Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രായമേറിയ സംവിധായകരുമായി സഹകരിക്കാൻ കാളിദാസനു താൽപര്യമില്ലത്രേ; ജയറാമിനെതിരായ വിവാദ പോസ്റ്റ് പിൻവലിച്ചത് യുവതാരത്തിന്റെ ഭാവിയെ കരുതി: വിശദീകരണവുമായി പ്രതാപ് പോത്തൻ

പ്രായമേറിയ സംവിധായകരുമായി സഹകരിക്കാൻ കാളിദാസനു താൽപര്യമില്ലത്രേ; ജയറാമിനെതിരായ വിവാദ പോസ്റ്റ് പിൻവലിച്ചത് യുവതാരത്തിന്റെ ഭാവിയെ കരുതി: വിശദീകരണവുമായി പ്രതാപ് പോത്തൻ

യറാമിനെ രൂക്ഷമായി വിമർശിച്ച് ഫേസ്‌ബുക്ക് പോസ്റ്റിടുകയും തുടർന്ന് അതു പിൻവലിക്കുകയും ചെയ്ത സംഭവത്തിൽ വിശദീകരണവുമായി നടനും സംവിധായകനുമായ പ്രതാപ് പോത്തൻ രംഗത്തെത്തി. മറ്റൊരു ഫേസ്‌ബുക്ക് പോസ്റ്റിലാണ് അദ്ദേഹം തന്റെ വിശദീകരണം അറിയിച്ചത്.

ജയറാമിന്റെ ഫാൻസുകാരെയും വ്യാജ അക്കൗണ്ടുകളെയും പേടിച്ചല്ല, താൻ വിവാദ ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിച്ചതെന്ന് പ്രതാപ് പോത്തൻ പറയുന്നു. പ്രായമേറിയ സംവിധായകരുമായി സഹകരിക്കാൻ മകന് താൽപര്യമില്ലെന്ന് ജയറാം പറഞ്ഞതായി പ്രതാപ് പോത്തൻ കുറ്റപ്പെടുത്തി.

പുതിയൊരു ചിത്രം സംവിധാനം ചെയ്യാൻ തീരുമാനിച്ചപ്പോൾ ജയറാമിന്റെ മകൻ കാളിദാസനെ പ്രധാന കഥാപാത്രമാക്കാമെന്ന് നിർമ്മാതാവ് തന്നോട് പറഞ്ഞതായി പ്രതാപ് പോത്തൻ ഫേസ്‌ബുക്കിൽ കുറിക്കുന്നു. അങ്ങനെ ജയറാമിനെ ഫോണിൽ ബന്ധപ്പെട്ടു. മകനോട് ആലോചിച്ചിട്ട് മറുപടി പറയാമെന്നു ജയറാം അറിയിച്ചു. എന്നാൽ രണ്ട് ദിവസം കഴിഞ്ഞിട്ടും മറുപടി ലഭിക്കാതെ വന്നപ്പോൾ ജയറാമിനെ തിരിച്ചുവിളിച്ചു. എന്നാൽ കാളിദാസൻ അടുത്ത ഒക്ടോബർ വരെ തിരക്കുകളിലാണെന്ന മറുപടിയാണ് ജയറാം നൽകിയത്.

കഥ കേൾക്കാൻ കാളിദാസന് താൽപര്യമുണ്ടാകുമെന്ന് പറഞ്ഞപ്പോൾ, മകന് പ്രായമേറിയ സംവിധായകരുമായി സഹകരിക്കാൻ താൽപര്യമില്ലെന്ന് ജയറാം അറിയിച്ചതായാണ് പ്രതാപ് പോത്താൻ ഫേസ്‌ബുക്കിൽ കുറിച്ചത്. ജയറാമിന്റെ അത്തരമൊരു മറുപടി തന്നെ നിരാശപ്പെടുത്തി. താൽപര്യമില്ലെങ്കിൽ മാന്യമായ രീതിയിൽ പറയാമായിരുന്നു. എന്നാൽ ജയറാം തെരഞ്ഞെടുത്തത് മോശമായ രീതിയാണ്. അത്തരമൊരു ഫേസ്‌ബുക്ക് പോസ്റ്റ് ഇടാൻ എന്നെ പ്രേരിപ്പിച്ചതിനു കാരണവും അതാണ്. കാളിദാസൻ ഒരു തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്ന കാര്യം പിന്നീടാണ് അറിഞ്ഞതെന്നും അവന്റെ ഭാവിയെ കരുതിയാണ് പോസ്റ്റ് പിൻവലിച്ചതെന്നുമാണ് പ്രതാപ് പോത്തൻ വിശദീകരിക്കുന്നത്.

ജയറാമിനെ പരാമർശിച്ചെഴുതിയ വർണവിവേചനം കാളിദാസനെ ബാധിക്കരുതെന്ന് കരുതിയാണ് ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിക്കാൻ തയ്യാറായത്. വ്യാജ അക്കൗണ്ടുകളിലൂടെ എന്നെ അപമാനിച്ചാൽ, ഞാനത് കാര്യമാക്കുക പോലുമില്ല. 1968 മുതൽ സിനിമയിലുള്ളതാണ് എന്റെ കുടുംബം. അങ്ങനെയുള്ള എന്നെ ഭയപ്പെടുത്താൻ മാത്രം ഒരു മാഫിയ ഡോൺ ആണ് ജയറാമെന്നു കരുതുന്നില്ല. എനിക്കെന്താണോ അയാളെ കുറിച്ച് തോന്നിയത് അതാണ് ഞാൻ എഴുതിയത്. പലതരം മാനങ്ങൾ കൈവന്ന ആ പോസ്റ്റിനെക്കുറിച്ചുള്ള എന്റെ അവസാനത്തെ വിശദീകരണമാണിതെന്നും പ്രതാപ് പോത്തൻ പറയുന്നു.

ജയറാമിന്റെ മകനെതിരായിട്ട് ഞാനൊന്നും എഴുതിയിട്ടില്ല. അവനെ കണ്ടിട്ടുപോലുമില്ല. തമിഴ് നടന്മാരെ അനുകരിക്കുന്നതിന്റെ യു ട്യൂബ് വിഡിയൊസ് മാത്രമാണ് കാളിദാസിന്റെതായി ഞാൻ കണ്ടിട്ടുള്ളത്. ജയറാമിന്റെ മകന് ഞാൻ എല്ലാവിധ ആശംസകളും നേരുന്നു. അയാളൊരു മികച്ച നടനായി വരട്ടെയെന്നും പ്രതാപ് പോത്തൻ ആശംസിക്കുന്നുണ്ട്.

മാദ്ധ്യമങ്ങൾ കാര്യങ്ങളുടെ സത്യാവസ്ഥ മനസിലാക്കിയിട്ടു വേണം വാർത്തകൾ ചമയ്ക്കാനെന്നും പ്രതാപ് പോത്തൻ ആവശ്യപ്പെടുന്നു. വസ്തുത എന്താണെന്ന് തന്നോടു ചോദിക്കാതെയാണ് ഫാൻസിനെ പേടിച്ച് പോസ്റ്റ് പിൻവലിച്ചതായി വാർത്തകൾ വന്നത്. ഈ കാര്യത്തിന് ഇനിയാരെങ്കിലും എന്നെ വിളിച്ചാൽ ഫോൺ കോൾ ടേപ്പ് ചെയ്യപ്പെടുമെന്നും പോസ്റ്റിൽ പ്രതാപ് പോത്തൻ വ്യക്തമാക്കുന്നു.

പ്രതാപ് പോത്തന്റെ മറുപടി പോസ്റ്റിന്റെ പൂർണരൂപം താഴെ:

Now this is my final take on the jayaram post since everyone is speculating ....why i took the post down ...because i...

Posted by Pratap Pothen on Friday, May 29, 2015

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP