Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദിലീപിന്റെ ഉചിതമായ ഇടപെടൽ മലയാള സിനിമയെ കോടികളുടെ നഷ്ടത്തിൽ നിന്നും രക്ഷിച്ചു; മൾട്ടിപ്ളെക്സുകൾക്ക് റംസാൻ റിലീസ് നൽകേണ്ടെന്ന തീരുമാനത്തിൽ നിന്ന് നിർമ്മാതാക്കളും വിതരണക്കാരും പിന്മാറി; സിനിമാ പ്രതിസന്ധിയുടെ ഘട്ടത്തിൽ വീണ്ടും രക്ഷകന്റെ റോളിൽ ജനപ്രിയ നായകൻ

ദിലീപിന്റെ ഉചിതമായ ഇടപെടൽ മലയാള സിനിമയെ കോടികളുടെ നഷ്ടത്തിൽ നിന്നും രക്ഷിച്ചു; മൾട്ടിപ്ളെക്സുകൾക്ക് റംസാൻ റിലീസ് നൽകേണ്ടെന്ന തീരുമാനത്തിൽ നിന്ന് നിർമ്മാതാക്കളും വിതരണക്കാരും പിന്മാറി; സിനിമാ പ്രതിസന്ധിയുടെ ഘട്ടത്തിൽ വീണ്ടും രക്ഷകന്റെ റോളിൽ ജനപ്രിയ നായകൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മലയാള സിനിമ പ്രതിസന്ധികളിലൂടെ കടന്നുപോയ ഘട്ടത്തിലെല്ലാം സഹായവുമായി എത്തിയത് ജനപ്രിയ നായകൻ ദിലീപായിരുന്നു. മലയാള സിനിമയ്ക്ക് കോടികളുടെ നഷ്ടം വരുത്തിവെച്ച സിനിമാ തീയ്യറ്റർ ഉടമകളുടെ സമരം പൊളിക്കാൻ വേണ്ടി അരയും തലയും മുറുക്കി രംഗത്തിറങ്ങിയ ദിലീപിന്റെ പേര് പിന്നീട് പല വിവാദങ്ങളിലേക്കും വലിച്ചിഴക്കപ്പെട്ടെങ്കിലും അദ്ദേഹത്തിന്റം സംഘടാന വൈദഗ്ധ്യത്തിന് ഇപ്പോഴും യാതൊരു കുറവും പറ്റിയിട്ടില്ല. ഇക്കാര്യം ഒരിക്കൽ കൂടി അദ്ദേഹം തെളിയിച്ചു. മലയാളി സിനിമക്ക് കോടികൾ വീണ്ടും നഷ്ടമാകുന്ന അവസ്ഥയിൽ നിന്നാണ് ദിലിപിന്റെ ഇടപെടൽ രക്ഷിച്ചത്.

മൾട്ടിപ്ലെക്‌സുകൾക്ക് റംസാൻ റിലീസ് നൽകേണ്ടെന്ന തീരുമാനത്തിൽ നിന്നു നിർമ്മാതാക്കളും വിതരണക്കാരും പിന്മാറിയത് ദിലീപിന്റെ ഉചിതമായ ഇടപെടലിനെ തുടർന്നാണ്. ദിലീപ് ഇടപെട്ടതോടെ മൾട്ടിപ്ളെക്സുകൾക്ക് റംസാൻ റിലീസ് നൽകേണ്ടെന്ന തീരുമാനത്തിൽ നിന്ന് നിർമ്മാതാക്കളും വിതരണക്കാരും പിന്മാറി. ദിലീപിന്റെ ഇടനിലയിൽ ഇരുവിഭാഗവും നടത്തിയ ചർച്ചയിലാണ് പരിഹാരം. വിതരണ വിഹിതത്തെ തുടർന്നുള്ള തർക്കം നിലനിൽക്കുന്നതിനാലാണ് പ്രമുഖ മൾട്ടിപ്ലെക്‌സുകളിൽ റംസാൻ റിലീസുകൾ അനുവദിക്കേണ്ടെന്ന തീരുമാനത്തിൽ എത്തിയത്. എന്നാൽ, മലയാള സിനിമക്ക് ഇപ്പോഴത്തെ സമരം കൊണ്ട് ഉണ്ടാകുന്ന നഷ്ടക്കണക്കുകൾ നിരത്തിയും ചില വിട്ടുവീഴ്‌ച്ചകൾ ഉരുത്തിരിഞ്ഞു വരികയും ചെയ്തതോടൊയാണ് ഇപ്പോഴത്തെ പ്രതിസന്ധി ഒഴിവായത്.

ആദ്യ ആഴ്ചയിൽ നിർമ്മാതാക്കൾക്ക് 55 ശതമാനവും 45 ശതമാനം തിയറ്ററുടമകൾക്കും എന്ന അനുപാതത്തിലായിരുന്നു തിയറ്റർ വിഹിതം. രണ്ടാമത്തെയും മൂന്നാമത്തെയും ആഴ്ചയിലെ വിഹിതത്തെ ചൊല്ലിയായിരുന്നു തർക്കം. പുതിയ തീരുമാന പ്രകാരം ആദ്യ ആഴ്ച 55 ശതമാനവും രണ്ടാമത്തെ ആഴ്ച 47.5 ശതമാനവും മൂന്നാം ആഴ്ച 40 ശതമാനവും വിഹിതം നൽകും. ദിലീപ് നേതൃത്വം നൽകുന്ന ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരളാ മൾട്ടിപ്ലെക്സുമായും നിർമ്മാതാക്കളും വിതരണക്കാരുമായും ചർച്ച നടത്തി.

കൊച്ചിയിൽ നടന്ന ചർച്ചയിലാണ് സമരം പരിഹരിച്ചത്. ദേശീയ മൾട്ടിപ്‌ളെക്‌സ് ശൃംഖലയുടെ ഭാഗമായ പി വി ആർ സിനിമാസ്, സിനി പോളിസ്, ഇനോക്‌സ് സിനിമാസ് തുടങ്ങിയ മൾട്ടിപ്‌ളെക്‌സുകളിൽ സിനിമ റിലീസ് ചെയ്യേണ്ടതില്ലെന്നായിരുന്നു സംഘടനാ തീരുമാനം. മേയിൽ ബാഹുബലി, ഗോദ ഉൾപ്പെടെയുള്ള സിനിമകൾ മൾട്ടിപ്‌ളെക്‌സുകളിൽ നിന്ന് പിൻവലിച്ച് നിർമ്മാതാക്കളും വിതരണക്കാരും സമരരംഗത്ത് എത്തിയിരുന്നു. സാധാരണ തിയറ്ററുകളുടെ അതേ അനുപാതത്തിൽ തിയറ്റർ വിഹിതം മൾട്ടിപ്‌ളെക്‌സിൽ നിന്നും വേണമെന്നായിരുന്നു നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും ആവശ്യം. ഇത് അംഗീകരിക്കാൻ മൾട്ടിപ്‌ളെക്‌സുകൾ തയ്യാറായില്ല.

ദിലീപിന്റെ ഇപ്പോഴത്തെ ഇടപെടലോടെ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും, റാഫിയുടെ റോൾ മോഡൽസ്, ആസിഫലി നായകനായ അവരുടെ രാവുകൾ, പൃഥ്വിരാജ്- ഇന്ദ്രജിത്ത് ചിത്രം ടിയാൻ, സൽമാൻ ഖാൻ ചിത്രം ട്യൂബ് ലൈറ്റ്, വിനീത് ശ്രീനിവാസൻ നായകനായ സിനിമാക്കാരൻ എന്നീ ചിത്രങ്ങൾക്കാണ് ആശ്വാസമായത്. ഈ ചിത്രങ്ങൾ നിലവിൽ ഈദ് റിലീസായി നിശ്ചയിച്ചിരിക്കുന്നത്.

നേരത്തെ ലിബർട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെ പൊളിച്ചതും പുതിയ സംഘടനയ്ക്ക് രൂപം നൽകിയതുമെല്ലാം ദിലീപിന്റെ ഇടപെടലിനെ തുടർന്നായിരുന്നു. നടൻ ദിലീപ് ചെയർമാനും നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ വൈസ് ചെയർമാനുമാണ്. ഇവർ തിയറ്റർ ഉടമകൾ കൂടിയാണ്. അന്ന് നടന്ന സമരത്തിൽ വ്യവസായലോകത്തിനും സർക്കാരിനും 35 കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടാക്കിയത്.

അന്ന് ദിലീപ് നടത്തിയ ഇടപെടലിൽ സിനിമാ തർക്കം തീർന്നപ്പോൾ അദ്ദേഹത്തെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. അജു വർഗ്ഗീസും സംവിധായകൻ വൈശാഖും സംഗീത സംവിധായകൻ ഗോപീ സുന്ദറും സോഷ്യൽ മീഡിയയിലൂടെ ദിലീപിന് അഭിനന്ദനം അറിയിച്ചു. അന്ന് മലയാളം സിനിമയുടെ നായകനായ ദിലീപ് ഇപ്പോൾ വീണ്ടും താരമായിരിക്കയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP