Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

നല്ല വേഷങ്ങൾ ലഭിക്കണമെങ്കിൽ പല വിട്ടുവീഴ്ചകൾക്കും തയ്യാറാകണമെന്നായിരുന്നു ചില സംവിധായകരുടെ നിലപാട്; ഇതൊക്കെ കണ്ടപ്പോൾ സിനിമയിലെ അഭിനയം തന്നെ നിർത്തിയാലോ എന്നുവരെ ആലോചിച്ചു; സിനിമയിൽ നിന്നുമുണ്ടായത് മോശം അനുഭവങ്ങൾ; കനി കുസൃതിയുടെ വെളിപ്പെടുത്തൽ ചർച്ചയാകുമ്പോൾ

നല്ല വേഷങ്ങൾ ലഭിക്കണമെങ്കിൽ പല വിട്ടുവീഴ്ചകൾക്കും തയ്യാറാകണമെന്നായിരുന്നു ചില സംവിധായകരുടെ നിലപാട്; ഇതൊക്കെ കണ്ടപ്പോൾ സിനിമയിലെ അഭിനയം തന്നെ നിർത്തിയാലോ എന്നുവരെ ആലോചിച്ചു; സിനിമയിൽ നിന്നുമുണ്ടായത് മോശം അനുഭവങ്ങൾ; കനി കുസൃതിയുടെ വെളിപ്പെടുത്തൽ ചർച്ചയാകുമ്പോൾ

കൊച്ചി: കൊച്ചി ബിനാലെ വേദിയിൽ ഡബ്ല്യുസിസി സംഘടിപ്പിച്ച ചലച്ചിത്ര പ്രദർശനവേദിയിൽ കനി കുസൃതി നടത്തിയ വെളിപ്പെടുത്തൽ ചർച്ചായകുന്നു. സിനിമയിൽ നിന്നും നിരവധി മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടി കനി കുസൃതി. നല്ല വേഷങ്ങൾ ലഭിക്കുവാനായി ചില സംവിധായകർക്ക് വിട്ടുവീഴ്ച ചെയ്യണമായിരുന്നു, അവർക്ക് അത് നിർബന്ധമായിരുന്നു. അവരിൽ നിന്നും രക്ഷപ്പെടാനായി അഭിനയം നിർത്തിയാലോ എന്ന് ചിന്തിച്ചിട്ടുണ്ടെന്നാണ് കനിയുടെ വെളിപ്പെടുത്തൽ.

പെൺശബ്ദങ്ങൾ ഉയർന്നുതന്നെ കേൾക്കണം. മീടൂ മൂവ്മെന്റുകൾ സജീവമായതും ഡബ്ല്യുസിസി പോലുള്ള സ്ത്രീ സംഘടനകളുടെ ശക്തമായ ഇടപെടലുകളും സിനിമാമേഖലകൾ അടക്കമുള്ള പല സ്ഥലങ്ങളിലും മാറ്റങ്ങൾ കൊണ്ടുവരാൻ കാരണമായി. സിനിമയിൽ അഭിനയിക്കണമെന്ന അതിയായ ആഗ്രഹവുമായാണ് ഈ മേഖലയിലേക്ക് കടന്ന് വരുന്നത്. എന്നാൽ, നല്ല വേഷങ്ങൾ ലഭിക്കണമെങ്കിൽ പല വിട്ടുവീഴ്ചകൾക്കും തയ്യാറാകണമെന്നായിരുന്നു ചില സംവിധായകരുടെ നിലപാട്. ഇതൊക്കെ കണ്ടപ്പോൾ സിനിമയിലെ അഭിനയം തന്നെ നിർത്തിയാലോ എന്നുവരെ ആലോചിച്ചുപോയി.- കനി പറഞ്ഞു.

കേരള കഫെ, നത്തോലി ചെറിയ മീനല്ല, കോക്ക്ടെയിൽ, ഒരു ഇന്ത്യൻ പ്രണയകഥ, ശിക്കാർ എന്നീ സിനിമകളിലൂടെയാണ് കനി ശ്രദ്ധേയയായത്. ശ്രദ്ധേയമായ അഭിനയം കാഴ്ചവെച്ചിട്ടുള്ള നടിയാണ് കനി കുസൃതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP