Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആർഭാടങ്ങളും ആരവങ്ങളുമില്ലാതെ ടോവിനോ കാമുകിയുടെ കഴുത്തിൽ മിന്നു ചാർത്തി; ദീർഘനാളത്തെ പ്രണയം സഫലമായ സന്തോഷത്തിൽ നടൻ

ആർഭാടങ്ങളും ആരവങ്ങളുമില്ലാതെ ടോവിനോ കാമുകിയുടെ കഴുത്തിൽ മിന്നു ചാർത്തി; ദീർഘനാളത്തെ പ്രണയം സഫലമായ സന്തോഷത്തിൽ നടൻ

മലയാളത്തിന്റെ യുവ നടന്മാരിൽ ശ്രദ്ധേയനായ ടോവിനോ തോമസിന്റെ വിവാഹം അധികം ആർഭാടങ്ങളും ആരവങ്ങളുമില്ലാതെ ശനിയാഴ്‌ച്ച കഴിഞ്ഞു. നീണ്ടനാളത്തെ പ്രണയത്തിനൊടുവിൽ ടോവിനോ ലിദിയയുടെ കഴുത്തിൽ മിന്നുചാർത്തി ഭാര്യയാക്കി.

ഇരിഞ്ഞാലക്കുടയിലെ സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ വച്ചായിരുന്നു മിന്നുകെട്ട്. കഴിഞ്ഞ പതിനെട്ടിന് ഇതേ പള്ളിയിൽ വച്ച് മോതിരമാറ്റം കഴിഞ്ഞിരുന്നു. വിവാഹത്തിന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. 'ഡ്രീം കം ട്രൂ' എന്ന കാപ്ഷനോടെ ടോവിനോ തന്നെ ഫേസ്‌ബുക്കിൽ വിവാഹദിനത്തിലെ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മോഡലിങ് രംഗത്തുനിന്നും സിനിമയിലെത്തിയ അഭിനേതാവാണ് ടോവിനോ തോമസ്. ഇന്ദുലേഖ ഹെയർ കെയർ ഓയിലിന്റെ പരസ്യമാണ് ടോവിനോയെ ശ്രദ്ധേയനാക്കിയത്. സജീവൻ അന്തിക്കാടിന്റെ 'പ്രഭുവിന്റെ മക്കൾ' ആയിരുന്നു ആദ്യസിനിമ. തുടർന്ന് മാർട്ടിൻ പ്രക്കാട്ടിന്റെ 'എ ബി സി ഡി'യിലെ അഖിലേഷ് വർമ എന്ന നെഗറ്റീവ് വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. അതിനെത്തുടർന്ന് ശ്രീനാഥ് രാജേന്ദ്രന്റെ മോഹൻലാൽ ചിത്രം 'കൂതറ'യിലേയ്ക്കും ടോവിനോ കരാർ ചെയ്യപ്പെട്ടു. രൂപേഷ് പീതാംബരന്റെ 'യൂ റ്റൂ ബ്രൂട്ടസ്' എന്ന 2014 സിനിമയിലെ പ്രധാനവേഷക്കാരൻ ടോവിനോ ആണ്.

സ്‌കൂൾ പഠനകാലത്തു തുടങ്ങിയ പരിചയാണ് ലിദിയയുമായി. ലിദിയ ഇപ്പോൾ എഞ്ചിനീറിങ് പൂർത്തിയാക്കി. സിനിമയെ കുറിച്ച് ലിദിയയ്ക്ക് അധികമൊന്നും അറിയില്ല. പക്ഷെ ഞങ്ങൾ ഒരുമിച്ചിരിക്കുമ്പോഴൊക്കെ സിനിമയെ കുറിച്ച് സംസാരിക്കുമെന്നും 'എന്നു നിന്റെ മൊയ്തീൻ' എന്ന ചിത്രത്തിലാണ് ടൊവിനോ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP