മഞ്ജുവിലേക്കെത്തുന്നത്. തൂവൽക്കൊട്ടാരത്തിൽ മഞ്ജു അഭിനയിക്കണമെന്നത് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. മഞ്ജു എന്നും ബഹുമാനുമുള്ള കുട്ടിയായിരുന്നു. നടിയെ നമ്മൾ ആദരിക്കുന്നത് അവരുടെ പെരുമാറ്റവും സ്വഭാവവും കാണുമ്പോഴാണ്. സാറിന്റെ നായികമാരിൽ മഞ്ജുവിനോടാണ് എനിക്ക് ബഹുമാനം.'-സിന്ധു പറഞ്ഞു.

ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള എന്നീ സിനിമകളിലെ തിലകന്റെ വേഷം നെടുമുടി വേണു തട്ടിയെടുത്തു എന്ന ആരോപണം തെറ്റാണെന്നും സിന്ധു വെളിപ്പെടുത്തി. 'തിലകന്റെ വേഷം നെടുമുടി വേണു തട്ടിയെടുത്തിട്ടില്ല. ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ നെടുമുടിയെ മനസ്സിൽ കണ്ടു തന്നെയാണ് ലോഹിതദാസ് എഴുതിയത്. താരങ്ങളെ നിശ്ചയിക്കുന്നതിൽ ലോഹിതദാസ് ഇടപെടുമായിരുന്നു. തിലകന് ചേരുന്ന വേഷം മാത്രമേ അദ്ദേഹത്തിന് നൽകൂ എന്ന് ലോഹിതദാസിന് വാശിയുണ്ടായിരുന്നു. 1987, 88, 89 വർഷങ്ങളിൽ തിലകന് സംസ്ഥാന പുരസ്‌കാരം കിട്ടിയിരുന്നു. അതെല്ലാം തന്നെ ലോഹിതദാസിന്റെ ചിത്രങ്ങൾക്കായിരുന്നു. നെടുമുടി വേണു ആ വേഷം തട്ടിയെടുത്തു എന്നത് തിലകന്റെ തോന്നൽ മാത്രമായിരുന്നു'.- സിന്ധു പറഞ്ഞു.

'മമ്മൂട്ടിയെ നായകനാക്കി തനിയാവർത്തനം ചെയ്തുകഴിഞ്ഞ ശേഷം അദ്ദേഹത്തിന് പനി വരുമ്പോൾ പിച്ചുംപേയും പറയുമായിരുന്നു. 'ബാലേട്ടൻ (മമ്മൂട്ടിയുടെ കഥാപാത്രം) പാവമായിരുന്നു, പതിനായിരം രൂപക്ക് വേണ്ടി ബാഗ് കൊണ്ടുപോയി' എന്നൊക്കെ പറയും. കുറച്ച് കാലം ഞാനും വല്ലാത്ത അവസ്ഥയിൽ ആയിപ്പോയിരുന്നു'. 'മലയാളസിനിമയിൽ കുറച്ച് ആളുകളുമായി ലോഹിതദാസിന് കുറച്ച് പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മരണശേഷം അവരെല്ലാം ഇവിടെയുള്ള കാര്യങ്ങൾ തിരക്കാറുണ്ട്. ഒറ്റയ്ക്ക് നിൽക്കുമ്പോൾ വേരിന് ശക്തിയുണ്ടാകുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. താങ്ങാൻ ആളുണ്ടാകുമ്പോൾ ശക്തി ക്ഷയിക്കുകയാണ് ചെയ്യുക. എന്റെ ഏറ്റവും വലിയ സമ്പാദ്യം ഈ ഏകാകന്തതയാണ്. സാറിന്റെ അവസാന പത്തുദിവസം എന്റെ കൂടെയായിരുന്നു. ഞങ്ങൾ ഒരുമിച്ച് ഇരുന്ന് അവസാനം കണ്ട സിനിമ വെങ്കലം ആണ്.'

'മോഹൻലാലിനും മമ്മൂട്ടിക്കുമെല്ലാം സ്നേഹമുണ്ട്. ദിലീപിന്റെ കരിയറിൽ തന്നെ ബ്രേക്കായ സിനിമയായിരുന്നു സല്ലാപം. ദിലീപ് പലപ്പോഴും വന്നിട്ടുണ്ട്. പിന്നെ അവരൊക്കെ തിരക്കുള്ള നടന്മാരല്ലേ. ലോഹിതദാസും അങ്ങോട്ടും പോയിട്ടുണ്ടാകില്ല. അതിനെ വൈകാരികമായി കാണാൻ ആഗ്രഹിക്കുന്നില്ല.' 'തന്റെ കഥാപാത്രങ്ങൾക്ക് ചേരുന്നവരെ നോക്കിയാണ് അദ്ദേഹം അഭിനേതാക്കളെ നിശ്ചയിച്ചത്. അമരത്തിൽ മമ്മൂട്ടിയെ നിശ്ചയിച്ചതു പോലെയാണ് കിരീടത്തിൽ മോഹൻലാലിനെ നിശ്ചയിച്ചത്. പ്രേക്ഷകർക്ക് വേണ്ടിയാണ് ലോഹിതദാസ് നിലനിന്നത്. അവർക്കായി തന്റെ സിനിമകൾ ഒരുക്കി. അതിന് വേണ്ടി കഥാപാത്രങ്ങളെ ഉപയോഗിക്കുകയാണ് അദ്ദേഹം ചെയ്തത്. ആരിൽ നിന്നും ഒരു നന്ദിയും അദ്ദേഹം പ്രതീക്ഷിച്ചിട്ടില്ല'.-സിന്ധു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP