Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202019Monday

ഭാവനയെ ഒതുക്കാൻ വീണ്ടും നീക്കം നടക്കുന്നുവോ? ആദം ജോണിനു ശേഷം പുതിയ ചിത്രങ്ങൾ ഒന്നും ഏറ്റെടുത്തിട്ടില്ലെന്ന മറുപടിയുമായി നടി; വിവാഹം കഴിഞ്ഞാലും അഭിനയിക്കാൻ തയ്യാറെന്നും വിശദീകരണം; സ്വകാര്യ ജീവിതത്തിൽ പ്രതികരണങ്ങൾ നടത്താതെ ഒഴിഞ്ഞുമാറ്റവും; കല്ല്യാണത്തിരക്കിനിടയിലും ദുബായിലെത്തി മലയാളിയുടെ 'പരിമളം' മനം കവർന്നത് ഇങ്ങനെ

ഭാവനയെ ഒതുക്കാൻ വീണ്ടും നീക്കം നടക്കുന്നുവോ? ആദം ജോണിനു ശേഷം പുതിയ ചിത്രങ്ങൾ ഒന്നും ഏറ്റെടുത്തിട്ടില്ലെന്ന മറുപടിയുമായി നടി; വിവാഹം കഴിഞ്ഞാലും അഭിനയിക്കാൻ തയ്യാറെന്നും വിശദീകരണം; സ്വകാര്യ ജീവിതത്തിൽ പ്രതികരണങ്ങൾ നടത്താതെ ഒഴിഞ്ഞുമാറ്റവും; കല്ല്യാണത്തിരക്കിനിടയിലും ദുബായിലെത്തി മലയാളിയുടെ 'പരിമളം' മനം കവർന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ് : മലയാള സിനിമയിൽ നിന്ന് ഭാവനയെ ഒതുക്കാൻ വീണ്ടും നീക്കം നടക്കുന്നുവോ? അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടനും ആദം ജോണിനും ശേഷം ഭാവനയ്ക്ക് പുതിയ മലയാള സിനിമയൊന്നും കിട്ടിയില്ല. ഇത് ചിലരുടെ കളിയുടെ ഭാഗമാണെന്ന ആരോപണം സജീവമാണ്. എന്നാൽ വിവാഹം കഴിഞ്ഞ ശേഷം സിനിമാ അഭിനയം മതിയെന്ന നിലപാടിലാണ് നടിയെന്നും സൂചനയുണ്ട്. ഇതിനിടെ ഭാവന അഭിനയം നിർത്തിയെന്ന വ്യാജ പ്രചരണവും എത്തി. എന്നാൽ ഇത് ശരിയല്ലെന്ന് തുറന്നു പറയുകയാണ് നടി.

മലയാളത്തിൽ പുതിയ സിനിമകൾ ഒന്നും ഇപ്പോൾ ഏറ്റെത്തിട്ടില്ല എന്നു നടി ഭാവന പറയുന്നു. ദുബായിൽ ഒരു ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുന്നതിനിടയിലാണു ഭാവന ഇതു പറഞ്ഞത്. ആദം ജോണിനു ശേഷം പുതിയ ചിത്രങ്ങൾ ഒന്നും ഏറ്റെടുത്തിട്ടില്ല എന്നും എന്നാൽ ഇനിയും നല്ല ചിത്രങ്ങളുടെ ഭാഗമാകും എന്നും ഭാവന പറഞ്ഞു. താനിപ്പോൾ സന്തോഷവതിയാണ്. മലയാളത്തിൽ സജീവമാകുമോ എന്ന ചോദ്യത്തിനു നല്ല സിനിമകൾ കിട്ടിയാൽ ചെയ്യും എന്നും നടി പ്രതികരിച്ചു. പൃഥ്വീരാജ് നായകനായ ആദം ജോൺ ആയിരുന്നു ഭാവന അവസാനമായി മലയാളത്തിൽ അഭിനയിച്ച സിനിമ. കന്നട നിർമ്മാതവായ നവീനുമായ ഭാവനയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഈ വർഷം തന്നെ വിവാഹം ഉണ്ടാകുമെന്നാണ് സൂചന.

വിവാഹത്തെ ആകാംക്ഷയോടെ നോക്കിക്കാണുന്നുവെങ്കിലും യാതൊരു പരിഭ്രവുമില്ല. കാരണം, പതിനഞ്ചാം വയസ്സിൽ മുഖത്ത് ചായം തേച്ച് ചുറ്റും ഒട്ടേറെ പേർ നോക്കി നിൽക്കുമ്പോൾ ക്യാമറയെ അഭിമുഖീകരിച്ചവളാണ് ഞാൻഭാവന പറഞ്ഞു. ഓരോ ദിവസവും സന്തോഷമായിരിക്കുകയാണ് എന്റെ ലക്ഷ്യം. സിനിമയുണ്ടെങ്കിലും ഇല്ലെങ്കിലും അങ്ങനെയായിരിക്കും. ഒരാഴ്ചയിൽ അഞ്ച് ദിവസത്തിൽക്കൂടുതൽ അഭിനയിക്കാൻ താൽപര്യമില്ല. വളരെ ഭക്ഷണപ്രിയയാണ് ഞാൻ. എന്തുവന്നാലും ഭക്ഷണത്തെ ഉപേക്ഷിക്കാനാവില്ല. അതൊകൊണ്ട് ഇന്നത്തെ മോഡലാകാൻ എനിക്കാവില്ല. എല്ലാ മാസവും ഞാൻ ദിനചര്യകൾ എഴുതി വയ്ക്കും. എന്നാൽ ആദ്യത്തെ രണ്ട് ദിവസം മാത്രമേ അത് പാലിക്കാൻ സാധിക്കാറുള്ളൂ ഭാവന പറഞ്ഞു.

ഏറെ കാലമായി പ്രണയത്തിലായിരുന്ന നവീൻ എന്ന കന്നഡ സിനിമ നിർമ്മാതാവുമായിട്ടാണ് ഭാവനയുടെ വിവാഹമുറപ്പിച്ചിട്ടുള്ളത്. ചെന്നൈയിലെ വസ്ത്രാലങ്കാര വിദഗ്ധയായ റെഹാന ബഷീറിന്റെ ദുബായിലെ പുതിയ ഡിസൈനർ സ്റ്റോർ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ഭാവന. സിനിമയെക്കുറിച്ചോ സ്വകാര്യജീവിതത്തെക്കുറിച്ചോ സംസാരിക്കില്ലെന്ന് മുൻകൂട്ടി പറഞ്ഞാണ് അവർ മാധ്യമപ്രവർത്തകർക്ക് മുന്നിൽനിന്നത്. മെറൂൺ വെൽെവറ്റ് ഉടുപ്പിട്ട് നിറഞ്ഞ ചിരിയുമായി മോഡലുകൾക്കൊപ്പം ചുവടുവെച്ചെത്തിയ ഭാവന എല്ലാവരുടെയും ശ്രദ്ധ നേടി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾ കൂടിയപ്പോൾ തന്റെ കരിയറിനെക്കുറിച്ച് സംസാരിക്കാനുള്ള വേദിയല്ല ഇതെന്ന് പറഞ്ഞ് അവർ ഒഴിഞ്ഞുമാറി.

കല്ല്യാണ തിരക്കിലാണ് ഭാവന ഇപ്പോൾ. 2002ൽ കന്നട ചിത്രമായ റോമിയോയുടെ ഷൂട്ടിങ്ങിനിടെയാണ് ഭാവന നവീനെ പരിചയപ്പെടുന്നത്. സൗഹൃദം പ്രണയമായി വളരുകയായിരുന്നു. 2014ൽ വിവാഹിതരാകാനായിരുന്നു പദ്ധതിയെങ്കിലും വളരെ മുൻപ് പല സിനിമകൾക്കും ഡേറ്റ് നൽകിയതിനാൽ തിരക്കുമൂലം കഴിഞ്ഞില്ല. 2015 സെപ്റ്റംബറിൽ ഭാവനയുടെ അച്ഛന്റെ ആകസ്മികമായ വിയോഗവും വിവാഹം നീണ്ടുപോകാൻ കാരണമായി. 2016 ജനുവരിയിൽ വിവാഹം നടത്താനിരിക്കുമ്പോൾ നവീന്റെ അമ്മ മരിച്ചു. ഇങ്ങനെ വിവാഹം നീണ്ടുപോകുകയായിരുന്നു. ഭാവനയുടെ കുടുംബാംഗങ്ങൾക്കെല്ലാം സുപരിചിതനാണ് നവീൻ. ഇടയ്ക്കിടെ തൃശൂരിൽ സന്ദർശനം നടത്താറുള്ള ഇദ്ദേഹവുമായി നല്ല ബന്ധമാണ് എല്ലാവർക്കുമുള്ളത്.

2002ൽ സംവിധായകൻ കമലിന്റെ നമ്മളിലൂടെ മലയാള സിനിമയിലെത്തിയ ഭാവന 15 വർഷം നീണ്ട സിനിമ ജീവിതത്തിനിടയിൽ ദക്ഷിണേന്ത്യയിലെ നാലുഭാഷകളിലായി 65 ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. ആദ്യ സിനിമയിൽ തന്നെ കേരള സംസ്ഥാനസർക്കാരിന്റെ പ്രത്യേക ജൂറി പരാമർശം കരസ്ഥമക്കി. നമ്മളും ഭാവനയുടെ പരിമളവും കേരളത്തിൽ വൻ ഹിറ്റായപ്പോൾ നിരവധി ഓഫറുകളാണ് ലഭിച്ചത്. ശ്യാമപ്രസാദിന്റെ ഇവിടെ, ഒഴിമുറി തുടങ്ങിയ വ്യത്യസ്തമായ സിനിമകളിൽ പങ്കാളിയാകുമ്പോഴും ഹണിബിയും ഏഴാമത്തെ രാവുമെല്ലാം ചെയ്തിരുന്നു. ദൈവനാമത്തിൽ എന്ന ചിത്രത്തിലൂടെ 2005ൽ കേരള സംസ്ഥാനസർക്കാരിന്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു.

കന്നട സിനിമാ ലോകത്തെ യുവ നിർമ്മാതാവായ നവീൻ. നവീൻ നിർമ്മിച്ച റോമിയോ എന്ന ചിത്രത്തിലെ നായിക ഭാവനയായിരുന്നു. അന്ന് മുതൽ ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ പരന്നിരുന്നു. താൻ ഡേറ്റിങിലാണെന്ന് ഭാവന സമ്മതിച്ചെങ്കിലും അങ്ങനെ ഒന്നില്ലെന്നായിരുന്നു നവീനിന്റെ പ്രതികരണം. പിന്നീട് വിവാഹ നിശ്ചയത്തിലേക്ക് കാര്യങ്ങളെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP