Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിരൂപകർ എടുത്തിട്ട് കുടഞ്ഞപ്പോഴും 'ഞാൻ സംവിധാനം ചെയ്യും' അംഗീകരിക്കപ്പെട്ടുവെന്ന് ബാലചന്ദ്ര മേനോൻ; ടെലിവിഷൻ പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണം ലഭിച്ചതിൽ സന്തോഷമറിയിച്ച് വാട്‌സ് ആപ്പ് സന്ദേശം അയച്ച് സംവിധായകൻ

നിരൂപകർ എടുത്തിട്ട് കുടഞ്ഞപ്പോഴും 'ഞാൻ സംവിധാനം ചെയ്യും' അംഗീകരിക്കപ്പെട്ടുവെന്ന് ബാലചന്ദ്ര മേനോൻ; ടെലിവിഷൻ പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണം ലഭിച്ചതിൽ സന്തോഷമറിയിച്ച് വാട്‌സ് ആപ്പ് സന്ദേശം അയച്ച് സംവിധായകൻ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: ഞാൻ സംവിധാനം ചെയ്യും എന്ന തന്റെ ചിത്രത്തിന് ടെലിവിഷൻ കാണികളിൽ നിന്നും മികച്ച പ്രതികരണം ലഭിച്ചതിൽ സന്തോഷമറിയിച്ച് ബാലചന്ദ്രമേനോന്റെ വാട്‌സാപ്പ് സന്ദേശം. ഇപ്പോൾ അമേരിക്കയിലുള്ള മേനോൻ സുഹൃത്തുക്കൾക്കും അഭ്യൂദയകാംക്ഷികൾക്കും ഇന്നലെ അയച്ച വാട്‌സാപ് ശബ്ദസന്ദേശത്തിലാണ് ഒരിടവേളക്കുശേഷം താൻ അണിയിച്ചൊരുക്കിയ ചിത്രത്തിന് ലഭിച്ച മികച്ച പ്രതികരണത്തിൽ സന്തോഷം പങ്കിട്ടത്. സിനിമയുടെ തുടക്കത്തിൽ വിമർശനം നേരിട്ടപ്പോൾ ബാലചന്ദ്രമേനോൻ ഫേസ്‌ബുക്കിലൂടെ പ്രതികരണം അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ചിത്രത്തിന് ഒരുബോക്ക് ബസ്റ്റർ ചിത്രത്തേ വച്ചുനോക്കുമ്പോൾ മോശമല്ലാത്ത പ്രതികരണം ലഭിച്ചെന്ന് റേറ്റിംഗിൽ നിന്നും മനസ്സിലായി. വൈകിയാണെങ്കിലും ഇതിന് മലയാളി കുടുംമ്പ പ്രേക്ഷകരോട് നന്ദി രേഖപ്പെടുത്തുന്നു. ഇതാണ്് സന്ദേശത്തിന്റെ ഉള്ളടക്കം.

സന്ദേശത്തിന്റെ പൂർണ്ണ രൂപം ചുവടെ

നമസ്‌കാരം.ഞാൻ ബാലചന്ദ്രമേനോൻ .ഏഷ്യനെറ്റിൽ അടുത്തകാലത്ത് സംപ്രേഷണം ചെയ്യും എന്ന എന്റെ ചിത്രത്തിന് ഇവിടുത്തെ പ്രേക്ഷകർ ഒന്നടങ്കം നൽകിയ കളങ്കമില്ലാത്ത പിൻതുണക്കും ശ്രദ്ധക്കും ഞാൻ അങ്ങേയറ്റം നന്ദി പറയുതയാണ്. യഥാർത്ഥത്തിൽ ലേശം വൈകിപ്പോയി. അതിന്റെ കാരണം ഞാനിപ്പോൾ അമേരിക്കയിലൊരു വെക്കേഷന് വന്നതുകൊണ്ടാണ്.

എന്നാൽ തന്നെ ഞാൻ അതിന്റെ റേറ്റിങ് നോക്കിയപ്പോൾ എല്ലാരും എന്നോട് ഉപദേശിച്ചതും ഞാൻ മനസ്സിലാക്കിയതും ഒരുബോക്ക് ബസ്റ്റർ ചിത്രം തന്നെ ഇങ്ങിനെ ടെലിവിഷനിൽ സംപ്രേഷണത്തിന് വരുമ്പോൾ കിട്ടാവുന്ന റെയിറ്റിംഗുമായി തട്ടിച്ചുനോക്കുമ്പോൾ അഭിമാനിക്കാവുന്ന ഒരു റേറ്റിങ് തന്നെയാണ് എന്റെ ഈ ചിത്രത്തിന് കിട്ടിയിരിക്കുന്നത്. അതിന്റെ അർത്ഥം,ഞാൻ മനസ്സിലാക്കുന്നത് ഞാൻ ആർക്കുവേണ്ടിയാണോ ഈ ചിത്രം നിർമ്മിച്ചത് ,അതായത് കുടുമ്പ സദസ്സുകൾ ലോകമെമ്പാടുമുള്ളവർ ഒന്നടങ്കം ഈ ചിത്രം കാണാൻ താൽപര്യം കാണിച്ചു എന്നതാണ്.അത് എന്നെ സംമ്പന്ധിച്ച് വലിയ ആത്മവിശ്വാസം നൽകുന്ന കാര്യമാണ്.അതിന് പ്രത്യേകമായ നന്ദി രേഖപ്പെടുത്തുന്നു.വളരെ വളരെ സന്തോഷം.

സിനിമാരംഗംഗത്തെ വേറിട്ട പരീക്ഷണങ്ങളിലെ മലയാളി പ്രേക്ഷകരുടെ പ്രയങ്കരനായിത്തീർന്ന ബാലചന്ദ്രമേനോൻ മരണത്തെ മുഖാമുഖം ദർശിച്ച അസുഖത്തിന്റെ പിടിയിൽ നിന്നും രക്ഷപെട്ടെത്തിയ ശേഷം സ്വന്തമായി നിർമ്മാണവും സംവിധാനവും നിർവ്വഹിച്ച ആദ്യ സിനിമയാണ് ഞാൻ സംവിധാനം ചെയ്യും. മലയാള സിനിമ ചരിത്രത്തിൽ ഇന്ന് മുഖവുര ആവശ്യമില്ലാത്ത വ്യക്തിത്വത്തങ്ങളിലൊന്നാണ് ബാലചന്ദ്രമേനോന്റേത്. 1978 മുതൽ 2008 വരെ നീളുന്ന മൂന്നുദശാംബ്ദത്തിനുള്ളിൽ 36 ചിത്രങ്ങൾ ഇദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം. നടൻ, ഗായകൻ, സംഗീത സംവിധായകൻ, ചിത്രസംയോജകൻ, നിർമ്മാതാവ്, വിതരണക്കാരൻ തുടങ്ങി സിനിമയിൽ ബാലചന്ദ്രമേനോൻ കൈവയ്ക്കാത്ത മേഖലകളില്ല. സിനിമയിൽ ഇത്രയും കാര്യങ്ങൾ ഒന്നിച്ചുനിർവഹിച്ച ഒരേ ഒരാൾ രാജ്യത്ത് ഒരു പക്ഷേ വെറെ ഉണ്ടാകാൻ സാധ്യതയില്ല.

ബാലചന്ദ്രമേനോന്റെ പലചിത്രങ്ങളും ഹിറ്റുകളും സൂപ്പർഹിറ്റുകളുമായിരുന്നു. ഏപ്രിൽ 18 ലൂടെ ശോഭനയെയും വിവാഹിതരേ ഇതിലേ ഇതിലേ എന്ന ചിത്രത്തിലൂടെ പാർവ്വതിയെയും മണിച്ചെപ്പ് തുറന്നപ്പോൾ എന്ന സിനിമയിലൂടെ കാർത്തികയേയും അമ്മയാണെ സത്യം എന്ന ചിത്രത്തിലൂടെ ആനിയെയും മലയാളസിനിമയ്ക്ക് പരിചയപ്പെടുത്തിയത് ബാലചന്ദ്രമേനോനായിരുന്നു. മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന ചിത്രത്തിലൂടെ മണിയൻപിള്ളരാജുവിനെ അഭിനയരംഗത്തേക്ക് കൈപിടിച്ചുയർത്തിയതും ഇദ്ദേഹമായിരുന്നു.

1979 പുറത്തിറങ്ങിയ ഉത്രാടരാത്രിയാണ് ആദ്യചിത്രം. മികച്ച തിരക്കഥക്ക് ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് ഈ ചിത്രത്തിലൂടെ ബാലചന്ദ്രമേനോന് ലഭിച്ചു. 1998ൽ പുറത്തിറങ്ങിയ സമാന്തരങ്ങളിലെ അഭിനയത്തിന് ഇദ്ദേഹത്തിന് ദേശീയ അവാർഡും ലഭിച്ചു. 2007 ൽ രാജ്യം പത്മശ്രീ നൽകി ബാലചന്ദ്രമേനോനെ ആദരിച്ചു. വിലപ്പെട്ട മറ്റു നിരവധി പുരസ്‌ക്കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. നല്ലൊരു കർഷകൻ കൂടിയായ ഇദ്ദേഹത്തെ സംസ്ഥാന ഗവൺമെന്റ് കർഷകശ്രീ പട്ടം നൽകി ആദരിച്ചിട്ടുണ്ട്. പത്മശ്രീയും കർഷകശ്രീയും ലഭിച്ചിട്ടുള്ള ഏക ഇന്ത്യാക്കാരൻ ഒരു പക്ഷേ ബാലചന്ദ്രമേനോനായിരിക്കും.

കഴിഞ്ഞ മൂന്നുവർഷത്തോളമായി സിനിമകളിൽനിന്നും ആൾക്കൂട്ടങ്ങളിൽനിന്നും അകന്നുനിൽക്കുകയായിരുന്നു ബാലചന്ദ്രമേനോൻ. വില്ലനായെത്തിയ അസുഖം അദ്ദേഹത്തെ ആശുപത്രിക്കിടക്കയിൽ തളച്ചിടുകയായിരുന്നു. സിനിമയിൽനിന്നും വിട്ടുള്ള ഈ ഏകാന്തവാസം അദ്ദേഹത്തെ വീണ്ടും എഴുത്തിന്റെ ലോകത്തിലേക്ക് നയിച്ചു. ആശുപത്രി വിട്ട അദ്ദേഹത്തിന്റെ ആദ്യ ചിത്രം ്‌നൂപ് മേനോനൊപ്പമുള്ള 'ബഡ്ഢി '്‌യായിരുന്നു. അസുഖങ്ങൾ , ആശുപത്രിവാസം തുടങ്ങിയവയെല്ലാം ഒരു മനുഷ്യന്റെ സ്വകാര്യതയുടെ ഭാഗമാണെന്നുള്ള കാഴ്ചപ്പാടാണ് മേനോനുള്ളത്. അതുകൊണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ട കുശലാന്വേഷണങ്ങളൊന്നും അദ്ദേഹം പ്രോൽസാഹിപ്പിക്കാറുമില്ല. ജീവിതത്തിന്റെ നാൾവഴികളിലെ ഓർമ്മിക്കാൻ ഇഷ്ടമില്ലാത്ത ഒരദ്ധ്യായിക്കഴിഞ്ഞു ബാലചന്ദ്രമേനോന് തന്റെ ആശുപത്രിവാസം. മേനോന്റെ ചിന്തകളിൽ ഇപ്പോൾ സിനിമക്കാണ് മുഖ്യസ്ഥാനം.

കടന്നുപോയ മൂന്നുവർഷങ്ങൾ സിനിമക്കിടയിലെ ഒരു ഇന്റർവെൽപോലെയാണ് തോന്നിയത്. ഈ കാലയളവിൽ എന്നിലെ കന്യകത്വം നഷ്ടപ്പെട്ടിട്ടില്ലാത്ത നടനിലെ അഭിനയമോഹം വളരുകയായിരുന്നു.മേനോൻ വ്യക്തമാക്കി.അടുത്തിടെ പുറത്തിറങ്ങിയ ജിത്തുജോസഫ് ചിത്രമായ ഊഴത്തിൽ പ്രഥ്വിരാജിന്റെ പിതാവായി മികച്ച അഭിനയവും കാഴ്ചവച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP