Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മതം മാറാൻ കാരണം അമ്മയുടെ പെട്ടന്നുണ്ടായ മരണവും മാനസിക സംഘർഷങ്ങളും; ഇസ്ലാം മതം സ്വീകരിച്ചത് എന്തിനെന്ന് വിശദീകരിച്ച് യുവാൻ ശങ്കർ രാജ

മതം മാറാൻ കാരണം അമ്മയുടെ പെട്ടന്നുണ്ടായ മരണവും മാനസിക സംഘർഷങ്ങളും; ഇസ്ലാം മതം സ്വീകരിച്ചത് എന്തിനെന്ന് വിശദീകരിച്ച് യുവാൻ ശങ്കർ രാജ

മുംബൈ: പ്രശസ്ത സംഗീത സംവിധായകനും ഇളയരാജയുടെ മകനുമായ യുവാൻ ശങ്കർരാജ ഇസ്ലാം മതം സ്വീകരിച്ചത് അടുത്തിടെയാണ്. യുവാൻ എന്തിനാണ് മുസ്ലിംമായത് എന്നതിനെ സംബന്ധിച്ച കിംവതന്ദികളും പ്രചരിച്ചിരുന്നു. എന്നാൽ താൻ മതം മാറിയതിന് കാരണം ഇതൊന്നുമല്ലെന്നാണ് യുവാൻ നൽകുന്ന വിശദീകരണം. അമ്മയുടെ പെട്ടെന്നുണ്ടായ മരണമാണ് താൻ മതം മാറാൻ കാരണമായതായി യുവാൻ പറയുന്നത്. മുംബൈ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് യുവാൻ ഇക്കാര്യം വിശദീകരിച്ചത്.

അമ്മയുടെ പെട്ടെന്നുള്ള മരണം വലിയ ആഘാതമായിരുന്നു. മുംബൈയിൽ നിന്നും തിരിച്ചെത്തിയപ്പോൾ അമ്മ അസുഖം ബാധിച്ചിരിക്കുന്നതാണ് കാണുന്നത്. ചികിത്സ നൽകിയിരുന്നെങ്കിലും അമ്മയെ രക്ഷിക്കാൻ സഹായിച്ചില്ല. ആശുപത്രിയിൽ ഇരുന്ന് കരയുമ്പോളും ഞാൻ അമ്മയുടെ ആത്മാവിനെ കുറിച്ചാണ് ചിന്തിച്ച് കൊണ്ടിരുന്നത്.

ആ സമയത്താണ് മക്കയിൽ നിന്നും വന്ന സുഹൃത്ത് മുസല്ല സമ്മാനിച്ചത്. മനസ്സ് അസ്വസ്ഥമാകുമ്പോൾ അതിൽ ഇരുന്ന് പ്രാർത്ഥിക്കാൻ സുഹൃത്ത് പറഞ്ഞിരുന്നു. അമ്മയെ ഓർത്ത് മനസ്സ് അസ്വസ്ഥമായപ്പോൾ ഞാൻ മുസല്ലയിൽ ഇരുന്ന് പ്രാർത്ഥിച്ച് കൊണ്ടിരുന്നു. അത് എനിക്ക് വലിയ ആശ്വാസമാണ് നൽകിയതത് - യുവാൻ പറയുന്നു.

2012 ലാണ് ഈ സംഭവങ്ങളുണ്ടായത്. അതിന് ശേഷം ഖുർ ആൻ പഠിക്കാൻ തുടങ്ങി. 2014 ഓടെ മത പരിവർത്തനത്തിന് തീരുമാനിക്കുകയായിരുന്നു.യുവാൻ ശങ്കര രാജ എന്ന തന്റെ പേര് തൽക്കാലം മാറ്റിയിട്ടില്ലെന്നും ഭാവിയിൽ ചിലപ്പോൾ മാറ്റിയേക്കാമെന്നും അദ്ദേഹം പറഞ്ഞു. തന്റെ തീരുമാനത്തിൽ സഹോദരന്റെയും ഭാര്യയുടെയും പിന്തുണയുണ്ടെന്നും യുവാൻ പറഞ്ഞു.

ഗായകൻ കൂടിയായ യുവൻ എ.ആർ. റഹ്മാന് വേണ്ടി പാടിയിട്ടുണ്ട്. രാജാ നട്‌വർലാൽ എന്ന ചിത്രത്തിലൂടെ ഹിന്ദിയിലേക്കും ചുവട് വെയ്പ് നടത്തിയിരിക്കുകയാണ് യുവൻ. യുവാനൊപ്പ് നടൻ ജയ് പള്ളിയിൽ സന്ദർശനം നടത്തുന്ന ചിത്രങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ താൻ മതപരിവർത്തനം നടത്തിയില്ലെന്നായിരുന്നു ജയ് പിന്നീട് വിശദീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP