Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ന്യൂജനറേഷൻ സിനിമകളിൽ പറ്റിയ റോളുകൾ ഇല്ലാതായി; പ്രാധാന്യമുള്ള കഥാപാത്രമായാൽ പോലും പോസ്റ്ററിൽ പോലും തല കാണില്ല; സിനിമാ ലോകത്തെ അവഗണനയെ പറ്റി നടി സീനത്തിന് പറയാനുള്ളത്

ന്യൂജനറേഷൻ സിനിമകളിൽ പറ്റിയ റോളുകൾ ഇല്ലാതായി; പ്രാധാന്യമുള്ള കഥാപാത്രമായാൽ പോലും പോസ്റ്ററിൽ പോലും തല കാണില്ല; സിനിമാ ലോകത്തെ അവഗണനയെ പറ്റി നടി സീനത്തിന് പറയാനുള്ളത്

തൊണ്ണൂറുകളിൽ മലയാള സിനിമയിൽ സജീവമായിരുന്ന നടിയായിരുന്നു സീനത്ത്. ബാലതാരമായി എത്തി പിന്നീട് നിരവധി സിനിമകളിൽ ചെറുതും വലുതുമായ കഥാ പാത്രങ്ങളിലൂടെ സീനത്ത് മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്നിട്ടുണ്ട്. ചുവന്ന വിത്തുകൾ'തുടങ്ങി 'ഷാജഹാനും പരീക്കുട്ടിയും' വരെ എത്തി നില്ക്കുന്ന നടിയുടെ നാല്പത് വർഷത്തെ സിനിമാ ജീവിതം.

എന്നാൽ ഇപ്പോൾ സിനിമയിൽ നിന്ന് അകലം പാലിച്ചിരിക്കുകയാണ്. ഇതിന് കാരണം വ്യക്തമാക്കിയിരിക്കുകയാണ് നടി സീനത്ത്. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സീനത്ത് സിനിമാ മേഖലയിലെ അവഗണനയെ പറ്റി മനസ് തുറന്നത്. ഇപ്പോൾ തന്നെ പോലെയുള്ള നടിമാർക്ക് അഭിനയിക്കാൻ പറ്റിയ കഥാപാത്രങ്ങൾ സിനിമയിൽ ഉണ്ടാകില്ലെന്നും ഇപ്പോഴത്തെ സിനിമകളിൽ ഭാര്യയും ഭർത്താവും രണ്ടു കുട്ടികളും മാത്രം മതി. മറ്റ് കഥാപാത്രങ്ങളെ ആവശ്യമില്ലെന്നും നടി പറയുന്നു.

എന്നാൽ ഈ അവഗണന ഇപ്പോൾ മാത്രമല്ല, മുമ്പും ഉണ്ടായിരുന്നുവെന്ന് സീനത്ത് പറഞ്ഞു. നല്ല കഥാപാത്രമായിരിക്കും. എന്നാലും സിനിമയുടെ പോസ്റ്ററിൽ ഒരു തല പോലും വയ്ക്കില്ലെന്ന് സീനത്ത് പറയുന്നു.ഒരിക്കൽ ഇതിനെക്കുറിച്ച് സംവിധായകനോട് ചോദിച്ചു. ഇതൊക്കെ പോസ്റ്റർ ഡിസൈനേഴ്്സ് തീരുമാനിക്കുന്നതാണന്നായിരുന്നു മറുപടി. പിന്നീട് അതിനെക്കുറിച്ച് ചോദിച്ചിട്ടില്ലെന്നും ഇവർ പറയുന്നു.

അന്യഭാഷയിൽ നിന്ന് ഒട്ടേറെ നടിമാർ മലയാളത്തിലേക്ക് വരുന്നുണ്ട്. പഴയമുഖങ്ങൾ കാണുമ്പോൾ ബോറടിക്കുന്നുണ്ടാകും. അതുക്കൊണ്ടാകും പുതിയ മുഖങ്ങളെ കൊണ്ടുവരുന്നതെന്നും സീനത്ത് പറയുന്നു.

സിനിമയിൽ വേണ്ടത്ര പരിഗണന ലഭിക്കാത്തതു കൊണ്ടാണ് ഇപ്പോൾ അകന്നു നിൽക്കുന്നത്. നിരവധി നല്ല കഥാപത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഒരു അവാർഡ് പോലും ലഭിച്ചിട്ടില്ലെന്നും നടി അഭിമുഖത്തിൽ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP