Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദിലീപ് ഓൺലൈനിൽ വന്നത് സാധുതയില്ലാത്ത ധാരണാപത്രത്തിന്റെ ആദ്യ പേജ്; ഭീഷണിയെ ശക്തമായി നേരിടും; അസത്യപ്രചാരണത്തിനും കൂട്ടുനിന്ന ചിലർക്കെതിരെയും ശക്തമായ നിയമ നടപടി: മഹേഷിന്റെ പ്രതികാരത്തിൽ കോടികൾ തട്ടിച്ചെന്ന ആരോപണത്തിൽ ആഷിഖ് അബുവിന് പറയാനുള്ളത്

ദിലീപ് ഓൺലൈനിൽ വന്നത് സാധുതയില്ലാത്ത ധാരണാപത്രത്തിന്റെ ആദ്യ പേജ്; ഭീഷണിയെ ശക്തമായി നേരിടും; അസത്യപ്രചാരണത്തിനും കൂട്ടുനിന്ന ചിലർക്കെതിരെയും ശക്തമായ നിയമ നടപടി: മഹേഷിന്റെ പ്രതികാരത്തിൽ കോടികൾ തട്ടിച്ചെന്ന ആരോപണത്തിൽ ആഷിഖ് അബുവിന് പറയാനുള്ളത്

കൊച്ചി: മഹേഷിന്റെ പ്രതികാരം എന്ന സിനിമ നിർമ്മിക്കാനായി കോടിക്കണക്കിന് രൂപ സമാഹരിച്ച് ആഷിക് അബു വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തിന്റെ സത്യമെന്ത്? ദിലീപ് ഓൺലൈൻ എന്ന വെബ്സൈറ്റിൽ ശ്രീകാന്ത് എന്നയാളുടെ ഇൻസ്റ്റഗ്രാം പോസ്റ്റോടെ പ്രസിദ്ധീകരിച്ച ആരോപണം അടിസ്ഥാനരഹിതമാണെന്ന് ആഷിക് അബു വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ദുഷ്ടലാക്കോടെയാണ് മഹേഷിന്റെ പ്രതികാരത്തിന്റെ പണമിടപാട് സംബന്ധിച്ചും നിർമ്മാതാവിനെ വ്യക്തിപരമായി ആക്രമിച്ചും സമീപകാലത്തായി നടന്നുവരുന്ന അസത്യ പ്രചരണങ്ങൾ നടക്കുന്നതെന്ന് തന്റെ നിർമ്മാണ കമ്പനിയായ ഡ്രീം മിൽ സിനിമാസിന്റെ പേരിൽ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ആഷിക് വ്യക്തമാക്കി.

ഇതിനെതിരെ എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്കും ഡി.ജി.പിക്കും പരാതി നൽകുമെന്നും ആഷിക് അബു പറഞ്ഞു. ശ്രീകാന്ത് ഭീഷണിപ്പെടുത്താനുപയോഗിക്കുന്ന ധാരണാപത്രം യാതൊരു നിയമസാധുതയും ഇല്ലാത്ത ഒന്നാണെന്നും ആഷിക് അബു പറയുന്നു.

ആഷിക് അബുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം.

''ഞങ്ങളുടെ ചലച്ചിത്ര നിർമ്മാണ കമ്പനിയായ ഡ്രീം മിൽ സിനിമാസ് നിർമ്മിച്ച മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റ പണമിടപാട് സംബന്ധിച്ചും നിർമ്മാതാവിനെ വ്യക്തിപരമായി ആക്രമിച്ചും സമീപകാലത്തായി നടന്നുവരുന്ന അസത്യപ്രചരണങ്ങൾ ദുഷ്ടലാക്കോടെയാണ്.
വൺനസ്സ് മീഡിയ എന്ന കമ്പനിയാണ് ഈ സിനിമയുടെ നിക്ഷേപത്തിൽ ഞങ്ങളോടൊപ്പം പങ്കാളിയായത്. അബുദാബി ഹെക്സ എന്ന എണ്ണ കമ്പനിയുടെ ഉടമ ശ്രീ അബ്ദുൽ റഹ്മാൻ, ദുബായ് വൺനെസ്സ് മീഡിയ എന്ന സ്ഥാപനത്തിന്റെ സിഇഒ ആയിരുന്ന ശ്രീകാന്തും ചേർന്നുള്ള പാർട്ണർഷിപ് കമ്പനിയായ വൺനെസ് മീഡിയ 60 ശതമാനം നിക്ഷേപമാണ് ധാരണാപത്രം പ്രകാരം ഒപ്പുവെച്ചത്.

പല ഗഡുക്കളായി, സമയബന്ധിതമായി പണം നിക്ഷേപിക്കാം എന്ന ധാരണ ആദ്യം മുതലേ മുടങ്ങുന്ന പരാതി ഞങ്ങൾ അറിയിക്കുകയും പിഴവ് ആവർത്തിക്കില്ല എന്ന് അവർ ഉറപ്പുതരികയും ചെയ്തു. പക്ഷെ അതാവർത്തിച്ചുകൊണ്ടിരുന്നു. പിന്നീട് ശ്രീ അബ്ദുൽ റഹ്മാൻ കൊച്ചിയിലെത്തി ശ്രീകാന്തിനെ തന്റെ ദുബായ് കമ്പനിയായ വൺനെസ്സ് മീഡിയയിൽ നിന്ന് പുറത്താക്കിയതായും, കൊച്ചിയിലെ ശ്രീകാന്തുമായുള്ള പാർട്ണർഷിപ്പ് കമ്പനി നിലനിൽക്കുന്നില്ലെന്നും അറിയിച്ചു. അതേ പേരിൽ തന്നെയുള്ള മറ്റൊരു പ്രൊപ്രൈറ്റർഷിപ് കമ്പനി അബ്ദുൾ റഹ്മാന്റെ സോൾ പ്രോപ്പറേറ്റർഷിപ്പിൽ ആരംഭിക്കുകയും ചെയ്തു.

ശ്രീകാന്ത് ഒപ്പിട്ട ധാരണാപത്രം സ്വാഭാവികമായും അസാധുവായി. അബ്ദുൾ റഹ്മാൻ പ്രോപ്പറേറ്റർ ആയുള്ള കമ്പനി പുതിയ ധാരണാപത്രം ഒപ്പുവെക്കാം എന്ന വാക്കാലുള്ള ധാരണയിൽ വ്യവഹാരങ്ങൾ അസുഖകരമായ തന്നെ മുന്നോട്ടുപോയി. ദുബായ് കമ്പനിയിൽ ശ്രീകാന്ത് ഉണ്ടാക്കിയ കോടികളുടെ നഷ്ടം വരുത്തിവെച്ച കനത്ത സാമ്പത്തിക പ്രശ്നത്തിന്റെ ചൂണ്ടിക്കാട്ടി പിന്നീട് പലതവണ അബ്ദുൽ റഹ്മാൻ പണം കൃത്യസമയത്തു എത്തിക്കുന്നതിൽ വീഴ്ച വരുത്തുകയും വാക്കാലുള്ള ധാരണപ്രകാരം തരേണ്ട നിക്ഷേപതുക മുഴുവനായി തരാതിരിക്കുകയും ചെയ്ത സന്ദർഭത്തിൽ അബ്ദുൽ റഹ്മാന്റെ ബാക്കി നിക്ഷേപം പ്രതീക്ഷിക്കാതെ തന്നെ ചിത്രത്തിന്റെ നിർമ്മാണം ഞങ്ങൾ പൂർത്തിയാക്കി. രൂപീകരിക്കപ്പെട്ട പുതിയ പ്രൊപ്രൈറ്റർഷിപ് കമ്പനിയുമായി പുതുക്കിയ ധാരണാപത്രം ഒപ്പിടുന്നത് പുതിയ സാഹചര്യത്തിൽ നടന്നിട്ടില്ല.

ശ്രീകാന്ത് ഭീഷണിപ്പെടുത്താനുപയോഗിക്കുന്ന ധാരണാപത്രം യാതൊരു നിയമസാധുതയും ഇല്ലാത്ത ഒന്നാണ്. ഇതുവരെ അബ്ദുൾ റഹ്മാനെന്നയാൾ നിക്ഷേപിച്ച തുകയത്രയും തന്നെ തിരികെ അയാളുടെ എറണാകുളം മഃശ െബാങ്ക് അക്കൗണ്ടിൽ കഴിഞ്ഞ വർഷം ഒക്ടോബറോടെ തിരിച്ചെത്തിയെന്ന് ബാങ്ക് രേഖകൾ തെളിയിക്കുന്നു. 20 ലക്ഷം രൂപയോളം നികുതിയും അടിച്ചിട്ടുള്ളതാണ്. ഈ ഇടപാടിൽ തുടക്കം മുതലുള്ള കല്ലുകടികൾ തീർക്കണമെന്നും മാറിയ സാഹചര്യത്തിൽ പുതുതായി അബ്ദുൾറഹ്മാൻ തുടങ്ങിയ പ്രൊപ്രൈറ്റർ കമ്പനിയുടെ പേരിൽ പുതുക്കിയ ധാരണപത്രം തയ്യാറാക്കുവാനും അബ്ദുൾ റഹ്മാനോട് നേരിട്ടെത്താൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ നേരിട്ടെത്താൻ ഇതുവരെ അബ്ദുൾ റഹ്മാന് കഴിഞ്ഞിട്ടില്ല. ഇതിനിടയിൽ അബ്ദുൽ റഹ്മാൻ പിരിച്ചുവിട്ട ശ്രീകാന്ത് എന്നയാൾ മുൻപ് ഒപ്പിട്ട, യാതൊരു സാധുതയുമില്ലാത്ത ധാരണാപത്രത്തിന്റെ പേരിൽ നിർമ്മാതാവിനെ വിളിച്ച് ഭീഷണിപ്പെടുത്താനും അയാൾക്ക് പണം കൈമാറാൻ ആവശ്യപ്പെടുകയുംചെയ്തു. തുടകത്തിൽ ആ ഭീഷണി ഞങ്ങൾ അവഗണിച്ചു. അതിനെ തുടർന്ന് വിവിധരീതിയിൽ പ്രകോപനപരവും നിന്ദ്യവുമായ ഭീഷണികൾ ശ്രീകാന്ത് തുടർന്നുപോന്നു.

ഇടപാടിൽ പ്രശ്നങ്ങളുണ്ടെന്നും അതിനെ കുറിച്ച് സംസാരിക്കാനും പുതിയ ധാരണാപത്രം ഒപ്പുവെച്ചു കച്ചവടം അവസാനിപ്പിക്കാനും കൊച്ചിയിൽ നേരിട്ടെത്താൻ പല തവണ അബ്ദുൽ റഹമാനെ നേരിട്ടും അയാൾ അയച്ച ആളുകളേയും അറിയിക്കുകയുണ്ടായി. എന്നാൽ അയാൾ നേരിട്ടെത്തിയില്ല. ഇതിനിടയിലാണ് ശ്രീകാന്ത്, ആദ്യം ഒപ്പിട്ട, സാധുതയില്ലാത്ത ധാരണാപത്രത്തിന്റെ ആദ്യ പേജ് മാത്രം വെളിപ്പെടുത്തി, തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവും അപകീർത്തികരവുമായ ആക്രമണം നടത്തുന്നത് ശ്രദ്ധയിൽപെട്ടത്. ഈ ഭീഷണിയെ ശക്തമായി നേരിടും. ഇടപാടിൽ യാതൊരുവിധ പങ്കാളിത്തവുമില്ലാത്ത, പണം നിക്ഷേപിക്കാത്തയാൾ, തെറ്റിദ്ധാരണ പരത്തുകയും ഞങ്ങളുടെ കമ്പനിയേയും നിർമ്മാതാവിനേയും അപകീർത്തിപെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സഹാചര്യത്തിൽ ശ്രീകാന്ത് എന്നയാൾക്കെതിരെയും ഭീഷണിക്കും അസത്യപ്രചാരണത്തിനും കൂട്ടുനിന്ന ചിലർക്കെതിരെയും ശക്തമായ നിയമ നടപടികൾക്കായി എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്കും ഡിജിപിക്കും പരാതി നൽകും.''

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP