Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദിലീപിന്റെ അഭ്യർത്ഥന കാഞ്ചനമാല ചെവിക്കൊണ്ടു; എന്ന് നിന്റെ മൊയ്തീന്റെ അണിയറ പ്രവർത്തകർക്ക് എതിരായ കേസ് പിൻവലിച്ചു

ദിലീപിന്റെ അഭ്യർത്ഥന കാഞ്ചനമാല ചെവിക്കൊണ്ടു; എന്ന് നിന്റെ മൊയ്തീന്റെ അണിയറ പ്രവർത്തകർക്ക് എതിരായ കേസ് പിൻവലിച്ചു

കോഴിക്കോട്: തീയറ്ററിൽ ഹിറ്റുകൾ തീർത്ത പൃഥ്വിരാജ് ചിത്രം 'എന്ന് നിന്റെ മൊയ്തീന്റെ' അണിയറ പ്രവർത്തകർക്ക് എതിരെ കാഞ്ചനമാല നൽകിയ കേസ് പിൻവലിച്ചു. മൊയ്തീൻ സിനിമയുടെ അണിയറ പ്രവർത്തകരുമായുള്ള കാഞ്ചനമാലയുടെ പിണക്കം അവസാനിപ്പിക്കണമെന്നും നടൻ ദിലീപ് അഭ്യർത്ഥിച്ചിരുന്നു. ഇതിനെ തുടർന്നാണ് കാഞ്ചനമാല കേസ് പിൻവലിച്ചത്.

മുക്കത്ത് ബി പി മൊയ്തീൻ സ്മാരക മന്ദിരത്തിന് പുതിയ കെട്ടിടം ഉയരുമ്പോൾ എന്നു നിന്റെ മൊയ്തീൻ സിനിമയുടെ പ്രവർത്തകരും തനിയ്‌ക്കൊപ്പം ഉണ്ടാവണമെന്നാണ് ആഗ്രഹമെന്ന് ദിലീപ് നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. മൊയ്തീൻ സ്മാരകമന്ദിരത്തിന്റെ തറക്കല്ലിടീൽ ചടങ്ങിന് മുക്കത്തെത്തിയപ്പോഴായിരുന്നു ദിലീപിന്റെ അഭിപ്രായപ്രകടനം.

മൊയ്തീൻ സിനിമയുടെ പ്രവർത്തകരുടെ ചില ചെയ്തികൾ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കും വിധം തന്നെ അസ്വസ്ഥയാക്കിയെന്ന് ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുക്കവേ കാഞ്ചനമാല പറഞ്ഞിരുന്നു. വിധവകൾക്കും അശരണർക്കുമായുള്ള ബിപി മൊയ്തീൻ സേവാ കേന്ദ്രത്തിന്റെ കെട്ടിടം നിലവിൽ തകരഷീറ്റുകൾ പൊതിഞ്ഞ ഒറ്റമുറി കെട്ടിടത്തിൽ ശോച്യാവസ്ഥയിലാണ് പ്രവർത്തിച്ചിരുന്നത്. ഇതേക്കുറിച്ചുള്ള വാർത്തകൾ കേട്ടറിഞ്ഞും കാഞ്ചനമാലയുടെ ജീവിതത്തെക്കുറിച്ച് കൂടുതലറിഞ്ഞുമാണ് ദിലീപ് സഹായവുമായി എത്തിയത്.

കാഞ്ചനമാലയുടെ സേവനപ്രവർത്തനങ്ങൾക്ക് തന്റെ എല്ലാവിധ പിന്തുണയും ദിലീപ് വാഗ്ദാനം ചെയ്തിരുന്നു. ആദ്യപടി എന്ന നിലയ്ക്കാണ് ബി.പി മൊയ്തീൻ സേവാ മന്ദിരം പുതുക്കി പണിയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP