Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'പിണറായി എന്റെയും മുഖ്യമന്ത്രി'; ഷെവലിയാർ പുരസ്‌കാര നേട്ടത്തിൽ അഭിനന്ദിച്ച പിണറായിക്കു മറുപടിയുമായി കമൽഹാസൻ

'പിണറായി എന്റെയും മുഖ്യമന്ത്രി'; ഷെവലിയാർ പുരസ്‌കാര നേട്ടത്തിൽ അഭിനന്ദിച്ച പിണറായിക്കു മറുപടിയുമായി കമൽഹാസൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനങ്ങൾക്കു മറുപടിയുമായി ഉലകനായകൻ കമൽഹാസൻ. ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയാർ പുരസ്‌ക്കാരത്തിനർഹനായതിൽ അഭിനന്ദനവും ആശംസയും അർപ്പിച്ചതിനാണു മുഖ്യമന്ത്രി പിണറായി വിജയന് നടൻ കമല ഹാസൻ നന്ദി അറിയിച്ചത്.

'താങ്കളുടെ വാക്കുകൾക്കും ആശംസകൾക്കും വളരെ നന്ദി. താങ്കളുടെ അഭിനന്ദനം കണ്ട് ആരോ പറഞ്ഞു മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രി താങ്കളെ അഭിനന്ദിക്കുന്നത് എത്ര ആഹ്‌ളാദകരമാണെന്ന്. എന്നാൽ ഞാൻ ആ പരാമർശത്തെ തടസപെടുത്തി അദ്ദേഹം മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിയല്ല എന്റെ സംസ്ഥാനത്തെ മുഖ്യമന്ത്രിയാണ്. സിനിമ കാണാൻ പോകുന്ന ഏതെങ്കിലും ഒരു മലയാളിയോട് ചോദിക്കു താൻ ഏത് സംസ്ഥാനത്തിന്റെ ഭാഗമാണ് എന്ന്.'- മറുപടിക്കത്തിൽ കമൽഹാസൻ കുറിച്ചു.

ഫ്രഞ്ച് സർക്കാർ കമല ഹാസന് ഷെവലിയാർ പട്ടം നൽകി ആദരിച്ചുവെന്ന വാർത്ത വന്നയുടൻ മുഖ്യമന്ത്രി കമൽഹാസനെ അഭിനന്ദിച്ചിരുന്നു. ഇതിന് നന്ദി അറിയിച്ചാണ് കമൽഹാസൻ തന്റെ സന്ദേശം കൈമാറിയത്. 'പ്രിയ കമല ഹാസൻ, ഞങ്ങൾ മലയാളികൾക്ക് നിങ്ങൾ ഞങ്ങളുടെ ഇടയിൽ ഒരാൾ തന്നെയാണ്' എന്ന് കുറിപ്പോടുകൂടി തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജ് വഴ്ി മുഖ്യമന്ത്രി തന്നെയാണ് കമല ഹാസന്റെ കത്ത് പുറത്ത് വിട്ടത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP