Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

മക്കൾക്ക് വേണ്ടിയാണ് ഇനി എന്റെ ജീവിതം; വേർപിരിയലിനെ അതിജീവിക്കാനായതും അവരുള്ളതുകൊണ്ട്; അമേരിക്കൻ ഭർത്താവുമായുള്ള ദാമ്പത്യ തകർച്ച തുറന്നു പറഞ്ഞ് ദിവ്യാ ഉണ്ണി; ഇനി വിവാഹ മോചനം

മക്കൾക്ക് വേണ്ടിയാണ് ഇനി എന്റെ ജീവിതം; വേർപിരിയലിനെ അതിജീവിക്കാനായതും അവരുള്ളതുകൊണ്ട്; അമേരിക്കൻ ഭർത്താവുമായുള്ള ദാമ്പത്യ തകർച്ച തുറന്നു പറഞ്ഞ് ദിവ്യാ ഉണ്ണി; ഇനി വിവാഹ മോചനം

തിരുവനന്തപുരം: മലയാള സിനിമയിൽ ദാമ്പത്യ തകർച്ചകളുടെ പട്ടകയിലേക്ക് ഒരെണ്ണം കൂടി. മഞ്ജു വാര്യർ, ലിസി പിയങ്ക നായർ, അമലപോൾ... ഇപ്പോഴിതാ ഈ കൂട്ടത്തിലേക്ക് ദിവ്യാ ഉണ്ണിയുടെ പേരും. ഭർത്താവ് സുധീറിൽ നിന്നുംവേർപിരിഞ്ഞതായും ഇനിയുള്ള ജീവിതം തന്റെ മക്കൾക്ക് വേണ്ടിയാണെന്നും ദിവ്യാ ഉണ്ണി വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ തുറന്നു പറഞ്ഞു. ഇതോടെയാണ് ദിവ്യാ ഉണ്ണിയുടെ ദാമ്പത്യത്തിലെ താളപ്പിഴകൾ പുറത്തായത്.

''കൂട്ടുകാരോടു വേർപിരിയുമ്പോൾ പോലും കരച്ചിൽ വരുമായിരുന്നു. അങ്ങനെയുള്ള എനിക്കാണ് ജീവിതത്തിലെ ഏറ്റവും വലിയേവർപിരിയൽേനരിടേണ്ടി വന്നത്. ജീവിതാവസാനം വരെ ഒപ്പമുണ്ടാകേണ്ട ആളോടുള്ള േവർപിരിയൽ. ആരും തളർന്നുപോകും. പക്ഷേ, എനിക്കു തിരിച്ചുവരണമായിരുന്നു...'' അടുത്തിടെ ഒരു ചാനലിലെ പരിപാടിയിൽ താൻ അമേരിക്കൻ വാസം അവസാനിപ്പിക്കുന്നതായും ഇനി സിനിമയിൽ സജീവമാകുന്നതായും ദിവ്യാ ഉണ്ണി പറഞ്ഞിരുന്നു. എന്നാൽ വിവാഹമോചനത്തിന്റെ സൂചനകളൊന്നും നൽകിയിരുന്നില്ല.

Stories you may Like

കാലിടറിപ്പോയി എന്നു തോന്നിയ നിമിഷത്തിൽ നിന്ന് കൂടുതൽ കരുത്തോടെ തിരിച്ചുവരാനായി. ജീവിതത്തിൽ സുഖങ്ങൾ മാത്രം ഉണ്ടാകണം എന്നല്ലേ നമ്മുടെയൊക്കെ പ്രാർത്ഥന. ദുഃഖം കൂടി വരുമ്പോഴേ ജീവിതം പൂർണമാകൂ... ആർക്കാണു നല്ല നേരവും ചീത്ത േനരവും ഇല്ലാത്തത്.'' ജീവിതത്തിൽ ഏറെ തളർന്ന നിമിഷങ്ങളിലൂടെയാണ് കടന്നുപോയതെന്ന് ദിവ്യ വനിതയിലെ അഭിമുഖത്തിൽ പറയുന്നു. ഡാൻസ് സ്‌കൂളും മക്കളുെട കളിചിരിയുമാണ് താൻ ഇപ്പോൾ ഏറെ ആസ്വദിക്കുന്നതെന്നും ദിവ്യാ ഉണ്ണിയുടെ അഭിമുഖത്തിൽ പറയുന്നു

2002ലായിരുന്നു അടുത്ത ബന്ധു കൂടിയായ ഡോ. സുധീർ ശേഖറുമായുള്ള ദിവ്യാ ഉണ്ണിയുടെ വിവാഹം. വിവാഹത്തിന് ശേഷം ഭർത്താവിനൊപ്പം അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരുന്നു. അവിടെ ദിവ്യാ ഉണ്ണിക്ക് സ്വന്തമായി ഒരു നൃത്തവിദ്യാലയവും ഉണ്ടായിരുന്നു. ശ്രീപാദം സ്‌കൂൾ ഓഫ് ആർട്‌സ് എന്ന പേരിൽ ദിവ്യ ആരംഭിച്ച നൃത്തവിദ്യാലയത്തിൽ നിരവധി കുട്ടികൾ നൃത്തം അഭ്യസിക്കുന്നുണ്ട്. അമേരിക്കൻ ജാലകം എന്ന ടെലിവിഷൻ പരിപാടിയുടെ അവതാരകയായും ദിവ്യ പ്രവർത്തിച്ചിരുന്നു. അർജ്ജുൻ, മീനാക്ഷി എന്നിവരാണ് മക്കൾ.

കൊച്ചി സ്വദേശിയായ ദിവ്യാ ഉണ്ണി ബാലതാരമായാണ് സിനിമയിൽ എത്തിയത്. ദിലീപ് നായകനായ കല്യാണസൗഗന്ധികത്തിലാണ് ദിവ്യ ആദ്യമായി നായികയാകുന്നത്. പ്രണയവർണങ്ങൾ, ചുരം,ഫ്രണ്ട്‌സ്, ആകാശഗംഗ, ഉസ്താദ്, വർണ്ണപ്പകിട്ട് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ ദിവ്യാ ഉണ്ണിയായിരുന്നു നായിക.മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായ അറുപതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുള്ള ദിവ്യാ ഉണ്ണി അവസാനമായി അഭിനയിച്ചത് 2013ൽ പുറത്തിറങ്ങിയ മുസാഫിർ എന്ന ചിത്രത്തിലാണ്. അതിഥി വേഷത്തിലാണ് ചിത്രത്തിൽ ദിവ്യയെത്തിയത്.

വനിതയ്ക്ക് നൽകിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങൾ വായിക്കാം...

ഞാനൊരു തൊട്ടാവാടിയാണ് ചെറിയ കാര്യങ്ങൾ മതി എന്റെ കണ്ണുനിറയ്ക്കാൻ. ''കൂട്ടുകാരോടു വേർപിരിയുമ്പോൾ പോലും കരച്ചിൽ വരുമായിരുന്നു. അങ്ങനെയുള്ള എനിക്കാണ് ജീവിതത്തിലെ ഏറ്റവും വലിയേവർപിരിയൽേനരിടേണ്ടി വന്നത്. ജീവിതാവസാനം വരെ ഒപ്പമുണ്ടാകേണ്ട ആളോടുള്ള േവർപിരിയൽ. ആരും തളർന്നുപോകും. പക്ഷേ, എനിക്കു തിരിച്ചുവരണമായിരുന്നു.. എന്റെ തളർച്ച എന്നെ ഇഷ്ടപ്പെടുന്ന ഒരുപാടു പേരെ തളർത്തുമെന്ന് ഞാനോർത്തു. മനസിനോടു പറഞ്ഞു കൊണ്ടിരുന്നു. ഇല്ല തളരില്ല.

മറക്കാനാഗ്രഹിക്കുന്ന എത്രയോ കാര്യങ്ങൾ ഓരോരുത്തരുടെയും ജീവിതത്തിലുണ്ടാവും. ഇപ്പോൾ കുട്ടികളും സിനിമയിലേക്ക് ഉള്ള തിരിച്ചു വരവുമൊക്കെയാണ് മനസിലുള്ളത്. ഒരു രഹസ്യം പറയാം ഞാൻ വീണ്ടും കോളേജിൽ ചേർന്നു. അമേരിക്കയിലല്ല. നാട്ടിൽ തന്നെ. എറണാകുളം സെന്റ്‌തെരേസാസിൽ ഭരതനാട്യം പോസ്റ്റ് ഗ്രാജ്വേഷൻ കോഴ്‌സിനാണ് ചേർന്നത്. ക്ലാസ് തുടങ്ങി. ജീവിതത്തിൽ സങ്കടം വരുമ്പോൾ സന്തോഷം കൂടി തരുമെന്ന് പറയാറില്ലേ. അഞ്ചു വർഷം പഠിച്ച കോളേജിൽ തന്നെ തിരികെ പോകുന്നതിന്റെ സന്തോഷമുണ്ട്. പഴയ ജീവിതം കൂടി തിരിച്ചു പിടിക്കണം.

മക്കളുടെ സൗകര്യം കൂടി നോക്കിയിട്ടു വേണം യാത്രകളുടെ ഷെഡ്യൂളുകൾ തീരുമാനിക്കാൻ. അവരാണല്ലോ എന്റെ ജീവിതം നിയന്ത്രിക്കുന്നത്. മുമ്പ് വർഷത്തിൽ ഒരു തവണമാത്രമാണ് നാട്ടിൽ വന്നിരുന്നത്. പന്ത്രണ്ട് വർഷമായി അമേരിക്കയിൽ ജീവിക്കുന്നു. കുറേ കാര്യങ്ങളിൽ കമ്മിറ്റഡ് ആണ്. അഞ്ചും ആറും ക്ലാസിൽ പഠിക്കുമ്പോൾ എന്റെ അരികിൽ ഡാൻസ് പഠിക്കാൻ വന്നവരിൽ പലരും വിവാഹം ക്ഷണിച്ചു തുടങ്ങി. പിന്നെ ഞാൻ പഠിക്കാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ മക്കൾ അത് കാര്യമായി എടുത്തില്ല. ഒരേസമയം ടീച്ചറും അമ്മയും ആകാൻ തന്നെ പാടാണ്. അപ്പോഴാണ് അമ്മയും ടീച്ചറും വിദ്യാർത്ഥിയുമാകാനുള്ള എന്റെ പുറപ്പാട്.

വിവാഹ ശേഷം അഭിനയിക്കുകയില്ലെന്നു പറഞ്ഞിരുന്നില്ല. നല്ല റോളുകളാണെങ്കിൽ തീർച്ചയായും നല്ല കഥാപാത്രങ്ങളാണെങ്കിൽ സിനിമയിലേക്ക് തിരിച്ചുവരും. കല്യാണ ശേഷവും ഞാൻ സീരിയൽ ചെയ്തിരുന്നു. കമലദളം പോലൊരു സിനിമ ചെയ്യണം എന്ന് വളരെ അധികം ആഗ്രഹമുണ്ട്. മഞ്ജു ചേച്ചി സിനിമയിലേക്ക് തിരിച്ചു വന്നതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന ആളാണ് ഞാൻ. ചേച്ചി പെട്ടന്ന് ഡാൻസൊക്കെ നിർത്തിയപ്പോൾ ഒരു പാട് വിഷമം തോന്നിയിരുന്നു. വർഷങ്ങള്ൾക്ക് ശേഷം സ്‌റ്റേജിൽ നൃത്തം ചെയ്തു എന്ന വാർത്ത അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP